കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: December 2015

കുറവിലങ്ങാട് വാര്‍ത്തയുടെ ക്രിസ്മസ് ആശംസകള്‍

എല്ലാ മാന്യ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
ക്രിസ്തമ മസ്റ്റായി ആഘോഷങ്ങള്‍ മാറട്ടെ. പലപ്പോഴും ക്രിസ്തു ജസ്റ്റായി മാറുന്നു ഈ കാലഘട്ടത്തില്‍ എല്ലാ ആശംസകളും. – കോ-ഓര്‍ഡിനേറ്റര്‍

കാരുണ്യവര്‍ഷത്തിലെ ക്രിസ്മസില്‍ മൂന്ന് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി രണ്ട് കുടുംബങ്ങള്‍

ഭൂമിദാനത്തിന് പ്രചോദനമായത് കുറവിലങ്ങാട് ഇടവകയുടെ കാരുണ്യം കുറവിലങ്ങാട് പദ്ധതി

കുറവിലങ്ങാട്: കരുണയുടെ വര്‍ഷത്തിലെ ക്രിസ്മസില്‍ സഹജീവികള്‍ക്ക് കാരുണ്യത്തിന്റെ വാതില്‍ തുറന്ന് രണ്ട് കുടുംബങ്ങള്‍. കുറവിലങ്ങാട് ഇടവകയിലെ രണ്ട് കുടുംബങ്ങളാണ് മൂന്ന് ഭൂരഹിതര്‍ക്ക് വീട് നിര്‍മ്മാണത്തിന് സ്ഥലം നല്‍കി ഇത്തവണത്തെ ക്രിസ്മസിനെ കരുണയുടെ നേരനുഭവമാക്കി മാറ്റുന്നത്. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് പ്രത്യേക കേന്ദ്രമായി പ്രഖ്യാപിക്കുകയും കരുണയുടെ വാതില്‍ തുറക്കുകയും ചെയ്ത കുറവിലങ്ങാട് മര്‍ത്ത്മറിയം ഇടവകയില്‍ നടപ്പിലാക്കുന്ന കാരുണ്യപദ്ധതിയുടെ പ്രദോചനമുള്‍ക്കൊണ്ടാണ് സമൂഹത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനം.
റിട്ട. അധ്യാപകന്‍ പകലോമറ്റം ചേരവേലില്‍ സി.ടി തോമസാണ് രണ്ട് ഭൂരഹിതര്‍ക്കായി തന്റെ ഭൂമിയില്‍ നിന്ന് ആറ് സെന്റ് സ്ഥലം സംഭാവന നല്‍കുന്നത്. ഒരു വീടിന് മൂന്നുസെന്റ് ഭൂമി നല്‍കാനാണ് സി.ടി തോമസ് ആദ്യം തീരുമാനമറിയിച്ചത്. പിതാവിന്റെ ഈ തീരുമാനത്തിന് പിന്തുണയുമായി മകന്‍ ജോര്‍ജുകുട്ടി മൂന്ന് സെന്റ് സ്ഥലംകൂടി നല്‍കാമെന്ന് വികാരി റവ.ഡോ. ജോസഫ് തടത്തിലിനെ അറിയിക്കുകയായിരുന്നു. ഇതോടെ രണ്ട് ഭുരഹിതര്‍ക്ക് വീടെന്ന സ്വപ്നത്തിന് ചിറക് മുളച്ചിരിക്കുകയാണ്. സി.ടി തോമസിന്റെ തീരുമാനത്തിന് നാലുമക്കളുടേയും പിന്തുണയുണ്ട്.
കോഴാ കലമറ്റത്തില്‍ ഐസക്ക് ലൂക്കാണ് വിദേശ ജോലിയിലൂടെ നേടിയ സമ്പത്ത് വിനിയോഗിച്ച് വാങ്ങിയ ഒരേക്കര്‍ ഭൂമിയില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം നല്‍കുന്നത്. മണ്ണയ്ക്കനാട് ഭാഗത്താണ് ഐസക് സംഭാവനനല്‍കുന്ന ഭൂമി. മകന്റെ വിവാഹത്തിന് മുന്നോടിയായാണ് ഐസക്കിന്റേയും ഭാര്യ സൂസിയുടേയും മാതൃകാപരമായ പ്രവര്‍ത്തനം.
കരുണയുടെ വര്‍ഷത്തില്‍ മര്‍ത്ത്മറിയം ഇടവകയില്‍ ഒരു ദിനം ഒരുവീടിന് 50,000 രൂപ എന്ന ക്രമത്തില്‍ 342 വീടുകള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്. നാനാജാതി മതസ്ഥരായ ഒട്ടേറെ അര്‍ഹരുണ്ടെങ്കിലും പലര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തത് വീടെന്ന സ്വപ്നം അവരുടെ തീരാദു:ഖമായി അവശേഷിക്കുന്നുവെന്ന തിരിച്ചറിവാണ് ഭൂമിദാനം എന്ന കാരുണ്യപ്രവര്‍ത്തനം കൂടി ഫൊറോന വികാരി റവ.ഡോ ജോസഫ് തടത്തില്‍ മുന്നോട്ടുവെച്ചത്. ഈ ആശയമുള്‍ക്കൊണ്ടാണ് ഇടവകയിലുള്ള രണ്ട് കുടുംബങ്ങള്‍ സ്വന്തം ഭൂമിയില്‍നിന്ന് മൂന്നു കുടംബങ്ങള്‍ക്ക് വീടിനായി മൂന്നുസെന്റ് സ്ഥലം വീതം നല്‍കാന്‍ തീരുമാനിച്ചത്.
കാരുണ്യഭവനം പദ്ധതിയില്‍ ഇടവക 1.71 കോടി രൂപയാണ് സമാഹരിച്ച് നിര്‍ധനര്‍ക്കായി നല്‍കേണ്ടത്. ക്രിസ്മസ് ആഘോഷങ്ങളില്‍ സാമ്പത്തികമിതത്വം പാലിച്ച് കരുണയുടെ വര്‍ഷത്തില്‍ കുടുതല്‍പ്പേര്‍ സഹായവുമായെത്തുമെന്ന കരുതലാണ് ഈ പദ്ധതിയില്‍ ഇടവകയുടെ മൂലധനം. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരുടേയും ഇടവകാംഗങ്ങളുടെയും ദശാംശവും പദ്ധതിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ഇടവകയുടെ പ്രതീക്ഷ.

