എം.എം ഹസന്‍ കോഴായിലെത്തുന്നു മാലിന്യ നിക്ഷേപത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം

കുറവിലങ്ങാട് : കോഴായില്‍ ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡഉഎ സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും കോഴായില്‍ എത്തിക്കുവാന്‍ നീക്കം ആരംഭിച്ചിരുന്നതാണ്. More »

കൊല്ലം ആവിഷ്‌കാരയുടെ കണക്ക് മാഷിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു

കുറവിലങ്ങാട്: ആര്‍ട്‌സ് ഫൗണ്ടേഷന്‍ നടത്തിയ അഖില കേരളാ പ്രൊഫഷണല്‍ നാടക മല്‍സരത്തില്‍ മികച്ച നാടകമായി കൊല്ലം ആവിഷ്‌കാരയുടെ കണക്കുമാഷും രണ്ടാമത്തെ നാടകമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷമി അഥവാ അരങ്ങിലെ അനാര്‍ക്കലിയും തെരഞ്ഞെടുത്തു. മികച്ച നടനുളള അവാര്‍ഡ് കൊച്ചിന്‍ സംഘവേദിയുടെ വാക്കുപൂക്കുംകാലത്തിലെ കെ.പി.എ.സി രാജഗോപാലും മികച്ച More »

ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ മോന്‍സ് ജോസഫ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

കുറവിലങ്ങാട്: കോഴായിലുള്ള ജില്ലാ കൃഷി തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പത്തേക്കര്‍ സ്ഥലം ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഏറ്റെടുക്കാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറി തലത്തിലുള്ള വകുപ്പുതല നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. തദ്ദേശ സ്വയംഭരണ വകുപ്പ് More »

ദേവമാതാ കോളജ് പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷിക്കാം

കുറവിലങ്ങാട്: ദേവമാതാ കോളജിലെ മികച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥി സംഘടന നല്‍കുന്ന പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ തുറകളില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. അപേക്ഷകള്‍ ഡിസംബര്‍ നാലിന് മുന്‍പായി കോളജ് ഓഫീസില്‍ ലഭിച്ചിരിക്കണം. More »

 

Monthly Archives: November 2017

എം.എം ഹസന്‍ കോഴായിലെത്തുന്നു മാലിന്യ നിക്ഷേപത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം

കുറവിലങ്ങാട് : കോഴായില്‍ ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡഉഎ സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും കോഴായില്‍ എത്തിക്കുവാന്‍ നീക്കം ആരംഭിച്ചിരുന്നതാണ്. അന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി എടുത്ത ശക്തമായ നിലപാടുകൊണ്ടാണ് ആ നീക്കം ഉപേക്ഷിച്ചത്. ജില്ലയിലെ വിവധഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കോഴായില്‍ എത്തിക്കുന്നത് മൂലം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുറവിലങ്ങാട് പോലെ താരതമ്യേനെ ജനസാന്ദ്രത കൂടിയ മേഖലയില്‍ ഇത്തരത്തിലുള്ള ഒരു നീക്കം സര്‍ക്കാര്‍ നടത്തുന്നത് പ്രതിക്ഷേധാര്‍ഹമാണ്. പുതുവല്‍ത്സരത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ സമ്മാനത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. കോഴായില്‍ നടക്കുന്ന പ്രതിക്ഷേധ ധര്‍ണ ഗജഇഇ പ്രസിഡന്റ് ശ്രീ. എം.എം ഹസന്‍നെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കുവാനും ഉഇഇ പ്രസിഡന്റ് ശ്രീ. ജോഷി ഫിലിപ്പ്, ഗജഇഇ സെക്രട്ടറി അഡ്വ. പി.എ. സലിം, ഗജഇഇ നിര്‍വ്വഹസമിതി പ്രസിഡന്റ് അഡ്വ. റ്റി. ജോസഫിനെയും പങ്കെടുപ്പിച്ചുകൊണ്ട് സമരം നടത്തുവാന്‍ തിരൂമാനിച്ചതായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അറിയിച്ചു.

