കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: March 2017

ശതാബ്ദിയുടെ നിറവില്‍ കൂട്ടയോട്ടം

ottamകുറവിലങ്ങാട്: ആയിരങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ മണ്ണയ്ക്കനാട് സാന്താക്രൂസ് എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ വിളംബര സന്ദേശ കൂട്ടയോട്ട മല്‍സരം മരങ്ങാട്ടുപിളളി പഞ്ചായത്തിലെ പൈക്കാട് നിന്ന് കുറവിലങ്ങാട്ടേക്ക് നടത്തി. പൈക്കാട് ജങ്ഷനില്‍ കൂട്ടയോട്ടം രാമപുരം സി.ഐ എന്‍. ബാബുക്കുട്ടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ലില്ലിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിളളി പഞ്ചായത്തംഗം സി.പി. രാഗിണി, ദേവമാതാ കോളജ് എന്‍.സി.സി വിഭാഗം മേധാവി ലഫ്. സതീഷ് തോമസ്, കായികാധ്യാപിക പ്രഫ. പ്രസീത മാത്യു, കണ്‍വീനര്‍ ഏ.ജെ സാബു, ഇടവക സെക്രട്ടറി സജോ വാന്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കൂട്ടയോട്ട സമാപന ചടങ്ങില്‍ കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹോളിക്രോസ് പളളി വികാരി ഫാ. ജോര്‍ജ് പീടികപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ലില്ലിക്കുട്ടി മാത്യു, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി മാണി, മെമ്പര്‍മാരായ ഷൈജു പാവുത്തിയേല്‍, മിനിമോള്‍ ജോര്‍ജ്, സ്വാഗതസംഘം ചെയര്‍മാന്‍ സദാനന്ദ ശങ്കര്‍, ജനറല്‍ കണ്‍വീനര്‍ കുട്ടിച്ചന്‍ ജെ. നിധിരി, ജനറല്‍ കോ-ഓഡിനേറ്റര്‍ ജോജോ ആളോത്ത്, റോജിന്‍ ചെറുമല, എ.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് തോമസ് കണ്ണന്തറ നല്‍കിയ 3001 രൂപയും ബിനോയ് ജോണ്‍ നല്‍കിയ 2001 രൂപയും ജോര്‍ജ് ജി. ചെന്നേലി നല്‍കിയ 1001 രൂപയുടെയും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. ottam

ഉഴവൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മോന്‍സ് ജോസഫ്

കുറവലങ്ങാട് : ഉഴവൂര്‍ ആശുപത്രി കെട്ടിടത്തിന് നമ്പരിടാന്‍ കഴിയാതെ നിലനിന്നിരുന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരം ഉണ്ടാകുകയാണ്. ഫയര്‍ സേഫ്റ്റി അപ്രൂവല്‍ ലഭിക്കാത്തതുമൂലമാണ് ഗ്രാമപഞ്ചായത്തിന് കെട്ടിട നമ്പര്‍ ഇട്ടുകൊടുകകാന്‍ നിയമപരമായി കഴിയാതിരുന്നത്. സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രൂവല്‍ ലഭിച്ചതിനെ തുടര്‍ന്ന് അഡ്വ. മോന്‍സ് ജോസഫ് ഉഴവൂര്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അടിയന്തിരമായി കെട്ടിട നമ്പര്‍ ഇട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നുരാവിലെ തന്നെ കത്ത് കൈമാറിക്കഴിഞ്ഞു. ഇതോടൊപ്പം കെട്ടിട നമ്പര്‍ കിട്ടിയാലുടനെ വൈദ്യുതി കണക്ഷന്‍ ചാര്‍ജ്ജ് അടയ്ക്കാനുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതിലേക്ക് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമിതിക്കും എം.എല്‍.എ. കത്ത് നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇനി ഏറ്റെടുക്കാനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തതയോടെ നടപടി സ്വീകരിക്കാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറോടും രേഖാമൂലം ആവശ്യപ്പെട്ടു.
അടിയന്തിര സ്വഭാവത്തോടെ ഇക്കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ ഉടനെ ബന്ധപ്പെട്ടവരുടെ യോഗം ഔദ്യോഗികമായി വിളിച്ചുചേര്‍ത്ത് ഉഴവൂര്‍ ആശുപത്രിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതാണ്.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും വിസ്തൃതിയുള്ളതും സൗകര്യപ്രദവുമായ ആശുപത്രി കെട്ടിടസമുച്ചയം ഉഴവൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്‌ട്രേറ്റിന്റെ അനുമതിപത്രം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാതെ മാസങ്ങളായി നിലനിന്നിരുന്ന ഗുരുതരമായ പ്രതിസന്ധിയാണ് തുടര്‍ച്ചയായ ഇടപെടലിലൂടെ പരിഹരിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ഡയറക്‌ട്രേറ്റില്‍ നിന്നും കോട്ടയത്ത് ഫയര്‍ഫോഴ്‌സ് ജില്ലാ ഓഫീസില്‍ നിന്നും പ്രശ്‌ന പരിഹാരത്തിന് സഹായകരമായ മാന്യമായ നിലപാടും സഹകരണവുമാണ് ലഭിച്ചതെന്ന് എം.എല്‍.എ. വ്യക്തമാക്കി.
ഉഴവൂരില്‍ സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനുവേണ്ടി ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ ഇനിയും തുടരേണ്ടിവരുമെന്ന് എം.എല്‍.എ. വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മധുരവേലി ഗവ. ഐ.ടി.ഐ. നവീകരണത്തിന് 29 ലക്ഷം രൂപ അനുവദിച്ചു. മോന്‍സ് ജോസഫ്

