കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: March 2016

ഉഴവൂര്‍ ശാന്തിഗിരി ആശ്രമം പതിനൊന്നാം വാര്‍ഷികം ചൊവ്വാഴ്ച

കുറവിലങ്ങാട്: ഉഴവൂര്‍ ശാന്തിഗിരി ആശ്രമത്തിന്റെ പതിനൊന്നാം വാര്‍ഷികം ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച 12ന് ആശ്രമം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി മേരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും പൗരപ്രമുഖരമടക്കമുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും.
2005ലാണ് ഇപ്പോഴത്തെ നിലയിലുള്ള ആശ്രമമും ആയുര്‍വേദസിദ്ധഗവേഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചത്. ഡോ. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ സഹോദരി കെ.ആര്‍ ഗൗരി ശാന്തിഗിരി ആശ്രമത്തിന് സംഭാവനചെയ്ത സ്ഥലത്താണ് വിവിധ സാമൂഹികപ്രവര്‍ത്തനങ്ങളും ആതുരസേവനവുമായി ശാന്തിഗിരി ആശ്രമം പ്രവര്‍ത്തനം നടത്തുന്നത്. എം.ജി സര്‍വകലാശാലയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്ഥാപനം പ്രയോജനപ്പെടുന്നുണ്ട്. ആയുര്‍വേദ,സിദ്ധ ചികിത്സാരംഗത്ത് നൂറുകണക്കിനാളുകള്‍ക്ക് ഈ കേന്ദ്രത്തിന്റെ സേവനം ലഭിക്കുന്നുണ്ട്.

ഐടിഐ വിദ്യാര്‍ത്ഥി എന്‍.ആര്‍ രാഹുല്‍ (19) നിര്യാതനായി.

കളത്തൂര്‍: നഗരിപുരയിടത്തില്‍ പി.എം രാജുവിന്റെ മകന്‍ ഏറ്റുമാനൂര്‍ ഗവ.ഐടിഐ വിദ്യാര്‍ത്ഥി എന്‍.ആര്‍ രാഹുല്‍ (19) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ആപ്പാഞ്ചിറ കൂര്‍മുള്ളംതടം കുടുംബാംഗം മിനിയാണ് മാതാവ്. രാജി ഏക സഹോദരിയാണ്.

സുനുവിന്റെയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സജീവം

കുറവിലങ്ങാട്: മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സജീവമാക്കി. അക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ തുളസീഭവനില്‍ സുനു വിപിന്‍ (29) സേവനം ചെയ്തിരുന്ന സാവിയോ മെഡിക്കല്‍ സെന്ററിലാണ് ആദ്യം മൃതദേഹങ്ങള്‍ എത്തിച്ചത്. ഇവിടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെത്തിച്ച് തുടര്‍നടപടികളും അവസാനിപ്പിച്ചാല്‍ മാത്രമേ നാട്ടിലേക്കുള്ള യാത്ര ആരംഭിക്കാനാവൂവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സാവിയോ മെഡിക്കല്‍ സെന്ററില്‍ നിന്നും ട്രിപ്പോളിയിലേക്ക് 45 കിലോമീറ്റര്‍ ദൂരമേ ഉള്ളൂവെങ്കിലും ഈ മേഖലയിലേക്ക് എത്താനുള്ള റോഡ് ഉപരോധിച്ചിരിക്കുന്നതിനാല്‍ റോഡുമാര്‍ഗമുള്ള യാത്ര അസാധ്യമാണ്. ഈ സാഹചര്യത്തില്‍ എയര്‍ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ ട്രിപ്പോളിയിലെത്തിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ എംബസിയുമായി ബന്ധപ്പെട്ട് ട്രിപ്പോളിയിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഇറക്കിലെ യുദ്ധമുഖത്തുനിന്നും പാലായനം ചെയ്ത സ്മിതയ്ക്ക് വീട് പണിതുനല്‍കി.

