കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: July 2015

കുറവിലങ്ങാട് പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഇ സാക്ഷരതാ പദ്ധതിക്ക് തുടക്കം

കുറവിലങ്ങാട്: വയസെത്രയാണെങ്കിലും പ്രശ്‌നമില്ല, കാഴ്ചയുള്ളവരെങ്കില്‍ കംപ്യൂട്ടര്‍ പഠിക്കാം. കുറവിലങ്ങാട് പഞ്ചായത്താണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. 19നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്കായാണ് പദ്ധതിയെങ്കിലും 60 പിന്നിട്ടവര്‍ക്കും കാഴ്ചശക്തിയുണ്ടെങ്കിലും പഠനത്തില്‍ പങ്കാളിയാകാം. പഞ്ചായത്തും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോഗം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടറിലൂടെയെടുക്കുന്ന രീതി, ഓണ്‍ലൈനിലൂടെ റെയില്‍വേ, ബസ് ടിക്കറ്റുകള്‍ എടുക്കുന്നവിധം, ഫോണില്‍ ഫോട്ടോ എടുക്കുന്ന രീതി, നമ്പര്‍സേവ് ചെയ്യുന്നവിധം, മെയില്‍ ഐഡി ക്രിയേറ്റ്‌ചെയ്യുകയും മെയില്‍ എടുക്കുകയും ചെയ്യുന്നവിധം എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് ആറു ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നല്‍കിയിരിക്കുന്നത്. പഠനവും പരിശീലനവും പൂര്‍ണ്ണമായും സൗജന്യമാണ്. പദ്ധതി മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി അധ്യക്ഷത വഹിച്ചു.

എം.സി റോഡ് വികസനം മോനിപ്പള്ളി മേഖലയില്‍ റോഡ് ഉയര്‍ത്തണമെന്ന്

കുറവിലങ്ങാട്: എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് മോനിപ്പള്ളി മേഖലയില്‍ നടക്കുന്ന വികസനം അശാസ്ത്രീയമെന്ന ആക്ഷേപവുമായി ജനങ്ങള്‍ രംഗത്ത്. ബ്ലോക്ക് പഞ്ചായത്തംഗം ജെ. ജോണ്‍ തറപ്പിലിന്റെ നേതൃത്വത്തിലാണ് ജനങ്ങള്‍ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്. എം.സി റോഡില്‍ ചീങ്കല്ലേല്‍ മുതല്‍ മുക്കട വരെയുള്ള ഭാഗത്തെ വികസനം സംബന്ധിച്ചാണ് പരാതി ശക്തമായിരിക്കുന്നത്. ഇവിടെ റോഡ് വളരെയധികം താഴ്ത്തുന്നതായാണ് പരാതി. ഓടനിര്‍മ്മാണം വിലയിരുത്തുമ്പോള്‍ റോഡ് ഇപ്പോഴുള്ളതിനേക്കാള്‍ താഴുമെന്ന് വ്യക്തമായെന്നും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. വലിയതോട്ടില്‍ നിന്ന് ഇപ്പോള്‍തന്നെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇവിടെ റോഡ് താഴുന്നതോടെ ഏറെ ബുദ്ധിമുട്ടിലാകുമെന്നും പരാതിയിലുണ്ട്. ഇതിലുപരി ഈ പ്രദേശത്തെ വീട്ടുകാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതം ഏറെയായിരിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

