കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: February 2016

അധ്യാപികയായ പൂര്‍വവിദ്യാര്‍ത്ഥിയും സഹപാഠികളും ഒരുമിച്ചു പ്രൗഡഗംഭീരമായി കെമിക്വിസിന്റെ 25-ാം പിറന്നാള്‍

കുറവിലങ്ങാട്: മാതൃകലാലയത്തില്‍ അധ്യാപികയായ സഹപാഠിക്കൊപ്പം ചേര്‍ന്ന് ദേവമാതായുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ കെമിക്വിസ് ആഘോഷമാക്കി. ക്വിസിന്റെ 25-ാം പിറന്നാള്‍ വലിയ ഉത്സവമാക്കി മാറ്റിയാണ് ദേവമാതായുടെ പൂര്‍വ തലമുറ ആഘോഷം തീര്‍ത്തത്. ദേവമാതാ കോളജ് കെമിസ്ട്രി വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാരംഭിച്ച ഇന്റര്‍ കോളജിയറ്റ് ക്വിസാണ് രജതജൂബിലി പിന്നിട്ടത്. ജൂബിലി നിറവിലെത്തിയ ക്വിസിനെ വലിയ ആഘോഷം തീര്‍ത്താണ് ആരംഭകരും വര്‍ത്തമാനകാലതലമുറയും ഒരുമിച്ചാണ് വരവേറ്റത്. കെമിഫെസ്റ്റ് എന്ന പേരിലായിരുന്നു ആഘോഷം. കോളജിലെ 1990-1993 അധ്യയനവര്‍ഷത്തെ കെമിസ്ട്രി ബിരുദവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാരംഭിച്ച മത്സരമാണ് കാല്‍നൂറ്റാണ്ട് പിന്നിട്ടത്. ക്വിസിന്റെ രജത ജൂബിലിവേളയില്‍ വിവിധ തുറകളില്‍ ഉന്നത പദവിയിലെത്തിയ ആരംഭകരേറെയും എത്തിയെന്നത് ആഘോഷത്തിന് മാറ്റിരട്ടിപ്പിച്ചു. ആരംഭക ബാച്ചിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ദീപ്തി ജോണ്‍ ഇപ്പോള്‍ ഇതേ വിഭാഗത്തില്‍ അധ്യാപികയാണ്. കൂട്ടുകാരിലെരാള്‍ അധ്യാപികയായതോടെ പഴയ സ്വാതന്ത്രവും സന്തോഷവും അനുഭവിച്ചാണ് ആരംഭകരായ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തിയത്. ആഘോഷത്തിന്റെ മുഴുവന്‍ ചെലവും അവര്‍ സമാഹരിക്കുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍ കോളജിയറ്റ് കെമിക്വിസും രസതന്ത്രപ്രദര്‍ശനവും നടത്തി. ഡോ. ഐ.എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ റവ.ഡോ. ജോസഫ് തടത്തില്‍ സമാപസമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ വകുപ്പ് മുന്‍ മേധാവിയും ചലചിത്രനടനുമായ പ്രഫ. ബാബു നമ്പൂതിരി വിതണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ടി.കെ തോമസ്, വകുപ്പ് മേധാവി ഡോ. ആന്‍സമ്മ തോമസ്, കണ്‍വീനര്‍ ഡോ. ജോണ്‍ പ്രകാശ്, അസി.പ്രഫ. ദീപ്തി ജോണ്‍, അസി.പ്രഫ. സാന്ദ്ര ജോര്‍ജ്, അസി.പ്രഫ. വിദ്യ ജോസ്, ഡോ. ടോണി തോമസ്, അസോസിയേഷന്‍ സെക്രട്ടറി ടി.എസ് നന്ദു എന്നിവര്‍ പ്രസംഗിച്ചു.
ക്വിസില്‍ ഒന്നാംസ്ഥാനം ആതിഥേയരായ ദേവമാതാ കോളജും രണ്ടാംസ്ഥാനം മുരിക്കാശേരി പാവനാത്മകോളജും മൂന്നാംസ്ഥാനം പാലാ സെന്റ് തോമസും നേടി.

