കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: April 2016

ഡോ. സിന്ധുമോള്‍ ജേക്കബ് സ്വതന്ത്രയായി പത്രിക നല്‍കി

കുറവിലങ്ങാട്: കടുത്തുരുത്തി മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഡോ. സിന്ധുമോള്‍ ജേക്കബ് നാമനിര്‍ദേശപത്രിക നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ നിന്ന് ഒരാള്‍ പത്രിക നല്‍കിയതിന് പുറമേയാണ് സിപിഎം നിര്‍ദേശത്തില്‍ സിന്ധു പത്രിക നല്‍കിയിരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെയാണ് പത്രിക സിന്ധു പത്രിക സമര്‍പ്പിച്ചത്.
മുന്നണിയുടേയും പാര്‍ട്ടിയുടേയും നിര്‍ദേശമനുസരിച്ച് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സിന്ധു പത്രിക പിന്‍വലിക്കുമെന്നാണ് വിലയിരുത്തല്‍. സ്വതന്ത്രയായി സിന്ധു പത്രിക നല്‍കാനെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആദ്യം ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിന്ധുവിന്റെ പേര് ആദ്യം മുന്‍ ഉയര്‍ന്നുകേട്ടിരുന്നു. ഘടകകക്ഷിക്ക് സീറ്റ് നല്‍കിയതോടെയാണ് സ്‌കറിയ തോമസ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. ഉഴവൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റും ഇപ്പോള്‍ പഞ്ചായത്തംഗവുമാണ് സിന്ധു മോള്‍ ജേക്കബ്.

കല്ലറയില്‍ സൂര്യഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

കുറവിലങ്ങാട് : കല്ലറ പഞ്ചായത്തിലെ മുണ്ടാറില്‍ സൂര്യഘാതമേറ്റ് മത്സ്യതൊഴിലാളിയായ യുവാവ് പൊള്ളലേറ്റ് മരിച്ചു. കല്ലറ മുണ്ടാര്‍ അഞ്ചാം നമ്പറില്‍ പരേതനായ തങ്കപ്പന്റെമകന്‍ സാബു (43)വാണ് മരിച്ചത്. വെള്ളിയാഴ്ച പന്ത്രണ്ടരയോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ സാബു വീടിനുസമീപത്ത് മുണ്ടാര്‍ ഒന്നാംബ്ലോക്കിലെ മോട്ടോര്‍പുരയ്ക്കുസമീപം മത്സ്യം പിടിക്കുന്നതിന് പോയതായിരുന്നു. അയല്‍വാസിയായ തിലകനാണ് അബോധാവസ്ഥയില്‍ തോടിനുസമീപം ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ സാബുവിനെ കണ്ടെത്തിയത.് വാഹനഗതാഗതം സൗകര്യംഇല്ലാത്ത മുണ്ടാറില്‍നിന്നും സാബുവിനെ നാട്ടുകാര്‍ വള്ളത്തില്‍ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള എഴുമാന്തുരുത്തിലെത്തിച്ച് വാഹനത്തില്‍ മുട്ടുചിറയിലെ സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സാബുവിന്റെ ഭാര്യ: ഗീത മക്കള്‍ : ശ്രൂതി, ശരത്ത്, അര്‍ജ്ജുന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍.

മോന്‍സ് ജോസഫ് പത്രിക സമര്‍പ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് പത്രിക സമര്‍പ്പിച്ചു. 1.3 കോടി രൂപയുടെ സ്വത്ത് വിവരമാണ് പത്രികയോട് അനുബന്ധിച്ച് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സ്‌കറിയ തോമസ് പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. 5.13 കോടി രൂപയുടെ സ്വത്താണ് സ്‌കറിയ തോമസിനുള്ളതെന്ന് പത്രികയ്‌ക്കൊപ്പം നല്‍കിയ വിവരത്തില്‍ പറയുന്നു.

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ മുന്നില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ്

