കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: May 2016

കരുണയുടെ വര്‍ഷത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്ക ദാനംചെയ്യുന്നു

മാര്‍ മുരിക്കന്‍ വൃക്കസമ്മാനിക്കുന്നത് മലപ്പുറം സ്വദേശി സൂരജിന്

കുറവിലങ്ങാട്: കരുണയുടെ വര്‍ഷത്തില്‍ വൃക്കദാനം ചെയ്ത് മാര്‍ ജേക്കബ് മുരിക്കന്‍ കാരുണ്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശം കൈമാറുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലുള്ള 31കാരനായ സൂരജിനാണ് മാര്‍ മുരിക്കന്‍ കിഡ്‌നി സമ്മാനിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പൂര്‍ത്തീകരിച്ചു. കോട്ടയ്ക്കല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജ് നിര്‍ധന കുടുംബാംഗമാണ്. രണ്ടുവര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖങ്ങളാല്‍ വിഷമിക്കുകയാണ്. ജൂണ്‍ ഒന്നിന് എറണാകുളം ലിസ്യു ആശുപത്രിയില്‍ വൃക്കമാറ്റല്‍ ശസത്രക്രിയ നടക്കും.
ജീവിച്ചിരിക്കെ കിഡ്‌നി ദാനം ചെയ്യുന്ന ആദ്യ ബിഷപ്പാണ് മാര്‍ മുരിക്കന്‍. 52കാരനായ ബിഷപ് ജീവിതശൈലിയിലെ ലാളിത്യത്തില്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. ഫാ. ചിറമേലിന്റെ പ്രവര്‍ത്തനങ്ങളാല്‍ ആകൃഷ്ടനായെന്നും ഫാ. ചിറമേലില്‍ നിന്ന് മനസിലാക്കിയതനുസരിച്ച് കരുണയുടെ വര്‍ഷത്തില്‍ ഈ തീരുമാനമെടുക്കുകയായിരുന്നുവെന്നും മാര്‍ മുരിക്കന്‍ കോട്ടയത്ത് പറഞ്ഞു.
കത്തോലിക്കാ സഭയിലെ ബിഷപ് ഹൈന്ദവ യുവാവിന് വൃക്കദാനം ചെയ്യുന്നുവെന്ന് ഒട്ടേറ ആഗോള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പിതാവും സഹോദരനും മരിച്ച സൂരജ് ഭാര്യയോടും രോഗിയായ മാതാവിനോടുമൊപ്പമാണ് താമസം.

