കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: May 2015

വഴിയില്‍ കളഞ്ഞുകിട്ടിയ പണം ഉടമസ്ഥയെ കണ്ടെത്തി നല്‍കി യുവാക്കള്‍

കുറവിലങ്ങാട്: വഴിയില്‍ കളഞ്ഞുകിട്ടിയ പണവും ബാങ്ക് പാസ് ബുക്കും ഉടമസ്ഥയെ കണ്ടെത്തി നല്‍കി യുവാക്കള്‍ നാടിനും വീടിനും മാതൃകയായി. ഇന്നലെ എം.സി റോഡില്‍ കോഴാ മുട്ടുങ്കല്‍ ജംഗ്ഷനില്‍ നിന്ന് ലഭിച്ച 8500 രൂപയും ബാങ്ക് പാസ്ബുക്കുമാണ് യുവാക്കളുടെ സത്യസന്ധതയില്‍ ഉടമസ്ഥയ്ക്ക് ലഭിച്ചത്. കുറവിലങ്ങാട് സ്വദേശികളും സുഹൃത്തുക്കളുമായ മിഥുന്‍ ആന്റണി, ക്രിസ്റ്റി മാളിയേക്കല്‍, അര്‍ജുന്‍ രവീന്ദ്രന്‍, ബിനു വര്‍ഗീസ്, സാജന്‍ എന്നിവരാണ് പണം കൈമാറി മാതൃകയായത്. കെസിവൈഎം യൂണിറ്റ് പ്രവര്‍ത്തകരാണ് ഇവരില്‍ നാലുപേര്‍. നിധിന്‍ യൂണിറ്റ് പ്രസിഡന്റിന്റെ ചുമതലയും വഹിക്കുന്നു.
ഇന്നലെ രാവിലെ പണവും ബാങ്ക് പാസ് ബുക്കും ലഭിച്ചതോടെ ഉടമസ്ഥനെ കണ്ടെത്തി നല്‍കാന്‍ സുഹൃത്തുക്കള്‍ ശ്രമം നടത്തി. വിജയിക്കാതെ വന്നതോടെ ഇവര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. സ്‌റ്റേഷനിലെത്തിയതോടെ പോലീസും യുവാക്കള്‍ക്കൊപ്പം ചേര്‍ന്നു. കൂട്ടായ പരിശ്രമത്തില്‍ പണം നഷ്ടപ്പെട്ടത് ഇലയ്ക്കാട് സ്വദേശിനി ശ്രീലേഖയാണെന്ന് വ്യക്തമാകുകയായിരുന്നു. പാസ്ബുക്കിലെ വിലാസവും വിവരവും ഉപയോഗിച്ചാണ് പണം നഷ്ടപ്പെട്ടയാളെ പോലീസ് കണ്ടെത്തിയത്. പോലീസിന്റെ വിളിയെത്തിയപ്പോഴാണ് തന്റെ പണം നഷ്ടപ്പെട്ടതായി ശ്രീലേഖ അറിയുന്നത്.
ബാങ്കിലെത്തി പണം പിന്‍വലിച്ച് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്നു ശ്രീലേഖ. പ്ലാസ്റ്റിക്ക് കൂട്ടിലിട്ട് പാസ് ബുക്കിലാക്കിയാണ് പണം വെച്ചിരുന്നത്. സ്‌കൂട്ടറില്‍ യാത്രചെയ്യവേ പണമടങ്ങിയ പാസ് ബുക്ക് നഷ്ടപ്പെട്ട വിവരം അവര്‍ അറിഞ്ഞിരുന്നില്ല. പണം കണ്ടെത്തി നല്‍കിയ യുവാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് പണം കൈമാറിയതോടെ ഇലംതലമുറയുടെ സത്യസന്ധതയ്ക്ക് നാട് സാക്ഷിയായി.