എം.വി.ഐ.പി. കനാല്‍ നിര്‍മ്മാണം അതിരമ്പുഴയ്ക്ക് നീട്ടാന്‍ തീരുമാനം

കുറവിലങ്ങാട് : മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കീഴില്‍ കനാല്‍ നിര്‍മ്മിക്കുന്നത് കുറുമുളളൂരില്‍ നിന്നും അതിരമ്പുഴ വരെ നീട്ടാന്‍ ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് സര്‍ക്കാര്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
എം.വി.ഐ.പിയുടെ നിലവിലുളള തീരുമാനപ്രകാരം കുറുമുളളൂരില്‍ കനാല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നതുകൊണ്ട് പദ്ധതി വിഭാവനം ചെയ്ത പ്രയോജനം കൃഷിക്കാര്‍ക്കൊ ജനങ്ങള്‍ക്കോ ലഭിക്കാത്ത സാഹചര്യം മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് മന്ത്രി പി.ജെ.ജോസഫ് ഇക്കാര്യം പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
എം.വി.ഐ.പി. പ്രോജക്ട് ചീഫ് എഞ്ചിനീയര്‍ എസ്.രമ പുതുക്കി അവതരിപ്പിച്ച പ്രൊപ്പോസല്‍ യോഗം അംഗീകരിച്ചു. ഇതുപ്രകാരം അതിരമ്പുഴ പെണ്ണാര്‍തോട് വരെ ശുദ്ധജലം എത്തിക്കാന്‍ കഴിയുന്ന നിലയില്‍ കനാല്‍ നിര്‍മ്മാണം നീട്ടുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി പി.ജെ.ജോസഫ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുന്നതിനുളള പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
വേദഗിരി – കോട്ടക്കപ്പുറം ഭാഗത്തെ കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും ഒരു മാസത്തിനുളളില്‍ റോഡിന്റെ ഭാഗത്തെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചു.
കാലങ്ങളായി തീര്‍പ്പാക്കാതെ കിടന്നിരുന്ന കോതനല്ലൂര്‍ എഴുതോണിപ്പാടം അക്വഡേറ്റിന്റെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കാന്‍ തടസ്സമായിരുന്ന പ്രതിസന്ധി പരിഹരിച്ച് തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞതായി മോന്‍സ് ജോസഫ് അറിയിച്ചു. ഇതു പ്രകാരം സര്‍ക്കാര്‍ ഏജന്‍സിയായ കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഗകകഉട) നെ പ്രവര്‍ത്തി നടപ്പാക്കാന്‍ ചുമതലപ്പെടുത്തി.
പുതുക്കിയ നിരക്കു പ്രകാരം ഇതിനാവശ്യമായ ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് ഉറപ്പുനല്‍കി. മാഞ്ഞൂര്‍ റെയില്‍വേ ലൈനിനു താഴേക്കൂടെ പൈപ്പ്‌ലൈന്‍ ഇടാനുള്ള പ്രവര്‍ത്തിയുടെ തടസ്സം പരിഹരിക്കാനും യോഗത്തില്‍ കഴിഞ്ഞു. ഇതുപ്രകാരം സര്‍ക്കാര്‍ ഏജന്‍സി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി നടപ്പാക്കുന്നതാണ്.
കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങികിടക്കുന്ന മുളക്കുളം- കാരിക്കോട്-കുന്നപ്പിള്ളി പ്രദേശങ്ങളില്‍ പ്രശ്‌നപരിഹാരം സംബന്ധിച്ച് നടപ്പാക്കാന്‍ കഴിയുന്ന സാധ്യമായ നിര്‍ദ്ദേശങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ മന്ത്രി പി.ജെ.ജോസഫ് ചുമതലപ്പെടുത്തി.