ഉഴവൂര്‍ കോളജ് സുവര്‍ണജൂബിലി ബ്ലോക്ക് നാളെ നാടിന് സമര്‍പ്പിക്കും

കുറവിലങ്ങാട്: സുവര്‍ണ്ണജൂബിലിയുടെ നിറവിലെത്തിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്, ജൂബിലി സ്മാരകമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടസമുച്ചയത്തിന്റെയും കായിക പ്രേമികളുടെ വളര്‍ച്ചയ്ക്കായി യു.ജി.സി.യുടെ സഹായത്തോടെ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ആശീര്‍വാദവും ഉദ്ഘാടനവും മെയ് 26 വ്യാഴാഴ്ച 3 ജങ ന് നടത്തപ്പെടുന്നു. കോട്ടയം അതിരൂപതാമെത്രാപ്പോലീത്ത മാര്‍ മാത്യുമൂലക്കാട്ട് ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിക്കുന്നതും. അഭിവന്ദ്യപിതാവിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ ജൂബിലിബ്ലോക്കിന്റെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനകര്‍മ്മം ബഹുമാനപ്പെട്ട ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കുന്നതുമാണ്. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ഫാ. ജേക്കബ് കുറുപ്പിനകത്ത്, ഫാ. ലൂക്ക് പുതിയകുന്നേല്‍, ഫ്രാന്‍സിസ് കിഴക്കേകുറ്റ്, കെ.സി. അലക്‌സാണ്ടര്‍, എബിസണ്‍ ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരത്തോടുകൂടി കോട്ടയം അതിരൂപതയുടെ കീഴില്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രവര്‍ത്തിക്കുന്നു. ഉഴവൂര്‍ നിവാസികളുടെ മനസ്സില്‍ രൂപംകൊണ്ട സ്വപ്നം കോട്ടയം രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ തോമസ് തറയില്‍ പിതാവ്, ശ്രീ. ജോസഫ് ചാഴികാട്ട് എം.എല്‍.എ., പ്രിന്‍സിപ്പല്‍ റവ. ഫാ. പീറ്റര്‍ ഊരാളില്‍, മാനേജര്‍ റവ.ഫാ. സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ അക്ഷീണ പരിശ്രമത്തിലൂടെ പൂവണിയുകയായിരുന്നു. ഉഴവൂര്‍ ഇടവകയിലെ ജനങ്ങളുടെ അധ്വാനത്തിന്റേയും വിയര്‍പ്പുതുള്ളികളുടേയും കഥകള്‍ പറയുന്ന ഉഴവൂര്‍ കോളജ് ഈ നാടിന് അഭിമാനമാണ്.
1964 ല്‍ ജൂനിയര്‍ കോളജായി ആരംഭിച്ച് 1968 ല്‍ ഡിഗ്രി കോളജായി ഉയര്‍ത്തപ്പെട്ട കോളജിന്റെ വളര്‍ച്ച ഏവര്‍ക്കും അഭിമാനകരമായ വസ്തുതയാണ്. ഇപ്പോള്‍ നാല് ബിരുദാനന്തര കോഴ്‌സുകള്‍, ഒന്‍പത് ബിരുദ കോഴ്‌സുകള്‍, നാല് യുജിസി സ്‌പോണ്‍സേര്‍ഡ് കരിയര്‍ കോഴ്‌സുകള്‍,ബിഷപ്പ് കുന്നശ്ശേരി കംപ്യൂട്ടര്‍ സെന്റര്‍, മീഡിയാ സെന്റര്‍, ലൈബ്രറി, കെ.ആര്‍ നാരായണന്‍ സ്റ്റഡിസെന്റര്‍, പ്രൊഫ. കെ.എം. മാത്യു വാനനിരീക്ഷണകേന്ദ്രം, ലാംഗ്വേജ് ലാബ്, ഓഡിറ്റോറിയം, വനിതാഹോസ്റ്റല്‍, ഫിറ്റ്‌നസ് സെന്റര്‍, കാനറാ ബാങ്ക് എ.റ്റി.എം. തുടങ്ങിയ ഒട്ടനവധി നേട്ടങ്ങളാല്‍ സമ്പന്നമാണ്. നാടിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ച് അറിവിന്റെ നവലോകത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയത്തില്‍ അധ്യാപകനായിരുന്ന ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ പ്രൊഫ. സണ്ണി തോമസ് ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരായ അധ്യാപകരും അനധ്യാപകരും സാമൂഹിക രാഷ്ട്രീയ കായിക, കലാമണ്ഡലങ്ങളില്‍ മികവു പുലര്‍ത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സമൂഹവും ഈ കലാലയത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കുന്നു. ഉഴവൂരിന്റെയുംപരിസര പ്രദേശങ്ങളുടെയും കോട്ടയം അതിരൂപതയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്ക് കോ-എഡ്യൂക്കേഷന്‍ അവസരമൊരുക്കിയ ഉഴവൂര്‍ കോളജ് ഒരു ചരിത്രസത്യമായി മാറിയിരിക്കുന്നു.
1964 മെയ് 19ന് അഭിവന്ദ്യ തറയില്‍ പിതാവ് കോളജിന്റെ ശിലാസ്ഥാപനം നടത്തിയ ഉഴവൂര്‍ കോളജ്, അന്‍പത് വര്‍ഷം പിന്നിട്ടപ്പോള്‍ കോളജിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് 2014 മെയ് 19ന് സുവര്‍ണ്ണ ജൂബിലി സ്മാരക ബ്ലോക്കിന്റെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ലോകത്തിന്റെ നാനാഭാഗത്തുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അധ്യാപക അനധ്യാപകരുടെയും പി.റ്റി.എ.യുടെയും ആത്മാര്‍ത്ഥമായ സഹകരണത്തോടെയാണ് ജൂബിലിസ്മാരക മന്ദിരം പ്രാവര്‍ത്തികമായത്. ക്ലാസ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, മീഡിയ സെന്റര്‍ എല്ലാം ജൂബിലി ബ്ലോക്കില്‍ തയ്യാറായി വരുന്നു.
കായിക രംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്തുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പരിശീലനം ലഭ്യമാക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടാണ് യു.ജി.സി.യുടെ സഹകരണത്തോടെ ഇന്‍ഡോര്‍ സ്റ്റേഡിയം തയ്യാറാക്കിയത്.ജൂബിലി ബ്ലോക്കിന്റെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും സാന്നിദ്ധ്യം ഉഴവൂര്‍ കോളജിന്റെ വളര്‍ച്ചക്ക് ഒരു കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്നു. ഇവയുടെ പൂര്‍ത്തീകരണത്തിന് സഹകരിച്ച ഓരോ വ്യക്തിയോടും ആദരവോടെ സ്‌നേഹത്തോടെ നന്ദിയര്‍പ്പിക്കുന്നു.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി ഫിലിപ്പ്, പബ്‌ളിസിറ്റി കണ്‍വീനര്‍ പ്രൊഫ. സ്റ്റീഫന്‍ മാത്യു, പ്രൊഫ. മനോജ് കെ യശോദ് എന്നിവര്‍ പങ്കെടുത്തു.