കുറവിലങ്ങാട് പള്ളിയില്‍ അഖണ്ഡകുരിശിന്റെ വഴി

കുറവിലങ്ങാട്: ആഗോളസഭയിലെ 24 മണിക്കൂര്‍ കര്‍ത്താവിനുവേണ്ടി ആചരണത്തിന്റെ ഭാഗമായി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഇന്ന് അഖണ്ഡകുരിശിന്റെ വഴി നടത്തി. രാവിലെ 10 മുതല്‍ നാലുവരെയാണ് തുടര്‍ച്ചയായി കുരിശിന്റെ വഴി. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയും ജപമാലമെഴുകുതിരി പ്രദക്ഷിണവും നടന്നു. കുമ്പസാരത്തിന് പ്രത്യേക ക്രമീകരണമുണ്ടായിരുന്നു.

തമിഴ് ലോറിയില്‍ നിരോധിത പുകയില ഉല്പന്നം എത്തുന്നു പതിന്മടങ്ങ് വിലയില്‍ വില്പന

കുറവിലങ്ങാട്: ഈ മേഖലയില്‍ നിരോധിത പുകയില ഉല്പന്നങ്ങളെത്തുന്ന വഴി വെളിച്ചത്തായി. സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത എസ്‌ഐ എ.എസ് സരിന്റെ നേതൃത്വത്തില്‍ നടത്തിയ വേട്ടയിലാണ് പിന്നാമ്പുറക്കഥകള്‍ വെളിച്ചത്തായത്. പോലീസിന്റെ ശ്രമം പാളിയില്ല എന്നതിനപ്പുറം 194 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടുകയും ചെയ്തു. കുര്യനാട്ടെ കടയില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത പിന്നീട് ജാമ്യത്തില്‍ വിട്ടയയച്ചു.
നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നതിനപ്പുറം സാധാരണ പുകയില ഉല്പന്നങ്ങള്‍പ്പോലും വിറ്റഴിക്കാന്‍ അനുവാദമില്ലാത്ത നിരോധിത മേഖലയിലായിരുന്നു വില്പനയെന്നതും ശ്രദ്ധേയമായിരുന്നു. സ്‌കൂളിന്റെ സമീപസ്ഥലത്തായിരുന്നു വില്പനയെന്നതാണ് ഗൗരവകരം.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ലോറിയിലാണ് കുര്യനാട്, മോനിപ്പള്ളി, കുറവിലങ്ങാട് മേഖലയില്‍ നിരോധിത പുകയില ഉല്പന്നങ്ങളെത്തുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഇവിടെ നിന്ന് തമിഴ്‌നാട് മേഖലയിലേക്ക് പോകുന്ന ലോറിയുടെ തിരിച്ചുവരവിലും പുകയില ഉല്പന്നങ്ങള്‍ എത്തുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇവിടെയുളള ടിപ്പറുകള്‍ ഓട്ടം പോയി മടങ്ങിവരുമ്പോള്‍ കഞ്ചാവെത്തുന്നുവെന്ന് നേരത്തെയുള്ള ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍.
തമിഴ്‌നാട്ടില്‍ നിന്ന് രണ്ടര രൂപയ്ക്ക് വാങ്ങുന്ന പായ്ക്കറ്റുകള്‍ ഇവിടെ 50 രൂപയില്‍ കുറയാതെയാണ് വിറ്റഴിക്കുന്നതെന്നതാണ് നിയമനടപടിയുണ്ടായാലും പിന്മാറാതെ നില്‍ക്കാന്‍ ഈ രംഗത്തെ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. ചില പെട്ടികടകളിലടക്കം ഇത്തരം ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി പരാതികള്‍ നേരത്തെ ശക്തമായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേംഷാ, ജോണ്‍സണ്‍, ബാബു എന്നിവരടങ്ങുന്ന സംഘമാണ് എസ്‌ഐ എ.എസ് സരിന്റെ നേതൃത്വത്തില്‍ റെയ്ഡിനിറങ്ങിയത്.

