കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: June 2015

എം.ജി ബിഎസ്‌സി: കുറവിലങ്ങാട് ദേവമാതായ്ക്ക് മൂന്ന് ഒന്നാംറാങ്കുകള്‍

വിവിധ വിഷയങ്ങളിലെ ആദ്യ മൂന്ന് റാങ്കുകളില്‍ ആറെണ്ണം ദേവമാതായിലെ വിദ്യാര്‍ത്ഥികള്‍ക്ക്

കുറവിലങ്ങാട്: എം.ജി സര്‍വകലാശാലയിലെ ബി.എസ്‌സി പരീക്ഷയില്‍ മൂന്നുവിഷയങ്ങളിലെ ഒന്നാം റാങ്ക് ദേവമാതായ്ക്ക് സ്വന്തം. കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി വിഷയങ്ങളിലാണ് സര്‍വകലാശാലയിലെ ഒന്നാംസ്ഥാനം ദേവമാതായിലെ മിടുക്കര്‍ കൈയ്യടക്കിയത്. കെമിസ്ട്രിയില്‍ അന്‍ജുജോസ്, ഫിസിക്‌സില്‍ അനു എ. ജോര്‍ജ്, ബോട്ടണിയില്‍ വിനീത എസ്. ബാബു എന്നിവരാണ് സര്‍വകലാശാലയിലെ ഒന്നാംറാങ്കുകാരായത്.
ബിഎസ്‌സി സുവോളജിയില്‍ കോളജിലെ വീണ ജെ. ഗോവിന്ദിന് രണ്ടാം റാങ്ക് ലഭിച്ചു. ബിഎസ്‌സി ബോട്ടണിയിലെ ഒന്നാംറാങ്കിനൊപ്പം മൂന്നാം റാങ്കും ദേവമാതായ്ക്കാണ്. മജ്ഞു മോഹനിലൂടെയാണ് കോളജിലേയ്ക്ക് ബിഎസ്‌സി ബോട്ടണി മൂന്നാം റാങ്കെത്തിയത്. ബികോമിലും മൂന്നാം റാങ്ക് ദേവമാതായ്ക്കാണ്. സോളമന്‍ പൈലി മൂന്നാംറാങ്ക് നേടി.
കെമിസിട്രിയില്‍ 3.89 ഗ്രേഡ്‌പോയിന്റ് നേടിയാണ് അന്‍ജു ജോസിന്റെ ഒന്നാം റാങ്ക്. മുത്തോലപുരം നടുവിലെചെന്നംകുളം വിമുക്തഭടന്‍ ജോസ് മാത്യുവിന്റെയും ലിസമ്മയുടെയും മകളാണ് രസതന്ത്രത്തില്‍ റാങ്ക് ജേതാവായ ഈ മിടുക്കി. ഇലയ്ക്കാട് ആണ്ടാശേരില്‍ അധ്യാപക ദമ്പതികളായ ജോര്‍ജ് തോമസിന്റെയും കുഞ്ഞമ്മ ജോര്‍ജിന്റെയും മകളാണ് ഫിസിക്‌സില്‍ ഒന്നാം റാങ്ക് നേടിയ അന്‍ജു ജോര്‍ജ്. 3.85 ആണ് ഗ്രേഡ് പോയിന്റ്. ബോട്ടണിയില്‍ 3.83 ഗ്രേഡ് പോയിന്റുമായാണ് വിനീത എസ്. ബാബുവിന്റെ ഒന്നാം റാങ്ക്. തിരുമാറാടി ആര്‍ദ്രയില്‍ ബി.എസ് ബാബുവിന്റെയും ആര്‍. കൃഷ്ണകുമാരിയുടേയും മകളാണ് ഈ മിടുക്കി.
സുവോളജിയില്‍ രണ്ടാം റാങ്ക് നേടിയ വീണ ജെ. ഗോവിന്ദ് വൈക്കം ശ്രീനിവാസില്‍ എയര്‍ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ ജയഗോവിന്ദിന്റേയും സുഷമയുടേയും മകളാണ്. 3.84 ഗ്രേഡ് പോയിന്റ് നേടി.
ആദ്യ മൂന്ന് റാങ്കുകളിലെ ആറെണ്ണത്തിനൊപ്പം ബിഎസ് സി മാത്തമാറ്റിക്‌സില്‍ രണ്ട് നാലാം റാങ്കുകളും ഒരു ആറാം റാങ്കും ദേവമാതായ്ക്കാണ്. കീര്‍ത്തി ഗോപിയും എസ്. ഹരിയും നാലാം റാങ്ക് നേടിയതിനൊപ്പം ബ്ലസണ്‍ ബാബുവിലൂടെ ആറാം റാങ്ക് കോളജിലെത്തി.
എം.ജി സര്‍വകലാശാലയില്‍ ബിഎസ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാരില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് റാങ്കുകളുടെ തിളക്കവും ദേവമാതായിലെത്തുന്നത്. മുന്‍വര്‍ഷങ്ങളിലും ദേവമാതായിലേയ്ക്ക് സര്‍വകലാശാലയുടെ ഒന്നാംസ്ഥാനങ്ങളുടെ പ്രവാഹമായിരുന്നു.
റാങ്ക് ജേതാക്കളേയും വിജയികളായ മറ്റ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കോളജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ് പര്യാത്ത് എന്നിവര്‍ അഭിനന്ദിച്ചു.
ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി പ്രത്യേകസമ്മേളനം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍ അറിയിച്ചു.