അപകടാവസ്ഥയിലുള്ള സ്ഥലങ്ങളില്‍ ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ ചെയ്യാന്‍ കഴിയാത്തതുമൂലമുള്ള പ്രതിസന്ധി മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. ചേലച്ചുവടു ഭാഗത്ത് തുരുമ്പെടുത്ത ഇരുമ്പുപാലം എപ്പോഴാണ് തകര്‍ന്നുവീഴുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍ കഴിയുന്നതെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി. നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അടിയന്തിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കനാല്‍ നിര്‍മ്മാണം പുതിയതായി ആരംഭിക്കുന്ന ഭാഗങ്ങളില്‍ ജനങ്ങള്‍ക്കുള്ള റോഡുസൗകര്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യം പരിശോധിക്കാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുമായും സ്ഥലവാസികളുമായും കൂടിയാലോചന നടത്തുന്നതാണ്.
കുറവിലങ്ങാട്-ഞീഴൂര്‍ കനാലിന്റെ മുടങ്ങി കിടക്കുന്നതും ആഴംകൂടിയതുമായ ഭാഗത്തെ നിര്‍മ്മാണ കാര്യങ്ങള്‍ നടപ്പാക്കാന്‍ പുതിയ പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ച് എത്രയും പെട്ടെന്ന് അനുമതി നല്‍കുന്നതാണ്.
വെമ്പള്ളി – കാളികാവ്-വയലാ-കടപ്പൂര്-കിടങ്ങൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ മുറിഞ്ഞികിടക്കുന്ന കനാല്‍ ഭാഗങ്ങള്‍ എത്രയുംപെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ഇപ്രാവശ്യം ഇതുവഴി ജലവിതരണം നടത്തുന്നതാണ്.
വെളിയന്നൂര്‍ -കൂത്താട്ടുകുളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയാതെ വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പുതുക്കിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഇറിഗേഷന്‍ മെക്കാനിക്കല്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി മോന്‍സ് ജോസഫ് അറിയിച്ചു.
കനാല്‍ നിര്‍മ്മിച്ചെങ്കിലും വെള്ളം ഒഴുക്കാനാവശ്യമായ പമ്പുസെറ്റ് ലഭ്യമാകാത്തതുമൂലം നിലനില്‍ക്കുന്ന വികസന പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തില്‍ പമ്പുസെറ്റ് ലഭ്യമല്ലെങ്കില്‍ ഇന്ത്യയില്‍ ഏതു സംസ്ഥാനത്തു കിട്ടുമെന്ന് അന്വേഷിച്ചു വാങ്ങിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. വെളിയന്നൂര്‍ കനാല്‍ കമ്മീഷന്‍ ചെയ്തശേഷം അടുത്ത ഘട്ടത്തില്‍ ഉഴവൂരിലേക്ക് നീട്ടാനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
മുളക്കുളം-ഞീഴൂര്‍-കാണക്കാരി -കുറവിലങ്ങാട്-കാപ്പുംന്തല-മാഞ്ഞൂര്‍ ഭാഗം ഉള്‍പ്പെടെ എം.വി.ഐ.പി. കനാലിലൂടെ ഇപ്രാവശ്യത്തെ ജലവിതരണം നടപ്പാക്കുന്നതിന് മുന്നോടിയായി കനാലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകളുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ., ഇറിഗേഷന്‍ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ്., അഡീഷണല്‍ സെക്രട്ടറി ചന്ദ്രപ്രകാശ്, ചീഫ് എഞ്ചിനീയര്‍ എസ്.രമ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വത്സ കുരുവിള, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, അസ്സി. എക്‌സി. എഞ്ചിനീയര്‍ എസ്.ശ്രീലത എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജനുവരി 15 ന് മുമ്പ് ചീഫ് എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ കടുത്തുരുത്തിയില്‍ അടുത്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തീരുമാനിച്ചു.