കുറവിലങ്ങാട്: എ പ്ലസുകളുടെ എണ്ണത്തില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മുന്നില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍. 187 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയെഴുതിയതില്‍ 24 പേര്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടി. തുടര്‍ച്ചയായി ആറു വര്‍ഷം നൂറുശതമാനം വിജയം നേടിയതിനൊപ്പമാണ് എ പ്ലസിന്റെ തിളക്കം. പാലാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളുകളിലും ഏറ്റവും കൂടുതല്‍ എ പ്ലസ് കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സിനാണ്.
അനിറ്റ ബെന്നി, കെ.എസ് അജ്ജന, കെ.എസ് അജ്ജന, അനു ജോണ്‍സണ്‍, അന്‍ജു ബാബു, അര്‍ച്ചന രവീന്ദ്രന്‍, ആര്‍. അഷ്‌ന ഗൗരി, ദയാസ് സേവ്യര്‍, ദീപ ജോസ്, ഗോപിക മോഹന്‍, ഗ്രീഷ്മ ബെന്നി, ജെസ്‌ലിന്‍ മരിയ ജോസ്, മെറിന്‍ രഞ്ചന്‍, മിന്നു ജയിംസ്, റിയ ജോണ്‍, സമീറ സജി, സംഗീത സജീവ്, ഷൈന്‍ ബേബി, ഷെറിന്‍മോള്‍ ഷാജി, സ്‌നേഹ സന്തോഷ്, ശ്രീക്കുട്ടി റെജി, ശ്രുതി ബേബി, ടെസിന്‍ തങ്കച്ചന്‍, ടിന്റുമോള്‍ ജോസഫ്. (എല്ലാവരും സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്).

എസ്എസ്എല്‍സി : ഡിപോളിന് ജൂബിലി തിളക്കത്തില്‍ 12 ഫുള്‍ എ പ്ലസ്

അലന്‍ തോമസ്, അനീറ്റ തോമസ്, ആരോമല്‍ ദാസ്, അരുന്ധതി മോഹന്‍, ബിജിത്ത് ബെന്നി, ടി.വി ഹരിശങ്കര്‍, മിന്നു ലൂക്കോസ്, നിഖില്‍ ബേബി, നോബിള്‍ സി. ബെന്നി, റോസ്മിന്‍ കെ. ബെന്നി, ശരത് ബാബു, സോന സന്തോഷ് (എല്ലാവരും ഡി പോള്‍ എച്ച്എസ്എസ്, നസ്രത്ത്ഹില്‍).

എസ്എസ്എല്‍സി : കുര്യനാട് സെന്റ് ആന്‍സിന് മിന്നുന്ന വിജയം

എസ്എസ്എല്‍സി : കുര്യനാട് സെന്റ് ആന്‍സിന് മിന്നുന്ന വിജയം
ആബേല്‍ ജോര്‍ജ്, ഐശ്വര്യ സജീവന്‍, അക്ഷയ് സോമന്‍, ആല്‍ബര്‍ട്ട് ജെയ്ന്‍, ആല്‍ഫാ മരിയ, ആഷിക് ജോയ് സാവിയോ, ബിബിന്‍ മാത്യു, ഡെനില്‍ കുര്യന്‍, ദേവിക സുരേഷ്, എലിസബത്ത് കെ. പറമ്പില്‍, ജെഫി ജോര്‍ജ്, ജോമി റോയി, കിരണ്‍ മാത്യു, ലക്ഷ്മി കെ. ഗിരീഷ്, മരിയ ഫിലിപ്പ്, മിധു പോള്‍, നന്ദന വി. മനോജ്, നീനു ജോയ്, നീതു ജോയ്, ഷാന്‍ ഷാജി, ടീന എലിസബത്ത് ഫിലിപ്പ്, വിഷ്ണു ബിജു (എല്ലാവരും സെന്റ് ആന്‍സ് എച്ച്എച്ച്എസ്, കുര്യനാട്).

സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍ എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് വിജയികള്‍

അക്ഷയ് ഷാജി, അകാശ് ഷാജി, ആല്‍ബിന്‍ മാത്യു, ആര്‍. റോജന്‍, മിഥുന്‍ മോഹന്‍ (എല്ലാവരും സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്).

സ്‌കറിയ തോമസ് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് പിണറായി

കുറവിലങ്ങാട്: കടുത്തുരുത്തി നിയോജമകണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉറച്ച രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സ്‌കറിയ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ടൗണില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.
സിപിഐ കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി ടി.എന്‍ സദന്‍ അധ്യക്ഷത വഹിച്ചു. എന്‍സിപി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ പി.എം മാത്യു, പ്രഫ. ബി ജയലക്ഷ്മി, പി.കെ ചിത്രഭാനു, എ.എം ജോസഫ്, ഞീഴൂര്‍ വേണുഗോപാല്‍, കാണക്കാരി അരവിന്ദാക്ഷന്‍, സി.ജെ ജോസഫ്, കെ.യു വര്‍ഗീസ്, പി.വി സുനില്‍, കെ.കെ ശശികുമാര്‍, സദാനന്ദശങ്കര്‍, കെ. രവികുമാര്‍, സ്ഥാനാര്‍ത്ഥി സ്‌കറിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി കഥകളിയും നടന്നു.