കടുത്തുരുത്തി: വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത മധുരവേലി ഗവ.ഐ.ടി.ഐ.യുടെ സമഗ്ര നവീകരണത്തിന് 29 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
മധുരവേലി ഐ.ടി.ഐ. കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം, ക്ലാസ്മുറികളും ഓഫീസ് മുറികളും പുനരുദ്ധീകരിക്കുക, ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി സമര്‍പ്പിച്ച പ്രോജക്ടിനാണ് പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്‌ട്രേറ്റ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ടെണ്ടര്‍ ചെയ്ത് നടപ്പാക്കാന്‍ ബില്‍ഡിംഗ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുള്ളതായി എം.എല്‍.എ. അറിയിച്ചു.
മധുരവേലി ഗവ. ഐ.ടി.ഐ. നവീകരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ഐ.ടി.ഐ. ക്യാമ്പസ് ഏറ്റവും മെച്ചപ്പെട്ട നിലവാരത്തിലേക്ക് പരമാവധി വേഗത്തില്‍ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ സഹായനടപടികളും സ്വീകരിക്കുമെന്ന് എം.എല്‍.എ. വ്യക്തമാക്കി.

ലഹരി വിമുക്ത റാലിയും സെമിനാറും ഫിലിം പ്രദര്‍ശ്ശനവും

കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെ നോതൃത്വത്തില്‍ കുടുംബശ്രീ, എന്‍ എസ് എസ്, എന്‍ സി സി
എന്നിവയുടെ സഹകരണത്തോട് കൂടി ലഹരി വിമുക്ത .കുറവിലങ്ങാട് റാലിയും സെമിനാറും ഫിലിം പ്രദര്‍ശ്ശനവും നടത്തി. പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് ,കുതിരവേലി ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ എം എന്‍ ശിവപ്രസാദ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. ബ്ലോക്ക് മെമ്പര്‍ ആന്‍സി ,ജോസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി മാണി, ജോര്‍ജ് ചേന്നേലില്‍, മിനിമേള്‍
ജോര്‍ജ്, സി ഡി എസ് പ്രസിഡന്റ് അമ്മിണി തങ്കച്ചന്‍ , എന്‍ സി .സി കമാന്‍ഡര്‍ പ്രൊഫ. സതീഷ് മാത്യു, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ദീപ്തി, പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യാ ജോഷി, സോഫി സജി, പി എന്‍ മോഹനന്‍, ഷൈജു പാവുത്തിയേല്‍ ,ആലീസ് തോമസ്, രമാ രാജു, ബൈജു ,പൊയ്യാനിയില്‍ ,സജി വട്ടമറ്റം, ത്രോസ്യാമ്മ ജോര്‍ജ്, സെക്രട്ടറി ബി. സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.എസ്.ടി.പി. റോഡ് സുരക്ഷാ നടപടികള്‍ ഉടനെ ആരംഭിക്കും മോന്‍സ് ജോസഫ്