ഓമനാശ്രീധരന്‍ (60)നിര്യാനായി

കുറവിലങ്ങാട്: കാളികാവ് കൊച്ചുകുന്നുംപുറത്ത് ശ്രീധരന്റെഭാര്യ ഓമനാശ്രീധരന്‍(60) നിര്യാതയായി.സിപിഐഎം കുറവിലങ്ങാട്മുന്‍ഏരിയാക്കമ്മറ്റിയംഗവും ജനധിപത്യമഹിളാഅസോസിയേഷന്‍ പഞ്ചായത്തുസെക്രട്ടറിയുമായിരുന്നു സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. കുമരകം കണ്ടത്തിപ്പറമ്പില്‍ കുടുംബാംഗമാണ് ഓമന.മക്കള്‍ സോണിയാ കുവൈറ്റ്,ശ്രീകാന്ത് കുവൈറ്റ്, മരുമക്കള്‍ വിമല്‍കുമാര്‍ കുവൈറ്റ്,നീത കരിമണ്ണൂര്‍ തൊടുപുഴ സഹോദരങ്ങള്‍ രാജന്‍ കുമരകം,തങ്കമണി എഴുപുന്ന,അയിഷമ്മ മുഹമ്മ,മോളമ്മ കുമരകം,പൊന്മണി നാട്ടകം,ബൈജു കുമരകം.

റിട്ട.പ്രെഫ.ഫ്രാന്‍സീസ് ദേവസ്യാ(82) പറമുണ്ടയില്‍ നിര്യതാനായി.

കുറവിലങ്ങാട്; ദേവമാതാകോളേജ് റിട്ട.പ്രൊഫ. ഫ്രാന്‍സീസ് ദേവസ്യപറമുണ്ടയില്‍(82) നിര്യാതനായി സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപ്പള്ളിയില്‍. പരേതന്‍ കേരളാകോണ്‍ഗ്രസ് എം കുറവിലങ്ങാട് മുന്‍ മണ്ഡലം പ്രസിഡണ്ടായിരുന്നു. ഭാര്യ.റിട്ട.അധ്യാപിക മേരിക്കുട്ടി ജോസഫ് പാലാ കുടക്കച്ചിറ കുടുംബാംഗം (സെന്റ്‌മേരീസ് എച്ച്.എസ് കുറവിലങ്ങാട്). മക്കള്‍ അഡ്വ.ബെന്നി സെബാസ്റ്റ്യന്‍ സ്വിറ്റ്‌സര്‍ലണ്ട്,ബീനാ സെബാസ്റ്റ്യന്‍ പൊതുമരാമത്ത് ഓഫീസ് ഗാന്ധിനഗര്‍, ജോസ് സെബാസ്റ്റിയന്‍ അധ്യാപകന്‍ സെന്റ്‌മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്, മരുമക്കള്‍ ജയമ്മ ബെന്നി സ്വിറ്റ്‌സര്‍ലണ്ട് ഇല്ലിയ്ക്കല്‍(മുട്ടുമന കാപ്പുംതല),ജോസഫ് പുളിയ്ക്കല്‍ അയര്‍കുന്നം,സിമി ജോസ് യു.കെ മാടപ്പാട്ട് മോനിപ്പള്ളി, സഹോദരങ്ങള്‍ സി.ബെര്‍ണീസ് റിട്ട.ഹെഡ്മിസ്ട്രസ് സെന്റ്ആഗ്നസ് മൂവാറ്റുപുഴ, മേരിചാക്കോച്ചന്‍ മേവിടഅഴകത്ത് വായട്ടുപറമ്പ് കണ്ണൂര്‍,ചിന്നമ്മഅപ്പച്ചന്‍ പുരയിടം ഇടറുക്,ഫ്രാന്‍സീസ്പറമുണ്ടയില്‍ (കുഞ്ഞ് പാലക്കാട് കല്ലടിക്കോട്),ഔസേപ്പച്ചന്‍ പറമുണ്ടയില്‍ തൃശ്ശൂര്‍,തെയ്യമ്മബേബി വട്ടവയലില്‍ ഇടമറ്റം,മാണിച്ചന്‍ പറമുണ്ടയില്‍ പയസ്മൗണ്ട് കിഴക്കന്‍മറ്റം,റോസമ്മമാത്യു ഈറ്റാനിയേല്‍ കുര്യനാട്.