സിബിയുടെ മരണം പോലീസിന് ചോദ്യാവലിയുമായി പരാതി കമ്മീഷന്‍

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പാറയില്‍ സിബിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് എഴുത്തുപരീക്ഷ. പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗിലാണ് ആരോപണ വിധേയരായ പോലീസ് സേനാംഗങ്ങളെ പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കി ഉത്തരങ്ങള്‍ എഴുതി വാങ്ങിയത്. സിബിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മരങ്ങാട്ടുപിള്ളി എസ്‌ഐയായി സേവനം ചെയ്ത കെ.എ ജോര്‍ജ്കുട്ടി, അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇന്നലെ എറണാകുളത്തുനടന്ന സിറ്റിംഗില്‍ ചോദ്യാവലി നല്‍കി വിവരശേഖരണം നടത്തിയത്.
പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ്. കെ. നാരായണക്കുറുപ്പാണ് ഇന്നലെ നടന്ന സിറ്റിംഗില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി ചോദ്യാവലി തയ്യാറാക്കി നല്‍കിയത്. എട്ടുപേരെ ചോദ്യം ചെയ്യാന്‍ നാലുണിക്കൂറെങ്കിലും വേണ്ടിവരുമെന്നതിനാലാണ് ചോദ്യാവലി തയ്യാറാക്കി നല്‍കിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു. രണ്ടുമണിക്കൂറോളം നീണ്ട പരീക്ഷയില്‍ 67 ചോദ്യങ്ങളാണ് നല്‍കിയിരുന്നത്. അതെ, അല്ലെ എന്ന് ഉത്തരമെഴുതാവുന്നതും വിശദീകരണം ആവശ്യമുള്ളതുമായ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എട്ട് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളും നല്‍കിയിരുന്നു. ഇത്തരത്തിലെ പൊരുത്തക്കേടുകളും ഭിന്നതകളും മുതലാക്കി യഥാര്‍ത്ഥവിവരം വെളിച്ചത്തെത്തിക്കാനാണ് അതോറിറ്റിയുടെ ലക്ഷ്യം.
സിബിയെ ആശുപത്രി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ബോധാവസ്ഥയിലായിരുന്നോ ?സ്‌റ്റേഷനിലെത്തിച്ചപ്പോഴത്തെ സ്ഥിതി എന്തായിരുന്നു ? വൈദ്യസഹായം നല്‍കണമെന്ന് തോന്നിയിരുന്നോ ? സിബിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നോ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദ്യാവലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഉത്തരങ്ങളെഴുതിയ ചോദ്യാവലി രണ്ട് ആഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച അടുത്ത സിറ്റിംഗ് നടത്താനാണ് കംപ്ലയിന്റ് അതോറിറ്റിയുടെ തീരുമാനം. ഇതിനിടയില്‍ മരങ്ങാട്ടുപിള്ളിയില്‍ വീണ്ടും സന്ദര്‍ശനം നടത്താനും അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

വാക്കാട്: പേഴുംതൊട്ടിയില്‍ മത്തായി (96) നിര്യാതനായി.

വാക്കാട്: പേഴുംതൊട്ടിയില്‍ മത്തായി (96) നിര്യാതനായി. സംസ്‌കാരം 2.30ന് വാക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ കാണക്കാരി മഞ്ഞപ്പിള്ളി കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍. ക്രിസ്റ്റിറ്റ മേരി (എസ്എടി സഭാംഗം, കീഴാറ്റൂര്‍, നെയ്യാറ്റിന്‍കര), ഏലിയാമ്മ, ഫാ. സെബാസ്റ്റ്യന്‍ എംഎസ്ടി (ഉജ്ജയിന്‍), പി.എം മാത്യു, മേരി, പി.എം തോമസ് (ആമ്പല്ലൂര്‍), അന്നമ്മ ജോയി (മീനച്ചില്‍ സഹകരണബാങ്ക്, ഇടമറ്റം), ബ്രിജിറ്റ് നടുത്തേട്ട് (എസ്ബിടി, കോട്ടയം). മരുമക്കള്‍: എല്‍സമ്മ ചേരോട്ട് ചാമക്കാലായില്‍ (ഏറ്റുമാനൂര്‍), ടി.പി വര്‍ക്കി തെക്കേത്തറപ്പില്‍ (വാക്കാട്), മേഴ്‌സി കവലക്കാട്ട് (കുറ്റൂര്‍), ജോയി കുഴിപ്പാല പൂവരണി സിപിഎം ഏരിയാക്കമ്മിറ്റിയംഗം), ജോസഫ് സെബാസ്റ്റ്യന്‍ നടുത്തേട്ട് (തഹസീല്‍ദാര്‍, കോട്ടയം), പരേതനായ കുട്ടപ്പന്‍ കുരീക്കാട്ടില്‍ (മുക്കം).

