കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: August 2015

നസ്രത്തുഹില്‍ വടയാപറമ്പില്‍ മാണി തോമസ് (കുഞ്ഞേട്ടന്‍- 85) നിര്യാതനായി

കുറവിലങ്ങാട്: നസ്രത്തുഹില്‍ വടയാപറമ്പില്‍ മാണി തോമസ് (കുഞ്ഞേട്ടന്‍- 85) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2.30 ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപ്പള്ളിയില്‍. ഭാര്യ: വെട്ടിമുകള്‍ അമ്പുക്കുന്നേല്‍ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കള്‍: വി. എം തോമസ് (വടയാപറമ്പില്‍ ബില്‍ഡേഴ്‌സ് കുറവിലങ്ങാട്) സിസിലി . മരുമക്കള്‍: ആലീസ് കാവുകാട്ട് (കുറിച്ചിത്താനം) , തോമസ് പുളിയംപള്ളീല്‍ മുട്ടുചിറ (മാതാ കെയിന്‍ട്രെയ്‌ഡേഴ്‌സ് കുറുപ്പന്തറ). സഹോദരങ്ങള്‍: അന്നക്കുട്ടി തൈയ്യില്‍ (കണ്ണൂര്‍), വര്‍ക്കി ,മറിയക്കുട്ടി പുന്നക്കഴിയില്‍ (ചെമ്പേരി) ഫാ.ജോസഫ് വടയാപറമ്പില്‍ ഇറ്റാനഗര്‍ ബിഷപ്പ്ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍ (അരുണാചല്‍പ്രദേശ്).

ഓണസദ്യവിളമ്പി പോലീസ് ദൃശ്യമികവേകി പൂക്കളവും

കുറവിലങ്ങാട്: ജനപ്രതിനിധികളും മാധ്യപ്രവര്‍ത്തകരുമടക്കമുള്ളവര്‍ക്കൊപ്പം പോലീസ് കുടുംബവും ഓണസദ്യയുണ്ട് സാഹോദര്യം വ്യക്തമാക്കി. എസ്‌ഐ കെ. ആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലൊരുക്കിയ ഓണസദ്യയിലാണ് പോലീസ് സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്റ്റേഷന്‍ പരിധിയിലെ ജനപ്രതിനിധികളടക്കം പങ്കെടുത്തത്. സോനാംഗംങ്ങളുടേയും അവരുടെ കുടംബാംഗങ്ങളുടേയും നേതൃത്വത്തില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ ദൃശ്യചാരുത പകര്‍ന്ന പൂക്കളവുമൊരുക്കിയിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് റെജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

കടപ്പൂരില്‍ എക്‌സൈസ് സംഘത്തെ തടഞ്ഞ സംഭവം ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസ്

കുറവിലങ്ങാട്: കടപ്പൂരില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവ്യാപാരം നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സെപ്ഷ്യല്‍ സ്‌ക്വാഡിനെ തടയുകയും എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ നിന്ന് ആളെ മോചിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്തു. തദ്ദേശവാസികളായ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തതായാണ് എസ്.ഐ കെ.ആര്‍ മോഹന്‍ദാസ് അറിയിച്ചത്. എക്‌സൈസ് സംഘത്തിന്റെ കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. എക്‌സൈസ് സംഘത്തെ തടഞ്ഞതായി അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനുനേരെയും ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തിങ്കളാഴ്ച രാത്രിയില്‍ കടപ്പൂര്‍ ജംഗ്ഷനുസമീപമുള്ള വീട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് മദ്യം കണ്ടെത്തുകയും ഗൃഹനാഥനെ എക്‌സൈസ് പിടികൂടി ജീപ്പിലെത്തിക്കുകയും ചെയ്തു. സംഘടിതരായെത്തിയവര്‍ ഗൃഹനാഥനെ മോചിപ്പിച്ചതോടെ ഗൃഹനാഥന്റെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തി എക്‌സൈസ് കൈക്കലാക്കിയതും പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കുറവിലങ്ങാട് മേഖലയില്‍ ലഹരി നുരയുന്നു അധികൃതര്‍ക്ക് മൗനം