കടുത്തുരുത്തി വിഷന്‍ 2020 വികസന സംഗമം ഉദ്ഘാടനം ഡിസംബര്‍ 27 ന്

കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുകൊണ്ട് ആവിഷ്‌കരിച്ച വിഷന്‍ 2015 ന്റെ സമാപനവും വരുന്ന 5 വര്‍ഷക്കാലം നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഷന്‍ 2020 ന്റെ ഉദ്ഘാടനവും ഡിസംബര്‍ 27 ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കടുത്തുരുത്തി അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
ഇതോടനുബന്ധിച്ചു ചേരുന്ന വികസന സംഗമത്തില്‍ ജോസ് കെ മാണി എം.പി. മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നതാണ്. വികസനരംഗത്ത് പുത്തന്‍കാഴ്ചപ്പാടും സമീപനവും എന്ന വിഷയത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ യു.വി.ജോസ് ഐ.എ.എസ്. രൂപരേഖ അവതരിപ്പിക്കും.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്നും പുതിയതായി വിജയിച്ചുവന്ന മുഴുവന്‍ ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തിയാണ് വിഷന്‍ 2020 സംഘടിപ്പിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലം വിഷന്‍ 2015 ന് നേതൃത്വം നല്‍കിയ മുന്‍കാല ജനപ്രതിനിധികളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതായി എം.എല്‍.എ. പറഞ്ഞു. വികസനരംഗത്ത് രണ്ട് കാലഘട്ടങ്ങളില്‍ നേതൃത്വം നല്‍കിയവരുടെ സംയുക്ത സംഗമമായിട്ടാണ് വിഷന്‍ 2020 സംഘടിപ്പിക്കുന്നത്.
2016 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാന്‍ കഴിയുന്ന ജനക്ഷേമ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുന്നതിനുവേണ്ടിയാണ് വിഷന്‍ 2020 സംഘടിപ്പിക്കുന്നത്. കേരളത്തിന് മുഴുവന്‍ മാതൃകയാകുന്നവിധത്തില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നടപ്പാക്കിവരുന്ന വിവിധ വികസന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള യോജിച്ച പരിശ്രമമാണ് വിഷന്‍ 2020 ലൂടെ ലക്ഷ്യം വയ്ക്കുന്നത്. എല്ലാ ഗ്രാമപഞ്ചായത്തുകളും ഇക്കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച് ദീര്‍ഘകാല പ്രോജക്ടുകള്‍ക്ക് രൂപം നല്‍കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.

മതമൈത്രിയുടെ സന്ദേശം നല്‍കുന്ന ഉഴവൂര്‍ പള്ളി തിരുനാള്‍.

