കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: October 2015

മോണോ ആക്ടില്‍ വിജയി ഫിയോണ തന്നെ , പി. ജൊഹാന്‍ തോമസിന് ഇംഗ്ലീഷ്, ഹിന്ദി പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനവും

സിബിഎസ്ഇ കോട്ടയം മേഖല സഹോദയ കലോത്സവത്തില്‍ കാറ്റഗറി രണ്ടിലെ മോണോ ആക്ടില്‍ ഇക്കുറിയും വിജയിക്ക് മാറ്റമില്ല. പാലാ ചാവറ സിഎംഐ പബ്ലിക്ക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫിയോണ റോസ തോമസ് ഇക്കുറിയും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ നേടിയ ഒന്നാംസ്ഥാനത്തിന്റെ കരുത്തുമായാണ് ഇക്കുറിയും ഈ മിടുക്കി മേഖല കലോത്സവത്തിലെത്തിയത്. ആസന്നമായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വനിത സംവരണവും മൂന്നാറിലെ സ്ത്രീതൊഴിലാളി മുന്നേറ്റവുമൊക്കെയാണ് ഏകാഭിനയമികവില്‍ ഫിയോണ രംഗത്തെത്തിച്ചത്. മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ് അധ്യാപകന്‍ ഈരാറ്റുപേട്ട പ്ലാത്തോട്ടം തോമസ് പാട്രിക്കിന്റെയും കുറവിലങ്ങാട് ദേവമാതാ കോളജ് അസി.പ്രഫ. ദീപ്തി ജോണിന്റെയും മകളാണ് ഈ മിടുക്കി. കലാഭവന്‍ നൗഷാദിന്റെ കീഴിലാണ് മോണോ ആക്ട് പരീശീലിക്കുന്നത്.
ഫിയോണയുടെ സഹോദരന്‍ പി. ജൊഹാന്‍ തോമസിന് ഇംഗ്ലീഷ്, ഹിന്ദി പദ്യപാരായണത്തില്‍ കാറ്റഗറി മൂന്നില്‍ ഒന്നാം സ്ഥാനവും നേടാനായി. പാലാ ചാവറ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജൊഹാന്‍.

