സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: June 2016

കോഴാ കലമറ്റത്തില്‍ കുഞ്ഞുകുട്ടി നിര്യാതനായി

കുറവിലങ്ങാട്: കോഴാ കലമറ്റത്തില്‍ ലൂക്കാ (കുഞ്ഞുകുട്ടി-92) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. ഭാര്യ: കുറുപ്പന്തറ തേവരുപറമ്പില്‍ പരേതയായ ഏലിക്കുട്ടി. മക്കള്‍: ചിന്നമ്മ, കെ.എല്‍ ലൂക്കാ (പാലക്കാട്), ഐസക് ലൂക്കാ, സെബാസ്റ്റ്യന്‍ (മസ്‌കറ്റ്), മാത്യു (വാക്കാട്), തങ്കച്ചന്‍ (യുഎസ്എ), ടോമിച്ചന്‍ (പാലക്കാട്). മരുമക്കള്‍: ഔസേപ്പച്ചന്‍ തൈയ്യില്‍ (കുമരകം), എമിലി തൃക്കൂക്കാരന്‍ (ആലുവ), സൂസമ്മ ചീരംവേലില്‍ (കേളകം), അന്നമ്മ മങ്കര കോതനെല്ലൂര്‍ (മസ്‌കറ്റ്), ഏലിയാമ്മ വാക്കയില്‍ (നസ്രത്ത്ഹില്‍), എലിസബത്ത് പുല്ലുകാലായില്‍ (കോഴാ), റാണി പ്ലാത്തോട്ടം (പാലക്കാട്).

ലിജോ മുക്കത്തിന്റെ പിതാവ് നിര്യാതനായി.

കുറവിലങ്ങാട്: കുര്യം ഖാദി ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുമായ മുക്കത്ത് എം.എം. ജോര്‍ജ് (76) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാപളളിയില്‍. ഭാര്യ: ഏലിയാമ്മ കുര്യനാട് നെടിയാക്കല്‍ കുടുംബാഗം. മക്കള്‍: ലൈജു (ഓസ്‌ട്രേലിയ), ലിജോ (അധ്യാപകന്‍, സെന്റ് അലോഷ്യസ് എച്ച്.എസ്. മണലുങ്കല്‍). മരുമക്കള്‍: ജിജോ, ഓസ്‌ട്രേലിയ, ഇടശേരില്‍ മാണിയ്ക്കമംഗലം കാലടി, വിദ്യ കുഴികണ്ണില്‍ കോഴാ (അസി. പ്രഫ. ദേവമാതാ കോളജ കെമിസ്ട്രി വിഭാഗം, കുറവിലങ്ങാട്).

ജോസ് കീലത്ത് പ്രസിഡന്റ് ബെന്നി കോച്ചേരി സെക്രട്ടറി

പാലാ: പിതൃവേദി പാലാ രൂപത പ്രസിഡന്റായി ജോസ് ജോണ്‍ കീലത്തിനേയും (രാമപുരം) സെക്രട്ടറിയായി ബെന്നി കോച്ചേരിയേയും (കുറവിലങ്ങാട്) തെരഞ്ഞെടുത്തു.
രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, രൂപത ഫാമിലി അപ്പസ്‌തൊലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് ഭാരവാഹികളായി ഏബ്രഹാം ജോസഫ് ഐരാറ്റുപടവില്‍ (വൈസ് പ്രസിഡന്റ്), ഡോ. പി.ഡി ജോര്‍ജ് പടിക്കരകരോട്ട് (ജോ.സെക്രട്ടറി), ജോര്‍ജ് ജോസഫ് നരിക്കാട്ട് (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു

കാണക്കാരിയില്‍ മാന്‍ഹോളിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു

കുറവിലങ്ങാട്: കാണക്കാരിയില്‍ ഹോട്ടിലിന്റെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനായി മാന്‍ഹോളിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ കാണക്കാരി സെന്‍ട്രല്‍ ജംഗ്ഷനിലുളള ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുമ്പോഴായിരുന്നു മരണം. കാണക്കാരി പേക്കാടന്‍കുഴിയില്‍ ബിനോയി ജോസഫ് (35), ഏറ്റുമാനൂര്‍ താഴത്തുമാക്കാട്ടില്‍ ജോമോന്‍ (48) എന്നിവരാണ് മരിച്ചത്. കോട്ടയം, കടുത്തുരുത്തി ഫയര്‍ഫോഴ്‌സും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കരിങ്കല്‍ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.