വെള്ളായിപ്പറമ്പില്‍ വി.കെ തോമസ് (80) നിര്യാതനായി

കുറവിലങ്ങാട്: വെള്ളായിപ്പറമ്പില്‍ വി.കെ തോമസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍.ജേക്കബ് മുരിക്കന്റെ കാര്‍മ്മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മര്‍ത്ത്മറിയം ഫൊറോനാപ്പള്ളിയില്‍. ഭാര്യ: ശോശാമ്മ ചേര്‍പ്പുങ്കല്‍ മണ്ണൂര്‍ വള്ളിക്കാട്ടുകുഴിയില്‍ കുടുംബാംഗം. മക്കള്‍: ഷിബി തോമസ് (ദര്‍ശന കമ്യൂണിക്കേഷന്‍സ് ), ഷൈനി (വില്ലേജ് ഓഫീസര്‍, കുറിച്ചിത്താനം), മരുമക്കള്‍: ജോസി ഇടത്തടത്തില്‍ മണ്ണയ്ക്കനാട്, (ഗ്യാലക്‌സി പേവിംഗ് ടൈല്‍സ് തോട്ടുവ), അനില മേരിവില്ല വല്ലകം (ടീച്ചര്‍ സെന്റ്‌മേരീസ് എച്ച്എസ). സഹോദരങ്ങള്‍: വി.കെ കുര്യന്‍ ( ഡിസിസി മുന്‍ പ്രസിഡന്റ്), കെ.കെ ജോസഫ് (റിട്ട.അധ്യാപകന്‍) ,വി.കെ.മാത്യു (കുറവിലങ്ങാട് പഞ്ചായത്ത് മുന്‍പ്രസിഡണ്ട്), വി.കെ.ജോണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. എച്ച്എസ്എസ് തലയോലപ്പറമ്പ്).

ലേബര്‍ ഇന്‍ഡ്യയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാര്‍

മരങ്ങാട്ടുപിള്ളി- ലേബര്‍ ഇന്‍ഡ്യാ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെയും , ലേബര്‍ ഇന്‍ഡ്യാ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 3-ാം തിയതി ലേബര്‍ ഇന്‍ഡ്യാ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു. യൂത്ത് എംപവ്വര്‍മെന്റ് ത്രൂ എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ പ്ലാനിങ് എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് സര്‍വ്വകലാശാല വാണിജ്യശാസ്ത്ര വിഭാഗം തലവന്‍ ഡോ. ശ്രീധര്‍ കാവില്‍ പ്രബന്ധം അവതരിപ്പിക്കും. ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കുന്ന സെമിനാര്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും, മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജയിംസ്, കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ജോര്‍ജ്ജ്, ഡോ. ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രോഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കടുക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസില്ല. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9388478758, 9447372438