കുറവിലങ്ങാട് പള്ളിയില്‍ ആവേശമുയര്‍ത്തി മിഷന്‍ ലാന്റ് പ്രദര്‍ശനം

കുറവിലങ്ങാട്: മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത വിളിച്ചോതി സണ്‍ഡേസ്‌കൂള്‍, ചെറുപുഷ്പ മിഷന്‍ലീഗ് സംഘടിപ്പിച്ച”മിഷന്‍ ലാന്റ്’ ഇടവകയ്ക്കും നാടിനും പുത്തന്‍ അനുഭവമായി. മുത്തിയമ്മ ഹാളില്‍ നടന്ന മിഷന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍ നിര്‍വ്വഹിച്ചു. വിവിധ കോണ്‍ഗ്രിഗ്രേഷനിലുള്ള സന്യാസിനികളുടെ സ്റ്റാളുകളുടെ ഉത്ഘാടനം ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറ നടത്തി.
വിവിധ ക്ലാസുകളുടെ നേത്യത്വത്തില്‍ അറുപതോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് സ്റ്റാളുകള്‍ സന്ദര്‍ശിച്ചത്. സ്റ്റാളുകളില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുസണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ മാതാപിതക്കളും മിഷന്‍ ലാന്റ് സന്ദര്‍ശിക്കുകയും ചെയ്തു. സന്ദര്‍ശകര്‍ക്കായുള്ള വിവിധ മത്സര പരിപാടികളുടെ ഉത്ഘാ
ടനം ഹെഡ്മാസ്റ്റര്‍ ബോബിച്ചന്‍ നിധീരി നിര്‍വ്വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്റ് ജേക്കബ് ചാലാശേരില്‍, കണ്‍വീനര്‍ സിജോ രണ്ടാനിക്കല്‍ എന്നിവര്‍ നേത്യത്വം കൊടുത്തു.

മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ അരക്കോടിയുടെ കൃഷിനാശം

കുറവിലങ്ങാട്: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ വ്യാപക കൃഷിനാശം. അരക്കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തി. പഞ്ചായത്തിലെ ആറ്, ഏഴ്, 11, രണ്ട് എന്നീ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ആണ്ടൂര്‍, കോഴിക്കൊമ്പ്, കുര്യനാട് മേഖലയിലാണ് കാര്യമായ നാശനഷ്ടങ്ങള്‍ നേരിട്ടത്. ഈ മേഖലയില്‍ അഞ്ച് ഹെക്ടര്‍ സ്ഥലത്തെ വാഴകൃഷി കാറ്റില്‍ തകര്‍ന്നു. കുലവാഴകളടക്കമാണ് നശിച്ചത്. 1600 റബര്‍ മരങ്ങള്‍ ഒടിഞ്ഞും വീണും നശിച്ചു. 180 ജാതി കാറ്റില്‍ തകര്‍ന്നു. രണ്ട് ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി, മൂന്ന് ഹെക്ടര്‍ സ്ഥലത്തെ കപ്പകൃഷി എന്നിവയും നശിച്ചതായാണ് കണക്ക്. ഈ മേഖലിയില്‍ 10 വീടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്.
കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കകളും ശക്തമായി ഉയരുന്നുണ്ട്.
……………

