കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: November 2016

മോനിപ്പള്ളിയിലെ കലുങ്ക് നിര്‍മ്മാണം ശ്വാസം മുട്ടി വാഹനങ്ങള്‍

മോനിപ്പള്ളി: ജംഗ്ഷനില്‍ നടക്കുന്ന കലുങ്ക് നിര്‍മ്മാണത്തില്‍ വാഹനങ്ങളും നാട്ടുകാരും പൊറുതിമുട്ടി. എം.സി റോഡിനൊപ്പം ഇലഞ്ഞി റോഡിലും കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എം.സി റോഡ് വികസനത്തിന്റെ പേരില്‍ പൊടിയും ചെളിയുമുയര്‍ത്തുന്ന ഭീഷണി ഒരുവര്‍ഷത്തോളമായി അനുഭവിക്കുകയാണ് നാട്ടുകാര്‍. പല വ്യാപാരസ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നിരുന്നുവെങ്കില്‍ മാസങ്ങള്‍ക്കുമുന്‍പേ ഈ മേഖലയില്‍ സുഗമമായ യാത്ര യാഥാര്‍ത്ഥ്യമാകുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാസങ്ങളായി താറുമാറായ ഗതാഗതം ഇപ്പോള്‍ കൂനിന്മേല്‍ കുരു എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കെഎസ്ടിപി അധികൃതരുടേയും കരാറുകാരുടേയും അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും ഇതൊന്നും കണ്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍. വികസനം ഇഴഞ്ഞുനീങ്ങുമ്പോളും എല്ലാ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന പതിവ് പല്ലവിമാത്രമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

ശിശുദിന ആഘോഷവും സെമിനാറും

കുറവിലങ്ങാട് : ഗ്രാമപഞ്ചായത് അഞ്ചാം വാര്‍ഡില്‍ നരിവേലി അംഗന്‍വാടി ഹാളില്‍ ശിശുദിനാഘോഷവും മാതാപിതാക്കള്‍ക്ക് സെമിനാറും ഇന്ന് 10 .30 നു നടക്കും.ആഘോഷത്തോടനുബന്ധിച്ചു ശിശുമനഃശാസ്ത്രത്തെക്കുറിച്ചു സെമിനാര്‍ നടക്കും. വാര്‍ഡ് മെംമ്പര്‍ ഷൈജു പാവുത്തിയേല്‍ അധ്യക്ഷത വഹിക്കും. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജി. ചെന്നേലില്‍ ഉദ്ഘാടനം ചെയ്യും .പഞ്ചായത്തംഗം പി.എന്‍.മോഹനന്‍ കുട്ടികളെ ആദരിക്കും. ജോണി ആറുതൊട്ടി , ജെസ്സി ബാബു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കും.