IMG-20170323-WA0048കുറവിലങ്ങാട്: കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണം നടപ്പാക്കിയ പട്ടിത്താനം- കൂത്താട്ടുകുളം റീച്ചില്‍ റോഡ് സുരക്ഷാ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ തീരുമാനിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കെ.എസ്.ടി.പി. ചീഫ് കണ്‍സള്‍ട്ടന്റ് കെ.കെ.പൈലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നുരാവിലെ മുതല്‍ എം.സി. റോഡിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. എല്ലാ സ്ഥലങ്ങളിലും ഉദ്യോഗസ്ഥരോടൊപ്പം നേരിട്ടെത്തുകയും പൊതുജനങ്ങളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച പരാതികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ട് മുഴുവന്‍ സമയവും പരിശോധനയില്‍ പങ്കുചേര്‍ന്നു.
സമീപകാലത്ത് വിവിധ അപകടങ്ങള്‍ സംഭവിച്ച പുതുവേലി – വൈക്കം കവലയില്‍ വിപുലമായ ജംഗ്ഷന്‍ വികസനം നടത്തണമെങ്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിന് കാലതാമസം നേരിടുമെന്നതിനാല്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്ന മുഴുവന്‍ സ്ഥലവും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി ജംഗ്ഷന്‍ വികസനപദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കി അപകട സ്ഥിതി പരിഹരിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ധാരണ ഉടനെ ഉണ്ടാക്കാനും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് ആച്ചിക്കല്‍ വളവില്‍ കൂടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനും ജംഗ്ഷന്‍ സൗകര്യപ്രദമാക്കുന്നതിനും തീരുമാനിച്ചു.
മോനിപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പുറകോട്ട് മാറ്റി സ്ഥാപിക്കും. മോനിപ്പള്ളി തിരുഹൃദയ പള്ളിയുടെ എതിര്‍ഭാഗത്ത് പുതിയ ബൈപ്പാസ് നിര്‍മ്മിച്ചതിന്റെ സൈഡിലും മെയിന്‍ റോഡ് സൈഡിലും മെറ്റല്‍ ബീം ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
മോനിപ്പള്ളി മെയിന്‍ ജംഗ്ഷനില്‍ അപകടസ്ഥിതിയിലുള്ള ആല്‍മരം ലേലം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതാണ്.
മോനിപ്പള്ളി മുക്കട ജംഗ്ഷനിലെ അപകടസ്ഥിതി പരിഹരിക്കാന്‍ ഉഴവൂര്‍ റോഡ് തുടങ്ങുന്ന ഭാഗത്ത് സുരക്ഷിത ഹബ്ബ് നിര്‍മ്മിക്കുവാനും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും മോന്‍സ് ജോസഫ് എം.എല്‍.എ. കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ ഇരുവശത്തും റോഡ് പുറമ്പോക്ക് ഉള്ളതായി പൊതുജനങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
ചീങ്കല്ലേല്‍ പാലത്തിനു സമീപം ഇടിഞ്ഞുപോയിരിക്കുന്ന ഭാഗം എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി കെട്ടുന്നതിനു തീരുമാനിച്ചു. ചീങ്കല്ലേല്‍ പള്ളിയുടെ ഭാഗത്ത് അപകടവളവിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ പള്ളിയുടെ എതിര്‍ഭാഗത്ത് പഴയ റോഡിന്റെ വീതി പരമാവധി പ്രയോജനപ്പെടുത്തി പുതിയ ടാറിംഗ് നടത്തുന്നതിന് മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീങ്കല്ലേല്‍ പാലം വീതികൂട്ടുന്നതിനുള്ള പദ്ധതിയും എസ്റ്റിമേറ്റും സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതായി എം.എല്‍.എ. വ്യക്തമാക്കി.