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പള്ളി വികാരി വ.ഫാ. ജേക്കബ് കുറുപ്പിനകത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പുണ്യവാന്‍.., കുരുമുളകിനെ മുണ്ടകനെല്ലാക്കിയ വിശുദ്ധന്‍ എന്നിങ്ങനെയെല്ലാം വിശ്വാസികള്‍ വിശേഷിപ്പിക്കുന്ന ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയായ വി.എസ്തപ്പാനോസ് ക്രിസ്തുസന്ദേശങ്ങള്‍ പ്രസംഗിച്ചപോള്‍ പ്രകടിപ്പിച്ച വാഗ്‌വിലാസത്തില്‍ അസൂയാലുക്കളായ യഹൂദര്‍ വിശുദ്ധനെ ബന്ധിച്ച് കല്ലെറിഞ്ഞു കൊല്ലുന്നതിന് തീരുമാനിക്കുകയും സാബത്തില്‍ അശുദ്ധാരാവാതിരിക്കാന്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ സാവൂള്‍ എന്ന യുവാവിന്റെ പക്കല്‍ അഴിച്ചുവെച്ചതിനുശേഷം പട്ടണത്തിനുവെളിയില്‍ കൊണ്ടുപോയി കല്ലെറിയുകയും മാലാഖാമാര്‍ വിശുദ്ധന്റെ ദേഹത്ത് കല്ല്പതിക്കാതെ പാഞ്ഞുവന്ന കല്ലുകളെ തൂവാലകൊണ്ട് തടുത്തു എന്നുമൊരു വിശ്വാസമുണ്ട്. ഇതില്‍ നിന്നാണ് കല്ലുംതുവാല നേര്‍ച്ച ഉണ്ടായത്. പുണ്യവാനെ ചിത്രീകരിക്കുമ്പോള്‍ കൈകൂപ്പി നില്‍ക്കുന്ന പുണ്യവാന്റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന കല്ലുംതുവാലയില്‍ കല്ലുകള്‍ തറഞ്ഞിരിക്കുന്നതായാണ് നാം കാണുക. പുരാതനപ്പാട്ടു പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്ന പള്ളിപ്പാട്ടുകളില്‍ ഉഴവൂര്‍ പള്ളിയുടെ ചിന്തില്‍ നാം ഇപ്രകാരം പാടുന്നു. കല്ലിനേക്കാളുറപ്പുള്ളോര്‍ കല്ലുകൊണ്ടങ്ങെറിയുമ്പോള്‍ തടുത്തു തുവാലകൊണ്ടെതിര്‍ത്തങ്ങവരോട് മരിച്ചു കരുണയാലേ
മരണസമയത്ത് സ്വര്‍ഗത്തിലേയ്ക്ക് കണ്ണുകളുയര്‍ത്തിയ വിശുദ്ധന്‍ സ്വര്‍ഗം തുറക്കപെടുന്നതും ദൈവത്തിന്റെ വലതുഭാഗത്ത് മിശിഹാ ഇരിക്കുന്നതും കണ്ടതായി നാം ബൈബിളില്‍ നടപടിപുസ്തകത്തില്‍ വായിക്കുന്നു.
വിശുദ്ധന്റെ നാമധേയത്തില്‍ രൂപീകരിക്കപെട്ട ഏഷ്യയിലെ ആദ്യദേവാലയമാണ് ഉഴവൂര്‍ പള്ളി. വിശുദ്ധന്റെ മാധ്യസ്ഥം തേടിവരുന്നവര്‍ക്ക് എന്നും അനുഗ്രഹങ്ങള്‍ ചൊരിയുന്ന പുണ്യവാന്റെ മാധ്യസ്ഥം തേടിയെത്തുന്നവരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം തന്നെ അക്രൈസ്തവും ഉണ്ട്.
പള്ളി പണിയുന്നതിനായി സ്ഥലം കണ്ടെത്തിയതുപോലും വിശുദ്ധന്‍, കുമ്മനത്ത് ഇട്ടൂപ്പ് കത്തനാര്‍ക്ക് ദര്‍ശനത്തിലൂടെ കാട്ടിക്കൊടുത്ത എളൂരിലെ (ഉഴവൂരിന്റെ പഴയ പേര്) കുന്നിന്‍ മുകളിലാണ്. ഈ സ്ഥലം ചിറ്റേടത്ത് കൈമളുടെ സ്വന്തമായിരുന്നു. അദേഹം പള്ളിപണിയുന്നതിനാവശ്യമായ സ്ഥലം വിട്ടുനല്‍കുകയായിുന്നു. 1631ല്‍ ആണ് ആദ്യപള്ളി സ്ഥാപിച്ചത്. അന്നുമുതല്‍ ഇന്നുവരെ മുടക്കമില്ലാതെ ചിറ്റേടത്ത് കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് ഡിസംബര്‍ 26ന് തിരുനാള്‍ കുര്‍ബാന ആരംഭിക്കുന്നതിനുമുന്‍പായി അഞ്‌ചേകാലും കോപ്പും നല്‍കുന്ന പതിവ് ഇന്നും മുടക്കമില്ലാതെ തുടുന്നു. ചിറ്റേടത്തു കുടുംബം സ്ഥലം വിട്ടുതന്നതിനുള്ള പാരിതോഷികമായാണ് എല്ലാവര്‍ഷവും അഞ്‌ചേകാലും കോപ്പും കൊടുക്കുന്നത്.
പത്രസമ്മേളനത്തില്‍ ട്രസ്റ്റിമാര്‍, പബ്ലിസിറ്റി കമ്മറ്റിയംഗങ്ങായ പി.എല്‍. അബ്രാഹം, സ്റ്റീഫന്‍ ചെട്ടിക്കന്‍, രാജു കല്ലടയില്‍, ജോസ് ചാണ്ടി താഴത്തുതട്ടാറേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ഫൊറാനാപള്ളിയിð വി. എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ പരിപാടികള്‍
2015 ഡിസംബര്‍ 24 വ്യാഴം
6.00 എ.എം. : പരി. കുര്‍ബാന
6.45 എ.എം. : പരി. കുര്‍ബാന
10.00പി.എം. : തിരുപിറവിയുടെ കര്‍മ്മങ്ങള്‍
2015 ഡിസംബര്‍ 25 വെള്ളി
6.00 എ.എം. : പരി. കുര്‍ബാന
7.00 എ.എം. : പരി. കുര്‍ബാന
6.15 പി.എം : പ്രദിക്ഷണം
9.00പി.എം. : തിരുനാള്‍ സന്ദേശം
വെരി. റവ.ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പിð ചുങ്കം ഫൊറാനാ വികാരി
9.30 പി.എം. സമാപനാശീര്‍വാദം
2015 ഡിസംബര്‍ 26 ശനി
5.30എ.എം. : പരി. കുര്‍ബാന
6.15 എ.എം. : പരി. കുര്‍ബാന
7.00 പി.എം : പരി. കുര്‍ബാന
10.00 എ.എം : തിരുാള്‍ റാസ
റവ. ഫാ.തോമസ് കരിമ്പുംകാലായിð കരിങ്കും പള്ളിവികാരി
തിരുനാള്‍ സന്ദേശം
റവ.ഡോ.ബിജു ഞാഞ്ഞിലത്ത് മേരിമാതാ സെമിനാരി തൃശൂര്‍
12.30 പി.എം. : പ്രദക്ഷിണം
2.00 പി.എം. : സമാപനാശീര്‍വാദം
7.00 പി.എം. കലാസന്ധ്യ