കുറവിലങ്ങാട് : ഇവിടയെും സമീപപഞ്ചായത്തുകളിലും യുവാക്കളുടേയും കൗമാരക്കാരുടേയും നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ വ്യാപാരം സാധാരണമാകുന്നു. യുവാക്കള്‍ സംഘടിതരായി അയല്‍ജില്ലകളില്‍ നിന്ന് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നുവെന്ന് അധികൃതര്‍ക്കടക്കം അറിയാമെങ്കിലും ഇക്കാര്യത്തില്‍ ചെറുവിരലനക്കാര്‍ ആരും തയ്യാറാകുന്നില്ല. ഉഴവൂരില്‍ കഴിഞ്ഞ ദിവസം കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതോടെ ഈ മേഖലയിലെ ലഹരിവ്യാപാരവും വെളിച്ചത്തായി. ഉഴവൂരില്‍ കഞ്ചാവെത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘം അടുത്തനാളില്‍ ടൗണിലടക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നിയമനടപടികളുടെ അഭാവം മൂലം ഈ സംഘം പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്.
കുറവിലങ്ങാട്ട് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് ഇടപാടുകള്‍ അറിയാത്തവരായി ആരുമില്ലെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അയല്‍ ജില്ലകളിലേയ്ക്ക് പോകുന്ന ടിപ്പറുകള്‍ പ്രയോജനപ്പെടുത്തിയാണ് ഇവിടെ കഞ്ചാവ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടമായി ബീഡി വാങ്ങിയത് കഞ്ചാവ് ഇടപാടുകള്‍ നടത്താനാണെന്ന് വ്യക്തമായെങ്കിലും നടപടികളുണ്ടായിട്ടില്ല.
തിനെ ചൊല്ലിയാണ് മറ്റൊരു വിവാദം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കടപ്പൂരില്‍ വീട് കേന്ദ്രീകരിച്ച് നടന്ന അനധികൃത മദ്യവ്യാപരം പിടികൂടാനെത്തിയ സംഘവും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായ സാഹചര്യവും ഉടലെടുത്തു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഫാ. സിറിയക് കോച്ചേരിക്ക് അരുണാചല്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സ്വര്‍ണമെഡല്‍

