കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: September 2016

ജീവിതശൈലി രോഗക്ലിനിക്ക്

ഉഴവൂര്‍ : നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലക്ഷ്യമിടുന്ന മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം നടത്തി. പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. മേരി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജെ. അബ്രാഹം, വാര്‍ഡ് മെമ്പര്‍ ഡോ. സിന്ധുമോള്‍ ജേക്കബ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു വട്ടുകുളങ്ങര, പാലാ ക്ലസ്റ്റര്‍ കണ്‍വീനര്‍ ജോബി ജോസഫ്, എന്‍എസ്എസ്. പ്രോഗ്രാം ഓഫീസര്‍ വേണു പത്മനാഭന്‍, പി.ടി.എ. പ്രസിഡന്റ് തങ്കച്ചന്‍ കോയിത്തറ, ഷാരോണ്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജിക്കു ഏലിയാസ് ബെന്നി ജീവതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. ടൗണിലേക്ക് എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സും മറ്റു വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും അണിനിരന്ന ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു.

സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി കടുത്തുരുത്തിയില്‍ പദ്ധതി

2017 മാര്‍ച്ച് 31ന് മുമ്പായി മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിന് നിയോജകമണ്ഡലത്തില്‍ പദ്ധതി ആവിഷ്‌കരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ബിപിഎല്‍ ഭവനങ്ങള്‍ക്ക് വെതര്‍പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കും. എപിഎല്‍ ഉപഭോക്താക്കള്‍ വെതര്‍ പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വന്തമായി വഹിക്കണം. പദ്ധതിയുടെ ഭാഗമായി വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ കണക്ഷന്‍ നല്‍കുന്നതിനുമായി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. പദ്ധതി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം പരമാവധി അനുവദിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശവും യോഗം ചര്‍ച്ച ചെയ്തു. നിയോജകമണ്ഡലത്തില്‍ കെഎസ്ഇബി സെക്ഷനുകളുടെ നേതൃത്വത്തില്‍ കണക്ഷന്‍ ലഭിക്കാനുള്ള വീടുകളുടെ പുതുക്കിയ ലിസ്റ്റ് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സഖറിയാസ് കുതിരവേലി, ലൂസമ്മ ജയിംസ്, പി.വി.സുനില്‍, ലിസ്സി എബ്രഹാം, സുജാത സുമോന്‍, ജോസ് പുത്തന്‍കാലാ, സെജി ഷാജു , സി.ബി. പ്രമോദ്, അന്നമ്മ രാജു, സി.എന്‍. സന്തോഷ്, ശോഭാ നാരായണന്‍, സൂസന്‍ ഗര്‍വാസീസ്, പി.ഡി.രാധാകൃഷ്ണന്‍ നായര്‍, പി.എല്‍.എബ്രഹാം, നയന ബിജു, ജോര്‍ജ് ചെട്ടിയാശ്ശേരില്‍, തോമസ് പുളിക്കിയില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈദ്യുതി വകുപ്പിലെ മുഴുവന്‍ എഞ്ചിനീയര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

സെന്റ് തെരേസാ റോഡ് നാടിന് സ്വന്തം

കുറവിലങ്ങാട്: അഗതികളുട അമ്മ മദര്‍ തെരേസ സെന്റ് തേരേസ് ഓഫ് കോല്‍ക്കത്തയായി വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിന് പിന്നാലെ വിശുദ്ധയുടെ പേരില്‍ നാട്ടിലൊരു റോഡ്. പഞ്ചായത്ത് ഒന്നാംവാര്‍ഡിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സെന്റ് തേരേസ എന്ന പേരില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. ചിറത്തടം-കന്നുതൊട്ടി-മഞ്ഞളാകണ്ടം റോഡാണ് വിശുദ്ധയുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നത്. 10 അടി വീതിയില്‍ 800 മീറ്റര്‍ റോഡാണ് നിര്‍മ്മിച്ചിരിക്കുന്നത്. 15.43 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് വികസനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കിയതോടെ റോഡിന് വിശുദ്ധ തെരേസയുടെ പേരിടണമെന്ന ജനകീയ ആവശ്യം പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍ പറഞ്ഞു.
റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സൗമ്യ ജോഷി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജോര്‍ജ് ജി. ചെന്നേലില്‍, സിബി മാണിമിനി മോള്‍ ജോര്‍ജ്, അംഗങ്ങളായ സോഫി സജി, ഷൈജു പാവുത്തിയേല്‍, ത്രേസ്യാമ്മ ജോര്‍ജ്, ഗുണഭോക്തൃസമിതി ഭാരവാഹികളായ സൈമണ്‍ പന്തത്തല, മോഹന്‍ അഞ്ചാനിക്കല്‍, ജയിംസ് ചിറത്തടം, ശശി മഞ്ഞളാംകണ്ടം എന്നിവര്‍ പ്രസംഗിച്ചു.
വിശുദ്ധ തെരേസാ മദര്‍ തെരേസയായി ശുശ്രൂഷകളില്‍ വ്യാപൃതയായിരിക്കേ മദറിനോടുള്ള ആദരസൂചകമായി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡിന് മദര്‍ തെരേസയെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാമകരണം ചെയ്തിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയില്‍ ആദ്യമായാണ് റോഡ് വിശുദ്ധയുടെ പേരില്‍ നാമകരണം ചെയ്യുന്നത്.

കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

കുറവിലങ്ങാട്: കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരുണ്യത്തിന്റെ അമ്മ എന്ന പേരില്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ കോപ്പി ഏറ്റുവാങ്ങി. മദര്‍ തെരേസയുടെ ജനനം, ജീവിതം, മരണം, പ്രേഷിത പ്രവര്‍ത്തനം, വിശുദ്ധ പദവി പ്രഖ്യാപനം എന്നിവയാണ് മാസികയുടെ പ്രധാന വിഷയങ്ങള്‍. യൂണിറ്റ് ഡയറക്ടര്‍ ഫാ. മാത്യു വെങ്ങാലൂര്‍, ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. രാജീവ് തെന്നാട്ടില്‍, സിസ്റ്റര്‍. നോയല്‍ എന്നിവര്‍ പ്രസംഗിച്ചു.

കോഴാ പ്ലാക്കാട്ടില്‍ അന്നക്കുട്ടി (78) നിര്യാതയായി

കോഴാ: പ്ലാക്കാട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുറുപ്പന്തറ വെട്ടംതടത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ടോമി (വാഴക്കുളം), ബെന്നി (സൗദി), ബീന, ജോബോയ് (കെവിവിഇഎസ്, സംക്രാന്തി), റോബിന്‍സ് (ഖത്തര്‍). മരുമക്കള്‍: ജാസ്മിന്‍ കല്ലിയേല്‍ (മീങ്കുന്നം), സോളി ഓലിമലയില്‍ (മുരിക്കാശേരി), പാപ്പച്ചന്‍ വടക്കേടത്ത്ചിറ (വല്ലകം), സോണി ചിറ്റേത്ത് (രാമപുരം), ബീന ബീനാവിഹാര്‍ (തകഴി).

ദേവമാതാ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കുറവിലങ്ങാട്: ദേവമാതാ കോളജ് എംഎസ്‌സി മാത്തമാറ്റിക്‌സ് സ്വാശ്രയവിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ബൈക്കിടിച്ച് കൃഷിവകുപ്പ് റിട്ട. ജീവനക്കാരന്‍ മരിച്ചു.

കുറവിലങ്ങാട്; മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാളില്‍സംബന്ധിക്കുന്നതിന് എത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തിയ റിട്ട.കൃഷിജീവനക്കാരന്‍ മരിച്ചു. വിരമിച്ചകൃഷിഅസിസ്റ്റന്‍ഡ് കുറവിലങ്ങാട് തെക്കേപറമ്പില്‍ റ്റി.എം ദാനിയേല്‍(67) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ പാല മേവിടസ്വദേശി മോഹനചന്ദ്രശര്‍മ്മയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് എട്ടരയോടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ദാനിയേലിനെ കോട്ടയംമെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.ഭാര്യ കുഞ്ഞമ്മ കുമരകം കൊടുവത്തറയില്‍ കുടുംബാംഗം.മക്കള്‍ സിന്ധു(മത്സഫെഡ് വില്‍പ്പനശാല കുറവിലങ്ങാട്),ബിന്ദു(ബഹറിന്‍),ബിജു (ഇലക്ട്രീഷ്യന്‍),സന്ധ്യ. മരുമക്കള്‍ ബൈജു(എയ്ഞ്ചല്‍ ആട്‌സ് വ്യാപരഭവന്‍ കുറവിലങ്ങാട്),ജയന്‍ മുണ്ടിയാങ്കല്‍,സുരേഷ് ഇഞ്ചക്കുഴിയില്‍,റ്റീന വേട്ടേപ്രായില്‍ വട്ടപ്പാറ. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.30 കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളിയില്‍.

