സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: November 2015

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല യോഗം നടത്തി, എം.സി റോഡ് പട്ടിത്താനം-കോഴാ റീച്ച് വികസനം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തീകരിക്കും

കുറവിലങ്ങാട്: എം.സി റോഡ് പട്ടിത്താനം-കോഴാ റീച്ച് വികസനം പൂര്‍ണ്ണമാക്കി ഡിസംബര്‍ 31ന് മുമ്പ് ഗതാഗതയോഗ്യമാക്കാന്‍ തീരുമാനിച്ചു. കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിന്റെ ഉദ്യോഗസ്ഥതല ഒരുക്കങ്ങളുടെ ഭാഗമായി മോന്‍സ് ജോസഫ് എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാ ആര്‍ഡിഒ സി.കെ പ്രകാശ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കെഎസ്ടിപി യോഗത്തെ അറിയിച്ചത്. എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വിലയിരുത്താനുമായി അടുത്തയാഴ്ച കെഎസ്ടിപിയുടേയും കരാറുകാരുടേയും യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. തിരുനാളിന് മുന്നോടിയായി കോഴാ ബ്ലോക്ക് ജംഗ്ഷന്‍വരെ ഒന്നാംഘട്ടവികസനം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വൈക്കം റോഡും ബൈപ്പാസും സന്ധിക്കുന്ന ബസ് സ്റ്റോപ്പില്‍ നടപ്പാതയും ഫുഡ്ബ്രിഡ്ജും സ്ഥാപിക്കാന്‍ 25ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും ഈ പ്രവൃത്തി തിരുനാളിന് മുന്നോടിയായി പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും മുട്ടുങ്കല്‍-മുക്കവലക്കുന്ന് റോഡ് റീടാറിംഗിന് ഫണ്ട് ലഭ്യമാക്കിയിട്ടുള്ളതായും എംഎല്‍എ യോഗത്തില്‍ അറിയിച്ചു. ഡിസംബര്‍ ആദ്യവാരം അവലോകന യോഗം നടത്താനും തീരുമാനിച്ചു.
ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറ, ട്രസ്റ്റി ടി.എം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മീനച്ചില്‍ തഹസീല്‍ദാര്‍ ബാബു സേവ്യര്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി കുര്യന്‍, മേരിക്കുട്ടി തോമസ്, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, കോട്ടയം ഡിവൈഎസ്പി വി. അജിത്, കുറവിലങ്ങാട് എസ്‌ഐ കെ.ആര്‍ മോഹന്‍ദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. ആഷിഷ്, കൂടല്ലൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏബ്രഹാം മാത്യു, ഡപ്യൂട്ടി ഡിഎംഒ വി.എന്‍ പീതാംബരന്‍, ഫയര്‍ഫോഴ്‌സ് അസി.ഓഫീസര്‍ എം.എ ജോണിച്ചന്‍, കെഎസ്ആര്‍ടിസി എടിഒമാരായ ജോര്‍ജ് ജയിംസ്, ജോസഫ്‌സണ്‍ രാജു, ടിഎസ്ഒ എ. മോഹനന്‍, പൊതുമരാമത്ത് അസി.എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡി. സാജന്‍, കെഎസ്ടിപി അസി.എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടി. ദീപ, ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ടി.വി അനില്‍കുമാര്‍, കെഎസ്ടിപി എഇ എന്‍.ഐ സൗമ്യ, കെഎസ്ഇബി എഇമാരായ എം.ടി അജിത്കുമാര്‍, ആര്‍ രോഹിണി, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. മേരി ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം, കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ ശശിധരന്‍നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആന്‍സി ജോസ്, ബിജു പാതിരമല, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റി പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് പ്രഫ. സി.എ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
പ്രധാനതീരുമാനങ്ങള്‍:
150 അംഗ പോലീസ് സേനയുടെ സേവനം തിരുനാള്‍ ദിവസങ്ങളില്‍ ഉറപ്പാക്കും
എം.സി റോഡില്‍ ഗതാഗത നിയന്ത്രണത്തിന് താല്‍ക്കാലിക ട്രാഫിക് കോണുകള്‍ സ്ഥാപിക്കും.
ക്യാമറ നിരീക്ഷണം ശക്തമാക്കി സുരക്ഷ ഉറപ്പാക്കും
പ്രത്യേക മെഡിക്കല്‍ ടീം പള്ളിയില്‍ ക്യാംപ് ചെയ്യും.
ആംബുലന്‍സ് സൗകര്യവും താലൂക്ക് ആശുപത്രിയില്‍ മതിയായ ക്രമീകരണവും ഒരുക്കും.
കെ.ആര്‍ നാരായണന്‍ ബൈപ്പാസ് റോഡ് വൃത്തിയാക്കും.
മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കും. പാര്‍ക്കിംഗ് ഉറപ്പാക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തും.
തിരുനാളിനോടനുബന്ധിച്ച് കുറവിലങ്ങാടിനെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും.
പ്രധാന തിരുനാള്‍ ദിനം പ്രാദേശിക അവധി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിനെ സമീപിക്കും.

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ സര്‍ക്കാര്‍ തലത്തിലുള്ള യോഗം 21 ന്

കുറവിലങ്ങാട്: ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പ് അധികൃതരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും നടത്തിവരുന്ന ഉന്നതതല ആലോചനായോഗം നവംബര്‍ 21 ശനിയാഴ്ച വൈകുന്നേരം 4.30 ന് കുറവിലങ്ങാട് പള്ളി മേടയില്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
പാലാ ആര്‍.ഡി.ഒ. സി.കെ.പ്രകാശിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടേയും പ്രധാന ഉദ്യോഗസ്ഥരും, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നതാണ്. കുറവിലങ്ങാട് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മറ്റി ഭാരവാഹികള്‍ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങള്‍ അവതരിപ്പിക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
നാനാജാതിമതസ്ഥരായ മുഴുവന്‍ ജനങ്ങളും പങ്കെടുത്തുകൊണ്ട് കുറവിലങ്ങാടിന്റെ മഹോത്സവമായി നടന്നുവരുന്ന മൂന്നുനോമ്പു തിരുനാള്‍ ഏറ്റവും ഭക്തിനിര്‍ഭരമായും മംഗളകരമായും നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതോടൊപ്പം തിരുനാളില്‍ പങ്കെടുക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സത്വരനടപടികള്‍ യോഗത്തില്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.

കടപ്ലാമറ്റത്തും കാണക്കാരിയിലും യുഡിഎഫ് തുടരും

കടപ്ലാമറ്റത്തും കാണക്കാരിയിലും യുഡിഎഫ് തുടരും 7-6

വെളിയന്നൂരില്‍ എല്‍ഡിഎഫ് തിരികെയെത്തി

വെളിയന്നൂരില്‍ എല്‍ഡിഎഫ് തിരികെയെത്തി 7-4-1 -1

ഉഴവൂരിലും മരങ്ങാട്ടുപിള്ളിയിലും അനിശ്ചിതത്വം

ഉഴവൂരിലും മരങ്ങാട്ടുപിള്ളിയിലും അനിശ്ചിതത്വം

കുറവിലങ്ങാട് യുഡിഎഫ് തിരിച്ചുപിടിച്ചു .

കുറവിലങ്ങാട് യുഡിഎഫ് തിരിച്ചുപിടിച്ചു . 12-2