കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: January 2016

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ലൈവ് ഇവിടെ ക്ലിക്ക് ചെയ്യുക

പള്ളിക്കവലയില്‍ സ്ഥലം ഏറ്റെടുക്കാതിരുന്നത് അന്വേഷിക്കണമെന്ന്

കുറവിലങ്ങാട:് എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് പള്ളിക്കവലയില്‍ സ്ഥലം ലഭ്യമായിട്ടും വീതികുറയാന്‍ ഇടയാക്കിയത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൂന്ന് നോമ്പ് തിരുനാളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിലാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് പള്ളിവക സ്ഥലം ആവശ്യമായ അളവില്‍ ഏറ്റെടുക്കണമെന്നും ഇതിന് ഇടവക തയ്യാറാണെന്നും തീരുമാനമെടുക്കുകയും ബന്ധപ്പെട്ട ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും അറിയിക്കുകയും ചെയ്തിട്ടുള്ളതാണെന്നും വികാരി യോഗത്തെ അറിയിച്ചു. ഇനിയും ആവശ്യമെങ്കില്‍ വികസനത്തിനായി സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും വികാരി അറിയിച്ചു.
ലഭ്യമായ സ്ഥലം ഏറ്റെടുക്കാതിരുന്നത് അന്വേഷണവിധേയമാക്കാമെന്നും ഇതുസംബന്ധിച്ച് ജില്ലാകലക്ടര്‍ പരിശോധന നടത്തുന്നുണ്ടെന്നും മോന്‍സ് ജോസഫ് അറിയിച്ചു. വികസനത്തിനായി പരിധിയില്ലാതെ സ്ഥലം നല്‍കാന്‍ പള്ളി തയ്യാറിയിരുന്നുവെന്നും സ്ഥലം ഏറ്റെടുക്കല്‍ സമയത്തെ ഉദ്യോഗസ്ഥതലത്തിലുണ്ടായ പിഴവാണ് വീതിക്കുറവിന് വഴിയൊരുക്കിയതെന്നും എംഎല്‍എ അറിയിച്ചു.

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല അവലോകനം നടത്തി

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പാലാ ആര്‍ഡിഒ സി.കെ പ്രകാശാണ് യോഗം വിളിച്ചുചേര്‍ത്തത്. ജോസ് കെ. മാണി എംപി, ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.
പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്, കെഎസ്ടിപി, കെഎസ്ആര്‍ടിസി, കെഎസ്ഇബി, മൃഗസംരക്ഷണം, ആരോഗ്യം, തൊഴില്‍, ഭക്ഷ്യസുരക്ഷ, അളവുകളും തൂക്കങ്ങളും തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
പ്രധാന തീരുമാനങ്ങള്‍:
എം.സി റോഡില്‍ ഓടയ്ക്ക് പൂര്‍ണ്ണമായും മൂടിയിടും.
ബോയ്‌സ് ഹൈസ്‌കൂള്‍, ഗോള്‍സ് ഹൈസ്‌കൂള്‍ എന്നിവയുടെ മുന്‍വശത്ത് റോഡിലെ ഓടയും സംരക്ഷണഭിത്തിയും ചേരുന്നിടത്ത് അപകടഭീഷണി ഉയര്‍ത്തുന്ന വിടവ് മണ്ണിട്ട് മൂടും.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ തകര്‍ന്ന റോഡിന്റെ കുഴി തിങ്കളാഴ്ച അടയ്ക്കും.
പ്രധാന പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേക്കുള്ള എത്തുന്ന ദേവമാതാ കോളജ്, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവയുടെ കവാടം യാത്രസുഗമമാക്കുന്ന രീതിയില്‍ ക്രമീകരിക്കും.
പള്ളിക്കവലയില്‍ കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള പോസ്റ്റ് ഉടന്‍ കെഎസ്ഇബി നീക്കം ചെയ്യും.
കോട്ടയം, വൈക്കം, പാലാ എന്നിവിടങ്ങളില്‍ നിന്നും തിരുനാള്‍ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.
രാത്രി 11വരെ സര്‍വീസ് തുടരും.
ചൊവ്വാഴ്ച കടപ്പൂരിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും.
കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്റര്‍ പള്ളിക്കവലയിലെ മിനി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കും.
പോലീസ് 170 അംഗ സേനയുടെ സേവനം ലഭ്യമാക്കും.
പള്ളിറോഡില്‍ വാഹനങ്ങളിലുള്ള വ്യാപാരം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും.
തിരുനാള്‍ ദിവസങ്ങളില്‍ ഉത്സവമേഖലയായി കുറവിലങ്ങാടിനെ പ്രഖ്യാപിക്കും.
രണ്ട് ആംബൂലന്‍സുമായി ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് ഓഫീസ് തുറക്കും.
ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും സജീവമാക്കും.
പള്ളിത്താഴം-ഇലയ്ക്കാട് റോഡില്‍ ടാറിംഗ് തകര്‍ന്ന് വാഹനപാര്‍ക്കിംഗ് അസാധ്യമായ സാഹചര്യം മറികടക്കാന്‍ റോഡ് വികസനം ഏറ്റെടുത്ത കരാറുകാരനെ എര്‍പ്പെടുത്താന്‍ പൊതുമരാമത്തിനോട് യോഗം നിര്‍ദേശിച്ചു.
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് തകരാര്‍ ആശയവിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള പോലീസിന്റെ പരാതി പരിഹരിക്കാനായി ആര്‍ഡിഒ യോഗത്തില്‍വെച്ചുതന്നെ ബിഎസ്എന്‍എല്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. കുറ്റമറ്റ സേവനം ഉറപ്പാക്കാമെന്ന് ബിഎസ്എന്‍എല്‍ ഉറപ്പുനല്‍കിയതായി ആര്‍ഡിഒ അറിയിച്ചു.
ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ആര്‍ഡിഒ സി.കെ പ്രകാശ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പ്രസിഡന്റ് മോളി ലൂക്കാ, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.സി കുര്യന്‍, ഡോ. റാണി ജോസഫ്, മേരിക്കുട്ടി തോമസ്, ട്രസ്റ്റിമാരായ ടി.എം ജോസഫ്, കുര്യന്‍ പുന്നാംതടം, അബ്രാഹം തളിക്കണ്ടം, ബിനോയി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