കുറവിലങ്ങാട്ട് എസ്എസ്എല്‍സി പ്രതിഭാസംഗമം ഞായറാഴ്ച

കുറവിലങ്ങാട് : ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയം കരസ്ഥമാക്കിയ കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ്, സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളുകളിലെ പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാനായി ഇടവക സമൂഹം ഒത്തു ചേരും. ഇന്ന് 10.15ന് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ 2015-2016 അധ്യയനവര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 29 വിദ്യാര്‍ത്ഥികളെയാണ് അനുമോദിക്കുക. തദവസരത്തില്‍ അഭിമാനാര്‍ഹമായ ഈ നേട്ടം എത്തിപ്പിടിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും സ്‌കൂള്‍ പി.ടി.എ അംഗങ്ങളെയും അനുമോദിക്കുു. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേരു സമ്മേളനത്തില്‍ കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളി വികാരി ബഹു. ഡോ. ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തും. കുറവിലങ്ങാട് ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോ, ഡോ. ജോയി ജേക്കബ്, പ്രൊഫ. ജോര്‍ജ് മാത്യു മറ്റം, ജോര്‍ജ് തോമസ് ആണ്ടാശ്ശേരില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നതാണ്.

സയന്‍സ് സിറ്റി ആദ്യഘട്ടം സയന്‍സ് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

കുറവിലങ്ങാട്: വിദേശികള്‍ക്കടക്കം വിനോദവും വിജ്ഞാനത്തിന് അവസരം സമ്മാനിച്ച് സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ റീജിയണല്‍ സയന്‍സ് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. സയന്‍സ് സെന്റര്‍ നിര്‍മ്മാണം ആറുമാസത്തിനകം പൂര്‍ത്തീകരിക്കുംവിധം നടപടികള്‍ പുരോഗമിക്കുന്നു.
ഇഎംഎസ് മന്ത്രിസഭയിലൂടെ കാര്‍ഷിക മേഖലയ്ക്ക് കരുത്തേകിയ കോഴായിലെ ജില്ലാകൃഷിത്തോട്ടമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സംയുക്ത സംരംഭമായ സയന്‍സ് സിറ്റിയിലൂടെ പുതിയ വികസനകുതിപ്പ് നാടിന് സമ്മാനിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ പരിശ്രമവും മന്ത്രിയായിരുന്ന കെ.എം മാണി, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരുടെ നേതൃത്വവുമാണ് നാടിന് വലിയ വികസനമുന്നേറ്റത്തിന് അവസരമൊരുക്കുന്ന സയന്‍സ് സിറ്റിയുടെ ആദ്യഘട്ടം യാഥാര്‍ത്ഥ്യമാക്കാന്‍ അവസരമൊരുക്കിയത്.
അടുത്തവര്‍ഷാരംഭത്തോടെ റീജിയണല്‍ സയന്‍സ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കിയ 14.5 കോടി രൂപ വിനിയോഗിച്ചാണ് റീജിയണല്‍ സയന്‍സ് സെന്റര്‍ നിര്‍മ്മാണം. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വര്‍ക്ക്‌ഷോപ്പ്, ഓഫീസ്, പ്രദര്‍ശനഹാള്‍ എന്നിങ്ങനെയുള്ള ക്രമീകരമങ്ങളാണ് സെന്ററിലുണ്ടാകുക. 1200 ചതുരശ്രമീറ്ററിലുള്ള രണ്ട് നിലകളാണ് പ്രദര്‍ശന ഹാളിനുമാത്രമായി ഒരുക്കുന്നത്. ആകെ 45,000 ചതുരശ്രഅടി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ശാസ്‌ത്രോദ്യാനവും ഒരുക്കും. ഏഴ് ഏക്കറിലായാണ് സയന്‍സ് സെന്റര്‍ ഒരുങ്ങുന്നത്.
ആസം കേന്ദ്രീകരിച്ചുള്ള കരാറുകാരാണ് ദേശീയ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്റ് മ്യൂസിയത്തിന്റെ നേരിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെട്ടിട നിര്‍മ്മാണ് കഴിയുന്നതോടൊപ്പം പ്രദര്‍ശന വസ്തുക്കളും ഇവിടെ എത്തിക്കും. ആദ്യഘട്ടമായി സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനൊപ്പം സ്‌പെയ്‌സ് തിയേറ്ററടക്കമുള്ള വലിയ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കാനാണ് പരിശ്രമങ്ങള്‍ നടക്കുന്നത്.