സി.കെ സന്തോഷ്

കുറവിലങ്ങാട്: ഇറാക്കിലെ യുദ്ധമുഖത്തുനിന്നും 2014 ജൂലൈയില്‍ നേഴ്‌സിംഗ് ജോലിയുപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവന്ന മണ്ണയ്ക്കനാട് തുരുത്തിക്കാട്ടില്‍ സ്മിതാമോള്‍ക്ക് നാട്ടുകാര്‍ മുന്‍കൈഎടുത്ത് കുറിച്ചിത്താനത്ത് നിര്‍മ്മിച്ചുനല്കിയ വീടിന്റെ താക്കോല്‍ കൈമാറി. സിപിഎം ജില്ലാസെക്രട്ടറി വി.എന്‍ വാസവനും മരങ്ങാട്ടുപിള്ളി മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവലും ചേര്‍ന്ന് സ്മിതയ്ക്ക് താക്കോല്‍ കൈമാറി. 2014 ജൂലൈനാലിനാണ് ഇറാക്കിലെ യുദ്ധമുഖത്തുനിന്നും സ്വന്തമായി ഒരുതുണ്ടുകിടാപ്പാടം പോലുമില്ലാത്ത മണ്ണയ്ക്കാട്ടെ റോഡ് പുറമ്പോക്കിലെ തുരുത്തിക്കാട്ടില്‍ വീട്ടിലേക്ക് സ്മിതമോള്‍ തിരികെയെത്തിയത്. ക്യാന്‍സര്‍ രോഗിയായ പിതാവ് സരേന്ദ്രനും അമ്മ ശാന്തയും കടംവാങ്ങിയ പണവുമായി അയല്‍വാസിയുടെ ടാക്‌സിവിളിച്ച് നെടുമ്പാശ്ശരിയിലെത്തിയാണ് ജോലിനഷ്ടപ്പെട്ട മകളെവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നത്.
ഈ നിര്‍ധനകുടുംബം കുറവിലങ്ങാട് എസ്ബിറ്റി ശാഖയില്‍നിന്നും വായ്പയെടുത്താണ് മകളെ നേഴ്‌സിംങ് പഠനപ്പിച്ചത്. സ്മിതാമോളുടെ കരളലിയിക്കുന്ന ജീവിതകഥ മാധ്യമങ്ങള്‍ മുഖേനശ്രദ്ധയില്‍പ്പെട്ട സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായിവിജയന്‍ പാര്‍ട്ടിസംസ്ഥാനക്കമ്മറ്റിയുടെ വിഹിതമായി മൂന്ന് ലക്ഷംരൂപയും കുടുംബത്തിന് കൈമാറി. സ്മിത്ക്ക് വീടുവയക്കാനുള്ള അഞ്ചുസെന്റുസ്ഥലം സൗജന്യമായി കൈമറിയത് അയല്‍വാസികൂടിയായ വല്ല്യാനിയ്ക്കല്‍ സണ്ണിയായിരുന്നു.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബെല്‍ജിഇമ്മാനുവല്‍ ചെയര്‍മാനും സിപിഐഎം ലോക്കല്‍സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന എ.തുളസീദാസ് കണ്‍വീനറുമായ ജനകീയകമ്മിറ്റിയാണ് പത്തരലക്ഷം രൂപസമാഹരിച്ച് വീട് നിര്‍മ്മിച്ചുനല്‍കിയത്. ഉഴവൂര്‍ബ്ലോക്കിന്റെ ഐഎവൈഎ പദ്ധതിയില്‍പ്പെടുത്തി 2ലക്ഷംരൂപയും അനുവദിച്ചിരുന്നു.
അഞ്ചുമാസം മുമ്പ് സ്മിതക്ക് അബുദാബിയില്‍ നേഴ്‌സിംഗ് ജോലിലഭിച്ചു. പണിപൂര്‍ത്തിയാക്കിയവീടിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിനായി സ്മിത അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഡോ.റാണിജേക്കബ്, നിര്‍മ്മലാദിവാകരന്‍,സി.പി രാഗിണി, സി.വി ജോര്‍ജ്, പി.കെ ഹരിദാസ്,റെജികുളപ്പള്ളില്‍,ശ്യാമളമോഹനന്‍,ജോസഫ്‌ജോസഫ്,ആന്‍സമ്മസാബു ലോക്കല്‍സെക്രട്ടറി എ.തുളസിദാസ്, ബാങ്ക് പ്രസിഡണ്ട് എം.എം തോമസ്,സാബുഅഗസ്റ്റിന്‍,സിറിയക്മാത്യു,ലിസിജോയി,അനില്‍ കെ.കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍സംബന്ധിച്ചു.

