കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: September 2015

എട്ടടിയുള്ള കരിമൂര്‍ഖന്‍ പിടിയിലായി.

കുറവിലങ്ങാട്: ക്ലാരറ്റ്ഭവന്‍ പ്രദേശത്ത്ജനങ്ങളില്‍ ഭീതിപടര്‍ത്തിയ കരിമൂര്‍ഖന്‍ പിടിയിലായി.ക്ലാരറ്റ്ഭവന്‍ സെമിനാരിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തില്‍ നിന്നുമാണ് എട്ടടിനീളമുള്ള കരിമൂര്‍ഖന്‍ വലയിലായത്. നാളുകളായി തദ്ദേശവാസികളില്‍ ഭീതിപടര്‍ത്തി വിഹരിച്ചിരുന്ന കരിമൂര്‍ഖനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് നീണ്ടൂര്‍സ്വദേശി വെള്ളാപ്പള്ളിയേല്‍ സോമനാചാരിയാണ് കുടുക്കിയത്. പുലര്‍ച്ചെ റബ്ബര്‍ടാപ്പിംഗ് എത്തിയ തിരുവനന്തപുരംസ്വദേശി ബിനുകുമാറാണ് ആദ്യം മൂര്‍ഖനെകണ്ടത് ആളുകള്‍സംഘടിച്ചതോടെ മാളത്തിലൊളിക്കുകയായിരുന്നു സോമനാചാരിസ്ഥലത്തെത്തി മാളംപൊളിച്ച് മൂര്‍ഖനെ പിടികൂടുകയശേഷം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും എട്ടടികരിമൂര്‍ഖനെകണ്ടതോടെ പൊലീസുംപിന്‍വാങ്ങി.പാറമ്പുഴയിനിന്നും ഫോറസ്റ്റുഅധികൃതര്‍ എത്തുന്നതുവരെ മൂര്‍ഖനെസോമനാചാരിയുടെ പക്കല്‍തന്നെസൂക്ഷിക്കുന്നതിന് കൊടുത്തയച്ച് പൊലീസ് തടയൂരുകയായിരുന്നു.

പൊതുജനങ്ങള്‍ക്കായി പ്രഥമശുശ്രൂഷാ പരിശീലനം

കുറവിലങ്ങാട്: ദേവമാതാ കോളജ് എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍, കുറവിലങ്ങാട് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിന്റെ സഹകരണത്തോടെ പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും. നാളെ 10 മുതല്‍ 12 വരെ ദേവമാതാ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നിത്യജീവിത്തിലുണ്ടാകുന്ന വിവിധ അപകടങ്ങളില്‍ അടിയന്തര ഇടപെടലുകളും ശുശ്രൂഷകളും നല്‍കുന്നത് സംബന്ധിച്ച് പരിപാടിയില്‍ പരിശീലനം നല്‍കും. പൊതുജനങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ടൗണിലെ വിവിധ സ്റ്റാന്‍ഡുകളിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിഗണന പരിപാടിയില്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന് ഫോണ്‍: 9447805302, 9495445450.

കാളികാവ് പള്ളി-ചിറ്റപ്ര-കുപ്പക്കര റോഡിന് നാലു ലക്ഷം

കുറവിലങ്ങാട്: കാണക്കാരി പഞ്ചായത്തിലെ കാളികാവ് പള്ളി- ചിറ്റപ്ര-കുപ്പക്കര റോഡിന് നാലുലക്ഷം രൂപ അനുവദിച്ചു. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായാണ് സംസ്ഥാന ധനകാര്യവകുപ്പിന്‍നിന്ന് ഫണ്ട് ലഭ്യമാക്കിയത്. കാണക്കാരി സഹകരണബാങ്ക് പ്രസിഡന്റ് ചെറിയാന്‍ മാത്യു, കേരള കോണ്‍ഗ്രസ് -എം ജില്ലാ ജനറല്‍ സെക്രട്ടറി സണ്ണി തെക്കേടം എന്നിവരുടെ നേതൃത്വത്തിലാണ് തദ്ദേശവാസികള്‍ ജോസ് കെ. മാണി എംപിക്ക് നിവേദനം നല്‍കിയത്. ഫണ്ട് ലഭ്യമായതോടെ റോഡ് വികസനത്തിന് ഉടന്‍തുടക്കമാകും. തദ്ദേശവാസികളുടെ ഏറെ നാളായുളള ആഗ്രഹമാണ് ഈ റോഡിന്റെ വികസനം. ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ജോസ് കെ. മാണി എംപിയെ റോഡിന്റെ ഗുണഭോക്താക്കള്‍ അഭിനന്ദിച്ചു.