സ്‌കറിയാ തോമസിന്റെ പര്യടനത്തിന് തുടക്കം ഇന്ന് ഞീഴൂര്‍, മുളക്കുളം പഞ്ചായത്തുകളില്‍

കുറവിലങ്ങാട്: കടുത്തുരുത്തിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്‌കറിയ തോമസ് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. ആദ്യദിനം കടപ്പൂര്‍, കോട്ടപ്പുറം മേഖലയിലായിരുന്നു. പര്യടനസ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. വെമ്പള്ളി തെക്കേകവലയില്‍ നിന്നാണ് പര്യടനപരിപാടി ആരംഭിച്ചത്. അന്‍പതോളം കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രസംഗിച്ചു. മുന്‍കൂട്ടി തീരുമാനിക്കാതിരുന്ന സ്ഥലങ്ങളിലും വോട്ടര്‍മാരെക്കണ്ട് സ്ഥാനാര്‍ത്ഥി പര്യടനവാഹനത്തില്‍ നിന്നിറങ്ങി അഭിവാദ്യം ചെയ്തു. കോട്ടപ്പുറം ടൗണിലാണ് പര്യടനം സമാപിച്ചത്.
രണ്ടാംദിനമായ ഇന്ന് ഞീഴൂര്‍, മുളക്കുളം പഞ്ചായത്തുകളിലാണ് പര്യടനം. ഈ പഞ്ചായത്തുകളില്‍ 36 കേന്ദ്രങ്ങളിലാണ് സ്വീകരണമൊരുക്കിയിട്ടുള്ളത്. രാവിലെ തിരുവാമ്പാടിയില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അറുനൂറ്റിമംഗലത്ത് സമാപിക്കും.

കെ.എ. ഫിലിപ്പ്

വെളിയന്നൂര്‍: മോനിപ്പള്ളി കളപ്പുരയ്ക്കല്‍ പരേതനായ കെ.പി. അബ്രാഹത്തിന്റെ മകന്‍ കെ.എ. ഫിലിപ്പ് (തമ്പി – റിട്ട. ലാബ് അസി. സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂള്‍ കരിങ്കുന്നം – 56) നിര്യാതനായി. സംസ്‌കാരം നാളെ 10ന് വെളിയന്നൂര്‍ സെന്റ്.മേരീസ് പള്ളിയില്‍. ഭാര്യ: ബീന കൈപ്പുഴ കുരിയക്കാലയില്‍ കുടുംബാംഗം. മക്കള്‍: നീതു, നിതിന്‍, നിഖില്‍.

കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഭാഗവതദ്വാദശാഹസത്രം 9 മുതല്‍

കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തിയോടനുബന്ധിച്ചു നടത്തു ഭാഗവതദ്വാദശാഹസത്രത്തിന് അക്ഷയതൃതീയ ദിനമായ മെയ് 9-ന് തുടക്കമാകും. രാവിലെ 6.30 ന് സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യഗണപതിഹോമം 10 മുതല്‍ നാരായണീയപാരായണം. തിരുവാര്‍പ്പു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി എത്തു ശ്രീകൃഷ്ണവിഗ്രഹരഥഘോഷയാത്രയെവൈകുരേം 3 മണിക്ക്കുറവിലങ്ങാട് മഹാദേവക്ഷേത്രപരിസരത്തു നി് സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കും. വൈകുരേം 5 ന് സത്രധ്വജാരോഹണം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വിക്കും. തുടര്‍് സത്രസമാരംഭസഭ 6. ന് ആചാര്യവരണം 7 മണിമുതല്‍ കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരിയുടെ ഭാഗവതമാഹാത്മ്യ പ്രഭാഷണം
സത്രദിനങ്ങളില്‍ ദിവസവും രാവിലെ 5 ന് തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ അഷ്ട്രദ്രവ്യ ഗണപതിഹോമം നടക്കും ദിവസവും രാവിലെ വിഷ്ണു സഹസ്രനാമജപം, നാമപ്രദക്ഷിണം, ഭാഗവത മൂലഗ്രന്ഥപാരായണംഎിവ നടക്കും.
രണ്ടാം ദിവസം രാവിലെ 9 ന് കാപ്രാ അച്യുതന്‍ നമ്പൂതിരി, 10.15 ന് പുത്തില്ലം മധു നാരായണന്‍ നമ്പൂതിരി 11.30 ന് പാലക്കാട് ശിവാനന്ദാശ്രമം സ്വരൂപാനന്ദസരസ്വതിസ്വാമി 3.45 ന് വെമണി ഭവദാസന്‍ നമ്പൂതിരി 5 ന് തോ’ം നാരായണന്‍ നമ്പൂതിരി എിവവരുടെ പ്രഭാഷണം.
11 ന് രാവിലെ 9 ന് പാലക്കാട് നാരായണാലയംസ്വാമി സന്മയാനന്ദസരസ്വതി 10.15 ന് വളവനാട്‌വിമല്‍ 11.30 ന് ആയടം കേശവന്‍ നമ്പൂതിരി 3.45 ന് കല്ലംവള്ളി ഹരിനമ്പൂതിരി 5 ന് ശ്രീകണ്‌ഠേശ്വരം സോമന്‍വാര്യര്‍ എിവരുടെ പ്രഭാഷണം രാത്രി 7 ന് ഓ’ന്‍തുള്ളല്‍.
12 ന് രാവിലെ 9 ന് കൂടല്‍മന ഹരിനമ്പൂതിരി 10.15 ന് തൃപ്പൂണിത്തുറ സംഗമേശന്‍ തമ്പുരാന്‍ 3.45 ന് മാടവന ശങ്കരനാരായണന്‍ നമ്പൂതിരി 5 മുതല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എിവരുടെ പ്രഭാഷണംമെയ് 13 ന് 9 ന് മേലേടം കേശവന്‍നമ്പൂതിരി ഗുരുവായൂര്‍ 10.15 ന് ഡോ. പി. കെ. പ്രദീപ് വര്‍മ്മ 11.30 ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 3.45 ന് എരളിയൂര്‍ അരുണന്‍ നമ്പൂതിരി 5 ന് പറളി ശ്രീകാന്ത് ശര്‍മ 7 ന് ഡോ. എന്‍ ഗോപാലകൃഷ്ണന്‍ എിവരുടെ പ്രഭാഷണം. 