ഭാര്യയുടെ പിന്‍ഗാമി ഭര്‍ത്താവ് വീണ്ട് ഭാര്യയ്ക്ക് കൈമാറ്റം

കുറവിലങ്ങാട്: ഭര്‍ത്താവിന് പിന്നാലെ ഭാര്യ, ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവ്. പല വാര്‍ഡുകളിലും ആവര്‍ത്തിക്കുന്ന മത്സരചിത്രങ്ങള്‍ കണ്ടാല്‍ വാര്‍ഡുകള്‍ കുടുംബതട്ടകമാണോ എന്ന് പലരും കരുതിപ്പോകും. ഈ മേഖലയില്‍ വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം പഞ്ചായത്തുകളാണ് ദമ്പതികള്‍ സീറ്റുകള്‍ കൈമാറി മത്സരം കൊഴുപ്പിക്കുന്നത്. വെളിയന്നൂരില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എന്‍ രാമകൃഷ്ണന്‍ നായരുടെ വാര്‍ഡില്‍ ഭാര്യ രജി രാമകൃഷ്ണന്‍ ഇക്കുറി ജനവിധി തേടുകയാണ്. വെളിയന്നൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലാണ് മത്സരരംഗത്ത് ദമ്പതികളുടെ ഈ സീറ്റുമാറ്റം. രാമകൃഷ്ണന്‍ നായര്‍ ഇതേ വാര്‍ഡില്‍ നിന്ന് രണ്ടു തവണയും രജി ഒരു തവണയും വിജയിച്ചിരുന്നു. രണ്ടാം അങ്കത്തിലാണ് ഭര്‍ത്താവില്‍ നിന്ന് വാര്‍ഡ് വീണ്ടും രജിയിലേയ്‌ക്കെത്തുന്നത്. ആദ്യം രാമകൃഷ്ണന്‍ പിന്നീട് രജി, അതിനുപിന്നാലെ വീണ്ടും രാമകൃഷ്ണന്‍, ഇപ്പോള്‍ രജി എന്ന നിലയിലാണ് ഇവര്‍ സീറ്റുമാറ്റം നടത്തുന്നത്. ഇരുവരും കോണ്‍ഗ്രസ് സീറ്റിലാണ് എന്നും മത്സരം.
വെളിയന്നൂരില്‍ ആറാം വാര്‍ഡിലും ദമ്പതികളുടെ സീറ്റുമാറ്റം കാണാനാവും. ഇപ്പോഴത്തെ അംഗം സൗമ്യ ഷിജുവിന്റെ ഭര്‍ത്താവ് ഷിജുവാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി. കടപ്ലാമറ്റത്തും ഭാര്യയുടെ തട്ടകം കാക്കാന്‍ ഭര്‍ത്താവ് രംഗത്തിറങ്ങുന്ന മത്സരചിത്രമുണ്ട്. കടപ്ലാമറ്റത്തെ 13-ാം വാര്‍ഡില്‍ ഇപ്പോഴത്തെ അംഗം ത്രേസ്യാമ്മ സെബാസ്റ്റിയന്റെ ഭര്‍ത്താവ് സെബാസ്റ്റിയന്‍ ജോസഫാണ് സ്ഥാനാര്‍ത്ഥി.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലുമുണ്ട് സീറ്റുകളുടെ പിന്‍ഗാമിയായി ദമ്പതികളെത്തുന്ന സ്ഥിതി. 14-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ആന്‍സമ്മ സാബു ഇപ്പോഴത്തെ അംഗം സാബു അഗസ്റ്റിയന്റെ ഭാര്യയാണ്. മുന്‍പ് യുഡിഎഫ് ഘടകകക്ഷികള്‍ നടത്തിയ സൗഹൃദ മത്സരത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധിയായി സാബു വിജയിച്ചത്.

അഗസ്റ്റിന്‍ (പാപ്പച്ചന്‍ – 75)

മണ്ണയ്ക്കനാട്: രാമച്ചനാട്ട് അഗസ്റ്റിന്‍ ഫ്രാന്‍സിസ് (പാപ്പച്ചന്‍ – 75) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ പത്തിന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റിയന്‍സ് പളളിയില്‍. ഭാര്യ: ത്രേസ്യാമ്മ കോഴാ ഈഴറേട്ട് കുടുംബാഗം. മക്കള്‍: ജിജി, സാജു, ലിമ. മരുമക്കള്‍: വിന്‍സന്റ് തെക്കേറ്റത്ത് (കരിമണ്ണൂര്‍), സോജി മംഗലത്തില്‍ (ഏറ്റുമാനൂര്‍).

കുറവിലങ്ങാട്ട് 78 സ്ഥാനാര്‍ത്ഥികള്‍

കുറവിലങ്ങാട്: പഞ്ചായത്തില്‍ മത്സരരംഗത്ത 78 സ്ഥാനാര്‍ത്ഥികള്‍. ഡമ്മി സ്ഥാനാര്‍ത്ഥികളടക്കമുള്ളവര്‍ പത്രിക പിന്‍വലിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മത്സരചിത്രം വ്യക്തമാകൂ. അഞ്ചാം വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥി പ്രളയം. ഇടതുവലതു മുന്നണികളും ബിജെപിയും മത്സരരംഗത്ത് സജീവമാണ്.