വെളിയന്നൂര്‍ സ്വദേശിയായ മാതാവും മകനും ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ മരിച്ചു

കുറവിലങ്ങാട്:ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ മലയാളിനേഴ്‌സും ഒന്നരവയസുള്ള മകനും മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി തുളസീ ഭവനില്‍ വിപിന്റെ ഭാര്യ സുനു(29), മകന്‍ പ്രണവ് (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ലിബിയയിലെ സുബ്രാത്തയില്‍ സുനു ജോലിചെയ്തിരുന്ന സുവാന മെഡിക്കല്‍ സെന്ററിലെ ജീവനക്കാര്‍താമസിച്ചിരുന്ന ഫ്‌ളാറ്റിനു നേരെയായി ഷെല്ലാക്രമണം. ലിബിയില്‍ നേഴ്‌സിംഗ് ജോലിനോക്കിവരികയായിരുന്ന സുനു. അപകടമുണ്ടായസമയത്ത് ഫ്‌ളാറ്റില്‍വിപിന്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷപെടുകയായിരുന്നു. ഫ്‌ളാറ്റിലെ ബഡ്‌റൂമില്‍ ഇരുവരും ഉറക്കത്തിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ആരംഭിച്ചു. എം പിമാരായ ജോസ് കെ. മാണി, എംപി രാജേഷ്, പി. കെബിജു എന്നിവര്‍ വിദേശകാര്യമന്ത്രാലയവുമായും ലിബിയയില്‍ ഇന്ത്യന്‍എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിവാഹശേഷം ലിബിയയിലേക്ക് പോയ സുനു മൂന്നുവര്‍ഷമായി നാട്ടിലെത്തിയിട്ടില്ല. മകന്‍ പ്രണവ് ജനിച്ചതും അവിടെത്തന്നെയായിരുന്നു. വരുന്ന ഏപ്രില്‍ 15ന് അവധിക്ക് കുടുംബസമേതംനാട്ടിലെത്താനിരുന്നതായിരുന്നു. ഷെല്ലാക്രമണം ഉണ്ടായ വെള്ളിയാഴ്ച രാവിലെയും സുനുവീട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
രാത്രി 9.30 നാണ് ഇരുവരും ഷെല്ലാക്രമണത്തില്‍ മരിച്ചവിവിരം ഒപ്പംജോലിചെയ്തിരുന്നവര്‍ വീട്ടിലേക്ക് അറിയിച്ചത്. ലിബിയയിലെ ആഭ്യന്തരയുദ്ധം ഇവര്‍ താമസിച്ചിരുന്ന സുബ്രാത്താ പ്രവശ്യയില്‍ കാര്യമായപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. ഇതുകൊണ്ടായിരുന്നു മലയാളിനേഴ്‌സുമാര്‍ കൂട്ടത്തോടെ ലിബിയ വിട്ടിട്ടും ഇവര്‍ അവിടെ തന്നെ തങ്ങിയത്.
കൊണ്ടാട് കുഴുപ്പനാല്‍ (കരോട്ട്കാരൂര്‍) സത്യന്‍ നായരുടേയും സതിയുടേയും മകളാണ് സുനു. ബാംഗ്‌ളൂരില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ച സുനുവിവാഹത്തോടെയാണ് ലിബിയയിലേക്ക് പോയത്. അനൂപ് ഏക സഹോദരനാണ്.