14 ന് രാവിലെ 9 ന് പാലാസി.ടി ഫ്രാന്‍സിസ് 10.15 ന് കോഴിക്കോട് ശ്രീരാജ് നമ്പൂതിരി 11.30 ന് കോഴിക്കോട് എ.കെ.ബി നായര്‍ 3.45 ന് എരുമയൂര്‍മുരളി ശിവാനന്ദാശ്രമം പാലക്കാട്, 5 മുതല്‍ വേങ്ങല്ലൂര്‍ കേരളന്‍ നമ്പൂതിരി എിവരുടെ പ്രഭാഷണം രാത്രി 7 ന് മാതൃപിത്യപൂജ, 8 മുതല്‍ കലാസന്ധ്യ. മെയ് 15 ന് 9 ന് വിദ്വാന്‍ ഭാസ്‌കരന്‍ നായര്‍ 10.15 ന് വടക്കന്‍ പറവൂര്‍റ്റി. ആര്‍ രാമനാഥന്‍ 11.30 ന് പെരിഗമന ശ്രീധരന്‍ നമ്പൂതിരി 3.45 ന് വെമണി പരമേശ്വരന്‍ നമ്പൂതിരി 5 മുതല്‍ വൃന്ദാവനം വൈക്ഷ്ണവദാസസ്വാമികള്‍ എിവരുടെ പ്രഭാഷണം 7.30 മുതല്‍ സര്‍വ്വൈശ്വര്യപൂജ. 16 ന് രാവിലെ 9 മുതല്‍ വെമണികൃഷ്ണന്‍ നമ്പൂതിരി 10.15 ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 11.30 ന് കാരക്കാട് കേശവന്‍ നമ്പൂതിരി 3.45 ന് തിരുവനന്തപുരംജി രാജഗോപാലവര്യര്‍ 5 ന് പയ്യൂര്‍ മുരളികൃഷ്ണന്‍ നമ്പൂതിരി എിവരുടെ പ്രഭാഷണം രാത്രി 7 ന് കോവൈഗോപലകൃഷ്ണന്‍ അവതരിപ്പിക്കു പ്രഹ്‌ളാദനടനം.
17 ന് രാവിലെ 9 മുതല്‍ കണ്ടമംഗലംസുബ്രഹ്മണ്യന്‍ നമ്പൂതിരി 10 ന് മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരി 11.30 ന് കല്ലംവള്ളി ജയന്‍ നമ്പൂതിരി 3.45 ന് തത്തനപ്പള്ളികൃഷ്ണയ്യര്‍ 5 മുതല്‍ കോ’യം സോമശേഖരന്‍ എിവരുടെ പ്രഭാഷണം.
18 ന് 9 ന് കുളത്തൂര്‍ ജയകൃഷ്ണന്‍ 10.15 ന് പാലാഞ്ചേരി നവിന്‍ ശങ്കര്‍, 11.30 ന് മണ്ണടി ഹരി, 3.45 ന് എ. കെ. ബാലകൃഷ്ണപിഷാരടി, 5 ന് പുളിക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി, 7 ന് പറവൂര്‍ജ്യോതിസ് എിവരുടെ പ്രഭാഷണം.
19 ന് രാവിലെ 9 ന് ശ്രീരാംകൂനമ്പിള്ളി, 10.15 ന് മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, 11.30 ന് വേന്ത്രക്കാട് കൃഷ്ണന്‍ നമ്പൂതിരി, 3.45 ന് കണ്ടമംഗലം നന്ദകുമാര്‍, 5 ന് മാളിക ഹരിഗോവിന്ദന്‍ എിവരുടെ പ്രഭാഷണം രാത്രി 7 ന് പ്രഹ്‌ളാദ ചരിതം കഥകളി.
നരസിംഹജയന്തിദിനമായ 20 ന് രാവിലെ 9 ന് വയപ്രം വാസുദേവപ്രസാദ്, 10 ന് പെരുമ്പള്ളി കേശവന്‍ നമ്പൂതിരി എിവരുടെ പ്രഭാഷണം. 11 ന് ഭാഗവത സമര്‍പ്പണ പ്രഭാഷണംതുടര്‍ു അവഭൃതസ്‌നാനം, 11.45 ന് ലക്ഷ്മീനരസിംഹപൂജ 1 മണിമുതല്‍ നരസിംഹസ്വാമിയടെ പിറാള്‍സദ്യ.