വൈകല്യങ്ങള്‍ കൈവല്യങ്ങളായി കൃഷിയിലും തിളങ്ങി ഹോളിക്രോസ് സ്‌കൂള്‍

കുറവിലങ്ങാട്: ഒളിംപ്ക്‌സിലെ സാന്നിധ്യത്തിലൂടെ ആഗോള ശ്രദ്ധനേടിയ മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യല്‍ സ്‌കൂളിന് കൃഷിയിലും നൂറുമേനി. വ്യത്യസ്തകഴിവുകളുള്ള ഇരുപതു വിദ്യാര്‍ത്ഥികളെ കൂട്ടുപിടിച്ച് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. റാണി ജോ നടത്തിയ കൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോള്‍ സ്‌കൂളിനെ ഒന്നാകെ അഭിനന്ദിച്ചു. ഒരേക്കറോളം സ്ഥലത്ത് കായ്ഫലങ്ങളുമായി നില്‍ക്കുന്ന കാബേജും ഹോളിഫ്‌ളവറും വഴുതനയും വെണ്ടയും മുളകും പാവലും പയറുമൊക്കെ കണ്ടാല്‍ ആരും അവരെ അഭിനന്ദിച്ചുപോകും. സാധാരണക്കാര്‍പ്പോലും കാര്‍ഷികമേഖലയില്‍ നിന്ന് മാറിനില്‍ക്കുമ്പോഴാണ് വ്യത്യസ്തകഴിവുകളുള്ള മിടുക്കര്‍ ഈ രംഗത്തും മികവ് തെളിയിച്ചത്. സ്‌പെഷ്യല്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനൊപ്പം സാന്താക്രൂസ് എല്‍പിസ്‌കൂളിലെ ഉച്ചക്കഞ്ഞിക്കും പച്ചക്കറികള്‍ നല്‍കാന്‍ ഇപ്പോള്‍ ഈ മിടുക്കര്‍ക്ക് കഴിയുന്നു. ജൈവകൃഷിയില്‍ വിളയിച്ച പച്ചക്കറി നാട്ടുകാര്‍ക്കും നല്‍കാന്‍ ഇവര്‍ തയ്യാറായിരിക്കുകയാണ്.
വിളവെടുപ്പ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ സിസിലി മാത്യു, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോ, കൃഷി ഓഫീസര്‍ ലിസി ആന്റണി, അധ്യാപിക സല്ലില ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുറവിലങ്ങാട് പഞ്ചായത്തില്‍ കുടിവെള്ളത്തിന് 33.2 ലക്ഷം : സഖറിയാസ് കുതിരവേലി

കുറവിലങ്ങാട്: പഞ്ചായത്തില്‍ മൂന്ന് കുടിവെള്ളപദ്ധതികള്‍ക്കായി 33 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി അറിയിച്ചു. പഞ്ചായത്ത് 11-ാം വാര്‍ഡിലെ കുന്നത്തോലി, 12-ാം വാര്‍ഡിലെ ഓലിക്കല്‍, രണ്ടാം വാര്‍ഡിലെ കാഞ്ഞിരംകുളം എന്നീ കുടിവെള്ള പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കുന്നത്തോലി പദ്ധതിക്ക് 21 ലക്ഷം രൂപയാണ് കുളം നിര്‍മ്മാണം, മോട്ടോര്‍ വാങ്ങല്‍, പമ്പിംഗ് മെയിന്‍ എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഓലിയക്കല്‍ പദ്ധതിക്ക് വാട്ടര്‍ ടാങ്ക്, മോട്ടോര്‍, മോട്ടോര്‍ പുര എന്നിവയ്ക്കായി 7. 2 ലക്ഷം രൂപയാണ് അനുവദച്ചിട്ടുള്ളത്. കാഞ്ഞിരംകുളം പദ്ധതിക്കായി അഞ്ച് ലക്ഷം രൂപയാണ് കുളനിര്‍മ്മാണത്തിന് അനുവദിച്ചതെന്നും സഖറിയാസ് അറിയിച്ചു.