ഈസ്റ്ററില്‍ കാരുണ്യത്തിന്റെ മുഖം നല്‍കി അരിവിതരണവുമായി പിതൃവേദി

കുറവിലങ്ങാട്: കരുണയുടെ വര്‍ഷത്തിലെ ഉയിര്‍പ്പുതിരുനാളില്‍ സഹജീവികളോട് കാരുണ്യമറിയിച്ച് പിതാക്കന്മാരുടെ കൂട്ടായ്മ. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകയിലെ പിതാക്കന്മാരുടെ കൂട്ടായ്മയായ പിതൃവേദിയാണ് തങ്ങളുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ആത്മീയതയുടെ നിറം പകര്‍ന്ന് സഹജീവികള്‍ക്ക് ആഘോഷത്തിന് വകസമ്മാനിച്ചത്. ഇടവകയിലെ വിശ്വാസസമൂഹത്തിന്റെ പിന്തുണയോടെ അരി സമാഹരിച്ച് വിവിധ സ്ഥാപനങ്ങളിലും ആശുപത്രികളിലെ ഉച്ചഭക്ഷണപദ്ധതികളിലുമെത്തിച്ചു നല്‍കിയാണ് സംഘടന സമൂഹത്തിന് മാതൃകയായത്. പിതൃവേദിയുടെ ശ്രമങ്ങള്‍ക്ക് ഇടവകയിലെ മാതൃവേദിയും കുറവിലങ്ങാട് എക്‌സിക്യൂട്ടീവ് ക്ലബും പ്രത്യേക പിന്തുണ സമ്മാനിച്ചു.
കഴിഞ്ഞ ഞായറാഴ്ച പള്ളിമുറ്റത്തൊരുക്കിയ പ്രത്യേക സ്റ്റാളിലാണ് അരിശേഖരണം നടത്തിയത്. പണമായും ചിലര്‍ പിന്തുണ നല്‍കി. അനാഥാലയങ്ങളടക്കമുള്ളവര്‍ക്കായി അരിശേഖരണം നടത്തുന്നതായി സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ അറിഞ്ഞ് വിദേശത്തുള്ള നാട്ടുകാരടക്കം സഹായഹസ്തം നീട്ടി പിന്തുണയറിയിച്ചത് സംഘാടകമികവിന് അംഗീകാരവുമായി. കുഞ്ഞുങ്ങളേയും സ്ത്രീകളേയും മനോവൈകല്യമുള്ളവരേയും പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളിലാണ് അരി എത്തിച്ചു നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് ചില സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന ഭക്ഷണപരിപാടിയ്ക്കും അരി എത്തിച്ചുനല്‍കി. ഫൊറോന വികാരിയും സംഘടന ഡയറക്ടറുമായ റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണ് സംഘടനാ ഭാരവാഹികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1000 കിലോയോളം അരിയാണ് ഈസ്റ്ററിനോട് അനുബന്ധിച്ച വിവിധ കേന്ദ്രങ്ങളിലായി വിതരണം ചെയ്തതതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എപിപിനായര്‍ വിടവാങ്ങിയത് ചിത്രകലാരംഗത്തെ അതില്യപ്രതിഭ