വാക്കാട് ഗ്രാമം വിതുമ്പി ബെന്നിക്ക് യാത്രാമൊഴി

കുറവിലങ്ങാട്: വാക്കാട്, കരിങ്കുന്നം ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി ബെന്നി വര്‍ഗീസിന്(39) അന്ത്യയാത്രാമൊഴി. സൗദിഅറേബ്യയില്‍ എണ്ണകമ്പിനിയിലുണ്ടായ അഗ്നിബാധയില്‍ മരിച്ച തൊടുപുഴ സ്വദേശി വാക്കാട് ചന്ദ്രത്തില്‍ ബെന്നി വര്‍ഗീസിന് വാക്കാട് ഗ്രാമം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. വാക്കാട് ജംഗ്ഷന് സമീപത്തെ കൊച്ചുവീട്ടിലേക്കും വാക്കാട് സെന്റ് മാത്യൂസ് സിഎസ്‌ഐ പള്ളിയിലേക്കും നൂറുകണക്കിനാളുകളാണ് ആദരാജ്ഞലിയര്‍പ്പിക്കാനായി എത്തിയത്. മോന്‍സ് ജോസഫ് എംഎല്‍എയടക്കമുള്ള ജനപ്രതിനിധികളും പൗരപ്രമുഖരും കൂടുംബത്തിന് ആശ്വാസം പകര്‍ന്ന് എത്തിയിരുന്നു. ബെന്നിയുടെ മാതൃഗ്രാമമായ കരിങ്കുന്നത്തുനിന്നും ബന്ധുക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കമുള്ളവരും എത്തിയിരുന്നു.
സൗദിയില്‍ ജോലി ചെയ്തിരുന്ന ബെന്നി കഴിഞ്ഞ 16ന് സൗദിയിലെ ജൂബൈലില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിലാണ് മരിച്ചത്. സൗദിയില്‍ ജോലി ലഭിച്ചതിനു പിന്നാലെ ബെന്നി വാക്കാട്ടില്‍ ഭാര്യയുടെ വിഹിതത്തില്‍ താമസം ആരംഭിക്കുകയായിരുന്നു.
വാക്കാട് സിഎസ്‌ഐ പള്ളി വികാരി റവ. ദിനേശ് ബാബു, റവ.പി.ഡി ജോണ്‍, റവ.പി.ഡി ജോസഫ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാരശുശ്രൂഷകള്‍.

തലയോട്ടിയുടെ ക്ഷതം മാറ്റി പുതുജീവിതത്തിലേക്കെത്താന്‍ അയനമോള്‍ സഹായം കാത്തിരിക്കുന്നു

കുറവിലങ്ങാട്: കൂട്ടുകാര്‍ക്കൊപ്പം കലോത്സവത്തിനായി തയ്യാറെടുപ്പ് നടത്തുമ്പോള്‍ വീണ് തലയോട്ടിക്ക് പരുക്കേറ്റ അയനമോള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സഹായഹസ്തം നീട്ടുന്നു. കളത്തൂര്‍ ഗവ. യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അയനയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കാന്‍ ചെലവേറിയ ശസ്ത്രക്രിയയ്ക്കായാണ് നാടിന്റെ സഹായം തേടുന്നത്. കാളികാവ് പൊട്ടക്കുളത്തില്‍ ശശിയ്ക്ക് തന്റെ മകളെ ചികിത്സയ്ക്കണമെന്ന് ആഗ്രഹം ഏറെയുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടയില്‍ ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.
കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിനിടയില്‍ നാടകപരിശീലനം നടത്തുന്നതിനിടയിലാണ് വീണ് അയനാമോള്‍ക്ക് പരുക്കേറ്റത്. അധ്യാപകരുടേയും പിടിഎയുടേയും നേതൃത്വത്തില്‍ നാലുലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ഷതമേറ്റ തലയോട്ടിയുടെ ഭാഗം എടുത്തുമാറ്റിയ ശേഷം ശസ്ത്രക്രിയ നടത്തി ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. വീഴ്ചയില്‍ തകര്‍ന്ന തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് വീണ്ടും തുന്നിപ്പിടിപ്പിക്കുന്നതിനായാണ് അടുത്ത ശസ്ച്രക്രിയ നടത്തേണ്ടത്. കൂലിപ്പണിക്കാരനായ ശശിക്ക് ആകെയുള്ള പ്രതീക്ഷ സുമനസുകളുടെ സഹായം മാത്രമാണ്. ഇതിനായി അയനമോളുടെ മാതാവ് ശശികലയുടെ പേരില്‍ എസ്ബിടി കോഴാ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67236628962. ഐഎഫ്എസ്ഇ കോഡ്: എസ്ബിടിആര്‍ -0000521.