കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: October 2016

കുറവിലങ്ങാട് പള്ളിയ്ക്ക് പ്രാര്‍ത്ഥനയുടെ പുതിയ ചരിത്രം കാരുണ്യവര്‍ഷ അഖണ്ഡപ്രാര്‍ത്ഥന 320 ദിനം പിന്നിടുന്നു

കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി കരുണയുടെ ജൂബിലി വര്‍ഷത്തില്‍ പുത്തന്‍ ചരിത്രത്തിനും വേദിയാകുന്നു. 342 ദിനരാത്രങ്ങള്‍ ഇടവേളയില്ലാതെ പ്രാര്‍ത്ഥന നടത്തിയാണ് ഇടവക ലോകത്തുതന്നെ ശ്രദ്ധനേടുന്നത്. ഈ യജ്ഞം ഇന്ന് 320 ദിനം പിന്നിടുകയാണ്. ഇതോടെ 7680 മണിക്കൂര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനനടത്താനായെന്ന റിക്കാര്‍ഡ് കുറവിലങ്ങാടിന് കരഗതമാകുകയാണ്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ തുറന്ന കരുണയുടെ വാതിലിലൂടെ പ്രവേശിച്ച് പ്രാര്‍ത്ഥിക്കാനായി സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഇരുപതോളം ബിഷപ്പുമാര്‍, മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു.
കരുണയുടെ വര്‍ഷത്തില്‍ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമെന്നനിലയില്‍ കഴിഞ്ഞ ഡിസംബര്‍ 13ന് കരുണയുടെ വിശുദ്ധ കവാടം തുറന്നതുമുതല്‍ ഇന്നോളം ഒരുനിമിഷം പോലും പ്രാര്‍ത്ഥനയുടെ പ്രതിധ്വനികളുയരാതിരുന്നില്ലെന്നതാണ് കുറവിലങ്ങാടിന്റെ പ്രത്യേകത. സദാസമയം കരുണയുടെ കവാടം തുറന്നിരിക്കുന്നവെന്ന പ്രത്യേകത പല ദേവാലയങ്ങളിലുമുണ്ടെങ്കിലും മുഴുവന്‍ സമയവും സംഘടിതമായ പ്രാര്‍ത്ഥനയെന്നത് കുറവിലങ്ങാട്ടെ കാരുണ്യവര്‍ഷാചരണം വേറിട്ടതാക്കി. ഇടവകയിലെ 3054 കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന 81 കുടുംബകൂട്ടായ്മകളും സംഘടനകളും വൈദിക, സന്യാസിനി സമൂഹവുമാണ് ഇടമുറിയാത്ത പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. 81 കുടുംബകൂട്ടായ്മകള്‍ മൂന്നുതവണ വീതം 243 ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പ്രാര്‍ത്ഥന ഏറ്റെടുത്തുനടത്തി. ഇടവകയിലെ സംഘടനകളും ചില കുടുംബങ്ങളും ഇതിനുപുറമെ കൂടുതല്‍ ദിവസങ്ങള്‍ ദേവാലയത്തില്‍ ചെലവഴിച്ചു. കുറുപ്പന്തറ ജറീക്കോ പ്രാര്‍ത്ഥനാലയം. വിവിധ സംഘടനകളുടെ രൂപതാസമിതികള്‍ എന്നിവര്‍ ചിലരാത്രികളില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു.
രാത്രിയിലും തുറന്നിരുന്ന് പ്രാര്‍ത്ഥന നടത്തുന്ന ദേവാലയമെന്നനിലയില്‍ വലിയ നോമ്പിന്റെ ദിനങ്ങളില്‍ രാത്രിയിലടക്കം വലിയ ജനപ്രവാഹത്തിനാണ് ദേവാലയം വേദിയായത്.
പ്രാര്‍ത്ഥനയ്‌ക്കൊപ്പം കാരുണ്യപ്രവര്‍ത്തികളിലും ഇടവക വേറിട്ട പ്രവര്‍ത്തനത്തിലൂടെ മാതൃകയായി. ഭൂരഹിതരായ ഏഴുപേര്‍ക്ക് സ്ഥലം നല്‍കാന്‍ ഇടവകയ്ക്ക് കഴിഞ്ഞു. കരുണയുടെ വാതില്‍ തുറന്നിരിക്കുന്ന 342 ദിനങ്ങളില്‍ ഒരു ദിനം ഒരു വീടിന് എന്ന ക്രമത്തില്‍ നാനാജാതിമതസ്ഥരായവരുടെ 342 വീടുകള്‍ക്ക് അരലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കി വീട് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നു. പള്ളിക്കെട്ടിടത്തിലെ ചെറുകിട വ്യാപാരികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാടക ഒഴിവാക്കി പൂര്‍ണ്ണമായി ഒഴിവാക്കിയും ഇളവ് നല്‍കിയും കാരുണ്യത്തിന്റെ വേറിട്ട മുഖം ഇടവക തുറന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കാരുണ്യപ്രവര്‍ത്തികളും ഇടവകയില്‍ നടക്കുന്നുണ്ട്. വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, പള്ളിയോഗം, പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യവര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. karuna-vathil

