കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: July 2016

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ ഒമ്പതിന്

പാലാ: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ ഒമ്പതിന് രൂപതാ കേന്ദ്രമായ പ്രിസ്റ്റണില്‍ നടക്കും.

ഫാ. ജോസഫ് സ്രാമ്പിക്കല്‍ ബ്രിട്ടണില്‍ ബിഷപ്

കുറവിലങ്ങാട്: ബ്രിട്ടണില്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ച പുതിയ രൂപതയുടെ പ്രഥമ ബിഷപ് പാലാ രൂപതാംഗമായ ഫാ. ജോസഫ് സ്രാമ്പിക്കല്‍. റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉര്‍ബാനായുടെ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു ഫാ. ജോസഫ്, ഫാ. ജോസഫ് സ്രാമ്പിക്കലിനെ പ്രഥമ മെത്രാനായി സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂറോപ്പില്‍ അപ്പസ്‌തോലിക് വിസിറ്ററായി ഫാ. സ്റ്റീഫന്‍ ചിറപ്പണത്തെയും നിയമിച്ചു.
പാലാ രൂപത ഉരുളികുന്നം സെന്റ് ജോര്‍ജ് ഇടവകാംഗമാണ് 49 വയസുള്ള ഫാ. ജോസഫ് സ്രാമ്പിക്കല്‍. എംഎ ബിരുദം നേടിയശേഷം സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം റോമിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡ് ബിരുദം നേടിയിട്ടുണ്ട്. 2000 ഡിസംബര്‍ എട്ടിന് വൈദികനായി. പാലാ ഗുഡ് ഷെപ്പേഡ് മൈനര്‍ സെമിനാരിയില്‍ അധ്യാപകന്‍, പാലാ സെന്റ് തോമസ് ബിഎഡ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍, ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ നഴ്‌സിംഗ് കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍, പാലാ മാര്‍ ഇഫ്രേം ഫോര്‍മേഷന്‍ സെന്റര്‍ അധ്യാപകന്‍, പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളിലെ സേവനത്തിനു ശേഷമാണ് റോമില്‍ വൈസ് റെക്ടറായി നിയമിതനായത്.

സൈക്കിളില്‍ രാജ്യം ചുറ്റുന്ന അമ്പു കുറവിലങ്ങാട്ടുമെത്തി

കുറവിലങ്ങാട: പരിസ്ഥിതിസംരക്ഷണസന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിളില്‍ രാജ്യസഞ്ചാരം നടത്തുന്ന തമിഴ്‌നാട് നാമക്കല്‍ സ്വദേശി അമ്പുചാള്‍സ്(59) വ്യാഴാഴ്ച കുറവിലങ്ങാട് ടൗണിലെത്തി. 2005 ഏപ്രില്‍ 28 ന് ചെന്നൈയില്‍ നിന്നും ആരംഭിച്ച സൈക്കിള്‍സവാരി 20 സംസ്ഥാനങ്ങളിലായി 80,200 കിലോമീറ്റര്‍ പിന്നിട്ടു. തമിഴ്‌നാടിന്റെ തീരങ്ങളെ തകര്‍ത്തെറിഞ്ഞ് അനേകംമനുഷ്യജീവനുകളെടുത്ത സുനാമിദുരന്തമാണ് പ്രകൃതിസംരക്ഷണത്തിനും പരിസ്ഥിതി ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് അമ്പുചാള്‍സ് സൈക്കിള്‍യാത്രയ്ക്ക് തുടക്കമിട്ടത്. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ ഇദ്ദേഹം യാത്രയിലുടനീളം സ്‌കൂളുകള്‍,സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി പരിസ്ഥിതിസംരക്ഷണത്തിന്റ്പ്രാധാന്യവിശദീകരിച്ച് ബോധവല്‍ക്കരണവും നടത്തിയാണ് യാത്രതുടരുന്നത്. 2000 കേന്ദ്രങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്തിയതായി അമ്പുചാള്‍സ് പറഞ്ഞു. സ്‌കൂളുകളിലെ പരിപാടികള്‍ക്കുശേഷം പ്രാധാനാധ്യപകര്‍ നല്‍കുന്ന അനുമോദനപത്രങ്ങളാണ് ഇദ്ദേഹത്തിന്റെയാത്രയിലെ ഏകസമ്പാദ്യം. മൂവാറ്റുപുഴ കൂത്താട്ടുകുളം വഴി കുറവിലങ്ങാട്ടെത്തിയ അമ്പുചാള്‍സ് വെള്ളിയാഴ്ച കോട്ടയത്തെത്തും തുടര്‍ന്ന് എറണാകുളം തൃശൂര്‍ കോഴിക്കോട് വയനാട് വഴി കര്‍ണ്ണാടകത്തിലേക്ക് പോവും. ഡിസംബറില്‍ ഡല്‍ഹിയിലെത്തി രാഷ്ടപതിയെ സന്ദര്‍ശിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്‌കൂളുകില്‍ നിന്നുലഭിക്കുന്ന ഉച്ചഭക്ഷണം കഴിച്ചാണ് മിക്കവാറും വിശപ്പടക്കുന്ന ചാള്‍സ് അവിവാഹിതാനാണ്.

