കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: August 2016

കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ കൂറ്റന്‍ പന്തലുയരുന്നു

കുറവിലങ്ങാട്: അഭിഷേകാഗ്നി കണ്‍വഷെനെത്തുന്ന പതിനായിരങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കി കൂറ്റന്‍ പന്തലുയരുന്നു. ദേവമാതാ കോളജ് മൈതാനത്തുയരുന്ന പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. 280 അടി നീളവും 140 വീതിയുമായി നാല്‍പതിനായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പ്രധാന പന്തല്‍. ഈ പന്തലിനോട് ചേര്‍ന്ന് അധിക ഇരിപ്പിടങ്ങള്‍ വേറേയും ഒരുക്കുന്നുണ്ട്. ഏഴായിരത്തോളം ഇരിപ്പിടങ്ങളാണ് പ്രധാന പന്തലില്‍ ഒരുക്കുന്നത്. ഇതിനു പുറമേ പാരിഷ് ഹാളിന്റെ ഇരുനിലകളിലും പാര്‍ക്കിംഗ് മൈതാനത്തും പള്ളിയുടെ മുറ്റത്തും വേറേയും ഇരിപ്പിടങ്ങള്‍ ഒരുക്കുന്നുണ്ട്.
പ്രധാന പന്തലില്‍ രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി വീല്‍ചെയര്‍ സൗകര്യമടക്കമാണ് ക്രമീകരണം. കിടപ്പ് രോഗികള്‍ക്ക് വാഹനങ്ങളില്‍ കിടന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ക്രമീകരണമുണ്ട്. ഇത്തരത്തിലെത്തുന്നവര്‍ നേരത്തെ അനുവാദം ലഭ്യമാക്കണമെന്നും അറിയിച്ചിട്ടുണ്ട്. പാരിഷ്ഹാളിലും പള്ളിമുറ്റത്തും എല്‍ഇഡി വാളുകളിലൂടെയാവും സൗകര്യം ഒരുക്കുന്നത്.
വാഹനതിരക്ക് ഒഴിവാക്കാനായി കണ്‍വന്‍ഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി ഹയര്‍സെക്കന്ററി സ്‌കൂള്‍, ബോയ്‌സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ , ബോയ്‌സ് എല്‍പി സ്‌കൂള്‍, ഗേള്‍സ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ മൈതാനവും പള്ളിമേടയോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനവുമാണ് പ്രയോജനപ്പെടുത്തുന്നത്. പാരിഷ് ഹാളിന് സമീപമുള്ള മൈതാനത്ത് പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. ദേവമാതാ കോളജിനോട് ചേര്‍ന്ന് പള്ളിവകപുരയിടങ്ങളിലും കോളജ് മലയാളം ബ്ലോക്ക്, പാര്‍ക്കിംഗ് നടത്താവുന്നതാണ്.
കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് ഭൗതിക ക്രമീകരണങ്ങള്‍ക്കൊപ്പം ആത്മീയമായ തയ്യാറെടുപ്പുകളും വിപുലമാണ്. ഇടവകയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന മാസങ്ങളായി നടക്കുന്നുണ്ട്. ചെറിയ പള്ളിയിലും കണ്‍വന്‍ഷന്റെ പ്രധാന പന്തലിലുമായി പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും എല്ലാ ദിവസവും നടക്കുന്നുണ്ട്. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും പ്രത്യേകം അവസരമുണ്ട്.
വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കുന്നത്.

കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ യാത്രാസൗകര്യം ഉറപ്പാക്കി 18 സെപ്ഷ്യല്‍ ബസ്