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം ചൂടിന്മേല്‍ ഇരുട്ടിയേറ്റ് ജനം

കുറവിലങ്ങാട്: ചൂട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി ഫാനിന് കീഴില്‍ വിശ്രമിക്കാമെന്ന് കരുതിയാല്‍ കുറവിലങ്ങാട് മേഖലയില്‍ നടപ്പില്ല. അത്തരത്തിലൊരു പ്രതീക്ഷയോടെ നോക്കിയിരുന്നാലും നടക്കാന്‍ സാധ്യത കുറവാണ്. വൈദ്യുതി എത്തിയാല്‍ എത്തി എന്നതാണ് ഇപ്പോള്‍ കുറവിലങ്ങാട് മേഖലയിലെ സ്ഥിതി. ഒരു മണിക്കൂറില്‍ രണ്ടുതവണയെങ്കിലും എന്ന ക്രമത്തില്‍ വൈദ്യുതി മുടങ്ങുകയാണിപ്പോള്‍. മഴക്കാലമാണെങ്കില്‍ കാറ്റിനെ പഴിക്കാമെങ്കിലും ഇപ്പോള്‍ പഴിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണുള്ളത്.
ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വൈദ്യുതി ഇല്ലാത്ത സ്ഥിതി വന്നാലും മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ക്ക് മടിയാണ്. ശുദ്ധജലക്ഷാമവും കനത്ത ചൂടും മൂലം വൈദ്യുതിയില്ലാത്ത സ്ഥിതി ആലോചിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് വൈദ്യുതി ദിവസം മുഴുവന്‍ മുന്നറിയിപ്പില്ലാതെ മുടങ്ങുന്നതെന്നത് പ്രതിഷേധത്തിനും ഇടയാക്കുന്നു. മുന്‍കൂട്ടി ഒരുക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് പോലും മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി മുടക്കുന്നത് പതിവായിരിക്കുകയാണ്.
വൈദ്യുതി മുടങ്ങുമെന്ന് രാവിലെ മാധ്യമങ്ങളിലൂടെ അറിയാനിടയായാല്‍ വെള്ളം ശേഖരിക്കുന്നതിനും ഫ്രിഡ്ജില്‍ സൂക്ഷിച്ച് പാഴാകുന്ന ഭക്ഷ്യസാധനങ്ങള്‍ ക്രമീകരിക്കുന്നതിനും വീടുകള്‍ക്ക് ഒരുക്കങ്ങള്‍ നടത്താനാകും. എന്നാല്‍ വൈദ്യുതി മുടങ്ങി കഴിഞ്ഞ് ഫോണില്‍ അന്വേഷണം നടത്തുമ്പോള്‍ മാത്രം രാത്രിയോടെയേ വൈദ്യുതി എത്തുകയുള്ളൂവെന്ന മറുപടി നല്‍കുന്ന രീതിയാണ് ഓഫീസിന്. വൈദ്യുതി ഉപയോഗിച്ചുള്ള ചെറുകിട വ്യവസായ സംരഭങ്ങളാണ് ഏറെയും ബുദ്ധിമുട്ടുന്നത്. തൊഴിലാളികള്‍ എത്തി ജോലി ആരംഭിക്കുന്നതിന് പിന്നാലെ വൈദ്യുതി മുടങ്ങുന്നതോടെ തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഒരേപോല്‍ നഷ്ടത്തിന് ഇടയാകുന്നുണ്ട്. മുന്‍കൂട്ടി അറിയാനായാല്‍ ജോലി പുനക്രമീകരണം നടത്താന്‍ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും. എം. സി റോഡ് വികസനത്തിന്റെ പേരു പറഞ്ഞാണ് വൈദ്യുതി മുടക്കം സൃഷ്ടിക്കുന്ന പ്രതിഷേധത്തില്‍ നിന്ന് വൈദ്യുതി വകുപ്പ് തലയൂരുന്നത്.

കുറവിലങ്ങാട് ഇടവകയില്‍ 138 കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം നടത്തി

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഇന്ന് 138 കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം നടത്തി. മര്‍ത്ത്മറിയം സണ്‍ഡേ സ്‌കൂളിനൊപ്പം കുര്യനാട് സെന്റ് ആന്‍സ് ആശ്രമം സണ്‍ഡേ സ്‌കൂള്‍, നസ്രത്ത്ഹില്‍ ഡി പോള്‍ ആശ്രമം സണ്‍ഡേ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന ഇടവകക്കാരായ കുട്ടികളും ഇക്കുറി ഒരുമിച്ചാണ് വിശുദ്ധ കുര്‍ബാനസ്വീകരണം. ഈ വര്‍ഷത്തെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം ഇടവക ദേവാലയത്തില്‍ മാത്രമായി നടക്കുന്നുവെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ ആശ്രമദേവാലയങ്ങളിലും ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം നടന്നിരുന്നു.
ഇന്ന് 10.30ന് പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നക്കാട്ട്, ഫാ. മാത്യു വേങ്ങാലൂര്‍, ദേവമാതാ കോളജ് ബര്‍സാര്‍ ഫാ. ജോസഫ് തെക്കേല്‍, അസി.പ്രഫ. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സഹകാര്‍മികരായി. തുടര്‍ന്ന് ഫോട്ടോ സെഷനും നടന്നു.