കുറവിലങ്ങാട് കാരുണ്യക്വിസില്‍ ഒന്നാംസ്ഥാനം ശാലിനി, ഷെനറ്റ് സഹോദരിമാര്‍ക്ക്

കുറവിലങ്ങാട്: കരുണയുടെ ജൂബിലി സമാപനത്തോടനുബന്ധിച്ച് കുറവിലങ്ങാട് റീജിയന്‍തലത്തില്‍ നടത്തിയ ദേശീയ കാരുണ്യക്വിസില്‍ ഒന്നാംസ്ഥാനം മുട്ടം സിബിഗിരി ഇടവകയിലെ ശാലിനി ഡെന്നീസിനും സഹോദരി ഷെനറ്റ് ഡെന്നീസിനും. 350 ടീമുകളെ പിന്തള്ളിയാണ് ഇ മിടുക്കികള്‍ 10,000 രൂപയുടെ കാഷ്അവാര്‍ഡ് നേടിയത്.
രണ്ടാംസ്ഥാനം തോട്ടക്കാട് സ്വദേശികളായ വത്സമ്മ സ്‌കറിയയും രജ്ജിത് സ്‌കറിയയും നേടി. മൂന്നാം സ്ഥാനം് മുത്തോലപുരം ഇടവകാംഗങ്ങളായ മേരി പോള്‍, ഗ്രേസി പോള്‍ എന്നിവര്‍ക്കാണ്. നാലാം സ്ഥാനത്ത് മുട്ടുചറി ഇടവകാംഗങ്ങളായ അശ്വിന്‍ ജോഷിയും ബില്‍ജോ ബാബുവും അഞ്ചാം സ്ഥാനത്ത് ഡിഎസ്ടി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ സെലിന്‍ ജോര്‍ജും സിസ്റ്റര്‍ ജോസ്‌ലിനുമെത്തി. മത്സരവിജയികള്‍ക്ക് കാരുണ്യജൂബിലി സമാപനസമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മര്‍ത്ത്മറിയം സണ്‍ഡേസ്‌കൂളാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മത്സരം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സണ്‍ഡേസ്‌കൂള്‍ ഡയറക്ടറും സഹവികാരിയുമായ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ഫാ. ജോസഫ് അരിമറ്റം, ബ്രദര്‍ അഗസ്റ്റിന്‍ ഇഞ്ചക്കുഴി, ബ്രദര്‍ മാത്യു മുണ്ടുനടയ്ക്കല്‍, ബോബിച്ചന്‍ നിധീരി, ലിജോ മുക്കത്ത്, ഷൈജു പാവുത്തിയേല്‍, ജിജോ വടക്കേടം, ബെന്നി കൊച്ചുകിഴക്കേടം, ജേക്കബ് ചാലാശേരില്‍, സിജോ രണ്ടാനിയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈക്കം റോഡില്‍ എക്‌സ്പ്രസ് ട്രെിയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് എംഎല്‍എ

കുറവിലങ്ങാട്: വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് എല്ലാ വര്‍ഷവും അനുവദിക്കാറുള്ളതുപോലെ ഇപ്രാവശ്യവും വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എല്ലാ എക്‌സ് പ്രസ്സ് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ക്കും എംഎല്‍എ നിവേദനം സമര്‍പ്പിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മൂന്ന് ഫ്‌ളാറ്റ് ഫോമുകളുമായി വൈക്കം റോഡ് മാറിയതിലൂടെ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സമയം നഷ്ടപ്പെടാതെ സ്റ്റോപ്പ് ചെയ്യാന്‍ കഴിയുന്ന അനുകൂല
സാഹചര്യമുണ്ടെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ ട്രെയിനുകള്‍ക്കും ഇപ്രാവശ്യം സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുമെന്ന് എംഎല്‍എ നിവേദനത്തില്‍ വ്യക്തമാക്കി.
വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ശബരിമല തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്കും ഉപകാരപ്രദമാകുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. എല്ലാ ട്രെയിനുകള്‍ക്കും വൈക്കം റോഡില്‍ അഷ്ടമി മഹോത്സവം പ്രമാണിച്ച് സ്റ്റോപ്പ് അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

കരിദിനാചരണം നടത്തി

കുറവിലങ്ങാട്: നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി കരിദിനാചരണം നടത്തി. കെപിസിസി അംഗം ടി. ജോസഫ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, എം.എന്‍ ദിവാകരന്‍ നായര്‍, എം.കെ സാംബജി, സി.കെ ശശി, അരുണ്‍ ജോസഫ്, ജോസഫ് തോപ്പില്‍, വില്‍സണ്‍ മാണി, പീറ്റര്‍ മ്യാലിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു

കരുണയുടെ മുഖം സമ്മാനിച്ച് കുറവിലങ്ങാട്ട് കാരുണ്യവര്‍ഷസമാപനം

കുറവിലങ്ങാട്: വേറിട്ട കാരുണ്യപ്രവര്‍ത്തികള്‍ സമൂഹത്തിനും സഹജീവികള്‍ക്കുമായി സമ്മാനിച്ച് മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ കാരുണ്യവര്‍ഷത്തിന് സമാപനം. കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂര്‍ ഫോറനകള്‍ ഉള്‍ക്കൊള്ളുന്ന കുറവിലങ്ങാട് റീജിയന്റെ നേതൃത്വത്തില്‍ 20ന് പ്രൗഡോജ്ജ്വലമായ സമ്മേളനത്തോടെ കരുണയുടെ ജൂബിലിയ്ക്ക് സമാപനമാകുമെന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, കൈക്കാരന്മാരായ ജോയി ചേലേക്കണ്ടം, കെ.സി ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 13ന് തുറന്ന കരുണയുടെ കവാടം അടയ്ക്കാതെ നവംബര്‍ 20വരെ രാപകല്‍ ഭേദമില്ലാതെ നടത്തുന്ന അഖണ്ഡപ്രാര്‍ത്ഥനയിലൂടെ കുറവിലങ്ങാട് ഇടവക സഭയിലാകെ ശ്രദ്ധനേടിയിരുന്നു. 8208 മണിക്കൂര്‍ നീളുന്ന അഖണ്ഡപ്രാര്‍ത്ഥനയ്ക്ക് ആതിഥ്യമരുളിയതിലൂടെ കരുണയുടെ വര്‍ഷത്തില്‍ ഇടവക ചരിത്രത്തിലും ഇടംതേടിയിരിക്കുകയാണ്. ഒരു ദിനം 50,000 രൂപയെന്ന ക്രമത്തില്‍ നിര്‍ധനരായ നാനാജാതി മതസ്ഥര്‍ക്ക് വീട് നിര്‍മ്മാണത്തിനായി 1.71 കോടി രൂപയുടെ പദ്ധതി, ഇടവകാംഗങ്ങളായ 200 കുടുംബങ്ങള്‍ക്ക് വീടിന്റെ അറ്റകുറ്റപണികള്‍ക്കായി 20,000 രൂപ വീതം 40 ലക്ഷം രൂപയുടെ പദ്ധതി, ഭൂരഹിതരായ ഏഴ് കുടുംബങ്ങള്‍ക്കായി ഇടവകാംഗങ്ങള്‍ നടത്തിയ ഭൂമിദാനം, പള്ളിക്കെട്ടിടത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് വാടകയില്‍ ഇളവ് എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കരുണയുടെ വര്‍ഷത്തില്‍ ഇടവക ഏറ്റെടുത്തു. രോഗികള്‍ക്കായി അമ്മ കാരുണ്യം എന്ന പേരിലും വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാകാരുണ്യം എന്ന പേരിലും നിശ്ചിത തുക നിക്ഷേപിച്ച് പലിശ ഉപയോഗിച്ച് സഹായം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിരുന്നു.
സമാപനത്തിന്റെ ഭാഗമായി 20ന് രണ്ടിന് ദേവമാതാ കോളജില്‍ 30 വയസില്‍ താഴെയുളള യുവജനങ്ങള്‍ക്കായും 2.30ന് പാരിഷ്ഹാളില്‍ 50 വയസില്‍ താഴെയുള്ള ദമ്പതികള്‍ക്കായും സെമിനാര്‍ നടക്കും. യുവജനങ്ങള്‍ക്കുള്ള സെമിനാര്‍ ചലചിത്രനടനും ആഡ്ഫിലിം ഡയറക്ടറുമായ സിജോയി വര്‍ഗീസും ദമ്പതികളുടെ സെമിനാര്‍ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനിയും നയിക്കും.
അഞ്ചിന് റീജയണിലെ വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മുട്ടുചിറ ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇലഞ്ഞി ഫൊറോന വികാരി ഫാ. ജോസഫ് കോട്ടയില്‍ സന്ദേശം നല്‍കും. 6.30ന് ദേവാലയം ചുറ്റി ദിവ്യകാരുണ്യപ്രദക്ഷിണം. തുടര്‍ന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സമാപന പ്രാര്‍ത്ഥന നടത്തും. 7.30ന് സമ്മേളനം.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കാരുണ്യഭവനത്തിനു സ്ഥലം നല്‍കിയവരെ ആദരിക്കല്‍, കാരുണ്യജൂബിലി ദേശീയ ക്വിസ് സമ്മാനദാനം, ദേവാലയമുഖവാരത്തിലെ സ്ഫടിക ചിത്രങ്ങളുടെ അനാവരണം എന്നിവയും നടക്കും.
വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, പള്ളിയോഗം, പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യവര്‍ഷത്തിന്റെയും സമാപനത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ദേവമാതാ കോളജില്‍ മാധ്യമസെമിനാര്‍

കുറവിലങ്ങാട്: ദേവമാതാ കോളജില്‍ ഇന്ന് (വ്യാഴം) 10ന് മാധ്യമസെമിനാര്‍ നടത്തി. ഇംഗ്ലീഷ് ത്രീമെയിന്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സെമിനാര്‍. കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റും കോളിജിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ എസ്. മനോജ് സെമിനാറിന് നേതൃത്വം നല്‍കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ്‌മേധാവി റവ.ഡോ. അഗസ്റ്റിന്‍ മാത്യു അധ്യക്ഷത വഹിച്ചു.