ചൂരക്കാട്ടില്‍ പരേതനായ എം.സി. കുട്ടിയുടെ ഭാര്യ ലക്ഷമിക്കുട്ടിയമ്മ (90) നിര്യാതയായി

ഞീഴൂര്‍: ചൂരക്കാട്ടില്‍ പരേതനായ എം.സി. കുട്ടിയുടെ ഭാര്യ ലക്ഷമിക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. മക്കള്‍: പൊന്നമ്മ, അമ്മിണി, ഓമന, ശാന്ത, അംബിക, തങ്കമണി, തങ്കപ്പന്‍, ബേബി, പൊന്നപ്പന്‍. മരുമക്കള്‍: ക്യഷ്ണന്‍കുട്ടി, ഗോപാലന്‍, തങ്കപ്പന്‍, കുഞ്ഞുമോന്‍, വിജയന്‍, ബാബു, രാധ, ശോഭന, പി.സി. മോളി (സൂപ്രണ്ട് സബ് ട്രഷറി കുറവിലങ്ങാട്).

എം.സി റോഡ് വികസനം ജില്ലാ കലക്ടറുടെ ഇടപെടല്‍ ഫലിച്ചു

കുറവിലങ്ങാട് മേഖലയില്‍ രാത്രിയിലും വികസനപ്രവര്‍ത്തനം

കുറവിലങ്ങാട്: എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ഇടപെടല്‍ നാടിന് അനുഗ്രഹമായി. ഇഴഞ്ഞുനീങ്ങിയ റോഡ് വികസനത്തില്‍ നേരിട്ട് ഇടപെട്ടാണ് ജില്ലാ കലക്ടര്‍ ജനസേവനത്തിന്റെ വേറിട്ട മുഖം നാടിന് സമ്മാനിച്ചത്. കുറവിലങ്ങാട് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി യോഗം വിളിച്ചശേഷം ഉദ്യോഗസ്ഥതല കമ്മിറ്റി രൂപീകരിച്ച് അടിയന്തരറിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. നിര്‍ദേശത്തിനപ്പുറം കൃത്യമായി വീണ്ടും യോഗം വിളിച്ച് റിപ്പോര്‍ട്ട് അവലോകനം നടത്തി സത്വരനടപടികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അടുത്തമാസത്തിന് മുമ്പായി കുറവിലങ്ങാട് മേഖലയിലെ വികസനപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും ഇതിനായി രാത്രിയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമായിരുന്നു പ്രധാന നിര്‍ദേശം. ഇതിന്റെ ഭാഗമായി രാത്രികാലത്ത് നിര്‍മ്മാണപ്രവര്‍ത്തനം സജീവമായി ആരംഭിച്ചു. ഇന്നലെ രാപകല്‍ ഭേദമില്ലാതെ ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. കലുങ്കുകളുടെ വികസനം പൂര്‍ത്തീകരിക്കുന്നതിനാല്‍ ഇനിയുടെ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരാറുകാരുടെ വിലയിരുത്തല്‍.
ജില്ലാ കലക്ടറുടെ സന്ദര്‍ശനത്തെതുടര്‍ന്ന് ടൗണിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് സൂചനകള്‍ ലഭ്യമാകുന്നത്. കലുങ്കുകളില്‍ നിന്ന് വെള്ളമൊഴുകാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് പഞ്ചായത്തിന്റെ സഹകരണമുണ്ടായാല്‍ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനാകും. പള്ളിക്കവലയില്‍ അനധികൃതമായി നടത്തിയിട്ടുള്ള നിര്‍മ്മാണം പൊളിച്ചുമാറ്റാനുള്ള നിര്‍ദേശം ദുരന്തനിവാരണ നിയമമനുസരിച്ച് നടപ്പിലാക്കുന്നതോടെ ഒരളവുവരെ ഇവിടുത്തെ വെള്ളക്കെട്ട് ഭീഷണിയും ഒഴിവാകുമെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ കോഴാ ക്ഷേത്ര ഗേപുരം, കുറവിലങ്ങാട് ത്രിവേണി, പോലീസ് സ്‌റ്റേഷന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള കലുങ്കുകള്‍ തുറക്കാനുള്ള ജനകീയ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. പള്ളിക്കവല ഭാഗത്ത് ഓടയ്ക്കുശേഷം നടപ്പാതയെന്ന രീതിയിലുള്ള ക്രമീകരണം കാല്‍നടയാത്രയ്ക്കുള്ള സൗകര്യം ഇല്ലാതാക്കുമെന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഈ ക്രമീകരണം വ്യാപാരസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേയ്ക്ക് നടപ്പാതയെത്തിക്കാനുള്ള സാധ്യതയുളവാക്കുമെന്നാണ് പരാതികള്‍ ഉയരുന്നത്.