പച്ചക്കറി തൈകള്‍ വിതരണത്തിന്

കുറവിലങ്ങാട്: കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പിലൂടെ പച്ചക്കറി തൈകള്‍ വിതരണം ആരംഭിച്ചു. കാബേജ്, കോളിഫ്‌ളവര്‍, ക്യാപിസിക്കം, തക്കാളി, വഴുതന, ചീനി എന്നിവ രണ്ടര രൂപ നിരക്കില്‍ ലഭ്യമാണ്. ഫോണ്‍. 9497378380.

സൗജന്യ നേത്രചികിത്സാ ക്യാംപ്

കുറവിലങ്ങാട്: പൈക ലയണ്‍സ് കണ്ണാശുപത്രിയുടേയും കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി കെസിവൈഎം, സ്വാശ്രയസംഘം യൂണിറ്റുകളുടേയും നേതൃത്വത്തില്‍ നാളെ 8.30 മുതല്‍ കാട്ടാമ്പാക്ക് പാരിഷ്ഹാളില്‍ സൗജന്യ നേത്രചികിത്സ നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 890449210, 9961823440.

ബാങ്കിലേക്ക് പണവുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു, ഒരാള്‍ക്ക് പരുക്കേറ്റു

കുറവിലങ്ങാട്: ഐസിഐസിഐ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. പാലായില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന വാനാണ് എതിര്‍ദിശയിലെത്തിയ കാറുമായിടിച്ച് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം പാലാ-കോഴാ റോഡില്‍ ഇടയാലി ജംഗ്ഷന് സമീപമായിരുന്നു അപകടം. വാനില്‍ യാത്രചെയ്തിരുന്ന എറണാകുളം സ്വദേശി ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

കുടുംബകൂട്ടായ്മയുടെ കരുത്തം സുമനസുകളും പിന്തുണയും കിടപ്പുരോഗിക്ക് വീട് നിര്‍മ്മിച്ചു