കേരളാ കോണ്‍ഗ്രസുകള്‍ അങ്കം കുറിച്ച് കുറവിലങ്ങാട് ഡിവിഷന്‍

കുറവിലങ്ങാട്: ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മാറ്റുരയ്ക്കാന്‍ കേരളാ കോണ്‍ഗ്രസുകള്‍. മാണിഗ്രൂപ്പില്‍ നിന്ന് സഖറിയാസ് കുതിരവേലിയും പി.സി ജോര്‍ജ് ഗ്രൂപ്പില്‍ നിന്ന് തോമസ് കണ്ണന്തറയും പി.സി തോമസ് വിഭാഗത്തില്‍ നിന്ന് സിവില്‍സണ്‍ കണ്ണന്തറയുമാണ് മാറ്റുരയ്ക്കുന്നത്. മത്സരരംഗം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍വരും.

മരങ്ങാട്ടുപിള്ളിയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി യുഡിഎഫില്‍ സീറ്റുവിഭജനം എങ്ങുമെത്താത്തതിനെതുടര്‍ന്ന് ഘടകകക്ഷികള്‍ നേര്‍ക്കുനേര്‍ മാറ്റുരയ്ക്കാനൊരുങ്ങുന്നു. സീറ്റ് വിഭജനത്തിലെ അഭിപ്രായ രൂപീകരണത്തിനായി കടുത്തുരുത്തി നിയോജക മണ്ഡലതലത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനത്തിലെത്തിയില്ല. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലില്‍ പരിഹാരമുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ കരുതുമ്പോഴും അതിനുള്ള സാധ്യതകള്‍ നേതൃത്വം പ്രതീക്ഷിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. മുന്നണിയായി മത്സരിക്കാനാണ് താല്‍പര്യമെന്നും എന്നാല്‍ സിറ്റിംഗ് വാര്‍ഡായ അഞ്ചാം വാര്‍ഡ് വിട്ടുനല്‍കില്ലെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പറയുന്നത്. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സരിപ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ പറയുന്നു. യുഡിഎഫ് ഘടകകക്ഷികള്‍ പരസ്പരം മല്ലടിയ്ക്കുന്നതിനിടയില്‍ ഗ്രാമവികസന മുന്നണിയെന്ന പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് രംഗത്തെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
യുഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായഭിന്നത പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് രൂപം നല്‍കുമോയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

കടപ്ലാമറ്റം: പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഒന്നാം വാര്‍ഡില്‍ കെ.ആര്‍ ശശിധരന്‍നായരും രണ്ടാം വാര്‍ഡില്‍ ശ്രീദേവി മുരളീധരനും നാലാം വാര്‍ഡില്‍ പൗളിന്‍ ടോമിയും ആറാം വാര്‍ഡില്‍ ലിസി തോമസും 12-ാം വാര്‍ഡില്‍ ത്രേസ്യാമ്മ ജോര്‍ജും മത്സരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സി.സി മൈക്കിള്‍ അറിയിച്ചു.

കുറവിലങ്ങാട് മേഖലയില്‍ ഇന്നലെ 166 പത്രികകള്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു

കുറവിലങ്ങാട്: ഈ മേഖലയിലെ പഞ്ചായത്തുകളില്‍ ഇന്നലെ 90 പേര്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. രണ്ട് ദിനത്തിലെ ഇടവേളയ്ക്കുശേഷം ഇന്നലെ പത്രിക സമര്‍പ്പണം സജീവമാകുകയായിരുന്നു. ശനി, ഞായര്‍ ദിനങ്ങളില്‍ പത്രിക സമര്‍പ്പണം ഉണ്ടായിരുന്നില്ല. ഇനി രണ്ട് ദിനങ്ങളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ളത്. നാളെ മൂന്നിന് പത്രിക സമര്‍പ്പണം അവസാനിക്കും. 15ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അവസാന ദിനത്തിന് കാത്തിരിക്കാതെ ഇന്നത്തോടെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും പത്രികസമര്‍പ്പണം നടത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
ഈ മേഖലയില്‍ കടപ്ലാമറ്റത്താണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചത്. 20 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ ഇവിടെ പത്രിക സമര്‍പ്പിച്ചത്. കുറവിലങ്ങാട് പഞ്ചായത്തില്‍ ഇന്നലെ 11 പേര്‍ പത്രിക സമര്‍പ്പിച്ചു. ഉഴവൂരില്‍ ഏഴുപേരും വെളിയന്നൂരില്‍ രണ്ടുപേരും പത്രിക സമര്‍പ്പിച്ചു. മരങ്ങാട്ടുപിള്ളിയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും പത്രികസമര്‍പ്പിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 16ല്‍ എത്തി.
ഈ മേഖലയില്‍ യുഡിഎഫിലെ സീറ്റ് വിഭജനം ആദ്യം പൂര്‍ത്തീകരിച്ചത് കടപ്ലാമറ്റത്താണ്. കുറവിലങ്ങാട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇവിടെ ഇടതുമുന്നണി അവസാനകരുനീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. യുഡിഎഫിലെ അസംതൃപ്തരെ പാളയത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഇടതുമുന്നണി പയറ്റുന്നുണ്ട്. കുറവിലങ്ങാട് പഞ്ചായത്തില്‍ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലും മത്സരിക്കും. ഇടതുമുന്നണിയില്‍ സിപിഎം 12 സീറ്റിലും സിപിഐ രണ്ട് സീറ്റിലും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്.
ഇവിടെ സ്വതന്ത്രരുടെ സാന്നിധ്യവും വ്യക്തമാണ്. വെളിയന്നൂരിലും യുഡിഎഫ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇടതുമുന്നണി സീറ്റുവിഭജനം നടത്തിക്കഴിഞ്ഞു. കാണക്കാരിയിലും മുന്നണികളും ബിജെപിയും സജീവമായി ഗോദയിലിറങ്ങിയിട്ടുണ്ട്.
ഈ മേഖലയിലെ പഞ്ചായത്തുകളില്‍ ചില സാമുദായിക സംഘടനകള്‍ സ്ഥാനാര്‍ത്ഥികളുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇതുവരേയും ആരുടേയും സജീവസാന്നിധ്യമുണ്ടായിട്ടില്ല.

തെക്കേപ്പാട്ടത്തേല്‍ ടി.ജെ ജോണ്‍ (ജോയി- 58) നിര്യാതനായി.

കുറവിലങ്ങാട്: ഫെഡറല്‍ ബാങ്ക് മുട്ടുചിറ ശാഖ ഉദ്യോഗസ്ഥന്‍ തെക്കേപ്പാട്ടത്തേല്‍ ടി.ജെ ജോണ്‍ (ജോയി- 58) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. ഭാര്യ: കുര്യം വല്ല്യോളില്‍ കുടുംബാംഗം ആന്‍സമ്മ. മക്കള്‍: ജിനു ജോണ്‍, ജിബിന്‍ ജോണ്‍. സഹോദരങ്ങള്‍: മാത്യു, അപ്പച്ചന്‍, മേരി, ലീലാമ്മ, പെണ്ണമ്മ, പരേതരായ ജോസ്, സെബാസ്റ്റിയന്‍.