കൊല്ലം ആവിഷ്‌കാരയുടെ കണക്ക് മാഷിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു

കുറവിലങ്ങാട്: ആര്‍ട്‌സ് ഫൗണ്ടേഷന്‍ നടത്തിയ അഖില കേരളാ പ്രൊഫഷണല്‍ നാടക മല്‍സരത്തില്‍ മികച്ച നാടകമായി കൊല്ലം ആവിഷ്‌കാരയുടെ കണക്കുമാഷും രണ്ടാമത്തെ നാടകമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷമി അഥവാ അരങ്ങിലെ അനാര്‍ക്കലിയും തെരഞ്ഞെടുത്തു. മികച്ച നടനുളള അവാര്‍ഡ് കൊച്ചിന്‍ സംഘവേദിയുടെ വാക്കുപൂക്കുംകാലത്തിലെ കെ.പി.എ.സി രാജഗോപാലും മികച്ച നടിയ്ക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷമി അഥവാ അരങ്ങിലെ അനാര്‍ക്കലിയിലെ മീനാക്ഷിയും മികച്ച ഹാസ്യനടനുളള അവാര്‍ഡ് കണക്ക് മാഷിലെ ചൂള സലിം, മികച്ച സംവിധായകന്‍ കണക്ക് മാഷിലെ രാജീവന്‍ മമ്മളിക്കും, രംഗപടം വിവിധ നാടങ്ങളിലെ അവരണത്തിന് ആര്‍ട്ടിസ്റ്റ് സുജതനും, നാടക രചന അനാര്‍ക്കലിയിലെ ഹേമന്ദ് കുമാറിനും, ഗാനരചന അനാര്‍ക്കലിയിലെ ഗാനങ്ങള്‍ക്ക് രമേഷ് കാവിലിനും, സംഗീതസംവിധാനം വാക്കു പൂക്കും കാലത്തിലെ ആലപ്പി വിവേകാനന്ദനും, മികച്ച രംഗസജ്ജീകരണം വാക്കു പൂക്കും കാലത്തിലെ മോഹനന്‍, രവി എന്നിവര്‍ക്ക് ലഭിച്ചു. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഓച്ചിറ സരിഗയുടെ രാമേട്ടനും, കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സിന്റെ ചാറ്റല്‍മഴയ്ക്കുമാണ്.
ആര്‍ട്‌സ് ഫൗണ്ടേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ചുളള നാടകമേള സമാപിച്ചു. അവാര്‍ഡ് ദാന സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ആര്‍ട്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസഫ് പുതിയിടം അധ്യക്ഷത വഹിച്ചു. അവാര്‍ഡുകള്‍ മര്‍ത്ത മറിയം ഫൊറോനാ പളളി വികാരി ഡോ.ഫാ. ജോസഫ് തടത്തില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് മോളി ലൂക്കാ, മലയാള മനോരമ ഡെപ്യൂട്ടി മാനേജര്‍ സിറിയക്ക് എം. പാറ്റാനി, ജനറല്‍ കണ്‍വീനര്‍ സിബി മാണി, സദാനന്ദ ശങ്കര്‍, തോമസ് കണ്ണന്തറ, ജോസഫ് സെബാസ്റ്റിയന്‍, എന്‍.എം മോഹനന്‍, എസ്.ആര്‍ ഷിജോ, രാജേഷ് കുര്യനാട്, കെ.പി വിജയന്‍, ജോജോ ആളോത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ ദി റിഥം ഓഫ് കേരള ഫോക് മ്യൂസിക്.

ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ മോന്‍സ് ജോസഫ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

കുറവിലങ്ങാട്: കോഴായിലുള്ള ജില്ലാ കൃഷി തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പത്തേക്കര്‍ സ്ഥലം ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഏറ്റെടുക്കാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറി തലത്തിലുള്ള വകുപ്പുതല നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍, കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
കുറവിലങ്ങാട് – കോഴാ പ്രദേശത്ത് ജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയനുകളും നാട്ടുകാരും ഒപ്പുവച്ച നിവേദനവും എം.എല്‍.എ. മന്ത്രിമാര്‍ക്ക് കൈമാറി. യാതൊരുവിധ തുടര്‍നടപടികളും സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സ്വീകരിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയതായി എം.എല്‍.എ. അറിയിച്ചു.
ഫലപൂയിഷ്ടമായ കൃഷിയിടങ്ങള്‍കൊണ്ട് സമ്പന്നമായ കുറവിലങ്ങാട്, ഞീഴൂര്‍, മരങ്ങാട്ടുപള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ കാര്‍ഷികാഭിവൃദ്ധിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നടപടിയാണ് ഈ തീരുമാനം നടപ്പായാല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി. കൃഷി വകുപ്പിന്റെ കീഴില്‍ ഏറ്റവും മെച്ചപ്പെട്ട നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സ്വീഡ് ഫാം, ജില്ലാ കൃഷിത്തോട്ടം, കൃഷിവകുപ്പിന്റെ കീഴിലുള്ള വിവിധ പദ്ധതികള്‍ എന്നിവയെല്ലാം വിജയകരമായി ഇപ്പോള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഇടയാക്കുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ യാതൊരു കാഴ്ചപ്പാടും ഇല്ലാത്ത തീരുമാനമെന്ന് വ്യക്തമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായതും കേരളത്തിലെ ആദ്യത്തേതുമായ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനകേന്ദ്രം – കേരളാ സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമാകുന്ന കുറവിലങ്ങാട് – കോഴാ പ്രദേശത്തിന് സമീപത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇടവന്നാല്‍ നാടിന്റെ വികസനരംഗത്തും കാര്‍ഷിക പുരോഗതിക്കും വന്‍ തിരിച്ചടിയാകുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി.
ജനസാന്ദ്രതയേറിയതും, കാര്‍ഷിക വികസന സാധ്യതയുളളതുമായ പ്രദേശങ്ങളെ ഇത്തരം കാര്യങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ഭരണപരമായ നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ടതാണ്. കുറവിലങ്ങാട് – കോഴാ പ്രദേശത്തിന് ഒരു തരത്തിലും സ്വീകാര്യമല്ലാത്ത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കം അവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ അടിയന്തിരമായി നടത്തണമെന്ന് മന്ത്രി കെ.റ്റി. ജലീലിന് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. കൃഷി വകുപ്പിന്റെ ഒരിഞ്ചു ഭൂമിപോലും യാതൊരു ആവശ്യത്തിനുവേണ്ടിയും ഇനിയും വിട്ടുകൊടുക്കില്ലെന്ന് നടത്തിയിട്ടുള്ള പ്രഖ്യാപനം നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാറിന് നല്‍കിയ നിവേദനത്തില്‍ എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു. പ്രാദേശിക ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായി എം.എല്‍.എ. വ്യക്തമാക്കി.
കുറവിലങ്ങാട് – കോഴാ പ്രദേശത്ത് മുഴുവന്‍ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
ഉദ്യോഗസ്ഥ തലത്തില്‍ ഇതിനുമുമ്പ് കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമായി മറ്റൊരു മാലിന്യ പ്ലാന്റ് കോഴായില്‍ സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തെ സര്‍ക്കാര്‍ തലത്തില്‍ ഒറ്റക്കെട്ടായി നടത്തിയ നീക്കത്തിലൂടെയാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. മറ്റൊരു രൂപത്തില്‍ വീണ്ടും ഇതേ പ്രശ്‌നത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും ഇടവരുത്തിയിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ജനദ്രോഹപരമായ ഈ നടപടി സര്‍ക്കാര്‍ തലത്തില്‍ പിന്‍വലിപ്പിക്കുന്നതിന് അതിശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.