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനെത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കി സെപ്ഷ്യല്‍ സര്‍വീസ് നടത്തും. എല്ലാ ദിവസവും കണ്‍വന്‍ഷനുശേഷമുള്ള യാത്രയ്ക്കാണ് ബസ് സൗകര്യം ഉറപ്പാക്കിയിട്ടുള്ളത്. കെഎസ്ആര്‍ടിയുടേയും സ്വകാര്യബസുകളുടേയും നിലവിലുള്ള സര്‍വീസുകള്‍ ഉറപ്പാക്കിയശേഷമാണ് 18 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സെപ്ഷ്യല്‍ സര്‍വീസ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കാനും കൂടുതല്‍ ബസ് ഏര്‍പ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
കുറവിലങ്ങാട് ബസ് ടെര്‍മിനല്‍, എം.സി റോഡില്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപം, പള്ളി പാര്‍ക്കിംഗ് മൈതാനത്തിന് സമീപം ഇലയ്ക്കാട് റോഡ്, പാരീഷ് ഹാളിന് സമീപം മുണ്ടന്‍വരമ്പ് റോഡ് എന്നിവിടങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക.
കുറവിലങ്ങാട് നിന്ന് തോട്ടുവ-കാഞ്ഞിരത്താനം-കുറുപ്പന്തറ-മാന്‍വെട്ടം, തോട്ടുവ-കാപ്പുന്തല-കടുത്തുരുത്തി, നസ്രത്ത്ഹില്‍-കളത്തൂര്‍-കാണക്കാരി-കോട്ടമുറി-അതിരുമ്പുഴ, കുര്യം-വെമ്പള്ളി-ഏറ്റുമാനൂര്‍, കുര്യം-മടയകുന്ന്-വയല-കൂടല്ലൂര്‍-കടപ്പൂര്‍, പള്ളിത്താഴെ-മടയകുന്ന് -ഇലയ്ക്കാട്-ലേബര്‍ഇന്ത്യ-കടപ്ലാമറ്റം, കോഴാ-മരങ്ങാട്ടുപിള്ളി-പാലാ, കുര്യനാട്-പൂവത്തിങ്കല്‍-ഉഴവൂര്‍-വെളിയന്നൂര്‍, കോഴാ-മാണികാവ്-മുക്കവലക്കുന്ന്-ഞീഴൂര്‍, മുവാങ്കല്‍-കുടുക്കമറ്റം-ചായംമാവ്-കാട്ടാമ്പാക്ക്, പുല്ലുവട്ടം-വെള്ളാന-കുറിച്ചിത്താനം, കുര്യം-കണിയോടി-കൊണ്ടുക്കാലാ-തൂവാനീസ-കോതനെല്ലൂര്‍, പട്ടറുമഠം റോഡ്-പള്ളിയമ്പ്-നസ്രത്ത്ഹില്‍, കോഴാ സെന്റ് ജോസഫ് കപ്പേള-മണമ-മണ്ണയ്ക്കനാട്-മരങ്ങാട്ടുപിള്ളി, പള്ളിത്താഴെ-മുണ്ടംവരമ്പ്-ഇലയ്ക്കാട്-കാക്കിനിക്കാട് ക്ഷേത്രം, കുറവിലങ്ങാട്-വൈക്കം എന്നീ റൂട്ടുകളിലാണ് പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയിട്ടുള്ളത്. ജോണി ആറുതൊട്ടി, സിബി വല്യോളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ബസുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഉഴവൂര്‍ ബ്ലോക്കിലെ തൊഴിലുറപ്പ് പദ്ധതി ബിജെപി ഉപരോധം നടത്തി

കുറവിലങ്ങാട്: ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ ബ്ലോക്ക് ഓഫീസ് ഉപരോധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം ബ്ലോക്ക് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍, ലിജിന്‍ ലാല്‍, റ്റി. എ ഹരികൃഷ്ണന്‍, മിനി നന്ദകുമാര്‍, ജിജോ ജോസഫ്, കെ.എസ് കണ്ണന്‍, ജഗജിത്ത് , രാജേഷ് കുര്യനാട്, സന്ധ്യാ അനില്‍, ഹരി എന്‍. നായര്‍, ജോയി വര്‍ഗ്ഗീസ്, സി.എം പവിത്രന്‍, എസ് ആര്‍ ഷിജോ, ജയകൃഷ്ണന്‍, രാഹുല്‍ രവികുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തുളസി വിജയന്‍, ശ്യാമളാ മോഹനന്‍, വി. ടി സുരേഷ്, അനിതാ ജയമോഹന്‍,
തുടങ്ങിയവര്‍ പ്രസംഗിച്ചു.