പാലായില്‍ കന്യാസ്ത്രി മുറിയില്‍ മരിച്ച നിലയില്‍, കൊലപാതകമെന്നാണ് സൂചന

കുറവിലങ്ങാട്: പാലായില്‍ കന്യാസ്ത്രി മുറിയില്‍ മരിച്ച നിലയില്‍. തലയില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന. കര്‍മ്മലീത്ത മഠാംഗമാണ് മരിച്ചത്. പാലാ കാര്‍മ്മല്‍ ആശുപത്രിക്ക് സമീപമുളള ലിസ്യു കോണ്‍വെന്റിലാണ് സംഭവം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാമപുരം സ്വദേശിനി സിസ്റ്റര്‍ അമല (കുഞ്ഞുമോനിക്ക- 69)യെയാണ് മരിച്ച നിലയില്‍ കണ്ടത്. രാമപുരം വാലുമ്മേല്‍ കുടുംബാംഗമാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ശനിയാഴ്ച രണ്ടിന് കിഴതടിയൂര്‍ പള്ളിയില്‍. പാലാ കര്‍മ്മലീത്താ മഠം ജയമാതാ പ്രോവിന്‍സ് പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍. ലൂസിന്‍ മേരി (മുന്‍ ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്), സിസ്റ്റര്‍. ഹില്‍ഡാ മേരി, പരേതയായ സിസിലി ജോസ് എന്നിവരാണ് സഹോദരങ്ങള്‍.

ലേബര്‍ ഇന്‍ഡ്യാ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും

മരങ്ങാട്ടുപള്ളി : ലേബര്‍ ഇന്‍ഡ്യയുടെ ആഭിമുഘ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 12, 13, 14 തീയതികളില്‍ നടത്തപ്പെടും. കേരളത്തിലെ സ്‌റ്റേറ്റ് സിലബസ്സ ്, സി. ബി. എസ്സ്. സി, ഐ. സി. എസ്. ഇ., സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍ തുടങ്ങിയ ഗവ: അംഗീകാരമുള്ള സ്‌കൂളുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. കേരളത്തിലെ വിവിധ സിലബസ്സിന്‍ കീഴില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഒരുകുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ദേശം എന്ന് ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര അറിയിച്ചു. 31-10-1997 ന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ അതാത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെയോ, ഹെഡ്മാസ്റ്ററുടെയോ സ്‌കൂള്‍ സീലോടുകൂടിയ സാക്ഷിപത്രം സഹിതം ഉടന്‍ രജിസ്റ്റര്‍ ചെയ്യുക, ഫോണ്‍ : 9447226777, 9995176209, Email : labourindia@gmail.com.