മാളികയില്‍ ജോസഫ് (ഐപ്പ്)ന്റെ ഭാര്യ റോസമ്മ ജോസഫ് (82) നിര്യാതയായി.

മരങ്ങോലി: മാളികയില്‍ ജോസഫ് (ഐപ്പ്)ന്റെ ഭാര്യ റോസമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌കാരം 23-ന് വൈകുന്നേരം മൂന്നിന് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മരങ്ങോലി സെന്റ് മേരീസ് പളളി സിമിത്തേരി കുടുംബക്കല്ലറയില്‍. പരേത കടപ്പൂര്‍ പ്ലാച്ചിക്കല്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ നായ്ക്കംപറമ്പില്‍ (കാളികാവ്), അപ്പച്ചന്‍ (ജോര്‍ജ്), ലിസി വടക്കേമുറി (പാലാ), സണ്ണി, ബിനോയ്. മരുമക്കള്‍: ജോസ് നായ്ക്കംപറമ്പില്‍, മേരിക്കുട്ടി ചക്കാലയ്ക്കല്‍ (അയര്‍ക്കുന്നം), ജോസ് വടക്കേമുറി, ഷീജാ മാളോലയില്‍ (കടപ്പൂര്‍), സോണിയാ ചിറ്റടിയില്‍ (വിഴിക്കത്തോട്).

കുറവിലങ്ങാട് ഇടവകയില്‍ മിഷന്‍ ലാന്റ്

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ കാരുണ്യ വര്‍ഷത്തിലെ മിഷന്‍ലാന്റ് പ്രദര്‍ശനം നടന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മിഷന്‍ രൂപതകളിലെ പാവപ്പെട്ടവര്‍ക്കായി ഇടവകയിലെ 1400 വിദ്യാര്‍ത്ഥികള്‍ സംഘാടകരായി. സംരംഭത്തില്‍ ഇടവകയിലെ പതിനായിരത്തോളം പേര്‍ പങ്കാളികളായി. സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ചെറുപുഷ്പ മിഷന്‍ലീഗ് കുറവിലങ്ങാട് മേഖലയാണ് മിഷന്‍ലാന്റ് സംഘടിപ്പിച്ചത്. വികാരി റവ. ഡോ. ജോസഫ് തടത്തില്‍ മിഷന്‍ ലാന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിനുള്ള സ്റ്റാളുകള്‍, പുസ്തക പ്രദര്‍ശനങ്ങള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, കൗതുക കാഴ്ചകള്‍, വിവിധ കലാ-കായിക ബൗദ്ധിക മത്സരങ്ങള്‍, കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ നാണയത്തിന്റെ പ്രദര്‍ശനം, സ്റ്റാമ്പ് പ്രദര്‍ശനം, ത്രീഡി, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് മര്‍ത്ത്മറിയം പാരീഷ്ഹാളില്‍ ഒരുക്കിയത്. വിവിധ സ്റ്റാളുകളില്‍നിന്നും ലഭിക്കുന്ന തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്ന് സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ ഹെഡ്മാസ്റ്റര്‍ ബോബിച്ചന്‍ നിധീരി, സി.എം.എല്‍. പ്രസിഡന്റ് സിജോ രണ്ടാനിക്കല്‍ എന്നിവര്‍ അറിയിച്ചു.