കാറ്റില്‍ മരശിഖിരം വീണ് കര്‍ഷക തൊഴിലാളി മരിച്ചു

കുറവിലങ്ങാട്: കാറ്റില്‍ മരശിഖിരം വീണ് കര്‍ഷകതൊഴിലാളി മരിച്ചു. കുര്യനാട് മുണ്ടിയാനിപ്പുറത്ത് എം.സി ജോയി (56)യാണ് ഇന്നലെ വൈകുന്നേരം നാലരയോടെയുണ്ടായ കാറ്റില്‍ പണിക്കെത്തിയ കൃഷിസ്ഥത്തലത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ജോയിയും മറ്റ് മൂന്ന് കര്‍ഷകതൊഴിലാളികളും ചേര്‍ന്ന് കുര്യനാട് എം.സി റോഡരുകിലുള്ള തെക്കേമുണ്ടിയാനിപ്പുറത്ത് എം.ഡി ദേവസ്യയുടെ (കൊച്ച്) വീട്ടില്‍ റബര്‍തൈ നടുകയായിരുന്നു. ഇതിനിടയില്‍ ശക്തമായ കാറ്റെത്തിയതോടെ എല്ലാവരും കൃഷിയിടത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഓട്ടത്തിനിടയില്‍ ജോയിയുടെ ശരീരത്തിലേയ്ക്ക് കൃഷിയിടത്തിലെ ആഞ്ഞിലിയുടെ ശിഖരം ഒടിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ജോയിയെ മോനിപ്പള്ളിയിലെ സ്വാകര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: കുണിഞ്ഞി അമ്മിയാനിക്കില്‍ കുടുംബാംഗം ഫിലോമിന. മക്കള്‍: ജോബി (അമ്മൂസ് പെയിന്റിംഗ് വര്‍ക്‌സ് കുര്യനാട്), ജില്‍ബി, സോജന്‍ (അബുദാബി). മരുമക്കള്‍: രന്‍ജു വെളുത്തേടത്തുപറമ്പില്‍ (ചെറുവാണ്ടൂര്‍), റെനീഷ് ചാലുംപുറത്ത് (വെമ്പള്ളി).

കാര്‍ഷികമേഖലയിലെ നഷ്ടപരിഹാരം ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി

കുറവിലങ്ങാട്: കാര്‍ഷിക മേഖലയില്‍ നാശനഷ്ടം നേരിടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ഉയര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇത് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. കുറവിലങ്ങാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ പണിതീര്‍ത്ത വ്യാപാരസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഷിമേഖലയിലെ നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ മന്ത്രിയുടെ ശ്രദ്ധയുണ്ടാകണമെന്നും അധ്യക്ഷത വഹിച്ച മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി, ജില്ലാ പഞ്ചായത്തംഗം മിനി ബാബു, അംബികാ സുകുമാരന്‍, പി.എന്‍ മോഹനന്‍, കെ.കെ ശശികുമാര്‍, പി.സി കുര്യന്‍, ജോജി സി. ഏബ്രഹാം, ടി. ജോസഫ്, സദാനന്ദ ശങ്കര്‍, സെബാസ്റ്റിയന്‍ ആളോത്ത്, ടി.എന്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നീളം 118 അടി ഇത് കുറവിലങ്ങാട്ടെ ഒരു ബോര്‍ഡ്

കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് വ്യാപാരസമുച്ചയത്തിന്റെ ബോര്‍ഡ് കാഴ്ചക്കാര്‍ക്ക് കൗതുകവും അമ്പരപ്പും സമ്മാനിക്കുന്നു. സാധാരണ കൊച്ചു ബോര്‍ഡുകള്‍ കണ്ടിട്ടുള്ള നാട്ടുകാര്‍ക്കു മുന്നില്‍ 118 അടി നീളത്തിലാണ് ഒരു നെടുനീളന്‍ ബോര്‍ഡ് നില്‍ക്കുന്നത്. മൂന്നടി വീതിയാണ് ബോര്‍ഡിനുള്ളത്. എട്ടുമുറികളുള്ള കെട്ടിടത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ നീളുന്ന കൂറ്റന്‍ ബോര്‍ഡ്. 354 ചതുരശ്ര അടി വലിപ്പമുള്ള ബോര്‍ഡ് ജിഐ പൈപ്പില്‍ കുറവിലങ്ങാട്ടെ ഫ്‌ളക്‌സ് പ്രിന്റിംഗ് സ്ഥാപമായ മള്‍ബറിയാണ് തയ്യാറാക്കിയത്. സ്വകാര്യ പങ്കാളിത്തത്തോടെ പണിതീര്‍ത്ത കെട്ടിടത്തിന്റെ ബോര്‍ഡും ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോള്‍.