നാടോടി മോഷണസംഘങ്ങള്‍ പെരുകുന്നു ഇടപാടുകള്‍ അക്രിപെറുക്കലിന്റെ മറവില്‍

കുറവിലങ്ങാട്: ആക്രിസാധനങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ വീടുകളിലെത്തുന്ന നാടോടി സംഘങ്ങള്‍ മോഷണം നടത്തുന്നതായി ആക്ഷേപം ശക്തമാകുന്നു. ഇന്നലെ കളത്തൂര്‍ കണിയോടി ഭാഗത്ത് ഇത്തരത്തലൊരു സംഘം നാട്ടുകാരുടെ വലയിലായി.
വീടുകളിലെത്തുന്ന നാടോടി സ്ത്രീകളിലൊരാള്‍ വീട്ടുകാരോട് കുശലം പറയുകയോ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയോ ചെയ്യുമ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ വീടിന്റെ പരിസരത്തുള്ള ഉപയോഗയോഗ്യമായ പാത്രങ്ങളടക്കം ആക്രിക്കൊപ്പം ചാക്കിലാക്കുകയാണ് രീതി. വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയാല്‍ വീട്ടുവളപ്പില്‍ വലിച്ചെറിഞ്ഞ മാലിന്യക്കുപ്പികളും പൊട്ടിക്കീറിയ പ്ലാസ്റ്റിക് പാത്രങ്ങളും മാത്രമാണ് ശേഖരിച്ചതെന്ന് ചാക്ക് തുറന്നുകാട്ടി സമര്‍ത്ഥിക്കും.
കൊച്ചുകുട്ടികളെ ഉള്‍പ്പെടുത്തിയെത്തുന്ന സംഘങ്ങള്‍ നാട്ടുകാരുടെ പിടിയിലായാലും നടപടികള്‍ക്ക് പോലീസ് നേരിടുന്ന പ്രതിസന്ധികള്‍ ഏറെയാണ്. കുട്ടികളെ കൈയ്യിലെടുത്തും കരയിപ്പിച്ചുമൊക്കെ സഹതാപം നേടുകയാണ് ഇവരുടെ രീതി.
ഇന്നലെ കണിയോടിയ്ക്കല്‍ ഭാഗത്തുനിന്ന് നാട്ടുകാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആറംഗസംഘത്തെയാണ് പോലീസിനെ ഏല്‍പ്പിച്ചത്. പരിശോധനയില്‍ ഒരു വീട്ടില്‍ നിന്ന് ഉപയോഗയോഗ്യമായ ഒരു പാത്രം കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

അപകടവളവുകള്‍ നിവര്‍ത്തി എം.സി റോഡ് വികസിക്കുന്നു

കുറവിലങ്ങാട്: എം. സി റോഡില്‍ നിരവധി അപകടമരണങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കും കാരണമായ അപകടവളവുകള്‍ നിവരുന്നു. എം.സി റോഡ് വികസനത്തിന്റെ ഭാഗമായാണ് അപകടവളവുകള്‍ക്ക് ശാപമോക്ഷമാകുന്നത്. എം.സി റോഡില്‍ പട്ടിത്താനം മുതല്‍ മുവാറ്റുപുഴ വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ റീച്ചില്‍ പട്ടിത്താനം മുതല്‍ കുര്യനാട് വരെയുളള ഭാഗത്താണ് പ്രധാനമായും വളവ് നിവര്‍ക്കലും ഓടനിര്‍മ്മാണവും ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഏറ്റുമാനൂരിനും കൂത്താട്ടുകുളത്തിനുമിടയില്‍ എം.സി റോഡില്‍ അപകടങ്ങള്‍ക്ക് പ്രധാനകാരണമായിരുന്നത് വളവുകളായിരുന്നു. അപകടവളവിനൊപ്പം അമിതവേഗം കൂടിയൊരുമിക്കുന്നതോടെ പലപ്പോഴും അപകടമരണങ്ങള്‍ ആവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളും ഉടലെടുത്തിരുന്നു. എം.സി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് ഇവിടെ നടന്ന അപകടങ്ങളുടെ കണക്ക് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡാണ്. തുടര്‍ന്ന് എല്‍പിജി ഗോഡൗണ്‍ ഭാഗത്തും വളവ് നിവര്‍ത്തുന്നുണ്ട്. പട്ടിത്താനം ഭാഗത്തെ വളവ് നിവരുന്നത് വാഹനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും. തുടര്‍ന്ന് വെമ്പള്ളിക്കടുത്തേയ്‌ക്കെത്തുന്ന വളവും ഭംഗിയായി നിവര്‍ത്തിക്കഴിഞ്ഞു. വെമ്പള്ളിവലിയ പാലവും വികസനത്തിന്റെ ഭാഗമായി വീതികൂട്ടുന്നുണ്ട്. കുര്യം ജംഗ്ഷന് മുമ്പ്, കാളികാവ് ഭാഗം എന്നിവിടങ്ങളിലും വളവുകള്‍ നിവരുന്നുണ്ട്. കുറവിലങ്ങാട് ജംഗ്ഷന്‍ പിന്നിട്ടാല്‍ പിന്നെ കോഴാ മേഖലയിലാണ് കാര്യമായ മുഖമാറ്റമുണ്ടാകുന്നത്. സംസ്ഥാന സീഡ് ഫാമിന്റെ പാടം പ്രയോജനപ്പെടുത്തി കോഴാ ജംഗ്ഷനടക്കം വികസിപ്പിക്കുന്നുണ്ട്.
തുടര്‍ന്ന് ബ്ലോക്ക് ജംഗ്ഷനു സമീപം വട്ടംങ്കുഴി വളവ്, അരീത്ര വളവ് എന്നിവയും നിവര്‍ത്തും. ഈ പ്രദേശത്ത് സയന്‍സ് സിറ്റിയുടെ പ്രധാന പ്രവേശന കവാടം എന്നനിലയില്‍ വലിയ വികസനമാണ് ലക്ഷ്യമിടുന്നത്. ആയിരക്കണക്കായ വാഹനങ്ങളും യാത്രക്കാരും എത്തുന്ന സ്ഥലമെന്ന നിലയില്‍ പ്രവേശനകവാടമെത്തുന്ന സ്ഥലത്ത് പ്രത്യേക പരിഗണന നല്‍കിയാണ് വികസനം.
മോനിപ്പള്ളിയില്‍ കൊള്ളിവളവും കോളനി ജംഗ്ഷനിലെ വളവും നിവരുന്ന പട്ടികയിലാണ്. അരിവാ വളവ് നിവരുമെന്നതാണ് ഏറെ പ്രത്യേകത. ഈ വളവിന്റെ പേരുതന്നെ മാറുംവിധമാകും വികസനമെത്തുന്നത്.
വളവുകള്‍ പൂര്‍ണ്ണമായും നിവരുന്നതോടെ എം.സി റോഡിന്റെ മുഖഛായതന്നെ മാറുമെന്നതിനൊപ്പം അപകടഭീഷണിയും ഒഴിവാകും.