ജോര്‍ജ്ജ് കുളങ്ങര
ഓര്‍ഗനൈസിങ്ങ് കമ്മറ്റി ചെയര്‍മാന്‍
ചെയര്‍മാന്‍, ലേബര്‍ ഇന്‍ഡ്യാ ഗ്രൂപ്പ്
Email : georgekulangara@gmail.co.in

കോട്ടയം ജില്ലാ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്

കോട്ടയം ജില്ലാ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് (പുരുഷ/വനിത) സീനിയര്‍, ജൂനിയര്‍ (01-01-1997 ന് ശേഷം ജനിച്ചവര്‍), സബ് ജൂനിയര്‍ (01-10-2000 ന് ശേഷം ജനിച്ചവര്‍) 2015 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ കുറവിലങ്ങാട് ദേവമാതാ കോളേജില്‍ വെച്ച് നടത്തപ്പെടുന്നു. സംസ്ഥാന മത്സരങ്ങള്‍ക്കുള്ള കോട്ടയം ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്നായിരിക്കും തിരഞ്ഞെടുക്കുക. സംസ്ഥാന ജൂണിയര്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 10, 11 തീയതികളില്‍ കുറവിലങ്ങാട്ടും, സീനിയര്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയതികളില്‍ തിരുവനന്തപുരത്തും, സബ്ജൂണിയര്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 17, 18 തീയതികളില്‍ ആലപ്പുഴയിലും നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് -പ്രൊഫ. സുനില്‍ തോമസ്, സെക്രട്ടറി, കോട്ടയം ജില്ലാ നെറ്റ് ബോള്‍ അസ്സോസിയേഷന്‍, ഫോണ്‍-9447134241.

മരങ്ങാട്ടുപിളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 5 കോടി രൂപ അനുവദിച്ചു.

മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിð ദിനം പ്രതി നൂറുകണക്കിന് രോഗികള്‍ വരുന്നതും കിടപ്പുരോഗികള്‍ ഉള്ളതുമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലുള്ള സ്ഥിതി അപര്യാപ്തമായതിനാð രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേïി വരുന്നു. പ്രസ്തുത വിവരം പഞ്ചായത്ത് പ്രസിഡന്റ് ബെðജി ഇമ്മാനുവð, ബ്ലോക്ക് മെമ്പര്‍ എം.എം തോമസ്, പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീ മോന്‍സ് ജോസഫ് എം.എð.എ മുഖാന്തിരം ഗവണ്‍മെന്റിനെ അറിയിക്കുകയും ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എം മാണിയുടെ ഫലമായി പുതിയ കെട്ടിട സമുച്ചയത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. പ്രസ്തുത പ്രവര്‍ത്തനത്തിന്റെ നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 9 മണിക്ക് മരങ്ങാട്ടുപിള്ളി ടാക്‌സി സ്റ്റാന്‍ഡ് മൈതാനത്ത് വച്ച് എം.എð.എ മോന്‍സ് ജോസഫിന്റെ അദ്ധ്യക്ഷതയിð ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എം മാണി നിര്‍വ്വഹിക്കുന്നതും, കെട്ടിട സമുച്ചയത്തിന്റെ തറക്കñിടീð ബഹു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വ്വഹിക്കുന്നതാണ്. ജോസ് കെ മാണി എം.പി, മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി, ജിñാ പഞ്ചായത്ത് പ്രസിഡന്റ് ബിജു പുന്നത്താനം, ബ്ലോക്ക് പ്രസിഡന്റ് പി.എം മാത്യു, ബ്ലോക്ക് മെമ്പര്‍മാരായ എം.എം തോമസ്, ജെ. ജോണ്‍ തറപ്പിð, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദാ സജീവ് തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ മേഖലയിലുള്ളവര്‍
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം വരുന്നതിലൂടെ ആധൂനിക ചികിത്സാ സൗകര്യം ഒരുങ്ങുകയും ആയിരകണക്കിന് രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വൈസ് പ്രസിഡന്റ് ശ്രീമതി പ്രസീദാ സജീവ് അറിയിച്ചു.