ഉഴവൂര്‍ കോളേജില്‍ അത്മാസ് വാര്‍ഷികം സംഘടിപ്പിച്ചു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പുര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ വാര്‍ഷികം ചാഴികാട്ട് ഹാളില്‍ വച്ച് 2015 ഡിസം. 20ന് രാവിലെ 10 മണിമുതല്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അത്മാസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് അധ്യക്ഷതവഹിച്ച യോഗം രാജ്യസഭാഗം ജോയി എബ്രാഹം എം.പി. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ് സിറിയക്ക്, മുന്‍ പ്രിന്‍സിപ്പല്‍മാരായ റവ.ഫാ. ലൂക്ക് പുതിയകുന്നേല്‍, പ്രൊഫ. വി.പി. തോമസുകുട്ടി വടാത്തലാ, ഡോ. സ്റ്റീഫന്‍ ആനാലില്‍, അത്മാസ് വൈസ് പ്രസിഡന്റ് അഡ്വ.സ്റ്റീഫന്‍ ചാഴികാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി ജോണ്‍, പ്രൊഫ. ജോണ്‍ മാത്യൂ, പ്രൊഫ. ഇ.പി. മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. സ്റ്റീഫന്‍ മാത്യൂ വാര്‍ഷിക റിപോര്‍ട്ടും, പ്രൊഫ. ബിജു നീലാനിരപേല്‍ കണക്കും അവതരിപ്പിച്ചു. ഓര്‍മ്മകള്‍ അയവിറക്കിയും പഴയ അനുഭവങ്ങള്‍ പങ്കുവച്ചും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ അര്‍ത്ഥ സംപുഷ്ടമായി. അസോസിയേഷന്‍ അടിസ്ഥാനത്തില്‍ പിന്നീട് തിരിഞ്ഞ് കൂടുതല്‍ സൗഹൃദങ്ങള്‍ പുതുക്കുന്നതിനും വാര്‍ഷികാഘോഷം സഹായകരമായി. വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ ചടങ്ങുകള്‍ക്ക് കൊഴുപേകി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