എം.സി റോഡ് വികസനം നിര്‍ദേശങ്ങള്‍ നിരത്തി പൗരസമിതി കുറവിലങ്ങാട്: എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട അനാസ്ഥയ്ക്കും ആക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ദേശങ്ങള്‍ നിരത്തി കുറവിലങ്ങാട് പൗരസമിതി രംഗത്തിറങ്ങി. സ്ഥലം വിട്ടുനല്‍കി ഭൂവുടമകള്‍ക്ക് നിശ്ചയിച്ച് നല്‍കിയ വിലയില്‍ വിത്യാസമുണ്ടായെന്നതടക്കമുള്ള പരാതികളും പൗരസമിതി മുന്നോട്ടുവെയ്ക്കുന്നു. റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് അതിര്‍ത്തി നിര്‍ണയിച്ച് സ്ഥാപിച്ച കല്ലുകള്‍ മാറ്റിയിട്ടതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരസമതി അധികൃതരെ സമീപിച്ചിട്ടുണ്ട്. അതിര്‍ത്തി നിര്‍ണയത്തിനുശേഷം കല്ലുകള്‍ സ്ഥാപിച്ച സമയം പണപ്പിരിവ് നടത്തി നീക്കുപോക്കുകള്‍ക്ക് ശ്രമിച്ചതായും ഇതിനുശേഷം സ്ഥാപിച്ച കല്ലുകള്‍ രാത്രിയില്‍ മാറ്റിയിട്ടതായും ഇതില്‍ നടപടി സ്വീകരിക്കണമെന്നും പൗരസമിതി യോഗം ആവശ്യപ്പെടുന്നുണ്ട്. കുറവിലങ്ങാട് പള്ളിക്കവലയ്ക്കടുത്ത് ഇത്തരത്തില്‍ കല്ലുകള്‍ മാറ്റിയിട്ടതായി പരാതികള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഓടനിര്‍മ്മാണം പകുതി വഴിയില്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയതായാണ് അറിയുന്നത്. തുടര്‍ പരിശോധനകള്‍ക്കുശേഷം ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നരിക്കെയാണ് ശക്തമായ നടപടി ആവശ്യപ്പെട്ട് പൗരസമിതി രംഗത്തുളളത്. കുറവിലങ്ങാട് പള്ളിക്കവല ഭാഗത്ത് ഓടനിര്‍മ്മാണം നിലച്ചതോടെ കലുങ്ക് പണി ഒഴികെയുള്ള വികസനം നടക്കുന്നില്ല. ടൗണില്‍ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നുവെങ്കിലും വെള്ളൊഴുക്ക് നടത്താനുള്ള സൗകര്യമില്ലെന്നും പൗരസമിതി ചൂണ്ടിക്കാണിക്കുന്നു. അനധികൃത കൈയ്യേറ്റവും അനധികൃത നിര്‍മ്മാണവുമാണ് റോഡില്‍ നിന്നുള്ള വെള്ളമൊഴുകാന്‍ വഴിയില്ലാതാക്കിയത്. ഇത്തരത്തില്‍ കൈയ്യേറ്റം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച് വെള്ളൊഴുക്കിന് സൗകര്യമൊരുക്കണമെന്ന് നേരത്തെ മുതല്‍ ആവശ്യമുയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമെത്തുന്ന വികസനമെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വീതി ഉറപ്പാക്കി വികസനം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതികള്‍ നല്‍കിട്ടുള്ളതായി പൗരസമതി പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു.