കാണക്കാരി ഗവ.പി.എച്ച്.സി. പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു മോന്‍സ് ജോസഫ് എം.എല്‍.എ.

കുറവിലങ്ങാട്: കളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കാണക്കാരി പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നതിനും അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്നതിനും വേണ്ടി എം.എല്‍.എ. ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
നൂറുകണക്കിന് രോഗികള്‍ നിത്യേന എത്തിച്ചേരുന്ന കാണക്കാരി പി.എച്ച്.സി.യില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രാദേശിക ജനപ്രതിനിധികള്‍ മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ പ്രോജക്ടിന് രൂപം നല്‍കിയത്.
കടുത്തുരുത്തി നിയോജകമണ്ഡലം വിഷന്‍ 2015 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിരിക്കുന്ന കാണക്കാരി ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ജില്ല – ബ്ലോക്ക്- ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശുപത്രി വികസന സമിതി യോഗം വിളിച്ചുചേര്‍ത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.

മരങ്ങാട്ടുപിള്ളിയിലെ മോഷണചിത്രങ്ങള്‍ തെളിയുന്നു

മരങ്ങാട്ടുപിള്ളി: അക്ഷയസെന്ററിലെ കവര്‍ച്ചാസംഘം തന്നെയാണ് ടാക്‌സിസ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്തിരുന്ന ടൂറിസ്റ്റുബസുകളുടെ മുന്‍വശത്തെ ഗ്ലാസുകള്‍ പൊട്ടിച്ചതെന്നും സൂചന. ് കവര്‍ച്ചാസംഘത്തിലെ ഭിന്നതയേ ത്തുടര്‍ന്ന് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19 നാണ് മരങ്ങാട്ടുപിള്ളി പ്ലാത്തോട്ടത്തില്‍ തമ്പിയുടെ ഉടമസ്ഥതയിലുള്ള അപ്പൂസ് ട്രാവല്‍സ് എന്ന ടൂറിസ്റ്റ്ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത് പഞ്ചായത്ത് ടാക്‌സിസ്റ്റാന്‍ഡില്‍ രാത്രിയില്‍പാര്‍ക്കുചെയ്തിരുന്ന ബസിനൊപ്പം പാര്‍ക്കുചെയ്തിരുന്ന ടെമ്പോട്രാവലറിന്റേയും ചില്ലുകള്‍പൂര്‍ണ്ണമായുംതകര്‍ത്തിരുന്നു പാലക്കാട്ടുമലസ്വദേശിയുടേതായിരുന്നു ട്രാവലര്‍. സംഭവംസംബന്ധിച്ച് മരങ്ങാട്ടുപിള്ളി പൊലീസ്‌സ്റ്റേഷനില്‍ വാഹനഉടമകള്‍ പരാതിനല്‍കിയിരുന്നുവെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
ഇതിനിടെ ചേറാടിക്കാവ് ക്ഷേത്രത്തിനുസമീപത്ത് വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന മിനിലോറിയുടെ ഗ്ലാസുംപൊട്ടിച്ചു ഈസംഭവത്തിലുംഉടമപരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുത്തില്ല. അക്ഷയസെന്ററിലെ മോഷണത്തില്‍ നഷ്ടമായ ലാപ്‌ടോപ്പ് സംഘത്തിലെ ഒരാള്‍ ബായ്ഗ്‌ളൂരിലാണ് വിറ്റഴിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്. പുതിയവെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജില്ലാപൊലീസ് സൂപ്രണ്ടിനുനല്‍കിയപരാതി ഇപ്പോള്‍ മരങ്ങാട്ടുപിള്ളി എസ് ഐയാണ് അന്വേഷിക്കുന്നത്.