പോലീസ് സ്‌റ്റേഷന്‍ ആശുപത്രിയായി പരിശോധനയ്ക്ക് അതിഥി തൊഴിലാളികള്‍

kuravilangad vartha bk vision

കുറവിലങ്ങാട്: കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ ഇന്നലെ ആശുപത്രിയായി. ചികിത്സയ്ക്കും പരിശോധനയ്ക്കുമായി എത്തിയത് അതിഥി തൊഴിലാളികള്‍. സ്്‌റ്റേഷന്‍ മുറ്റത്താണ് പരിശോധന ഒരുക്കിയത്. മെഡിക്കല്‍ ക്യാമ്പിനൊപ്പം മയക്കുമരുന്ന് ബോധവല്‍ക്കരണവും നടത്തി.
കുറവിലങ്ങാട് എസ്എച്ച്ഒ നിര്‍മ്മല്‍ ബോസ് അധ്യക്ഷത വഹിച്ചു. വൈക്കം ഡിവൈഎസ്പി കെ. ജെ തോമസ് ക്യാമ്പ് ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. ഡോ. എക്‌സണ്‍ മാത്യു, ഡോ. മുരളീധരന്‍, ഡോ. ദീപക്, ഡോ. ദിനേശ് ബാബു എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. സൗജന്യമായി മരുന്ന് വിതരണവും നടത്തി. സെന്റ് വിന്‍സെന്റ്, ചൈതന്യ, മോനിപ്പള്ളി എംയുഎം ആശുപത്രികളുടേയും മാതാ ലബോറട്ടറീസ്, വിവിധ സ്വകാര്യ സംരംഭങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. എസ്‌ഐ സദാശിവന്‍. പിആര്‍ഒ സുരേഷ് , സി പി ഒ .രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഓള്‍ മെഡ് മരുന്നുകള്‍ നല്‍കി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!