കുറവിലങ്ങാട്: എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട അനാസ്ഥയ്ക്കും ആക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ദേശങ്ങള്‍ നിരത്തി കുറവിലങ്ങാട് പൗരസമിതി രംഗത്തിറങ്ങി. സ്ഥലം വിട്ടുനല്‍കി ഭൂവുടമകള്‍ക്ക് നിശ്ചയിച്ച് നല്‍കിയ വിലയില്‍ വിത്യാസമുണ്ടായെന്നതടക്കമുള്ള പരാതികളും പൗരസമിതി മുന്നോട്ടുവെയ്ക്കുന്നു.
റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് അതിര്‍ത്തി നിര്‍ണയിച്ച് സ്ഥാപിച്ച കല്ലുകള്‍ മാറ്റിയിട്ടതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരസമതി അധികൃതരെ സമീപിച്ചിട്ടുണ്ട്. അതിര്‍ത്തി നിര്‍ണയത്തിനുശേഷം കല്ലുകള്‍ സ്ഥാപിച്ച സമയം പണപ്പിരിവ് നടത്തി നീക്കുപോക്കുകള്‍ക്ക് ശ്രമിച്ചതായും ഇതിനുശേഷം സ്ഥാപിച്ച കല്ലുകള്‍ രാത്രിയില്‍ മാറ്റിയിട്ടതായും ഇതില്‍ നടപടി സ്വീകരിക്കണമെന്നും പൗരസമിതി യോഗം ആവശ്യപ്പെടുന്നുണ്ട്.
കുറവിലങ്ങാട് പള്ളിക്കവലയ്ക്കടുത്ത് ഇത്തരത്തില്‍ കല്ലുകള്‍ മാറ്റിയിട്ടതായി പരാതികള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഓടനിര്‍മ്മാണം പകുതി വഴിയില്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയതായാണ് അറിയുന്നത്. തുടര്‍ പരിശോധനകള്‍ക്കുശേഷം ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നരിക്കെയാണ് ശക്തമായ നടപടി ആവശ്യപ്പെട്ട് പൗരസമിതി രംഗത്തുളളത്. കുറവിലങ്ങാട് പള്ളിക്കവല ഭാഗത്ത് ഓടനിര്‍മ്മാണം നിലച്ചതോടെ കലുങ്ക് പണി ഒഴികെയുള്ള വികസനം നടക്കുന്നില്ല.
ടൗണില്‍ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നുവെങ്കിലും വെള്ളൊഴുക്ക് നടത്താനുള്ള സൗകര്യമില്ലെന്നും പൗരസമിതി ചൂണ്ടിക്കാണിക്കുന്നു. അനധികൃത കൈയ്യേറ്റവും അനധികൃത നിര്‍മ്മാണവുമാണ് റോഡില്‍ നിന്നുള്ള വെള്ളമൊഴുകാന്‍ വഴിയില്ലാതാക്കിയത്. ഇത്തരത്തില്‍ കൈയ്യേറ്റം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച് വെള്ളൊഴുക്കിന് സൗകര്യമൊരുക്കണമെന്ന് നേരത്തെ മുതല്‍ ആവശ്യമുയര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമെത്തുന്ന വികസനമെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വീതി ഉറപ്പാക്കി വികസനം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതികള്‍ നല്‍കിട്ടുള്ളതായി പൗരസമതി പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു.

കുറവിലങ്ങാട്ട് അനധികൃത കെട്ടിനിര്‍മാണം പെരുകുന്നു ഉറക്കം നടിച്ച് പഞ്ചായത്തധികൃതര്‍

കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശത്ത് അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ സാധാരണമാകുമ്പോഴും ഒന്നുമറിയാതെ പഞ്ചായത്ത് ഉറക്കം നടിക്കുന്നു. പഞ്ചായത്തിന്റെ വിളിപ്പാടകലെയടക്കം അനധികൃതമായി കെട്ടിട നിര്‍മ്മാണം പൊടിപൊടിച്ചപ്പോഴും മുഖം തിരിച്ച് നിന്ന് പഞ്ചായത്ത് സമ്മതം മൂളിയെന്ന് ആക്ഷേപം ശക്തമായിരിക്കുകയാണ്.
കെട്ടിടനിര്‍മാണ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സാധാരണക്കാരനെ വട്ടംകറക്കുന്ന പഞ്ചായത്താണ് അനധികൃത നിര്‍മാണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത്. കാലപ്പഴക്കംചെന്ന കെട്ടിടങ്ങള്‍ പുതുക്കിനിര്‍മിക്കുമ്പോള്‍ പെരുമാറ്റച്ചട്ടം പാലിക്കേണ്ടിവരുന്നതിന്റെ പേരില്‍ റോഡില്‍നിന്നു നിശ്ചിത അകലം പാലിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ അകലംപാലിക്കുമ്പോള്‍ കെട്ടിടങ്ങളുടെ വിസ്തൃതി കുറയുമെന്നതിനാല്‍ പഴയ കെട്ടിടം നിലനിര്‍ത്തി മറ സൃഷ്ടിച്ച് കെട്ടിടനിര്‍മാണം നടത്തുകയാണു ചെയ്യുന്നത്. കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പഴയകെട്ടിടത്തിന്റേതായി നിലനിര്‍ത്തിയിരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. പുതിയ കെട്ടിടനിര്‍മാണത്തിന് അപേക്ഷിക്കാതെയും അനുമതി നേടാതെയും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നു പഞ്ചായത്ത് അധികൃതര്‍ നേരിട്ടറിഞ്ഞിട്ടും നടപടിയെക്കുറിച്ച് ആലോചന പോലുമില്ല.
അടുത്തനാളില്‍ ഇത്തരമൊരു കെട്ടിടനിര്‍മാണത്തിന് പഞ്ചായത്ത് നല്‍കിയ മൗനാനുവാദം അധികൃതര്‍ക്കുതന്നെ പുലിവാലായി. ഈ കെട്ടിടം നിര്‍മാണം കണ്ട് മറ്റുചിലര്‍ അപേക്ഷയുമായി രംഗത്തെത്തിയതോടെ അധികൃതര്‍ വെട്ടിലായി. ഒടുവില്‍ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമായി ആരംഭിച്ചവര്‍ക്ക് എങ്ങുമെത്തിക്കാനാകാതെ പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നിരിക്കുകയാണ്. എംസി റോഡിനോടു ചേര്‍ന്നുള്ള പല കെട്ടിടങ്ങളും മുഖംമിനുക്കലെന്ന പേരില്‍ പൂര്‍ണമായും മാറ്റിപ്പണിതപ്പോഴും ഒന്നുമറിഞ്ഞില്ലെന്ന ഭാവമായിരുന്നു പഞ്ചായത്ത് അധികൃതര്‍ക്ക്. എന്നാല്‍ കെട്ടിടനിര്‍മാണത്തിന് അപേക്ഷ നല്‍കിയാല്‍ നടപടിക്രമങ്ങളും നൂലാമാലകളുമായി ആഴ്ചകള്‍ കാത്തിരിക്കേണ്ട സ്ഥിതിയിലാകും അപേക്ഷകന്‍.

വാക്കാട്: പേഴുംതൊട്ടിയില്‍ പി.ഡി മത്തായി (96) നിര്യാതനായി

വാക്കാട്: പേഴുംതൊട്ടിയില്‍ പി.ഡി മത്തായി (96) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2.30ന് വാക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റു

മരങ്ങാട്ടുപിള്ളി: മദ്യലഹരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. തടിലോഡിംഗ് തൊഴിലാളിയായ മരങ്ങാട്ടുപിള്ളി നെടുമ്പാറ വെട്ടിത്തോട്ടത്തില്‍ സിറിള്‍(40)നാണ് ഇന്നലെ വൈകുന്നേരം നാലരയോടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റത്. സിറിളിനെ പാലാജനറലാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറിച്ചിത്താനം വില്ലേജ് ജംഗ്ഷനിലെ കളളുഷാപ്പിനുമുന്‍പിലായിരുന്നു സംഘര്‍ഷം. സിറിളിന്റെ ഇടതുകാലിന്റെ തുടയ്ക്കും വലതുകൈയ്യുടെ തോളിലും വെട്ടേറ്റിട്ടുള്ളതായാണ് പറയുന്നത്. സംഭവവുമായിബന്ധപ്പെട്ട് കുറിച്ചിത്താനം സ്വദേശി മൈലയ്ക്കല്‍ സോണി(36)യ്‌ക്കെതിരെ കേസടുത്തതായി എസ്‌ഐ അജേഷ്‌കുമാര്‍ പറഞ്ഞു.

റാലി നടത്തി

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലിയര്‍പ്പിച്ച് കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹയര്‍സെക്കന്റി സ്‌കൂള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ നടത്തിയ റാലി.