സി.കെ സന്തോഷ്‌

കുറവിലങ്ങാട്: എപിപിനായര്‍ എന്നചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഷാരിയില്‍ പുരുഷോത്തമന്‍നായരുടെ വിയോഗത്തോടെ അസ്തമിച്ചത് ചിത്രകലാരംഗത്ത് അരനൂറ്റാണ്ടാലേറെ അതുല്യസംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമായിരുന്നു. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മണ്‍മറഞ്ഞ നേതാക്കളായ പി.കൃഷ്ണപിള്ള,എകെജി,ഇഎംഎസ്,അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരുടെ ജീവന്‍തുടിക്കുന്നഎണ്ണമറ്റചിത്രങ്ങളാണ് എപിപിയുടെ വരകളിലൂടെ പിറവിയെടുത്തത്. 34 വര്‍ഷക്കാലം കെഎസ്ആര്‍ടിസി ജീവനക്കാരനായിസേവനമനുഷ്ഠിക്കുമ്പോള്‍തന്നെ ചിത്രരചനാരംഗത്തും ഒരുപോലെപ്രവര്‍ത്തിച്ചു. ഇന്നത്തെപ്പോലെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുംഉപയോഗപ്പെടുത്തിയുള്ള ഫ്‌ളക്‌സ് പ്രിന്റിംഗ് സംവിധാനങ്ങള്‍ നിലവില്‍വരുന്നതിനുമുമ്പുള്ള കാലത്ത് ബ്രഷും പെയിന്റും ഉപയോഗിച്ചുള്ള ചിത്രരചനനടത്തിയിരുന്ന അനുഗ്രഹീത കലാകാരനായിരുന്നു എപിപി. സിപിഐഎമ്മിന്റേയും കെഎസ്ആര്‍ടിസിയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റേയും സമ്മേളനങ്ങളിലും ഒട്ടനവധിതിരഞ്ഞെടുപ്പുകളിലും എപിപിയുടെ വരകളും എഴുത്തുകളും ശ്രദ്ധേയമായി. വള്ളിച്ചിറയിലെ ഷാരിയില്‍പരേരായ പരമേശ്വരന്‍നായര്‍ ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച എപിപി നായര്‍ കുറിച്ചിത്താനം ശ്രീകൃഷ്ണസ്‌കൂളിലാണ് പ്രാഥമീകവിദ്യാഭ്യാസം നേടിയത് പ്രൈവറ്റായി പിഡിസി കരസ്ഥമാക്കി ഉഴവൂരിലേക്ക് മാറിയപ്പോഴാണ് ആരുടേയും പരിശീലനത്തിലല്ലാതെചിത്രരചനയില്‍ പ്രാവീണ്യംനേടിയത്. കരിപ്പെടിയും പേപ്പര്‍സ്റ്റബും,റബ്ബറും ഉപയോഗിച്ചവരച്ച ബ്ലാക്കാന്‍വൈറ്റ്ചിത്രങ്ങള്‍ കാലമെത്രയെടുത്താലും നിറംമങ്ങുമായിരുന്നില്ല. ബൈബിള്‍,ഭഗവത്ഗീത എന്നിഗ്രന്ഥങ്ങളിടെ കഥാസന്ദര്‍ഭങ്ങളില്‍ നിന്നും ഒട്ടേറെ ചിത്രരചനകളാണ് എപിപി നടത്തിയിട്ടുള്ളത്. റിട്ടയര്‍മെണ്ടിനുശേഷം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെന്നനിലയില്‍ എന്‍എസ്എസ് കാട്ടാമ്പാക്ക് മേഖലയില്‍ പൊതുരംഗത്ത് സജീവമായിരുന്നു എപിപി.ജേഷ്ഠന്‍ ആര്‍ട്ടിസ്റ്റ് ശ്രീധരന്‍നായര്‍ക്കൊപ്പം നാടകരംഗത്തും ഒരുകാലത്ത് പ്രവര്‍ത്തിച്ചിരുന്നു കോട്ടയംസൂര്യഗംഗാതിയേറ്റേഴ്‌സിന്റെ സൂര്യനുദിക്കാത്തഗ്രാമം എന്നനടകത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. മികച്ചവായനക്കാരന്‍കൂടിയായിരുന്ന എപിപി താന്‍വാങ്ങിക്കൂട്ടിയ പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളുടെയുമെല്ലാശേഖരം ഒടുവില്‍ കുറിച്ചിത്താനം പീപ്പിള്‍സ് ലൈബ്രററിക്ക് കൈമാറിയിരുന്നു. ചെവ്വാഴ്ച വൈകുന്നേരം കാട്ടാമ്പാക്കിലെ വീട്ടുവളപ്പില്‍ നടന്നസംസ്‌ക്കാരച്ചടങ്ങുകളില്‍ രാഷ്ടീയ സാമൂഹ്യരംഗങ്ങളിലെതടക്കം നിരവധിപേര്‍സംബന്ധിച്ചു.