കോഴ ജംഗ്ഷനിലെ നിര്‍മ്മാണത്തില്‍ വരുത്തേണ്ടതായ വിവിധ മാറ്റങ്ങളെക്കുറിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തി. കോഴ ജംഗ്ഷനിലെ മീഡിയന്റെ വീതി കുറയ്ക്കുന്നതിനു തീരുമാനിച്ചു. ഇതോടൊപ്പം പാലാ റോഡിന്റെ തുടക്കത്തില്‍ തോടിന്റെ മുകള്‍ഭാഗത്ത് പാലം മാതൃകയില്‍ തട്ടുവാര്‍ത്ത് റോഡിന്റെ വീതി കൂട്ടിയെടുക്കാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുന്നതാണ്. കെ.എസ്.ടി.പി. യ്ക്ക് ലഭ്യമായ സ്ഥലം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയാല്‍ കോഴ കവലയില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മോന്‍സ് ജോസഫ് നിര്‍ദ്ദേശിച്ചു. കോഴ ജംഗ്ഷനില്‍ കെ.എസ്.ടി.പി. ബസ് ഷെല്‍ട്ടറും നിര്‍മ്മിക്കുന്നതാണ്.
കുറവിലങ്ങാട് വലിയവീട്ടില്‍ കവലയില്‍ ഡിവൈഡറുകള്‍ പനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി തിരിഞ്ഞുപോകാന്‍ കഴിയുന്ന നിലയിലും അപകടസ്ഥിതി പരിഹരിക്കാന്‍ പറ്റുന്ന വിധത്തിലും മെയിന്‍ ജംഗ്ഷനില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് ചെന്നേലില്‍, അഡ്വ. കെ.കെ.ശശികുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടോണി പെട്ടക്കാട്ട് എന്നിവര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത് പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. കുറവിലങ്ങാട് മെയിന്‍ ജംഗ്ഷന്‍ വികസനത്തിന് വ്യാപാരികള്‍ വിട്ടുതരാനുള്ള സ്ഥലം എത്രയും പെട്ടെന്ന് ഏറ്റെടുക്കുന്നതു സംബന്ധിച്ചും ഉടനെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി.
കുറവിലങ്ങാട് പള്ളിക്കവലയില്‍ നിന്ന് പള്ളി റോഡിലേക്ക് നടത്താനുള്ള ബി.എം. & ബി.സി. ടാറിംഗ് എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ സ്ലാബിടാനുള്ള ഭാഗത്ത് എത്രയും പെട്ടെന്ന് ഇക്കാര്യം നടപ്പാക്കുന്നതാണ്. കുര്യം, വെമ്പള്ളി, പട്ടിത്താനം ഭാഗങ്ങളില്‍ സ്ലാബിടാനുള്ള പ്രശ്‌നങ്ങളും ഉടനെ പരിഹരിക്കാന്‍ തീരുമാനിച്ചു.
കുറവിലങ്ങാട് വലിയവീട്ടില്‍ കവലയ്ക്കു സമീപം സ്ലാബ് അപകടാവസ്ഥയില്‍ ഇട്ടിരുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് ഇത് നീക്കം ചെയ്യാനും സുരക്ഷിതമായി സ്ലാബ് പുനഃക്രമീകരിക്കാനും എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഒരാഴ്ചയ്ക്കുള്ളില്‍ എം.സി. റോഡിലെ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളും മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്നാണ് സന്ദര്‍ശനത്തെ തുടര്‍ന്ന് കെ.എസ്.ടി.പി. അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റോഡ് മാര്‍ക്കിംഗ് പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതാണ്. റോഡില്‍ പതിക്കാനുള്ള സ്റ്റഡുകളുടെ സ്ഥാപിക്കല്‍ ഉടനെ ആരംഭിക്കും. ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികളും എത്രയും പെട്ടെന്ന് ആരംഭിക്കുന്നതാണ്. ഇനിയുള്ള കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഒരാഴ്ചയ്ക്കുശേഷം ജനപ്രതിനിധികളുടേയും കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.