ഒന്നരലക്ഷം ഒപ്പ് സമാഹരിച്ചുള്ള മദ്യനിരോധന സമിതി ജില്ലാ പര്യടനം

കുറവിലങ്ങാട്: മദ്യമുക്തഭാരതം എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയിലേക്ക് കോട്ടയം ജില്ലയിലെ ഒന്നരലക്ഷം ഒപ്പ് സമാഹരിച്ചുള്ള മദ്യനിരോധന സമിതി ജില്ലാ പര്യടനം കുറവിലങ്ങാട്ട് സമാപിച്ചു. കറുകച്ചാലില്‍ നിന്നാരംഭിച്ച ജാഥയുടെ സമാപനത്തില്‍ പ്രഫ. സി. മാമച്ചന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, കുമാരകത്‌കൈമള്‍, ഡോ. ജോസ് മാത്യു, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഫാ. സിറിയക് തടത്തില്‍, ടി.ആര്‍ ഗോവിന്ദന്‍കുട്ടി നായര്‍, ഔസേപ്പച്ചന്‍ തെന്നാട്ട്, ജോര്‍ജ്കുട്ടി സിറിയക് നിധീരി എന്നിവര്‍ പ്രസംഗിച്ചു.

കെ.ആര്‍ നാരായണന്‍ ആശുപത്രിക്ക് അധിക തസ്തിക അംഗീകാരം ഉടന്‍: മുഖ്യമന്ത്രി

കുറവിലങ്ങാട്: ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക സെപ്ഷ്യാലിറ്റി ആശുപത്രിക്ക് അധിക തസ്തികകള്‍ അനുവദിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രിയായിരിക്കെ കെ.എം മാണി അനുവദിച്ചതും മോന്‍സ് ജോസഫ് എംഎല്‍എ ആഗ്രഹിച്ചതുമായ തസ്തികകള്‍ ഉഴവൂരിലെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് അനുവദിക്കുന്നതായാണ് ആശുപത്രി സമര്‍പ്പണ വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. മാന്യമായ പെരുമാറ്റവും വിനയവും കഴിവും വഴി ഡോ. കെ.ആര്‍ നാരായണന്‍ സംസ്ഥാനത്തിന് അലങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെപ്ഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയതോടെ 29 തസ്തികള്‍ അധികമായി അനുവദിച്ച് നല്‍കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷപ്രസംഗത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തസ്തികള്‍ അനുവദിക്കാന്‍ കെ.എം മാണി മന്ത്രിയായിരിക്കെ ധനകാര്യ വകുപ്പ് അനുമതി നല്‍കിയിരുന്നതായും ആരോഗ്യവകുപ്പ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതായും മോന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.
പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, പഞ്ചായത്ത് പ്രസിഡന്റ് എം.ടി മേരി, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, തേമസ് ടി. കീപ്പുറം, പി.എല്‍ ഏബ്രഹാം, ഫാ. ജേക്കബ് കുറുപ്പിനകം, ഡോ. ജേക്കബ് വര്‍ഗീസ്, പി.എം മാത്യു, എം.എം തോമസ, ഡോ. കെ.ജി ലത തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, പോലീസ് തടഞ്ഞു

ഉഴവൂര്‍: കെ.ആര്‍ നാരായണന്‍ ആശുപത്രി കെട്ടിട സമര്‍പ്പണത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ശ്രമം. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ഇവര്‍ പാഞ്ഞടുത്തുവെങ്കിലും പോലീസ് സേന ഇവരെ തടഞ്ഞു.