മരങ്ങാട്ടുപിള്ളി, കുര്യനാട് മേഖലയില്‍ കാറ്റില്‍ കനത്ത നാശം , പത്തോളം വീടുകള്‍ തകര്‍ന്നു

ആണ്ടൂരിലെ എസ്എംഇ കെട്ടിടത്തിനും നാശം
മരംവീണ് ഓട്ടോ തകര്‍ന്നു

കുറവിലങ്ങാട്: ഇന്നലെ വൈകുന്നേരം മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ മരങ്ങാട്ടുപിള്ളി, ആണ്ടൂര്‍, കുര്യനാട് മേഖലയില്‍ വ്യാപകനാശം. കാര്‍ഷികമേഖലയ്ക്കാണ് കനത്തപ്രഹരമേറ്റിട്ടുള്ളത്. കുര്യനാട് മരത്തിന്റെ ശിഖിരം വീണ് ഒരാള്‍ മരിച്ചു. കുര്യനാട് മുണ്ടിയാനിപ്പുറത്ത് എം.സി ജോയി (56)യാണ് മരിച്ചത്.
ആണ്ടൂരിലെ എസ്എഇയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. മരംവീണ് ഓട്ടോറിക്ഷ പുല്ലാട്ട് ലൈജുവിന്റെ ഓട്ടോ തകര്‍ന്നു.
എള്ളങ്കില്‍ കുഞ്ഞുമോന്‍, ശശി വാളിയാങ്കിയില്‍, ഗോപി ഇല്ലിക്കല്‍, നെടുമ്പുറത്ത് ബാബു എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ആണ്ടൂര്‍ വിശ്വകര്‍മ്മ ക്ഷേത്രംത്തിനും കേടുപാടുകളുണ്ടായി.
ടോമി എള്ളങ്കിയില്‍, ഔസേപ്പച്ചന്‍ കാഞ്ഞിരംതറപ്പേല്‍, ജോസ് കളങ്ങര, കൊച്ച് പ്ലാച്ചില്‍, കേശവപണിക്കര്‍ ഐരാറ്റില്‍, വര്‍ഗീസ് വെട്ടുകുഴിയില്‍ തുടങ്ങിയവര്‍ കാര്‍ഷിക നഷ്ടം നേരിട്ടവരില്‍പ്പെടുന്നു.
കുര്യനാട് മേഖലയില്‍ കാറ്റില്‍ നൂറുകണക്കിന് കുലവാഴകളാണ് നശിച്ച നിലയിലുളളത്. വന്‍മരങ്ങള്‍ പലതും കടപുഴകിയ നിലയിലാണ്.

നാടിന്റെ ഓര്‍മ്മ പുതുക്കാന്‍ കോഴാക്കാര്‍ ദയറിലേക്ക് സംഗമം നാളെ

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക സമുന്നത നേതാക്കളെ സമ്മാനിച്ച മീനച്ചില്‍ താലൂക്കില്‍നിന്നും യു.കെ.-യിലേക്ക് കുടിയേറി പ്രവാസജീവിതം നയിക്കുന്ന കോഴാ നിവാസികളുടെ സംഗമത്തിന് നാളെ ദയാറില്‍ തിരിതെളിയുന്നു. രാവിലെ പതിനൊന്ന് മുതല്‍ റിവര്‍ സൈഡ് ഹാളില്‍ നടക്കുന്ന കോഴാ സംഗമം കുടുംബ രജിസ്ട്രഷനോടെ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകള്‍. കേരളീയ തനിമയില്‍ രുചിയേറിയ നാടന്‍ ഭക്ഷണശാലകള്‍ കലാകായിക മത്സരങ്ങള്‍ എന്നിവ സംഗമത്തിന് മാറ്റുകൂട്ടും. കോഴാ സംഗമത്തിന് വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന കോഴാ കുടുംബസംഗമ സമ്മേളനത്തിന് സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

എന്‍സിസി ട്രക്ക് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക്പരിക്ക്.