പഴംങ്കടലാസും പാട്ടയും പെറുക്കി വിദ്യാര്‍ത്ഥികള്‍ കാരുണ്യഭവനം തീര്‍ത്തു

കുറവിലങ്ങാട്: കരുണയുള്ളവരായിരിക്കണമെന്ന ആഹ്വാനം ഏറ്റുവാങ്ങി കാരുണ്യഭവനം നിര്‍മ്മിച്ച് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയായി. ഇടവകയിലെ വീടുകളില്‍ ഉപയോഗശൂന്യമായിക്കിടന്ന പാഴ്‌വസ്തുക്കളും പഴങ്കടലാസും പാട്ടയും പെറുക്കികൂട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഒരുവീടിനുള്ള പണം സ്വരൂപിച്ചതെന്നത് വേറിട്ട വിശേഷവുമായി. മര്‍ത്ത്മറിയം സണ്‍ഡേ സ്‌കൂളിലെ 1400 വിദ്യാര്‍ത്ഥികളും അവര്‍ക്ക് പിന്തുണയുമായി അധ്യാപകരും ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയിലും ഒരുമിച്ചപ്പോള്‍ സഹപാഠികളിലൊരാള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. സണ്‍ഡേസ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയപ്പോള്‍ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും മാതാപിതാക്കളും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ നടത്തിയ വിശ്വാസോത്സവത്തിലൂടെയാണ് ഓരോ ദിനവും കടലാസും പാഴ് വസ്തുക്കളും ശേഖരിച്ചത്. കരുണയുടെ വര്‍ഷത്തില്‍ ഇടവക നടത്തുന്ന കാരുണ്യം കുറവിലങ്ങാട് എന്ന പേരിലുള്ള ഭവനരഹിതരുടെ പുനരധിവാസവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി. പണിതീര്‍ത്ത വീടിന്റെ താക്കോല്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഇന്ന് വികാരി റവ.ഡോ. ജോസഫ് തടത്തിലിന് കൈമാറും. പിടിഎ യോഗത്തിലായിരുന്നു വീടിന്റെ താക്കോല്‍ കൈമാറല്‍. സമ്മേളനം പാലാ രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഹെഡ്മാസ്റ്റര്‍ ബോബിച്ചന്‍ നിധീരി, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു

റിട്ടയേര്‍ഡ് ആയുര്‍വേദ ഫാര്‍മിസ്റ്റ്നാരായണന്‍ നായര്‍ (83) നിര്യാതനായി

വടക്കേനിരപ്പ്: താഴത്തുവളളിനാട്ട് നാരായണന്‍ നായര്‍(83, റിട്ടയേര്‍ഡ് ആയുര്‍വേദ ഫാര്‍മിസ്റ്റ്) നിര്യാതനായി. സംസ്‌കാരം 19.7.2016 രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍. ഭാര്യ രാജമ്മ വെമ്പളളി കളപ്പുരയ്ക്കല്‍ കുടുംബാഗം. മകന്‍: ശ്രീകുമാര്‍ (ലേബര്‍ ഇന്‍ഡ്യ, മരങ്ങാട്ടുപിളളി). മരുമകള്‍: ജയലക്ഷമി മംഗലത്ത്, ഏറ്റുമാനൂര്‍ (കാരിത്താസ് ആശുപത്രി).

സംഘടനാപ്രവര്‍ത്തനം സഭയ്ക്കും സമൂഹത്തിനും കരുത്താകണം: മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: സംഘടനാപ്രവര്‍ത്തനം സഭയ്ക്കും സമൂഹത്തിനും കരുത്തേകാന്‍ കഴിയുന്നതാകണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. പിതൃവേദി പാലാ രൂപത നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ മുരിക്കന്‍. സഭയോട് ചേര്‍ന്ന്‌നിന്നുള്ള പിതാക്കന്മാരുടെ പ്രവര്‍ത്തനം മഹനീയമാണ്. സഭാശുശ്രൂഷയ്ക്കുള്ള വേദിയായി പിതൃവേദിയുടെ പ്രവര്‍ത്തനം മാറണം. സഭയുടെ ദൗത്യം നിറവേറ്റാനാകുന്ന വ്യക്തമായ കാഴ്ചപ്പാട് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവണം. ഓരോ സംഘടനകളും അവരുടെ ദര്‍ശനങ്ങളിലൂടെ സഭയുടെ ദൗത്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
പ്രസിഡന്റ് ജോസ് ജോണ്‍ കീലത്ത് അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, രൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, സെക്രട്ടറി ബെന്നി കോച്ചേരി, വൈസ് പ്രസിഡന്റ് ഏബ്രാഹാം ജോസഫ് ഐരാറ്റുപടവില്‍, ജോ. സെക്രട്ടറി ഡോ. പി.ഡി ജോര്‍ജ്, ട്രഷറര്‍ ജോര്‍ജ് ജോസഫ് നരിക്കാട്ട്, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍മാരായ ജോയി വടക്കേപറമ്പില്‍, ജോസഫ് തോമസ് മഠത്തിമ്യാലില്‍, പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍, ബാബു തട്ടാപറമ്പില്‍, കെ.എം മാത്യു കുട്ടംമ്പുഴകാഞ്ഞിരത്തിങ്കല്‍, ജോസ് പട്ടരുമഠം, എം.ടി ജോണ്‍ മിറ്റത്താനിക്കല്‍, മാത്യു ജോസഫ് പുഞ്ചത്തലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ക്കായി നേതൃത്വപരിശീലന ശില്പശാല സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.