wp_20161029_11_01_24_pro_liകുറവിലങ്ങാട്: കുടുംബകൂട്ടായ്മയും സഹൃദയരും പഞ്ചായത്തും സംഘടനകളുമൊക്കെ കൈകോര്‍ത്തപ്പോള്‍ കിടപ്പുരോഗിയായ ഗൃഹനാഥന് വീട് സ്വന്തമായി. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഇടവക 24-ാം വാര്‍ഡ് ഒന്നാം യൂണിറ്റായ വിശുദ്ധ ബ്രൂണോ യൂണിറ്റിലാണ് കൂട്ടായ്മയുടെ കരുത്തില്‍ ഒരു കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വര്‍ഷങ്ങളായി ഒരു കാല്‍മുറിച്ചതോടെ പണിയെടുത്ത് ജീവിതമാര്‍ഗം കാണാന്‍ കഴിയാതിരുന്ന കുര്യനാട് വട്ടക്കുന്നേല്‍ ദേവസ്യ (കുഞ്ഞപ്പന്‍) യ്ക്കാണ് കൂട്ടായ്മയുടെ കരുത്ത് സ്വപ്നസാഫല്യത്തിന് വഴിതെളിച്ചത്. ഇടവക വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഭവനസന്ദര്‍ശനം നടത്തവേ ഏറെ ദുരിതത്തിലായ കുടുംബത്തിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കുടുംബകൂട്ടായ്മ ഭാരവാഹികളോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന് പിന്തുണയേകി തദ്ദേശവാസികളായ സുമനുസുകള്‍ സംഗമിച്ചതോടെ ഇടവകയുടെ കാരുണ്യം പദ്ധതിയില്‍ അരലക്ഷം രൂപയുടെ സഹായം നല്‍കി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ സഹായത്തിനൊപ്പം തദ്ദേശവാസികളില്‍ ചിലര്‍ അകമഴിഞ്ഞ പിന്തുണയും സമ്മാനിച്ചു.
മൂന്ന് കിടപ്പ്മുറികളും അടുക്കളയും സിറ്റ്ഔട്ടും ഹാളും ഉള്‍ക്കൊള്ളുന്ന വീട് 4.35 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. വീടിന്റെ ആശീര്‍വാദം മര്‍ത്ത്മറിയം ഫൊറോന പള്ളി സഹവികാരി ഫാ. ജോസഫ് കുന്നയ്ക്കാട്ട് നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ വീടിന്റെ താക്കോല്‍ കൈമാറി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലി മാത്യു, പഞ്ചായത്തംഗം ആന്‍സമ്മ സാബു, പള്ളി യോഗാംഗം വി.എ ആന്റണി, കുടുംബകൂട്ടായ്മ പ്രസിഡന്റ് ബെന്നി സേവ്യര്‍ മടുക്കനിരപ്പില്‍ സെക്രട്ടറി ജോമോള്‍ ജോര്‍ജ് കറുകച്ചേരില്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റോയി മറ്റം കുഴിക്കാട്ട്, ബാബു മാത്യു പെരികിലത്തേല്‍, സാബു അഗസ്റ്റിന്‍ തെങ്ങുംപിള്ളില്‍, ജോയി പാറയില്‍, ജോണ്‍ ജോസഫ് നിരപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വെളിയന്നൂരില്‍ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന്‌നിര്‍വ്വഹിക്കും

വെളിയന്നൂര്‍; വെളിയന്നൂര്‍ പഞ്ചായത്തിനിന്നും വിതരണം ചെയ്യുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നപദ്ധതിയുടേും വിവിധ വര്‍ഷീകപദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച സംസ്ഥാന ഗതാഗതവകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. വൈകിട്ട് ആറിന് വെളിയന്നൂര്‍ ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ മോന്‍സ്‌ജോസഫ് എംഎല്‍എ അധ്യക്ഷനാവും
ജില്ലാകളക്ടര്‍ സി.എ ലത ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെഭാഗമായി മുഴുവന്‍ വീടുകളിലും പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉഴവൂര്‍വിജയന്‍നിര്‍വ്വഹിക്കും. കര്‍ഷകര്‍ക്കുള്ള വളംപെര്‍മിറ്റ് വിതരണ ഉദ്ഘാടനം സിപിഐജില്ലാസെക്രട്ടറി സി കെ ശശിധരന്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണിശശി സ്വാഗതം പറയും.