കുറവിലങ്ങാട് പള്ളിയില്‍ നാല്പതുമണി ആരാധന ആരംഭിച്ചു

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ പ്രസിദ്ധമായ നാല്പത് മണി ആരാധനയ്ക്ക് തുടക്കമായി. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകുന്നേരം ആറുമുതല്‍ പൊതു ആരാധന. മലപ്പുറം പള്ളി വികാരി ഫാ. ജോസഫ് പര്യാത്ത് നയിക്കും. ഏഴിന് വിശുദ്ധ കുര്‍ബാന. നാളെ 5.30ന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. 6.30നും 7.30നും വിശുദ്ധ കുര്‍ബാന ചെറിയപള്ളിയില്‍. വൈകുന്നേരം ആറുമുതല്‍ പൊതു ആരാധന. ഇടപ്പാടി പള്ളി വികാരി ഫാ. മാത്യു മതിലകത്ത് കാര്‍മികത്വം വഹിക്കും. ഏഴിന് വിശുദ്ധ കുര്‍ബാന.
സമാപനദിനമായി 26ന് 5.30ന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. 6.30നും 7.30നും വിശുദ്ധ കുര്‍ബാന ചെറിയപള്ളിയില്‍. 8.30 മുതല്‍ പൊതു ആരാധന. സ്വാന്തന കൗണ്‍സിലിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ ഫാ. ജോണ്‍ മറ്റമുണ്ടയില്‍ കാര്‍മികത്വം വഹിക്കും. 10ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും സന്ദേശവും പ്രദക്ഷിണവും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ കാര്‍മികത്വം വഹിക്കും.
ഓരോ സംഘടനകളും വാര്‍ഡുകളുമാണ് ആരാധനയുടെ ഓരോ മണിക്കൂറുകള്‍ക്കും നേതൃത്വം നല്‍കുന്നതെന്ന് ഫൊറോന വികാരി റവ.ഡോ ജോസഫ് തടത്തില്‍ അറിയിച്ചു. സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവര്‍ വിവിധ സമയങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിക്കും.

കര്‍ഷകരുടെ വേദന ഡല്‍ഹിയിലെത്തിക്കും : കെ.എം മാണി

കുറവിലങ്ങാട്: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവും മുന്‍മന്ത്രിയുമായ കെ.എം മാണി എംഎല്‍എ പറഞ്ഞു. ഉഴവൂരില്‍ കെ.ആര്‍ നാരായണന്‍ സെപ്ഷ്യാലിറ്റി ആശുപത്രി കെട്ടിടസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബര്‍കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാനായി കൂടുതല്‍ തുക അനുവദിക്കണം. സംസ്ഥാനത്ത് കര്‍ഷക സൗഹൃദസര്‍ക്കാരാണുള്ളത്. മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്രസബ്‌സിഡി കൂടുതല്‍ ആവശ്യമാണ്. 500 ലക്ഷം രൂപ ഇതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കണം. ഈ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനാണ് കേരളാ കോണ്‍ഗ്രസ്-എം ഡല്‍ഹിയില്‍ പ്രതിഷേധമറിയിക്കുന്നത്. കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രിമാരെ ധരിപ്പിക്കുമെന്നും കെ.എം മാണി എംഎല്‍എ പറഞ്ഞു.