കുറവിലങ്ങാട്: യുവജനശാക്തീകരണത്തിന് അരുണാചല്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സ്വര്‍ണമെഡല്‍ മലയാളി വൈദികന്. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകാംഗം കോഴാ കോച്ചേരില്‍ പരേതരായ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ ഫാ. സിറിയക് കേച്ചേരിയാണ് അരുണാചല്‍ സര്‍ക്കാരിന്റെ അംഗീകാരം നേടിയത്. സലേഷ്യന്‍ സന്യാസ സഭാംഗമായ ഫാ. സിറിയക് കോച്ചേരി ഡോണ്‍ ബോസ്‌കോ യൂത്ത് സെന്റര്‍ സ്ഥാപക ഡറക്ടറെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി അറിയിച്ചു. അരുണാചല്‍ സര്‍ക്കാര്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനായി അഞ്ച് സ്വര്‍ണമെഡലുകളാണ് പ്രഖ്യാപിച്ചത്. ഡോണ്‍ബോസ്‌കോയുടെ ജന്മദ്വിശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ സലേഷ്യന്‍ സഭയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തുന്നുവെന്നത് ആഘോഷങ്ങള്‍ക്ക് ഇരട്ടി ആവേശമാണ് സമ്മാനിച്ചിട്ടുള്ളത്.
വടക്കേഇന്ത്യയില്‍ കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി നടത്തുന്ന മിഷന്‍സേവനത്തിനുള്ള പ്രോത്സാഹനമായാണ് ഫാ. സിറിയക് സര്‍ക്കാര്‍ അവാര്‍ഡിനെ കാണുന്നത്. കഴിഞ്ഞ 35 വര്‍ഷമായുള്ള സേവനത്തില്‍ 15 വര്‍ഷവും ഫാ. സിറിയക് അരുണാചലിലായിരുന്നു പ്രവര്‍ത്തനം. എസ്എസ്എല്‍സി പഠനത്തിന്‌ശേഷം 1980ല്‍ സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന ഫാ. സിറിയക് മേഘാലയിലായിരുന്നു സെമിനാരിപഠനം നടത്തിയത്. 1994ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. സിറിയക് ണിപ്പൂര്‍, ഇംഫാല്‍, നാഗലാന്റിലെ തുളി എന്നിവിടങ്ങളില്‍ ഡോണ്‍ബോസ്‌കോ സ്‌കൂളുകളുടെ വൈസ് പ്രിന്‍സിപ്പലായി സേവനം ചെയ്തു. ഇതിനിടയില്‍ ഇറ്റാനഗറിലും കോണ്‍സോയിലുമായി ഡോണ്‍ബോസ്‌കോ യൂത്ത് സെന്റര്‍ സ്ഥാപിച്ച് യുവജനശാക്തീകരണവുമായി രംഗത്തിറങ്ങി. സര്‍ക്കാരുമായി ചേര്‍ന്ന് നൂറുകണക്കിന് പദ്ധതികളാണ് യുവജനങ്ങള്‍ക്കായി ഫാ. സിറിയക് നടപ്പിലാക്കിയത്. ഇതിനിടയില്‍ നാഗലാന്റിലും ഡോണ്‍ബോസ്‌കോ യൂത്ത് സെന്റര്‍ ഡയറക്ടറായി സേവനം ചെയ്തു.
റസിഡന്‍ഷ്യല്‍ ക്യാംപുകളിലെ തൊഴില്‍ പരിശീലനങ്ങളിലൂടെ ആയിരക്കണക്കിന് യുവജനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ജോലി നേടിയതോടെയാണ് ഫാ. സിറിയക്കിന്റെ ശ്രമങ്ങള്‍ സംസ്ഥാനവും സര്‍ക്കാരും ശ്രദ്ധിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ കലവറിയില്ലാത്ത പിന്തുണ ഫാ. സിറിയക്കിനേയും ഡോണ്‍ ബോസ്‌കോ യൂത്ത് സെന്ററിനേയും തേടിയെത്തുകയായിരുന്നു. കംപ്യൂട്ടര്‍ അധിഷ്ഠിത പരിശീലനത്തിനൊപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് അരുണാചലിലെ യുവജനമുന്നേറ്റം. വീടുകള്‍ക്കൊപ്പം ഹോസ്റ്റലുകളില്‍ താമസിപ്പിച്ചും നേതൃത്വപരീശിലനവും വ്യക്തിത്വവികസനവും നടത്തിയപ്പോള്‍ നൂറുകണക്കായ യുവജനങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കും സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കും കടന്നെത്തിയത് ഫാ. സിറിയക്കിന്റെ ശ്രമങ്ങളുടെ വിജയം വിളിച്ചോതി. സ്‌പോക്കണ്‍ ഇംഗ്‌ളീഷ് പരിശീലിപ്പിക്കുന്നതിനൊപ്പം തൊഴില്‍ സാധ്യതകള്‍ മനസിലാക്കി നല്‍കുകയും ചെയ്യുന്ന രീതിയാണ് ഡിവൈസി നടത്തുന്നത്. കേരളത്തിലടക്കം ഇത്തരത്തിലുള്ള സാധ്യതകള്‍ പലരും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നത് ഈ സെന്ററിന്റെ പ്രവര്‍ത്തനമികവിനുള്ള തെളിവാണ്.
അരുണാചല്‍ സര്‍ക്കാരിന്റെ സംസ്ഥനപദവി ദിനമായ ഫെബ്രുവരി 20ന് ഇറ്റാനഗറില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. സിറിയക് കോച്ചേരിക്ക് സര്‍ക്കാര്‍ അവാര്‍ഡ് സമ്മാനിക്കും.

മോനിപ്പള്ളിയിലെ റോഡുകള്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എയുടെ 60 ലക്ഷം

കുറവിലങ്ങാട്: മോനിപ്പള്ളി പ്രദേശത്തെ വിവിധ ഗ്രാമീണ റോഡുകളുടെ വികസനത്തിന് കടുത്തുരുത്തി നിയോജക മണ്ഡലം വിഷന്‍ 2015 എംഎല്‍എ സ്‌കീമില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ആച്ചിക്കല്‍- മീമ്പന്താനം- പറുദീസാ (25 ലക്ഷം), പുളിയംമാക്കിയില്‍ – തറപ്പില്‍- കുമ്പളവേലില്‍ (20 ലക്ഷം), ചീങ്കല്ലേല്‍- വലിയ കണ്ടം പാലം (അഞ്ച് ലക്ഷം), മാനാനിക്കുളം – കളരിക്കല്‍ (മൂന്ന് ലക്ഷം), കുടുക്കപ്പാറ- ചിറത്തോട് (രണ്ട് ലക്ഷം), മുക്കട- പൈനമ്പുങ്കല്‍ റോഡ് പൂര്‍ത്തീകരണം (മൂന്ന് ലക്ഷം), മോനിപ്പള്ളി ടൗണ്‍ ലിങ്ക് (രണ്ട് ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
മോനിപ്പള്ളി സെന്‍ട്രല്‍ ജംഗ്ഷനില്‍ എംഎല്‍എ സ്‌കീമില്‍ അനുവദിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് എത്രയും പെട്ടന്ന് ചാര്‍ജ് ചെയ്യാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു.