ഉത്സവാന്തരീക്ഷത്തില്‍ വെളിയന്നൂരിലെ 35 ഏക്കറില്‍ വീണ്ടുംനെല്‍കൃഷിക്ക് തുടക്കം

വെളിയന്നൂര്‍: വെളിയന്നൂര്‍ഗ്രാമത്തിന് ഉത്സവാന്തരീക്ഷംതീര്‍ത്ത് വീണ്ടും ഞാറ്റുപാട്ടിന്റെ പുനര്‍ജ്ജനി. വര്‍ഷങ്ങളായി തരിശുകിടന്ന 35 ഏക്കര്‍ പടശേഖരത്തില്‍ 15 വര്‍ഷത്തിനുശേഷംവീണ്ടും ഞാറുനട്ട് നെല്‍കൃഷിപുനരാരംഭിച്ചതിന് സാക്ഷ്യവഹിക്കാന്‍ ഗ്രാമവാസികളൊന്നടങ്കം പാടശേരത്തേക്കെഴുകിയെത്തി. അഡ്വ.കെ സോമപ്രസാദ് എം.പിയാണ് യന്ത്രമുപയോഗിച്ച് ഞാറുനട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഗ്രാമപഞ്ചാത്തും,കൃഷിഭവനും, കുടംബശ്രിയുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് കാര്‍ഷീകമേഖലയക്ക് പുത്തനുണര്‍വ്വ് നല്‍കി നെല്‍കൃഷിയാരംഭിച്ചത്. കുമ്മായം ഉപയോഗിച്ച്തരിശുകിടന്ന മണ്ണിന്റെ പുളിപ്പുമാറ്റിയശേഷം തൊഴിലുറപ്പ്‌തൊഴിലാളികള്‍ വരമ്പ്‌നിര്‍മ്മാണവും ചെളിഅടിഞ്ഞ് നികന്നു പോയ തോടുകളുടെ പുനര്‍നിര്‍മ്മാണവും നടത്തി. തുടര്‍ന്ന് 120 ദിവസത്തെ വളര്‍ച്ചയുള്ള ജ്യോതിനെല്‍വിത്താണ് വിതച്ചു. ഇതാണ് വ്യാഴാഴ്ച ഞാറുനടീല്‍യന്ത്രമുപയോഗീച്ച് നട്ടത്. തൊടുപുഴ അഗ്രോ സര്‍വ്വീസ് സെന്ററിലെ ഗ്രീന്‍ഫോഴ്‌സ് ആര്‍മിയാണ് ശാസ്ത്രീയ രീതിയിലുള്ള നെല്‍കൃഷിചെയ്യുന്നത്. വിഷകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. കൃഷിക്കാവ്യമായ നെല്‍വിത്ത് സൗജന്യമായി കൃഷിവകുപ്പ് നല്‍കിയത് ആവശ്യമായവളം സബ്ബ്‌സിഡിനിരക്കില്‍പഞ്ചായത്ത് നല്‍കും ചാഴികാട്ട് ഭാഗത്തുനടന്ന ഞാറുനടീലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണിശശി അധ്യക്ഷയായി വൈസ്പ്രസിഡണ്ട് സജേഷ്ശശി,ജില്ലകൃഷിഓഫീസര്‍ സുമാഫിലിപ്പ്, കൃഷിഉദ്യോഗസ്ഥരായ റ്റെസിജോസഫ്,ജോര്‍ജ്‌ജോസഫ്,പ്രീതാപോള്‍,പഞ്ചായത്തംഗങ്ങളായ വത്സാരാജന്‍, ശോഭനാരായണന്‍,രാജുജോണ്‍,സണ്ണിപുതിയിടം,റീനാബാബു,എന്‍.പി സജിമോന്‍,ബിന്ദുരാഘവന്‍നായര്‍,കോമളംടീച്ചര്‍,ജിന്‍സ്‌ജേക്കബ്ബ്,കെ.ജി രാജന്‍, കര്‍ഷകസംഘം പാലാഏരിയാപ്രസിഡണ്ട് പി.ജെ വര്‍ഗീസ്,സ്റ്റീഫന്‍ചാഴികാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഷവിമുക്ത പച്ചക്കറികളുടെ
ഉല്‍പ്പാദനത്തിനായി വളം ഇട്ട്‌നിറച്ച ഗ്രോബാഗുകളുടേയും പച്ചക്കറിചെടികളുടേയുംവിതരണോദ്ഘാടനം ഉഴവൂര്‍ബ്ലോക്ക് പ്രസിഡണ്ട് മോളിലൂക്കാനിര്‍വ്വഹിച്ചു.

പതാക ദിനം ആഘോഷിച്ചു

കുറവിലങ്ങാട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ വ്യാഴാഴ്ച പതാക ദിനമായി ആഘോഷിച്ചു. കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ബ്രാഞ്ച് പ്രസിഡന്റ് സഞ്ജയ് എസ്. നായര്‍ പതാക ഉയര്‍ത്തി. സ്ഥലം മാറ്റ ഭീകരതയുടെ രക്തസാക്ഷി പോള്‍ തോമസിന്റെ കുടുംബസഹായ നിധി സംസ്ഥാന സമിതി അംഗം കെ.എന്‍. ശങ്കരപ്പിള്ള ഏറ്റുവാങ്ങി.
ബ്രാഞ്ച് സെക്രട്ടറി പി.എ. അനൂപ്, ട്രഷറര്‍ പി.വൈ. ദേവരാജന്‍, ജി. പ്രകാശ്, പി.എന്‍. ചന്ദ്രബാബു, ഫെന്നി പാസ് എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം സഹോദയ സിബിഎസ്ഇ കലോത്സവ വിജയികള്‍ കാറ്റഗറി, ഇനം, വിജയി, സ്‌കൂള്‍ എന്നീക്രമത്തില്‍