ദേവമാതാ കോളജ് പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷിക്കാം

കുറവിലങ്ങാട്: ദേവമാതാ കോളജിലെ മികച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥി സംഘടന നല്‍കുന്ന പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ തുറകളില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. അപേക്ഷകള്‍ ഡിസംബര്‍ നാലിന് മുന്‍പായി കോളജ് ഓഫീസില്‍ ലഭിച്ചിരിക്കണം.
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കാനും തീരുമാനിച്ചു. ഡിഗ്രി, പിജി പ്രവേശനത്തിന്റെ രജതജൂബിലിയും പ്രീഡിഗ്രി പ്രവേശനത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയും ആഘോഷിക്കുന്നവരേയും സംഗമത്തില്‍ ആദരിക്കും. 1968-69 അധ്യയന വര്‍ഷം കോളജില്‍ സര്‍വീസില്‍ പ്രവേശിച്ച അധ്യാപക, അനധ്യാപകരേയും ആദരിക്കാനും പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി.എം മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, ഭാരവാഹികളായ റിട്ട. എസ്പി കെ.ജെ ദേവസ്യ, എം.കെ സെബാസ്റ്റ്യന്‍, ഡോ. ടി.ടി മൈക്കിള്‍, ഡോ.സജി അഗസ്റ്റിന്‍, അസി.പ്രഫ. ജ്യോതി തോമസ്, അസി.പ്രഫ. വിദ്യാ ജോസ്, അസി.പ്രഫ. റെനീഷ് തോമസ്, ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിലേക്ക രജിസ്റ്റര്‍ ചെയ്യുന്നതും അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതും സംബന്ധിച്ച വിശദ വിവരങ്ങള്‍ കോളജ് ഓഫീസില്‍ ലഭ്യമാണ്.
…………..

ദേവമാതാ കോളജില്‍ മാധ്യമ ശില്പശാല നടത്തി

കുറവിലങ്ങാട്: ദേവമാതാ കോളജ് ഇംഗ്ലീഷ് ത്രിമെയിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാധ്യമശില്പശാല നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി റവ.ഡോ. അഗസ്റ്റിന്‍ മാത്യു അധ്യക്ഷത വഹിച്ചു. റവ.ഡോ. ഷിന്റോ മംഗലത്ത് (ബാംഗ്‌ളൂര്‍), മലയാള മനോരമ റിട്ട. സ്‌പോര്‍ട്‌സ് എഡിറ്റര്‍ കെഎന്‍ആര്‍ നമ്പൂതിരി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരായ ഫാ. മാത്യു എണ്ണയ്ക്കാപിള്ളി, ബെന്നി കോച്ചേരി, ഷീന്‍ ജോര്‍ജ്, വിദ്യാര്‍ത്ഥി പ്രതിനിധി എസ്. ആതിര എന്നിവര്‍ പ്രസംഗിച്ചു.

മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ ജനകീയ സമരമെന്ന് ട്രേഡ് യൂണിയനുകള്‍

കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ മലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാനുളള നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിക്കുമെന്ന് ഫാം തൊഴിലാളി യൂണിയനുകള്‍. ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ടം സംരക്ഷണ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളും കേരളത്തിന്റെ അഭിമാനമായ സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനവും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എത്തുന്നതോടെ പ്രതിസന്ധിയിലാവുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജി. ചെന്നേലില്‍, വാര്‍ഡ് മെംബര്‍ ഷൈജു പാവുത്തിയേല്‍ , ജോജോ ആളോത്ത് (ചെയര്‍മാന്‍), സണ്ണി ചിറ്റക്കോടം (വൈസ് ചെയര്‍മാന്‍), സദാനന്ദ ശങ്കര്‍ (കണ്‍വീനര്‍), ജോജോ സെബാസ്റ്റിയന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ ചുമതലപ്പെടുത്തി.

ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് കോഴായില്‍ അനുവദിക്കില്ലെന്ന് എംഎല്‍എ