എം.സി റോഡ് വികസനം മണ്ണ് നിക്ഷേപത്തിന്റെ മറവില്‍ ഭൂമി നികത്തല്‍ വ്യാപകം

കുറവിലങ്ങാട്: എം.സി റോഡ് വികസനത്തിന്റെ മറവിലും ഭൂമി നികത്തല്‍ വ്യാപകമാകുന്നു. റോഡ് വികസനത്തിന്റെ മണ്ണ് നിക്ഷേപിക്കാനെന്ന പേരില്‍ നികത്താനുള്ള ഭൂമി കണ്ടെത്തിയാണ് വ്യാപകമായ തട്ടിപ്പ് നടക്കുന്നത്. റോഡ് വികസനം നടക്കുന്ന മേഖലയില്‍ കരാറുകാരേയും ഭൂവുടമകളേയും കൂട്ടിയിണക്കാന്‍ നാട്ടുകാരായ ഇടനിലക്കാരും സജീവമാണ്. ഇക്കൂട്ടര്‍ക്കുള്ള രാഷ്ട്രീയ ബന്ധങ്ങളും വഴിവിട്ട നീക്കങ്ങള്‍ക്ക് തണലേകുകയാണ്.
റോഡ് വികസനത്തിന്റെ ഭാഗമായി നീക്കുന്ന മണ്ണാണ് ഭൂമി നികത്തലിനായി ഉപയോഗിക്കുന്നത്. റോഡില്‍ നിന്നെടുത്തുമാറ്റുന്ന മണ്ണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ മണ്ണ് സൂക്ഷിക്കുന്നതിനായി ഭൂവുടമയുടെ അനുവാദം ആവശ്യമാണ്. ഇതിനായി ജില്ലാ അധികാരികളുടെ അനുമതി പത്രവും നേടേണ്ടതുണ്ട്. വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമെന്ന നിലയില്‍ ലഭിക്കുന്ന അപേക്ഷയില്‍ അനുമതി നല്‍കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ സ്ഥലം കണ്ടെത്തുന്നതുമുതലാണ് വഴിവിട്ട ഇടപാടുകള്‍ ആരംഭിക്കുന്നത്. ഭൂമി നികത്താന്‍ താല്‍പര്യമുള്ളവര്‍ ഇടനിലക്കാരുവഴി കരാറുകാരെ സമീപിക്കുകയാണ് ചെയ്യുന്നത്. ഈ ആവശ്യക്കാരന്റെ നികത്താനുള്ള ഭൂമി മണ്ണ് നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രമായി അനുമതി നേടുന്നതോടെ ഇടപാടുകള്‍ എളുപ്പമാകും. നിശ്ചിത വാടക ഭൂവുടമയ്ക്ക് നല്‍കി മണ്ണ് നിക്ഷേപിക്കുകയും വികസനം പൂര്‍ത്തീകരിക്കുന്നതോടെ തിരികെ എടുക്കുകയും ചെയ്യുമെന്ന കരാറും തയ്യാറാക്കും. എന്നാല്‍ ഓരോ ലോഡ് മണ്ണിനും പണം നല്‍കി ഭൂവുടമ വാങ്ങി സ്വന്തം ഭൂമി നികത്തുകയാണ് ചെയ്യുന്നത്. നിയമപരമായി ഇത് തടയാന്‍ ആര്‍ക്കും കഴിയാത്തതിനാല്‍ രാപതല്‍ഭേദമെന്യേ മണ്ണ് നിക്ഷേപിക്കലും ഭൂമി നിരത്തലും തുടരാനാകും. ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്ക് ലൊഡൊന്നിന് എന്ന ക്രമത്തില്‍ കമ്മീഷനും ലഭിക്കും.
കുറവിലങ്ങാടിന്റെ സമീപസ്ഥലങ്ങളില്‍ ഇത്തരത്തില്‍ മണ്ണ് നിക്ഷേപിക്കലും നികത്തലും നടത്തിയിരുന്നു. ഇപ്പോള്‍ മോനിപ്പള്ളി പ്രദേശത്തും കോഴാ മേഖലയിലും ഇത്തരം പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലയിടങ്ങളിലും പാടവും നികത്തുന്നുണ്ട്.
മുവാറ്റുപുഴ നദീതടജലസേചന പദ്ധതിയിലൂടെ അപ്രത്യക്ഷമായ പാടങ്ങള്‍ക്ക് ശേഷമുള്ള പാടങ്ങളില്‍ നല്ലൊരു ഭാഗം റോഡ് വികസനത്തിലൂടെയും ഇല്ലാതാകുന്നുവെന്നതാണ് സ്ഥിതി.