കടപ്ലാമറ്റത്ത് ജലനിധി മെഗാപദ്ധതി നാടിന് സമര്‍പ്പിച്ചു

കടപ്ലാമറ്റം: പഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന് ശ്വാശത പരിഹാരം സമ്മാനിക്കുന്ന ജലനിധി പദ്ധതി നാടിന് സമര്‍പ്പിച്ചു. വേനല്‍കാലം മലയാളിക്ക് സമ്മാനിക്കുന്നത് വേഴാമ്പലിന്റെ അവസ്ഥയാണെന്ന് പദ്ധതി സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എം. മാണി പറഞ്ഞു. ഏറ്റവും വലിയ ജലസമ്പത്തായ മഴവെള്ളം നഷ്ടപ്പെടുന്നത് മൂലമാണമാണെന്നും ഇത് തടയാന്‍ കൂടുതല്‍ ജലസംഭരണികളും തടയണകളും വേണമെന്നും മന്ത്രി മാണി കൂട്ടിച്ചേര്‍ത്തു. കുടിവെള്ളം ജന്മാവകാശമാണെന്നും മലിന ജലം കുടിക്കുന്നതാണ് ഇന്നത്തെ പലരോഗങ്ങള്‍ക്കും കാരണമെന്നും പദ്ധതി സമര്‍പ്പണം നടത്തിയ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ബ്ലോക്ക് പ്രസിഡന്റ് പി.എം. മാത്യു, ജില്ലാ പഞ്ചായത്തംഗം മിനി ബാബു, പഞ്ചായത്ത് പ്രസിഡന്റ് ചോതി കെ. ഗോപി, തോമസ് ടി. കീപ്പുറം, ഫാ. തോമസ് പയ്യമ്പളളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷ തലേന്ന് അതിഥിയായെത്തിയ പശുക്കിടാവിന് ഉഗ്രന്‍ സദ്യ