കാറ്റഗറി 1
പെന്‍സില്‍ ഡ്രോയിങ് – എം. ശ്രീവര്‍ദ്ധ് – ക്രോസ്സ്‌റോഡ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ പാമ്പാടി, പദ്യംചൊല്ലല്‍ (മലയാളം) – ശ്രീലക്ഷ്മി ആര്‍ നായര്‍ – ചിന്മയ വിദ്യാലയ താഴത്തങ്ങാടി

കാറ്റഗറി 2
ശാസ്ത്രീയ സംഗീതം (കര്‍ണാടിക്)- അംബിക പി വര്‍മ്മ – ബെല്‍മൗണ്ട് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ മണിപ്പുഴ, പ്രസംഗം (ഹിന്ദി) – നോയല്‍ ജോസഫ് – ഡി പോള്‍ പബ്ലിക് സ്‌കൂള്‍ കുറവിലങ്ങാട്, പ്രസംഗം (മലയാളം) – ജോ ബാസ്റ്റിന്‍ – ജ്യോതി പബ്ലിക് സ്‌കൂള്‍ പൈക, നാടോടി നൃത്തം (ആണ്‍) – ഡെന്നിസ് കെ ഡേവിസ് – സെന്റ് കുര്യാക്കോസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ കടുത്തുരുത്തി, നാടോടി നൃത്തം (പെണ്‍) – റിനിത ബാബു – ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ പുതുപ്പള്ളി, ലളിതഗാനം (മലയാളംആണ്‍) – രോഹന്‍ ഫ്രാന്‍സിസ് – സെന്റ് ജോസഫ് സ്‌കൂള്‍ മുണ്ടക്കയം, പദ്യപാരായണം (ഇംഗ്ലീഷ്) – ശ്രേയ റോബിന്‍ – സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആനക്കല്ല്

കാറ്റഗറി 3
തത്സമയപ്രസംഗം ഹിന്ദി – ജി .ശാരദ – വിവേകാന്ദ പബ്ലിക് സ്‌കൂള്‍ കുറുമുള്ളൂര്‍, പുല്ലാംകുഴല്‍ – ബാലശങ്കര്‍ ജി – സെന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂള്‍ മണര്‍കാട്, കോല്‍ക്കളി (ആണ്‍) – ബേക്കര്‍ വിദ്യാപീഡ് കോട്ടയം, ലളിതഗാനം – (മലയാളം പെണ്‍) – നന്ദന ജയകൃഷ്ണന്‍ – മരിയന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വടവാതൂര്‍, മാപ്പിളപ്പാട്ട് (പെണ്‍) – സഞ്ജന നൗഷാദ് – ശ്രീ നാരയണ പബ്ലിക് സ്‌കൂള്‍ ചാന്നാനിക്കാട്, ഒപ്പന – എം. ഇ. എസ്. പബ്ലിക് സ്‌കൂള്‍ മുണ്ടക്കയം & വാര്‍വിന്‍ സ്‌കൂള്‍ വൈക്കം, പദ്യപാരായണം (അറബി) – വി ആദിത്യ – അരവിന്ദ വിദ്യ മന്ദിരം പള്ളിക്കത്തോട്, പദ്യംചൊല്ലല്‍ (സംസ്‌കൃതം) – മീര ബാബുരാജ് – കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാല, തബല (ഈസ്‌റ്റേണ്‍) – ജോസിന്‍ ബിജോയ് – സെന്റ് ജോണ്‍ ബാപിസ്‌റ് സ്‌കൂള്‍ നെടുംകുന്നം, വയലിന്‍ (ഈസ്‌റ്റേണ്‍) – ഹരികൃഷ്ണ ഹരിദാസ് – ശ്രീ സരസ്വതി വിദ്യമന്ദിരം ആനിക്കാട്