എം.സി റോഡിലെ അപകടം പഠിയ്ക്കാന്‍ കെഎസ്ടിപി ഉന്നതസംഘം റോഡിലിറങ്ങി

കുറവിലങ്ങാട്: നവീകരിച്ച എംസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പരിഹാരം കാണാനുള്ള മാര്‍ഗങ്ങള്‍ തേടി കെഎസ്ടിപി ഉന്നതതലസംഘം പരിശോധനയ്ക്കിറങ്ങി. പട്ടിത്താനം മുതല്‍ കോഴാവരെയുള്ള 10 കിലോമീറ്റര്‍ പ്രദേശത്തെ റോഡ് വികസനമാണ് സംഘം പഠനവിധേയമാക്കിയത്. കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജീനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധനയുമായി രംഗത്തിറങ്ങിയത്.
കുറവിലങ്ങാട് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പട്ടിത്താനം മുതല്‍ കോഴായുള്‍പ്പെടയുള്ള എം.സി റോഡില്‍ റോഡ് നവീകരണത്തിന് പിന്നാലെ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ടിപിയുടെ മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാകേഷ്, കണ്‍സള്‍ട്ടന്റ് പൈലി, കുറവിലങ്ങാട് എസ് ഐ റിച്ചാഡ് വര്‍ഗീസ് എന്നിവരടങ്ങുന്നസംഘം പരിശോധന നടത്തിയത്.
റോഡ് വികസനം പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ സീബ്രാലൈന്‍, ദിശാ ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ ഒരുമാസത്തിനുള്ളില്‍ സ്ഥാപിക്കുന്നതിനും നടപ്പാതയുടേയും ഡിവൈഡറുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കുന്നതിനും പരിശോഝക സംഘം തീരുമാനിച്ചു.

ഫാം തൊളിലാളികള്‍ അവകാശദിനം ആചരിച്ചു.

കുറവിലങ്ങാട്; ഗവണ്‍മെണ്ട് കൃഷിഫാം തൊഴിലാളികളുടെ ശമ്പളം പരിഷ്‌കരിക്കുക,കൃഷിഫാമുകളില്‍ ജോലിക്കായി പ്രാദേശീകമായി തൊഴിലാളികളെ നിയമിക്കുക,കൃഷിഫാമുകളിലെ സ്ഥലംപൂര്‍ണ്ണമായും കൃഷിയിറക്കുക,കൃഷിഫാമുകളുടെ സ്ഥലം ഒരുകാരണവശാലും കാര്‍ഷീകേതരആവശ്യങ്ങള്‍ക്കു വിട്ടുനല്‍കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളാസ്‌റ്റേറ്റ് ഗവണ്‍മെണ്ട് ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അവകാശദിനം ആചരിച്ചു.കോട്ടയം ജില്ലാകൃഷിത്തോട്ടം, സംസ്ഥാനസ്വീഡ്ഫാം കോഴാ,വാലാച്ചിറസ്വീഡ് ഫാം എന്നിവിടങ്ങില്‍ അവകാശദിനാചരണത്തിന്റെ ഭാഗമായി യോഗങ്ങള്‍ നടന്നും യൂണിയന്‍സംസ്ഥാന ട്രഷറര്‍ സദാനന്ദശങ്കര്‍ ഉദ്ഘാടനം ചെയ്തു, റ്റി.എ രാഘവന്‍, പി.എന്‍ മുരളി,കെ.എസ് സജിമോന്‍ എന്നിവര്‍പ്രസംഗിച്ചു.

ഡിവൈഡര്‍ നിര്‍മ്മാണത്തിലെ അപാകതയ്‌ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസിന്റെ സമരം

കുറവിലങ്ങാട്: എം.സി റോഡില്‍ കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷിനിലും കോഴാ ജംഗ്ഷനിലുമുള്ള ഡിവൈഡര്‍ നിര്‍മ്മാണത്തിലുള്ള അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പൊങ്കാലയിട്ട് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, മണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ ചെറുമല, ഇമ്മാനുവല്‍ നിധീരി, ടി.കെ കരുണാകരന്‍, ബൈജു പൊയ്യാനി, ടോജോ പാലയ്ക്കല്‍, വിഷ്ണു മോഹന്‍, സണ്ണി ചിറ്റക്കോടം, സജിന്‍ മാത്യു, അനില്‍ പോണോലി, അഭിലാഷ് പനന്താനം, അബിന്‍, വിഷ്ണു രഘു, ആഷ്‌നാ കരുണാകരന്‍, ലിന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കെഎസ്ടിപിയ്ക്ക് വേഗം കൂട്ടാന്‍ പഠനറിപ്പോര്‍ട്ടുമായി കുറവിലങ്ങാട് എസ്‌ഐ