സ്വദേശ് ക്വിസ് വിജയികള്‍

കുറവിലങ്ങാട്: സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉപജില്ലയില്‍ സ്വദേശ് ക്വിസ് നടത്തി. ഹയര്‍സെക്കന്ററിയില്‍ ജിബു കെ. ജോസ് (സെന്റ് ആന്‍സ് കുര്യനാട്), അനു പ്രസാദ് (വിശ്വഭാരതി, ഞീഴൂര്‍), നെബിന്‍ ജോസഫ് (സെന്റ് മൈക്കിള്‍സ് കടുത്തുരുത്തി) എന്നിവര്‍ യഥാക്രമം ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗം : ആതിര മാണി (സെന്റ് തോമസ് മരങ്ങാട്ടുപിള്ളി), പി.ജി അജിത് (ഫാ. ജിഎംഎച്ച്എസ്, കാരിക്കോട്), അലക്‌സ് ബെന്നി. യുപിവിഭാഗം : എമി റോസ് തങ്കച്ചന്‍ (സെന്റ് മേരീസ് കുറവിലങ്ങാട്), അശ്വിന്‍ സാബു (കെഎഎം കാരിക്കോട്), അലന്‍ കെ. ആനന്ദ് (ഗവ.വെമ്പള്ളി). എല്‍പി വിഭാഗം: പാര്‍വതി അനീഷ് (ഗവ. മരങ്ങോലി), അക്‌സ റോസ് (സെന്റ് മേരീസ്, കുറവിലങ്ങാട്), റിതുപര്‍ണ എം. ജയന്‍ (എസ്എസ് വി കല്ലറ) എന്നിവര്‍ മറ്റ് വിഭാഗങ്ങളില്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെപിഎസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് വി.ജെ സജി, സെക്രട്ടറി സ്റ്റാന്‍ലി ജോര്‍ജ്, ഉപജില്ലാ പ്രസിഡന്റ് എന്‍. ഡി ജോസഫ്, ദിലീപ് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരത്താനം നെടുമറ്റത്തില്‍ ജോസ് തോമസ് (പാപ്പച്ചന്‍-83) നിര്യാതനായി.

കാഞ്ഞിരത്താനം: നെടുമറ്റത്തില്‍ ജോസ് തോമസ് (പാപ്പച്ചന്‍-83) നിര്യാതനായി. സംസ്‌കാരം വെള്ളി 10ന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: കൂടല്ലൂര്‍ വേങ്ങയില്‍ കുടുംബാംഗം റോസമ്മ. മക്കള്‍: ആര്‍ട്ടി, സെയ്ഫി, ജോളി, ഗ്രെയ്‌സണ്‍, സില്‍വി, പരേതനായ ഫ്രാന്‍സിസ്. മരുമക്കള്‍: ജോസ് പുളിക്കിയില്‍ (ഇലഞ്ഞി), ജോര്‍ജ് മാളിയേക്കല്‍ (കോതമംഗലം), ജോണ്‍സണ്‍ വേലിക്കകത്ത് (പ്രവിത്താനം), നീബ ആനാത്തില്‍ (ഏറ്റുമാനൂര്‍), ഷോളി വെട്ടിക്കല്‍ (മണിമല), സജി കല്ലടയില്‍ (മറ്റക്കര).

കുടുംബങ്ങള്‍ തിരുകുടുംബങ്ങളായി മാറണം: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

കുറവിലങ്ങാട്: കുടുംബങ്ങള്‍ തിരുകുടുംബങ്ങളായി മാറണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പിന്റെ ഏഴാംദിനമായിരുന്ന ഇന്നലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. ശരീരവും മനസും പരിശുദ്ധമായി സൂക്ഷിക്കാന്‍ കഴിയണം. ജീവിതത്തിന്റെ ഓരോ നിമിഷവും മറ്റുള്ളവരുടെ സന്തോഷം നല്‍കാന്‍ കഴിയുന്ന അവസരമായി മാറ്റിവെയ്ക്കണം. പരിശുദ്ധമായ ജീവിതം നയിക്കാന്‍ ദൈവമാതാവിനെ മാതൃകയാക്കണം. ദൈവത്തിന്റെ ആലയമായി മാറാന്‍ കഴിയണം. ജന്മദിനങ്ങള്‍ സ്വര്‍ഗത്തില്‍ ആഘോഷിക്കാന്‍ കഴിയണമെന്നും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. സഹവികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. രാജീവ് തെന്നാട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.

ഭക്തിയുടെ രുചക്കൂട്ടിലെ പായസനേര്‍ച്ച പങ്കെടുക്കാന്‍ പതിനായിരങ്ങള്‍

കുറവിലങ്ങാട്: ഭക്തിയുടെ രുചിക്കൂട്ടില്‍ വിളമ്പുന്ന പായസനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍. മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ എട്ടുനോമ്പാചരണത്തോടനുബന്ധിച്ചാണ് നേര്‍ച്ചപ്പായസം നല്‍കുന്നത്. നേര്‍ച്ചപ്പായസം രുചിക്കാതെ തിരുകര്‍മ്മങ്ങളിലെത്തുന്നവരാരും മടങ്ങാറില്ലെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. നോമ്പിന്റെ ഏഴ് ദിവസങ്ങളിലും തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ചപ്പായസം വിതരണം ചെയ്യും. അടപ്രഥമന്‍, പാല്‍, ശര്‍ക്കര, ഗോതമ്പ് എന്നിങ്ങനെ ഒരോ ദിനവും വ്യത്യസ്ത രീതിയിലുള്ള പായസമാണ് വിതരണം ചെയ്യുന്നത്. പതിനായിരങ്ങളാണ് പായസനേര്‍ച്ചയില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്കെടുക്കുന്നത്. നോമ്പിന്റെ സമാപനദിനത്തില്‍ നോമ്പ് വീടല്‍ സദ്യയുമുണ്ട്.