എല്‍ഡിഎഫ് ഭരണം : കുറവിലങ്ങാട്ട് വികനമുന്നേറ്റമായിരുന്നുവെന്ന് ടി.എസ് രമാദേവി

കുറവിലങ്ങാട്: എല്‍ഡിഎഫ് ഭരണം നടത്തിയ കഴിഞ്ഞ അഞ്ച് വര്‍ഷം വലിയ വികസനമുന്നേറ്റമായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി. നാല് കുടിവെള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. ടൗണില്‍ അഞ്ച് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു. വന്‍ വരുമാനവര്‍ധനവാണ് പഞ്ചായത്തിനുണ്ടാക്കിയത്. 96 ലക്ഷം രൂപ പലിശരഹിതമായി സ്വരൂപിച്ച് മൂലധനനിക്ഷേപം വര്‍ധിപ്പിച്ചു. മൂന്ന് ഷോപ്പിംഗ് കോംപ്ലംക്‌സുകള്‍ സ്ഥാപിച്ചു. കാര്‍ഷിക മേഖലയിലേയ്ക്ക് പ്രതിവര്‍ഷം 25 ലക്ഷം രൂപ വീതം വിനിയോഗിച്ചു. 22 സെന്റ് സ്ഥലത്തുള്ള പൊതുശ്മശാനം 25 ലക്ഷം രൂപ ചെലവഴിച്ച് ശാന്തിതീരം എന്ന പേരീല്‍ നവീകരിച്ചു. ആശ്രയ പദ്ധതിയില്‍ 42 കുടുംബങ്ങളെ ദത്തെടുത്തു. പഞ്ചായത്തിലെ കുടുംബങ്ങളില്‍ പത്തിന് ഒന്ന് എന്ന ക്രമത്തില്‍ വീട് മെയിന്റന്‍സിന് സഹായം നല്‍കി. ഗ്രാമീണ റോഡുകള്‍ക്കായി അഞ്ച് കോടി ചെലവഴിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തു ചെലവഴിച്ചു. സിമന്റ്, മെറ്റല്‍, മണല്‍ എന്നിവ ഉപയോഗിച്ച് റോഡ് നിര്‍മ്മാണം നടത്തിയെന്നും രമാദേവി പറയുന്നു.

എല്‍ഡിഎഫ് ഭരണം : വികസനം പിറകേട്ടടിച്ചെന്ന് പി.സി കുര്യന്‍

കുറവിലങ്ങാട്: എല്‍ഡിഎഫ് ഭരണം നടത്തിയ കഴിഞ്ഞ അഞ്ച് വര്‍ഷം നാട്ടില്‍ വികസനം പിന്നോട്ടടിച്ചെന്ന് പ്രതിപക്ഷ അംഗം പി.സി കുര്യന്‍ പറയുന്നു. ടൗണ്‍ ബൈപ്പാസ് പ്രശ്‌നം പരിഹരിക്കാനും പഞ്ചായത്ത് നേതൃത്വത്തിന് കഴിഞ്ഞില്ല. വികസനരംഗത്ത് ഒരു നേട്ടവും ഉണ്ടായില്ലെന്നും കുര്യന്‍ പറയുന്നു.
ഭരണകക്ഷിയിലെ വിയോജിപ്പ് വികസനത്തെ അട്ടിമറിക്കുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ വാര്‍ഡുകളിലേയ്‌ക്കേ വീതം വെച്ചതല്ലാതെ ജനപങ്കാളിത്തത്തോടെ ഒരു വികസനവും നടത്തിയില്ല. കാര്‍ഷികമേഖലയെ പൂര്‍ണ്ണമായും അവഗണിച്ച കാലഘട്ടമായിരുന്നു എല്‍ഡിഎഫ് ഭരണം. കാര്‍ഷികമേഖലയിലേക്കുള്ള പദ്ധതി വിഹിതം പോലും പൂര്‍ണ്ണമായി വിനിയോഗിച്ചില്ല. മുന്‍കാലങ്ങളിലുള്ള കാര്‍ഷികമേളപോലുള്ള പരിപാടികള്‍ പോലും നടത്താനായില്ല. മാലിന്യസംസ്‌കരണ രംഗത്ത് പൂര്‍ണ്ണപരാജയമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് കാലത്തെ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സംരംക്ഷിക്കാനോ പ്രവര്‍ത്തിപ്പിക്കാനോ പഞ്ചായത്ത് താല്‍പര്യം കാണിച്ചില്ല. പാലിയേറ്റീവ് കെയര്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്തം കുറഞ്ഞതായി പ്രതിപക്ഷ അംഗം ചൂണ്ടിക്കാട്ടി.