കോഴാ കപ്പേളയില്‍ ഊട്ടുനേര്‍ച്ചയ്ക്ക് ആയിരങ്ങള്‍

കുറവിലങ്ങാട്: മാര്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി കോഴാ സെന്റ് ജോസഫ് കപ്പേളയില്‍ ആയിരങ്ങള്‍ ഊട്ടുനേര്‍ച്ചയ്‌ക്കെത്തി. മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടുബന്ധിച്ചായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത ഊട്ടുനേര്‍ച്ച. നാനാ ജാതി മതസ്ഥരായ ആയിരങ്ങളാണ് ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാനായിയെത്തിയത്. ഒരുനാടിന്റെയും മാര്‍ യൗസേപ്പിതാവിന്റെ ഭക്തരായ നാനാജാതി മതസ്ഥരുടേയും കൂട്ടായ്മയിലാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ കുരിശുപള്ളിയായ കോഴാ കപ്പേളയില്‍ ഊട്ടുനേര്‍ച്ച നടന്നത്.
പാലാ രൂപത ചാന്‍സിലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.
മര്‍ത്ത്മറിയം ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിച്ചു. സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, ദേവമാതാ കോളജ് അസി.പ്രഫ. ഫാ. മാത്യു കവളമ്മാക്കല്‍, ഫാ. അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായി. ജോസഫ് നാമധാരികളായ വൈദികരെയും പ്രധാന ജനപ്രതിനിധികളേയും വിശ്വാസസമൂഹം പ്രത്യേകം ആദരിച്ചു.
പാചക വിദഗ്ധനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നേര്‍ച്ചയൂട്ട് ഒരുക്കിയത്. വിശ്വാസികള്‍ സമര്‍പ്പിച്ച പച്ചക്കറികളും പലവ്യജ്ഞനങ്ങളുമാണ് നേര്‍ച്ചയൂണ് തയ്യാറാക്കാനായി ഉപയോഗിച്ചത്. മാര്‍ യൗസേപ്പിന്റെ മധ്യസ്ഥം തേടി പുഷ്പവടി നേര്‍ച്ചയെടുക്കാനും ഒട്ടേറെപ്പേരെത്തിയിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ആന്‍സി ജോസ്, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മുന്‍പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ തുടങ്ങിവരടക്കമുള്ള ജനപ്രതിനിധികളും പൗരപ്രമുഖരും ഊട്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നു. മരണത്തിരുനാളും ഞായറാഴ്ചയും ഒരുമിച്ചെത്തിയതോടെ മുന്‍വര്‍ഷങ്ങളേക്കാള്‍ ആയിരങ്ങളാണ് അധികമായി ഇക്കുറി എത്തിയത്.
കപ്പേളയില്‍ നടക്കുന്ന വണക്കമാസാചരണത്തിന്റെ സമാപനം 31ന് നടക്കും. 31ന് 4.30ന് ജോസഫ് നാമധാരി സംഗമം സാന്‍ജോ ഫെസ്റ്റ് എന്ന പേരില്‍ നടക്കും. 5.30ന് കുറവിലങ്ങാട് ദേവമാതാ കോളജ് അസി.പ്രഫ. ഫാ. മാത്യു കവളമ്മാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.45ന് സയന്‍സ് സിറ്റി എന്‍ട്രന്‍സ് പ്ലാസാ ജംഗ്ഷനിലെ പന്തലലിലേയ്ക്ക് പ്രദക്ഷിണം. 7.30ന് പാച്ചോര്‍ നേര്‍ച്ച.

ദേവമതായിലേയും സെന്റ് മേരീസിലേയും അധ്യാപക,അനധ്യാപകര്‍ക്ക് യാത്രയയപ്പ്

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഇടവകയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അധ്യാപക,അനധ്യാപകര്‍ക്ക് ഇന്ന് യാത്രയയപ്പ് നല്‍കും. ഇന്ന് 2.15ന് മര്‍ത്ത്മറിയം പള്ളി പാരിഷ്ഹാളിലാണ് സമ്മേളനം. സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. ഇടവകയുടേയും ഇടവക എഡ്യുക്കേഷന്‍ പ്രമോഷന്‍ കൗണ്‍സിലിന്റേയും നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ദേവമാതാ കോളജ് ഹിന്ദി വിഭാഗം മേധാവി ഡോ. റോസിലി എന്‍. ജോസഫ്, ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. ജോണ്‍സണ്‍ ജോസഫ്, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീജാ മരിയ, അധ്യാപിക ജെറ്റി ജോസഫ്, ദേവമാതാ കോളജ് അനധ്യാപിക കത്രിക്കുട്ടി ജോണ്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കുന്നത്. പ്രമോഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ജോയി ജേക്കബ്, എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഫിലിപ്പ് ജോണ്‍, ഡോ. ടി.ടി മൈക്കിള്‍, ജയമോള്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും. സമ്മേളനാനന്തരം കലാപരിപാടികളും നടക്കും. .
…………………