കുറവിലങ്ങാട്: എന്‍സിസി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ മരങ്ങാട്ടുപിള്ളി-കടപ്ലാമറ്റം റോഡിലായിരുന്നു അപകടം. റോഡരുകിലെ തിട്ടയിലിടിച്ച് ട്രക്ക് നിയന്ത്രണം വിടുകയായിരുന്നു. എന്‍സിസി 17 ബറ്റാലിയന്‍ സിവില്‍ഡ്രൈവര്‍ ചെമ്പിളാവ് വടക്കേടത്ത് സുദര്‍ശന്‍(53), ഹവീല്‍ദാര്‍ ഹരിയാനാ സ്വദേശി ഹര്‍വീന്ദര്‍സിംഗ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കെഎല്‍ഡി ബോര്‍ഡ് മുന്‍ എംഡി ഡോ. പി.ജെ ജോസഫ് പൈനാപ്പള്ളില്‍ (74) നിര്യാതനായി

കുറവിലങ്ങാട്: കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കോഴാ പൈനാപ്പിള്ളില്‍ ഡോ. പി.ജെ ജോസഫ് (74) നിര്യാതനായി. സംസ്‌കാരം ശനി 2.30ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. ഇന്‍ഡോ സ്വിസ് പ്രൊജക്ട് മാട്ടുപ്പെട്ടി, കുളത്തുപ്പുഴ, മുവാറ്റുപുഴ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ വത്സമ്മ (വെറോനിക്ക) ആയവന മുടവന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സാം ജോസഫ് (ഡി ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ്, കുറവിലങ്ങാട്)
ടോം ജോസഫ് (ഫോര്‍ടെക് സിസ്റ്റംസ്, എറണാകുളം) ലിസ് സനില്‍ മഠത്തില്‍ (കോതമംഗലം). മരുമക്കള്‍: സുജ സാം പറപ്പള്ളി പെരിന്തല്‍മണ്ണ (ടീച്ചര്‍, സിഎംഎസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, കോട്ടയം), റെജി ഒമേഗ പുതുശേരി (കാലടി)
ഡോ. സനില്‍ ജോസഫ് മഠത്തില്‍, മുള്ളങ്കൊല്ലി (ധര്‍മ്മഗിരി ഹോസ്പിറ്റല്‍, കോതമംഗലം) സഹോദരങ്ങള്‍: പ്രഫ. പി.ജെ ജോണ്‍, ത്രേസ്യാമ്മ ജോര്‍ജ് വരിക്കമാക്കല്‍ (കോതമംഗലം), പ്രഫ. പി.ജെ സിറിയക്, പരേതയായ പെണ്ണമ്മ ജോസഫ്.

കാളികാവ് ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന നാല് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത നിലയില്‍

കുറവിലങ്ങാട്: തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാളികാവ് ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രി കവര്‍ച്ച. ക്ഷേത്രത്തിന്റെ ശ്രീകവേലിന്റെ വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. നാലമ്പലത്തിനുള്ളിലുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഏഴ് ഭണ്ഡാരങ്ങളില്‍ നാലെണ്ണം തല്ലിതകര്‍ത്ത് പണം കവര്‍ന്നു. ഒരു ഭണ്ഡാരം സ്റ്റോറിനുള്ളില്‍ വെച്ചും മറ്റ് മൂന്നെണ്ണം ക്ഷേത്രമുറ്റത്തിന് പുറത്തെത്തിച്ചുമാണ് തല്ലിപ്പൊളിച്ചത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാദിവസവും സ്ഥാപിക്കുകയും വൈകുന്നേരമെടുത്ത് സ്റ്റോറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഭണ്ഡാരങ്ങളാണിവ. കഴിഞ്ഞ ഒരുമാസത്തിലേറെയായി തുറക്കാത്ത ഈ ഭണ്ഡാരങ്ങളില്‍ കാണിക്കയായി ലഭിച്ച പണമുണ്ട്. ക്ഷേത്രമുറ്റത്തിന് സമീപം ഉപേക്ഷിച്ച നിലയിലുള്ള ഭണ്ഡാരങ്ങളില്‍ ചില്ലറ നാണയങ്ങളുണ്ട്.
ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്തനിലയിലാണെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി അവ തുറന്ന് നോക്കാത്തതിനാല്‍ കൂടുതല്‍ മോഷണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മാസങ്ങള്‍ക്കുമുമ്പും ഈ ക്ഷേത്രത്തില്‍ എണ്ണകൗണ്ടറില്‍ മോഷണം നടന്നിരുന്നു. ഇന്നലെയും എണ്ണകൗണ്ടര് പൂട്ടുപൊളിച്ച് മോഷണശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്രചുറ്റുമതിലിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷണസംഘം അകത്തുകയറിയതെന്നാണ് വിലയിരുത്തല്‍. സ്‌റ്റോറിന്റെ പൂട്ടുതകര്‍ത്തെറിഞ്ഞ നിലയിലാണ്. കുറവിലങ്ങാട് എസ്‌ഐ കെ.ആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.