മിത്രം പുനരധിവാസകേന്ദ്രത്തിന് ദേവമാതാ എന്‍.എസ്.എസ്. യൂണിറ്റിന്റെ കൈത്താങ്ങ്

കുറവിലങ്ങാട് : ലോക യുവജനദിനത്തോടനുബന്ധിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് ആരക്കുന്ന് മിത്രം പുനരധിവാസകേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ വിതരണവും വില്‍പനയും നടത്തുന്നതില്‍ എന്‍.എസ്.എസ്. യൂണിറ്റ് സഹകരിക്കും. പുനരധിവാസകേന്ദ്രത്തിന്റെ പ്രതിനിധികളായ ജിത്തു, ജിബിന്‍ എന്നിവര്‍ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരോട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രസ്തുത യോഗത്തില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ. ജയ്‌സണ്‍ പി. ജേക്കബ്, ശ്രീമതി. ദീപ്തി ജോണ്‍ എന്നിവരും വോളണ്ടിയര്‍ സെക്രട്ടറിമാരായ അദ്വൈത് മനോഹരന്‍, ശ്രുതി വി. എന്നിവരും പങ്കെടുത്തു.

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല അവലോകനം

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടക്കും. 11.30നാണ് പാലാ ആര്‍ഡിഒ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിമേടയില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേര്‍ത്ത് മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളാണ് നാളെത്തെ യോഗത്തില്‍ വിലയിരുത്തപ്പെടുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

‘കെ.ആര്‍. നാരായണന്‍ ചരിത്രത്തിനു മുമ്പെ നടന്നു’

ഉഴവൂര്‍: ദാരിദ്രത്തിന്റെയും അനാചാരങ്ങളുടെയും ഭ്രാന്തുപിടിപ്പിക്കുന്ന ലോകത്തു നിന്നും മഹാന്മാരുടെ നിരയിലേക്കുയര്‍ന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ചരിത്രത്തിനു മുമ്പെ നടന്ന അതുല്യപ്രതിഭയായിരുന്നുവെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പത്താമത് കെ.ആര്‍. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാട്ടവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ പഠിച്ച കെ.ആര്‍. നാരായണന് സൂര്യതേജസുള്ള വിജയം തന്റെ ജീവിതത്തില്‍ നേടുവാന്‍ കഴിഞ്ഞു. പഠിക്കുന്ന കാലത്ത് ഭക്ഷണത്തിനു പകരം പുസ്തകമാണ് അദ്ദേഹത്തിന്റെ വയറുനിറച്ചത്. ജീവിതത്തിന്റെ പോരായ്മകളെ വിദ്യകൊണ്ടും നിശ്ചയദാര്‍ഢ്യംകൊണ്ടും നേരിട്ട അദ്ദേഹത്തിന്റെ സമരം വിജയം വരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോളജ് അലൂംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. ഡോ. കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഇ. ഫ്രാന്‍സിസ് സിറിയക്, പ്രഫ. സ്റ്റീഫന്‍ മാത്യു , സ്റ്റീഫന്‍ ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മോനിപ്പള്ളി മേഖലാ തല യോഗം ഇന്ന്