കുറവിലങ്ങാട് ഇടവകയുടെ കാരുണ്യഭവനപദ്ധതി മാതൃകപരമെന്ന് മുഖ്യമന്ത്രി

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന കാരുണ്യഭവനനിര്‍മ്മാണ പദ്ധതി മാതൃകാപരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുണയുടെ വാതില്‍തുറന്ന മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ സന്ദര്‍ശനം നടത്തവേയാണ് മുഖ്യമന്ത്രി ഇടവകയുടെ പദ്ധതിയെ അഭിനന്ദിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയാണ് ഇടവകയില്‍ നടപ്പിലാക്കുന്ന പദ്ധതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കരുണയുടെ വര്‍ഷത്തില്‍ 342 ദിവസം ഒരു ദിനം ഒരുവീടിന് എന്ന ക്രമത്തില്‍ 342 വീടുകള്‍ക്ക് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിര്‍മ്മാണ പദ്ധതിയെന്ന പേരില്‍ ഇടവക പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വീടിന് 50,000 രൂപയാണ് സഹായമായി നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന വീടിന് അധികമായി 5,000 രൂപയും നല്‍കുംവിധമാണ് പദ്ധതി.
ദേവാലയത്തിലെത്തിയ മുഖ്യമന്ത്രിയെ ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു എന്നിവരും മുഖ്യമന്ത്രിയോടൊപ്പമെത്തിയിരുന്നു.

മോര്‍ളിമാത്യു അനുസ്മരണം നടത്തി

ഉഴവൂര്‍: സിപിഐ(എം)ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരിക്കെ അന്തരിച്ച മോര്‍ളിമാത്യുവിന്റെ ഏഴാമത് ചരമവാര്‍ഷീകദിനത്തില്‍ ഉഴവൂരില്‍ വിവിധഅനുസ്മരണപരിപാടികള്‍ നടന്നു. രാവിലെ മോര്‍ളിമാത്യുവിന്റെഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനനടത്തി പതാകഉയര്‍ത്തി വൈകിട്ട് ടൗണില്‍ നടന്ന അനുസ്മരണസമ്മേളനം പാര്‍ട്ടിജില്ലാസെക്രട്ടേറീയേറ്റ്അംഗം സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍സെക്രട്ടറി ഷെറിമാത്യു അധ്യക്ഷനായി.പാര്‍ട്ടിജില്ലാസെക്രട്ടേറീയേറ്റ്അംഗം ലാലിച്ചന്‍ജോര്‍ജ്,ജില്ലാക്കമ്മറ്റിയംഗം ആര്‍.റ്റി മധുസൂദനന്‍,പാലാ ഏരിയാസെക്രട്ടറി വി.ജി വിജയകുമാര്‍, ഏരീയാക്കമ്മറ്റിഅംഗങ്ങളായ പി.ജെ വര്‍ഗീസ്,എ.എസ് ചന്ദ്രമോഹനന്‍,കെ.എസ് രാജു,ജോയികുഴിപ്പാല,കെ.എസ് സോമന്‍,വി.കെ ഗോപി എന്നിവര്‍ പ്രസംഗിച്ചു.

കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗക്ലിനിക്ക്

കുറവിലങ്ങാട്: വ്യാപകമാകുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ സൗജന്യ രോഗനിര്‍ണയ ക്യാംപുമായി കുടുംബകൂട്ടായ്മ രംഗത്തിറങ്ങി. മര്‍ത്ത്മറിയം ഫൊറോന ഇടവക മണ്ണയ്ക്കനാട് വാര്‍ഡിലെ വിശുദ്ധ അംബ്രോംസ് കുടുംബകൂട്ടായ്മയാണ് കുറവിലങ്ങാട് ഡോക്ടേഴ്‌സ് ക്ലിനിക്ക് ആന്റ് നഴ്‌സസ് കെയറിന്റെ സഹകരണത്തോടെ നാട്ടുകാര്‍ക്കായി രക്തപരിശോധനയിലൂടെ രോഗനിര്‍ണയം നടത്തിയത്. നൂറോളം പേര്‍ ക്യാംപിന്റെ സേവനം പ്രയോജനപ്പെടുത്തി. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തഗ്രൂപ്പ്, കൊളസ്‌ട്രോള്‍ എന്നിവയാണ് പരിശോധിച്ച് ഫലം നല്‍കിയത്. ആവശ്യമുള്ളവര്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്യാംപ് കുറവിലങ്ങാട് പഞ്ചായത്തംഗം ഷൈജു പാവുത്തിയേല്‍ ഉദ്ഘാടനം ചെയ്തു. കുടുംബകൂട്ടായ്മ പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സിന്ധു ജെരാര്‍ദ്ദ് നിധീരി, എല്‍ഡേഴ്‌സ് ലീഡര്‍ ചിന്നമ്മ പോത്തനാപ്രായില്‍, ഡോക്ടേഴ്‌സ് ക്ലിനിക്ക് പ്രതിനിധികളായ സൗമ്യ സാജന്‍, റിന്റു എന്നിവര്‍ പ്രസംഗിച്ചു.

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും: മന്ത്രി ശിവകുമാര്‍

കുറവിലങ്ങാട് : താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തിയ കുറവിലങ്ങാട് ഗവ: ആശുപത്രിയുടെ ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ സബ്മിഷന്‍ മറുപടിയായി ആരോഗ്യ വകുപ്പുമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. പ്രതിദിനം 300 പേരില്‍ കൂടുതല്‍ ചികിത്സയ്ക്ക് എത്തിച്ചേരുന്ന ഗവണ്‍മെന്റ് ആശുപത്രി എന്ന നിലയിലാണ് സര്‍ക്കാര്‍ കുറവിലങ്ങാട് ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സഹായം ചെയ്യുന്നത്. 16.11.2015 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 36 താലൂക്ക് ആശുപത്രികളില്‍ കാഷ്വാലിറ്റി യൂണിറ്റുകള്‍ ആരംഭിക്കുന്ന പദ്ധതിയില്‍ കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി 4 കാഷ്വാലിറ്റി യൂണിറ്റുകള്‍ ആരംഭിക്കുന്ന പദ്ധതിയില്‍ കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി 4 കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തിക പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ ഇപ്പോള്‍ 32 തസ്തികള്‍ കുറവിലങ്ങാട് ആശുപത്രിയില്‍ ലഭ്യമായിട്ടുണ്ട്. ഇനിയും കൂടുതലായി തസ്തികകള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്കുവേണ്ടി പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ ലഭിച്ചിരുന്നെങ്കിലും ഭരണാനുമതി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം ഇക്കാര്യം വീണ്ടും പരിശോധിക്കുന്നതാണ്. ഈ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കില്‍ എക്‌സറെ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. എം.സി.റോഡിനോട് ചേര്‍ന്ന് ചികിത്സാ സൗകര്യം ലഭിക്കുന്ന പ്രധാന ആശുപത്രി എന്ന നിലയില്‍ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ വിവിധ ആവശ്യങ്ങള്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉന്നയിച്ചത് പ്രത്യേകം പരിശോധിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

രവീന്ദ്രന്‍നായര്‍(58) നിര്യാതനായി.

ഞീഴൂര്‍: ചിറ്റക്കാട്ട് പരേതനായ നാരായണന്‍മായരുടെ മകന്‍ രവീന്ദ്രന്‍നായര്‍(58) നിര്യാതനായി സംസ്‌ക്കാരം നടത്തി. സഹോദരങ്ങള്‍ സി.എന്‍ ശശീധരന്‍നായര്‍,സി.എന്‍ രമേശന്‍നായര്‍. പരേതയായ സരോജിനിയമ്മയാണ് മാതാവ്.