കടപ്ലാമറ്റത്ത് കേരളോത്സവം 12,13 തിയതികളില്‍

കടപ്ലാമറ്റം : ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 12,13 തീയതികളില്‍ പഞ്ചായത്ത് ഓഡിറ്റോറിയം, സെന്റ്
ആന്റണീസ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട് ,മേരിമാതാ പബ്ലിക്‌സ്‌ക്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. 12ന് ഒന്‍പതിന് പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ആര്‍ ശശിധരന്‍നായര്‍ അധ്യക്ഷത വഹിക്കും. 13ന് 4.30ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം സമ്മാനദാനം നടത്തും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9447147655, 8547672639.

കാരുണ്യവര്‍ഷ സമാപനം കുറവിലങ്ങാട്ട് റീജയണ്‍ ദേശീയ ക്വിസ് 13ന്

കുറവിലങ്ങാട്: ഇലഞ്ഞി, മുട്ടുചിറ, കോതനെല്ലൂര്‍, കുറവിലങ്ങാട് ഫോറോനകള്‍ ഉള്‍ക്കൊള്ളുന്ന കുറവിലങ്ങാട് റീജിയന്‍ കാരുണ്യവര്‍ഷ സമാപനത്തിന്റെ ഭാഗമായി 13ന് കാരുണ്യജൂബിലി ദേശീയ ക്വിസ് നടക്കും. 13ന് രണ്ടിന് പാരിഷ്ഹാളിലാണ് ക്വിസ്. മര്‍ത്ത്മറിയം സണ്‍ഡേ സ്‌കൂള്‍ നേതൃത്വം നല്‍കുന്ന ക്വിസിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നുണ്ട്. മരിയമജോര കാത്തലിക് ആര്‍ട്ട് ഗാലറി, ഡിസിഎംഎസ് ബുക്ക് സ്റ്റാള്‍ എന്നിവിടങ്ങലില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
രണ്ടുപേരടങ്ങുന്ന ടീമിനാണ് പ്രവേശനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം (70%), മര്‍ത്ത്മറിയം ഫൊറോന പള്ളി പില്‍ഗ്രിം പ്രമോഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള തീര്‍ത്ഥാടകര്‍ക്കൊരു വഴികാട്ടി എന്ന പുസ്തകം (20%), കരുണയുടെ വര്‍ഷം പൊതുവിവരണം (10%) എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. വിജയികള്‍ക്ക് യഥാക്രമം 10,000, 7,500, 3,000 എന്നിങ്ങനെ കാഷ് അവാര്‍ഡുകള്‍ നല്‍കും. മറ്റ് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു.

ഇന്റര്‍ കോളജിയറ്റ് പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം സാന്ദ്രാ ലിസ് സെബാസ്റ്റ്യന്

കുറവിലങ്ങാട് ദേവമാതാ കോളജ് ഇംഗ്ലീഷ് വിഭാഗം നടത്തിയdevamatha-college
(സെന്റ് തോമസ് കോളജ്, പാലാ) പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ അവാര്‍ഡ് നല്‍കുന്നു. വകുപ്പ് മേധാവി ഡോ. എം.ജെ ജോസഫ് മറ്റം, അസി.പ്രഫ. സുബിന്‍ വര്‍ഗീസ്, ടി.ജെ മാര്‍ട്ടിന്‍, ജിജി ജോണ്‍സണ്‍ എന്നിവര്‍ സമീപം.

വൈദ്യുതി ബില്‍ കലക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്ന്

കുറവിലങ്ങാട്: കെഎസ്ഇബിയുടെ ഓഫീസ് സബ്‌സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ ബില്ലടയ്ക്കുന്നതിനായി ടൗണില്‍ കലക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്ന് ഉഷസ് ക്ലബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ഡി സജീവന്‍ അധ്യക്ഷത വഹിച്ചു.