കുറവിലങ്ങാട്: കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഇന്ന് ഓണാഘോഷം നടക്കാനിരിക്കെ ഇന്നലെ വേറിട്ട ഒരു ഓണസദ്യ. ഉടമയെത്തേടിയെത്തിയ പശുക്കിടാവിനാണ് സ്റ്റേഷനില്‍ ഉഗ്രന്‍ സദ്യയൊരുങ്ങിയത്. സ്റ്റേഷന്‍ പരിസരത്തെ പുല്ലുപള്ളയും തിന്നു വിശപ്പുമാറ്റിയ പശുക്കിടാവിന് പോലീസ് കുടിവെള്ളവും സമ്മാനിച്ച് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്.
സ്‌റ്റേഷനില്‍ ഇന്നാണ് പോലീസ് സേന ഓണത്തോടനുബന്ധിച്ചുള്ള ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഓണസദ്യയുമൊരുക്കിയിട്ടുണ്ട്. ഈ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകള്‍ സ്റ്റേഷനില്‍ പുരോഗമിക്കുമ്പോഴാണ് ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു പശുക്കിടാവിനെ സ്റ്റേഷനിലെത്തിച്ചത്. ഏതൊ വീട്ടില്‍ പരിപാലിക്കുന്ന പശുവാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാനാകുന്ന പശുക്കിടാവ് റോഡില്‍ അലഞ്ഞുതിരിഞ്ഞതോടെയാണ് സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുങ്ങിയത്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് പശുക്കിടാവ് നായികയായ കഥയ്ക്ക് തുടക്കമാകുന്നത്. കുറവിലങ്ങാട് -തോട്ടുവാ റോഡില്‍ മൂലംങ്കുഴപാലത്തിന് സമീപം റോഡില്‍ വിരണ്ടോടിയ പശുക്കിടാവിനെ കണ്ട് വാഹനത്തിലെത്തിയ ചിലര്‍ വിവരം അന്വേഷിക്കുകയായിരുന്നു. അയല്‍വീടുകളില്‍ അന്വേഷിച്ചെങ്കിലും പശുവിനെ ആരും തിരിച്ചറിഞ്ഞില്ല. തിരക്കേറിയ റോഡ് വലിയ പരിചയമില്ലാതെ വിരണ്ട പശുവിനെ ഒടുവില്‍ വാഹനത്തിലെത്തിയവര്‍ സമീപമുള്ള ഒരു ഇരുമ്പുകാലില്‍ കെട്ടിയിട്ടു. വളരെ മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും സ്ഥലത്തെത്തിയപ്പോഴും പശു കെട്ടിയ സ്ഥലത്തുതന്നെയുണ്ടായിരുന്നു.
ഇന്നലെ രാവിലെ പശുവിനെ കെട്ടിയ സ്ഥലത്തെത്തിയപ്പോള്‍ പശുവിനെ കാണാതെ വന്നതോടെ പശുവിനെ വഴിയില്‍ നിന്ന് പിടിച്ചെടുത്ത് കെട്ടിയവര്‍ അന്വേഷണവുമായിറങ്ങി. ഒടുവില്‍ രാത്രിയില്‍ പശുവിനെ കെട്ടിയ സ്ഥലത്തുനിന്നുമാറ്റി മറ്റൊരു സ്ഥലത്ത് കെട്ടിയിരിക്കുന്നതായി കണ്ടെത്തി. വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അവരാരും പശുവിന്റെ ഉടമസ്ഥരല്ലെന്നും വ്യക്തമായി. പശുവിനെ അഴിച്ചുകെട്ടിയതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വന്നതോടെ പശുവിനെ പോലീസില്‍ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പശുക്കിടാവിനെ നഷ്ടപ്പെട്ടതായി ഇന്നലെ വൈകുന്നേരം വരെ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിരുന്നില്ല. രാത്രിയായതോടെ പശുവിന്റെ ഉടമ സ്റ്റേഷനിലെത്തിയതോടെയാണ് പശുക്കിടാവിന് സ്റ്റേഷനില്‍ നിന്ന് മോചനമായത്. സ്‌റ്റേഷനേയും കാക്കിധാരികളേയും അപരിചിതരായി കാണാതിരുന്ന പശുക്കിടാവിന് സ്റ്റേഷന്‍ പരിസരം വിട്ടിറങ്ങാന്‍ മടിയായിരുന്നുവെന്നത് അവിടെ ലഭിച്ച പരിചരണത്തിന് തെളിവായി.

കുറവിലങ്ങാട്ട് പോലീസിന്റെ ഓണാഘോഷം

കുറവിലങ്ങാട്: സ്‌റ്റേഷനില്‍ ജനപ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരേയും ഉള്‍ക്കൊള്ളിച്ച് ഓണാഘോഷം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്‌ഐ കെ.ആര്‍ മോഹന്‍ദാസ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

കുറവിലങ്ങാട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര അലങ്കോലപ്പെട്ട സംഭവവുമായി ബന്ഝപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രതിഷേഝവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ ചെറുമലയെ പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ അംഗീകാരം ആവശ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റിന്റെ നടപടി അംഗീകരിക്കില്ലെന്ന് ജിന്‍സണും വ്യക്തമാക്കി.

ഗുരുകുലം സന്ദേശയാത്രയ്ക്ക് സ്വീകരണം

കുറവിലങ്ങാട്: ജില്ലാ പഞ്ചായത്തിന്റെ ഗുരുകുലം സന്ദേശയാത്രയ്ക്ക് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി ബാബു, ജോസ് പുത്തന്‍കാല, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി, പ്രിന്‍സിപ്പല്‍ എ.എം ജോസുകുട്ടി, ഹെഡ്മിസ്ട്രസ് കെ.വി മിനിമോള്‍, ടോബിന്‍ കെ. അലക്‌സ്, എന്നിവര്‍ പ്രസംഗിച്ചു. എഇഒ ഇ. പത്മകുമാരി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.