കാറ്റഗറി 4
കാര്‍ട്ടൂണ്‍ – എം .ആനന്ദകൃഷ്ണന്‍ – വാര്‍വിന്‍ സ്‌കൂള്‍ വൈക്കം ,കൊളാഷ് – ദേവി ആര്‍ മേനോന്‍ – ചിന്മയ വിദ്യാലയ കോട്ടയം , ഉപന്യാസം (മലയാളം ) റ്റെസ് മറിയം സുനില്‍ – സെന്റ് .കുര്യാക്കോസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ കടുത്തുരുത്തി , ലളിതഗാനം (ആണ്‍ ) വിമല്‍ റോയ് – ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂള്‍ വടവാതൂര്‍ , മാപ്പിളപ്പാട്ട് (ആണ്‍ ) വിധു നന്ദന്‍ – ചിന്മയ വിദ്യാലയ കോട്ടയം , എണ്ണഛായം – അഖില ജി .എന്‍ – ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം , പോസ്റ്റര്‍ ഡിസൈനിങ് – രാജശ്രീ ആര്‍ – വാര്‍വിന്‍ സ്‌കൂള്‍ വൈക്കം , പവര്‍ പോയിന്റ് പ്രസന്റേഷന്‍ – ആരോണ്‍ അനില്‍ – ബേക്കര്‍ വിദ്യാദീപ് കോട്ടയം , കഥാ രചന (ഇംഗ്ലീഷ് ) അമൃത ബിജു – ബാപ്പുജി സെന്‍ട്രല്‍ സ്‌കൂള്‍ പെരുവ, ക്ലാസിക്കല്‍ മ്യൂസിക് (കര്‍ണാടിക്) – ബാലസുബ്രഹ്മണ്യന്‍ എച് – ഗിരിദീപം ബഥനി സ്‌കൂള്‍ വടവാതൂര്‍, കൊളാഷ് – ദേവി ആര്‍ മേനോന്‍ – ചിന്മയ വിദ്യാലയ താഴത്തങ്ങാടി, എസ്റ്റംപറര്‍ (ഇംഗ്ലീഷ്) – സ്മിത സൂസന്‍ വര്ഗീസ് – ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം, പുല്ലാംകുഴല്‍ – ഗോവിന്ദ് കെ. ആര്‍. ചാവറ പബ്ലിക് സ്‌കൂള്‍ പാല, ഗിറ്റാര്‍ – അവിനാശ് എസ്. – വാര്‍വിന്‍ സ്‌കൂള്‍ വൈക്കം, ലളിതഗാനം – (പെണ്‍) – ഗൗരി ആര്‍ ലക്ഷ്മി – ആല്‍ഫിന്‍ പബ്ലിക് സ്‌കൂള്‍ കാഞ്ഞിരപ്പള്ളി, മൃദഗം (ഈസ്‌റ്റേണ്‍) – അരവിന്ദ് പി. ആര്‍. – ഡിപോള്‍ പബ്ലിക് സ്‌കൂള്‍ കുറവിലങ്ങാട്, ഒപ്പന(പെണ്‍) – അമീന ഷിറിന്‍ – ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്‌കൂള്‍ വടവാതൂര്‍, പവര്‍ പോയിന്റ് – ബേക്കര്‍ വിദ്യാദീപ് കോട്ടയം, പദ്യംചൊല്ലല്‍ (അറബി ) – താഹിര്‍ മഹ്മൂദ് – കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ , പദ്യപാരായണം – (ഹിന്ദി ) – ഗായത്രി ദാസ് അരവിന്ദ വിദ്യമന്ദിരം ആനിക്കാട്, തബല (ഈസ്‌റ്റേണ്‍) – ജിന്‍സു മാത്യു – ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം

ദേശഭകതിഗാനം – പ്ലാസിഡ് വിദ്യാവിഹാര്‍, ചെത്തിപ്പുഴ
…………

വേദിയില്‍ ഇന്ന് 22/10/16

കാറ്റഗറി 1 – നാടോടിനൃത്തം
കാറ്റഗറി 3 – നാടോടിനൃത്തം (പെണ്‍ ), സംഘനൃത്തം , മാര്‍ഗംകളി
കാറ്റഗറി 4 – നാടോടിനൃത്തം (ആണ്‍ ) , പദ്യംചൊല്ലല്‍ (സംസ്‌കൃതം ), മാര്‍ഗംകളി , മോണോ ആക്ട് , മിമിക്രി
പാശ്ചാത്യ സംഗീതം
…………

കാട്ടാമ്പാക്ക് പുല്ലന്‍കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ സിസിലി (59) നിര്യാതയായി.

കാട്ടാമ്പാക്ക് പുല്ലന്‍കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ സിസിലി (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് കാട്ടാമ്പാക്ക് സെന്‍് മേരീസ് പള്ളിയില്‍. ഉഴവൂര്‍ കൂറ്റപ്പാലയില്‍ കുടുംബാംഗമാണ്. മക്കള്‍ സിജിന്‍, ജിജിന്‍, ലിജിന്‍. മരുമക്കള്‍: വിനു ചെറിയാന്‍ കുഴിവേലില്‍ ന്യൂസിലാന്റ്.