കുറവിലങ്ങാട്: എം.സി റോഡ് വികസനത്തിലെ വേഗം കൂട്ടാനായി പഠനറിപ്പോര്‍ട്ടുമായി കുറവിലങ്ങാട് എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ്. എസ്‌ഐയായി ചുമതലയേറ്റെടുത്തിനു പിന്നാലെ എം.സി റോഡിലെ വികസനപ്രവര്‍ത്തനങ്ങളിലെ ഒച്ചിഴയുന്ന വേഗം തിരിച്ചറിഞ്ഞ് എസ്‌ഐ പഠനവുമായി രംഗത്തെത്തിയത്.
പട്ടിത്താനം മുതല്‍ കോഴാവരെയുള്ള 10 കിലോമീറ്റര്‍ പ്രദേശത്തെ റോഡ് വികസനമാണ് പോലീസ് സംഘം പഠനവിധേയമാക്കിയത്. ഈ മേഖലയില്‍ റോഡ് വികസനം ഏകദേശം പൂര്‍ത്തീകരിച്ചിട്ടും സീബ്രാലൈന്‍പോലും രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് പഠനത്തിലൂടെ കണക്കുകള്‍ നിരത്തി പോലീസ് വ്യക്തമാക്കുന്നുണ്ട്. പട്ടിത്താനം മുതല്‍ മോനിപ്പള്ളി വരെയുള്ള ഭാഗത്തെ അപകട സാധ്യതാ മേഖലയും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെമ്പള്ളി ജംഗ്ഷനു സമീപമുള്ള പാറമടയുടെ ഭാഗം, കുര്യം ഭാഗം, കോഴാ ജംഗ്ഷന്‍, സയന്‍സ് സിറ്റിയുടെ പ്രവേശനകവാടത്തിന് സമീപം എന്നിങ്ങനെ ഓരോ പോയിന്റുകളും അക്കമിട്ട് നിരത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫലം കാണുന്നുവെന്നത് പോലീസിനും അഭിമാനമായി.
എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ടിപി സംഘം കഴിഞ്ഞ ദിവസം എം.സി റോഡിലിറങ്ങി പരിശോധന നടത്തിയെന്നത് പോലീസിന് നേട്ടമായി.
ദിശാബോര്‍ഡുകള്‍, മാര്‍ക്കിംഗ് തുടങ്ങിയവ ഇനിയും റോഡിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
കെഎസ്ടിപിയുടെ മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാകേഷ്, കണ്‍സള്‍ട്ടന്റ് പൈലി, കുറവിലങ്ങാട് എസ് ഐ റിച്ചാഡ് വര്‍ഗീസ് എന്നിവരടങ്ങുന്നസംഘം പരിശോധന നടത്തിയത്.
റോഡ് വികസനം പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ സീബ്രാലൈന്‍, ദിശാ ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ ഒരുമാസത്തിനുള്ളില്‍ സ്ഥാപിക്കുന്നതിനും നടപ്പാതയുടേയും ഡിവൈഡറുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കുന്നതിനും പരിശോധക സംഘം തീരുമാനിച്ചു.

പേണ്ടാനത്ത് ഭാരതിയമ്മ (തങ്കമണി87)നിര്യാതയായി

കോഴാ: പേണ്ടാനത്ത് ഭാരതിയമ്മ (തങ്കമണി87)നിര്യാതയായി സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. മകള്‍ കെ.എന്‍ ലളിത. മരുമകന്‍ പരേതനായ എ.ജെ രാജന്‍.

റോഡിലെ ചതിക്കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലിന് പരുക്കേറ്റു നടപ്പാതയില്‍ തട്ടി പല്ലുപോയത് പഴങ്കഥ