കുറവിലങ്ങാട്: കോഴായിലെ ജില്ലാ കൃഷി തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പത്തേക്കര്‍ സ്ഥലം ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഏറ്റെടുക്കാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കുറവിലങ്ങാട് – കോഴാ പ്രദേശത്ത് ജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന ഖരമാലിന്യ സസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എ വ്യക്തമാക്കി.
കുറവിലങ്ങാട്, ഞീഴൂര്‍, മരങ്ങാട്ടുപള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ കാര്‍ഷികാഭിവൃദ്ധിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നടപടിയാണ് ഈ തീരുമാനം നടപ്പായാല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കേരളാ സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമാകുന്ന കുറവിലങ്ങാട് – കോഴാ പ്രദേശത്തിന് സമീപത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിച്ചത് ഉദ്യോഗസ്ഥ തലത്തിലെ ഏറ്റവും വലിയ വിവരക്കേടാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കം മുളയിലെ തന്നെ നുള്ളിക്കളയാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ അടിയന്തിരമായി നടത്തുമെന്ന് എംഎല്‍എ അറിയിച്ചു. ജനദ്രോഹ തീരുമാനം കൈക്കൊള്ളാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ അതിനെ ചെറുത്ത് തോല്‍പിക്കുമെന്ന് മോന്‍സ് ജോസഫ് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥ തലത്തില്‍ ഇതിനുമുമ്പ് കൈക്കൊണ്ട് തീരുമാനത്തിന്റെ ഫലമായി മറ്റൊരു മാലിന്യ പ്ലാന്റ് കോഴായില്‍ സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തെ സര്‍ക്കാര്‍ തലത്തില്‍ ഒറ്റക്കെട്ടായി നടത്തിയ നീക്കത്തിലൂടെയാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്.
ജനദ്രോഹപരമായ ഈ നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ വീട് കത്തിനശിച്ചു

കുറവിലങ്ങാട്: വൈദ്യുതിഷോട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട് കത്തിനശിച്ചു. കുറവിലങ്ങാട് കര്‍മ്മലഗിരി ഭാഗത്ത് മലയോലിയ്ക്കല്‍ പി. എന്‍ ചാക്കോ (കുട്ടപ്പന്‍)യുടെ വീടാണ് ഇന്നലെ പകല്‍ പതിനൊന്നോടെ കത്തിനശിച്ചത്. കുട്ടപ്പനും ഭാര്യ മേരിയും വീട് പൂട്ടി പുറത്ത് തൊഴിലിനായി പോയിരിക്കുകായിരുന്നു. ഓടിട്ട വീടിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരമറിഞ്ഞ് തീയണയ്ക്കാന്‍ ശ്രമം നടത്തി. കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. ഭിത്തി വിണ്ടുകീറിയ നിലയിലാണ്. ടിവി, ഫ്രിഡ്ജ്, ഫാനുകള്‍ എന്നിവയടക്കമുള്ള ഗൃഹേപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കുറവിലങ്ങാട് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. രണ്ടുലക്ഷത്തലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

എന്‍സിസി ദിനാചരണം

കുറവിലങ്ങാട് : എന്‍സിസി ദിനാഘോഷത്തോട് അനുബന്ധിച്ച് ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റ് കുറവിലങ്ങാട് ബാലികാഭവനിലും മാഞ്ഞൂര്‍ മരിയന്‍ സൈന്യത്തിലും സന്ദര്‍ശനം നടത്തി. കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഫിലിപ്പ് ജോണിന്റെയും, എന്‍സിസി ഓഫീസര്‍ ലഫ്. സതീഷ് തോമസിന്റെയും നേതൃത്വത്തിലാണ് നൂറോളം എന്‍സിസി കേഡറ്റുകള്‍ സന്ദര്‍ശനം നടത്തിയത്. പ്രകൃതി സംരക്ഷണാര്‍ഥം കോളേജ് പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.

ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ സംഗമം

കുറവിലങ്ങാട്: ട്രഷറി സ്തംഭനത്തിനെതിരെ എന്‍ജിഒ അസോസിയേഷന്‍ കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സോഫ്റ്റ് വെയറുകളിലെ അപാകം പരിഹരിക്കുക, നിയന്ത്രണങ്ങളില്ലാതെ എല്ലാ ബില്ലുകളും മാറി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഉഴവൂരിലും കുറവിലങ്ങാടും സംസ്ഥാന സെക്രട്ടറി കെ.എ. മാത്യു ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് അനൂപ് പ്രാപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു, സെക്രട്ടറി വി.പി ബോബിന്‍, ട്രഷറര്‍ പി.വി അജയന്‍, സോജോ തോമസ്, കെ.എന്‍ ശങ്കരപ്പിള്ള, സഞ്ജയ് എസ്. നായര്‍, ടി.ആര്‍ പുഷ്പ, ജി.ആര്‍ സന്തോഷ് കുമാര്‍, പി.എന്‍ ചന്ദ്രബാബു, ബെന്നി ജോര്‍ജ്, പി.സി മാത്യു, ജഗദീഷ് ഞീഴൂര്‍, സുരേഷ് കണ്ണൂര്‍, മനോജ് ഏറ്റുമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നാട് പ്രതിഷേധാഗ്നിയിലേയ്ക്ക്

കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ സ്ഥലം ഏറ്റെടുത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നാട്ടില്‍ ആശങ്കയും പ്രതിഷേധവും ശക്തമാകുന്നു. കൃഷിഫാമിലെ സ്ഥലം കാര്‍ഷിക ആവശ്യത്തിനല്ലാത്തെ വിട്ടുനല്‍കില്ലെന്ന മറുപടി മാസങ്ങള്‍ക്ക് മുന്‍പ് കേട്ട നാട്ടിലാണ് മാലിന്യസംസ്‌കരണ പ്ലാന്റിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നത്. ഫാമിന്റെ നിയന്ത്രാണികാരികളായ ജില്ലാ പഞ്ചായത്തിന് ഇതു സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചില്ലെന്ന് പറയുമ്പോളും ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാനതല സമിതി പലതവണ യോഗം ചേര്‍ന്ന് പ്രവര്‍ത്തനപുരോഗിതിയും തുടര്‍നടപടികളും സ്വീകരിക്കുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടമായ സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ഖരമാലിന്യസംസ്‌കരണ പ്ലാന്റിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഡോഗ് സൂ ആരംഭിക്കാനായി ജില്ലാ കൃഷിത്തോട്ടത്തില്‍ സ്ഥലലഭ്യത അന്വേഷിച്ചതിന് പിന്നാലെയാണ് ഖരമാലിന്യ സംസ്‌കരണം ഫാമിലാരംഭിക്കാന്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ രീതിയില്‍ ഫാമില്‍ മാലിന്യസംസ്‌കരണ കേന്ദ്രം ആരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജനകീയ പ്രതിഷേധത്തില്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു. പ്രതിഷേധപരിപാടികളുടെ ഭാഗമായി മനുഷ്യചങ്ങല, പന്തം കൊളുത്തി പ്രകടനം, ഫാമിന് സംരക്ഷണവലയം, പ്രതിഷേധ സമ്മേളനങ്ങള്‍ എന്നിവ നടത്തിയിരുന്നു.
ഇക്കുറിയും സര്‍ക്കാര്‍ നിലപാട് പുറത്തായതോടെ ജനകീയ കൂട്ടായ്മകള്‍ സജീവമായി കഴിഞ്ഞിട്ടുണ്ട്. ഫാം തൊഴിലാളി യൂണിയനുകളും ജനപ്രതിനിധികളുമടക്കം പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഫാമിലേക്ക് ബന്ധപ്പെട്ട രേഖകളെത്തിയതായും അറിയുന്നുണ്ട്. ഈ രേഖകള്‍ ജില്ലാ പഞ്ചായത്തിന് കൈമാറുന്നതോടെ മാത്രമേ തുടര്‍നടപടികളില്‍ ഫാമിന്റെ നിയന്ത്രണാധികാരികളായ ജില്ലാ പഞ്ചായത്തിന്റെ നിലപാടുകള്‍ വ്യക്തമാകൂ.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മോന്‍സ് ജോസഫ് എംഎല്‍എ തദ്ദേശസ്വയംഭരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരഭമായ സയന്‍സ് സിറ്റി ഉള്‍ക്കൊള്ളുന്ന ജില്ലാ കൃഷിത്തോട്ടമെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ ഇടപെടലുകളും ശക്തമായുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സജീവമായി രംഗത്തിറങ്ങാനുള്ള നീക്കങ്ങളിലാണ്.