കുറവിലങ്ങാട്: എം.സി റോഡില്‍ മോനിപ്പള്ളി മേഖല കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ഇന്ന് 10ന് മോനിപ്പള്ളിയില്‍ നടക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കെഎസ്ടിപി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ഉഴവൂര്‍ ഫുട്‌ബോള്‍ സെന്റ് പോള്‍സ് ജേതാക്കാള്‍

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണജൂബിലി മെമ്മോറിയല്‍ അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ െൈഫനലില്‍ സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി മാര്‍ത്തോമാ കോളേജ് തിരുവല്ലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി (4-3) വിജയികള്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ, പ്രിന്‍സിപ്പല്‍ ഡോ. ഇ. ഫ്രാന്‍സിസ് സിറിയക്, കണ്‍വീനര്‍ ഡോ. സി. മേഴ്‌സി ഫിലിപ്പ് , സെക്രട്ടറി ഡോ. ബെന്നി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

വെട്ടിയാനി ജോണി നിര്യാതനായി

കുറവിലങ്ങാട്: വെട്ടിയാനി ജോണി നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍.

രാഘവന്‍നായര്‍(95) നിര്യാതനായി

കുറവിലങ്ങാട്:വടക്കേക്കുറ്റ് രാഘവന്‍നായര്‍(95) നിര്യാതനായി സസ്‌ക്കാരം വെള്ളിയാഴ്ച പകല്‍ 11 ന് വീട്ടുവളപ്പില്‍നടക്കും. ഭാര്യ പരേതയായ രാജമ്മ ചേക്കമറ്റത്തില്‍ തിരുവഞ്ചൂര്‍, മക്കള്‍ പങ്കജവല്ലി,രമാദേവി, മരുമക്കള്‍ പുരുഷോത്തമന്‍നായര്‍ (റിട്ട.കണ്ടക്ടര്‍ കെഎസ്ആര്‍ടിസി),പരേതനായ ആര്‍ട്ടിസ്റ്റ് ശ്രീധരന്‍(ശ്രീധര്‍സ്റ്റുഡിയോ കുറവിലങ്ങാട്).

ഞീഴൂര്‍ കുടിവെള്ള പദ്ധതിക്ക് മൂന്ന കോടി : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: വാട്ടര്‍ അതോറിറ്റി ഞീഴൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ.അറിയിച്ചു.
മന്ത്രി പി.ജെ.ജോസഫിന് കടുത്തുരുത്തി മണ്ഡലം വിഷന്‍ 2015 ല്‍ ഉള്‍പ്പെടുത്തി മോന്‍സ് ജോസഫ് എംഎല്‍എ സമര്‍പ്പിച്ചിരുന്ന പ്രോജക്ട് റിപ്പോര്‍ട്ടിന് കഴിഞ്ഞവര്‍ഷം വാട്ടര്‍ അതോറിറ്റി ഗവേര്‍ണിംഗ് ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കടുത്തുരുത്തി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഞീഴൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടപ്പാക്കി വരികയാണ്. ഇതില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. ആറ് സോണുകളായി തിരിച്ച് പരമാവധി വേഗത്തില്‍ പൈപ്പ് സ്ഥാപിക്കലും അനുബന്ധ ജോലികളും നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് തുരുത്തിപ്പള്ളി – മഠത്തിപ്പറമ്പ്- പാഴുത്തുരുത്ത് , മുക്കോലക്കുന്ന്- മാണികാവ്- കോഴാ ഭാഗം, ശാന്തിപുരം ഭാഗം, തോട്ടക്കുറ്റി റീച്ച്, വാക്കാട് – മാണികാവ് – കാട്ടാമ്പാക്ക് റീച്ച് , പാറശ്ശേരി ഭാഗം എന്നീ സോണുകളായിട്ടാണ് തിരിച്ചിട്ടുള്ളത്. വിവിധ റോഡുകളുടെ ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.