അനാഥാലയങ്ങള്‍ക്കായി പിതാക്കാന്മാര്‍ അരിശേഖരിക്കുന്നു

കുറവിലങ്ങാട്: കരുണയുടെ വര്‍ഷത്തില്‍ അനാഥാലയങ്ങളിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് നിറം പകരാനായി അരിശേഖരണം നടത്തുന്നു. മര്‍ത്ത്മറിയം ഇടവകയിലെ പിതാക്കന്മാരുടെ കൂട്ടായ്മയായ പിതൃവേദിയുടെ നേതൃത്വത്തിലാണ് അരിശേഖരണം. കരുണയുടെ വര്‍ഷാചരണത്തോടനുബന്ധിച്ച് പിതൃവേദി നടത്തുന്ന വിവിധ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അരിശേഖരണം. 13ന് മര്‍ത്ത്മറിയം ഫൊറോന പള്ളിമുറ്റത്തൊരുക്കുന്ന പ്രത്യേക കൗണ്ടറിലാണ് അരി എത്തിച്ച് നല്‍കേണ്ടത്. ശേഖരിക്കുന്ന അരി വിവിധ അനാഥാലയങ്ങള്‍ക്കായി ഈസ്റ്റിന് മുന്നോടിയായി സമ്മാനിക്കാനാണ് തീരുമാനം. രാവിലെ 5.30നുള്ള വിശുദ്ധ കുര്‍ബാന മുതല്‍ വൈകുന്നേരം 4.30നുള്ള വിശുദ്ധ കുര്‍ബാനവരെയുള്ള സമയത്താണ് അരിശേഖരണ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. അരി എത്തിച്ച് നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പണം നല്‍കിയും സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തിലും പദ്ധതിയോട് സഹകരിക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447367194, 9447288500.

കടുത്തുരുത്തി ഇടതില്‍ ഡോ. സിന്ധുമോള്‍ ജേക്കബിന് സാധ്യത

കുറവിലങ്ങാട്: കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ഇക്കുറി വനിതാ സ്ഥാനാര്‍ത്ഥിമാറ്റുരയ്ക്കാന്‍ സാധ്യതയേറുന്നു. ഇടതുമുന്നണിയില്‍ ഡോ. സിന്ധുമോള്‍ ജേക്കബ് മത്സരിക്കാനുള്ള സാധ്യതയേറുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടി നേതൃത്വം അവര്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ ഇത്തരത്തിലുള്ള സൂചനകളാണ് നല്‍കുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രധാന പ്രസംഗകരില്‍ ഒരാള്‍ ഡോ. സിന്ധുമോളായിരുന്നു.
കടുത്തുരുത്തി സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ചത് കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗമായിരുന്നു. സ്റ്റീഫന്‍ ജോര്‍ജിന്റെ സാന്നധ്യം ഇത്തരത്തിലൊരു സാധ്യത പാര്‍ട്ടിക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ സ്‌കറിയാ തോമസ് വിഭാഗത്തിനാണ് അവകാശവാദം ഉന്നയിക്കാനാകുന്നത്. എന്നാല്‍ പൂഞ്ഞാറിലും ചിലപ്പോള്‍ ചങ്ങനാശേരിയിലും സീറ്റ് സിപിഎം കൈമാറേണ്ടി വരുന്നതോടെ വീണ്ടും കടുത്തുരുത്തി ഘടകക്ഷിക്ക് നല്‍കാന്‍ സാധ്യതയില്ല. പാര്‍ട്ടി സീറ്റെടുക്ക സാഹചര്യത്തില്‍ ഡോ. സിന്ധുമോള്‍ക്കാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ന്യൂനപക്ഷത്തെ ഭരണപക്ഷമാക്കി നടത്തിയ മികവാണ് അവരെ ഉയര്‍ത്തിക്കാട്ടാനുള്ള പ്രധാന കാരണം. യുഡിഎഫ് പാളയത്തില്‍ മൂന്നുതവണ മത്സരിച്ച് പഞ്ചായത്തിലെത്തിയതും രാഷ്ട്രീയത്തിനതീതമായ അവരുടെ മുന്നേറ്റം വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി അധികാരസ്ഥാനത്തെത്താനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞും അവര്‍ ശ്രദ്ധനേടിയിരുന്നു. സിപിഎം ജില്ലാക്കമ്മിറ്റിയംഗം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിലിന്റെ പേരും പാര്‍ട്ടി പരിഗണനയിലുള്ളതായി പറയുന്നുണ്ട്.
ഡോ. സിന്ധുമോള്‍ മത്സരരംഗത്തെത്തിയാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെന്ന പ്രത്യേകത കടുത്തുരുത്തി മണ്ഡലത്തിലുണ്ടാകുമെന്നത് ശ്രദ്ധേയമാണ്.
യുഡിഎഫില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫാണ് സ്ഥാനാര്‍ത്ഥിയെന്നതില്‍ ബാക്കിയുള്ളത് പ്രഖ്യാപനം മാത്രമാണ്.