കുറവിലങ്ങാട്: നടപ്പാതയിലെ നിരതെറ്റിയ സ്ലാബില്‍ തട്ടിവീണ് വീട്ടമ്മയുടെ പല്ലുപോയത് ഇപ്പോള്‍ പഴങ്കഥ. റോഡിലെ ചതിക്കുഴിയില്‍പ്പെട്ട് വീട്ടമ്മയുടെ കാലിന് പരുക്കേറ്റതാണ് പുതിയ സംഭവം. കോടികള്‍ ചെലവഴിച്ച് നടത്തുന്ന എം.സി റോഡ് വികസനത്തില്‍ അധികൃതരുടെ അനാസ്ഥയും മെല്ലെപ്പോക്കുമാണ് ഇപ്പോള്‍ ജനത്തിന് അപകടഭീഷണി സൃഷ്ടിക്കുന്നത്.
റോഡ് വികസനത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും പുലര്‍ത്തുന്ന അനാസ്ഥയില്‍ ഒരോദിനവും അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഇന്നലെ വൈകുന്നേരം റോഡിലൂടെ നടന്നുനീങ്ങവേയാണ് കുറവിലങ്ങാട് സ്വദേശിനിയായ വീട്ടമ്മയുടെ കാല്‍ ഓടയോട് ചേര്‍ന്നുള്ള വിടവില്‍ വീണത്. കാലിന് സാരമായി പരുക്കേറ്റ വീട്ടമ്മയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിലെ വെള്ളം ഒഴുകി ഓടയിലെത്താനായി സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് കാല്‍കുടുങ്ങിയത്.
ഓടയില്‍ പലയിടങ്ങളിലും മൂടിയില്ലാത്ത സ്ഥിതി അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്ലാബിച്ചിട്ടുള്ള മൂടി നിരതെറ്റിയാണെന്നതും പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്.
ആഴ്ചകള്‍ക്കു മുമ്പ് പള്ളിക്കവലയില്‍ നടപ്പാതയിലൂടെ പോയ വീട്ടമ്മയ്ക്ക് വീണ് പല്ലു നഷ്ടപ്പെട്ട സംഭവമുണ്ടായിരുന്നു. ഇതിനുപുറമേ വിദ്യാര്‍ത്ഥികള്‍ക്കടക്കം വീണ് സാരമല്ലാത്ത പരുക്കേറ്റ സംഭവങ്ങളുമുണ്ട്. അപകടങ്ങള്‍ തുടര്‍ന്നിട്ടും റോഡ് വികസനം പൂര്‍ത്തീകരിക്കാന്‍ നടപടികളില്ലെന്നതാണ് സ്ഥിതി.

പരീക്ഷയെത്തിയിട്ടും പുസ്തകമെത്തിയില്ലെന്ന്

കുറവിലങ്ങാട്: ഓണപരീക്ഷയെത്തിയിട്ടും പാഠപുസ്തമെത്താത്തത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതായി കെപിഎസ്ടിഎ കടുത്തുരുത്തി ജില്ലാ കമ്മിറ്റി ആരോപിച്ചു. പാഠപുസ്തകവിതരണം താറുമാറായതായും ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും യോഗം കുറ്റപ്പെടുത്തി. പാഠപുസ്തരം പൂര്‍ണ്ണമായി വിതരണം ചെയ്യുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കുക, ഉച്ചഭക്ഷണത്തിനുള്ള കണ്ടിജന്റ് ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കുക, അധ്യാപകരുടെ തടഞ്ഞുവെച്ച ശമ്പളം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് വി.ജെ സജിമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ടി.എസ് സലീംസ ജോബി വര്‍ഗീസ്, പി. പ്രദീപ്, സി. സുരേഷ്‌കുമാര്‍, സ്റ്റാന്‍ലി ജോര്‍ജ്, എന്‍.ഡി ജോസഫ്, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

വെളിയന്നൂര്‍: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മുളയാനികുന്നില്‍ കൊള്ളിപ്ലാക്കല്‍ വിജയന് നിര്‍മ്മിച്ച വീടിന്റെ താക്കേല്‍ ദാനം നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എംഎല്‍എ കൈമാറി. സംസ്ഥാന കമ്മറ്റിയംഗം സജേഷ് ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എന്‍. ബിനു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, ഏരിയാ സെക്രട്ടറി വി.ജി വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി, സിപിഎം ലോക്കല്‍ സെക്രട്ടറി സി.കെ രാജേഷ്, പി.ജെ വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശോഭാ നാരായണന്‍, രാജു ജോണ്‍, സണ്ണി പുതിയിടം, എന്‍.പി സജിമോന്‍, കോമളം, ജില്‍സണ്‍ ജേക്കബ്, ജോസ് അഗസ്റ്റ്യന്‍, കെ.എസ് പ്രദീപ്കുമാര്‍, ഷിജിന്‍ ബേബി, റ്റി.ഒ. അനൂപ്, എം. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.