കുറവിലങ്ങാട് വൈദ്യുതി ഓഫീസ് ശാപമോക്ഷം തേടുന്നു ഓഫീസ് മാറ്റം പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷം

കുറവിലങ്ങാട്: നിന്നുതിരിയാന്‍ പോലും ഇടമില്ലാതെ കുറവിലങ്ങാട് കെഎസ്ഇബി സബ് ഡിവിഷന്‍ ഓഫീസ്. പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് 66 കെ.വി സബ് സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തിയിട്ട് രണ്ടുവര്‍ഷമായെങ്കിലും ഒന്നും സംഭവിച്ചില്ല. എം.സി റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ ഓഫീസ്‌കെട്ടിടത്തില്‍ ‘കസേരകളിയാണെന്ന്’ ജീവനക്കാര്‍പ്പോലും സമ്മതിക്കും. ഒരാള്‍ എഴുന്നേറ്റാല്‍ മാത്രം അടുത്തയാള്‍ക്ക് ഇരിക്കാമെന്നതാണ് സ്ഥിതി. സബ് ഡിവിഷനിലും സെക്ഷനിലുമായി 35 ജീവനക്കാരാണ് ഒരു കൊച്ചുകെട്ടിടത്തില്‍ സേവനത്തിനെത്തുന്നത്. സബ് ഡിവിഷന്‍ ഓഫീസ് ചുമതലയിലുള്ള അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഒരു സബ് എഞ്ചിനീയറുമാണ് സേവനം ചെയ്യുന്നത്. സെക്ഷന്‍ ഓഫീസില്‍ സേവനം ചെയ്യുന്നത് 33 പേരാണ്.
സ്ഥലപരിമിതിക്കൊപ്പം റോഡരുകിലെ കെട്ടിടത്തില്‍ പൊടിയഭിഷേകമാണെന്നതാണ് ജീവനക്കാരുടെ പ്രതിസന്ധി. ചുറ്റുപാടുകള്‍ പച്ചിലപടര്‍പ്പുകള്‍ നിറഞ്ഞ ഓഫീസില്‍ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. കഴിഞ്ഞദിവസം ഓഫീസില്‍ ചേക്കേറിയ പാമ്പിനെ തുരത്തിയ ജീവനക്കാര്‍ ഓഫീസ് പരിസരം ശുചീകരിച്ചിട്ടുണ്ട്. റോഡിലെ പൊടിപടലങ്ങള്‍ നിറഞ്ഞ് ഓഫീസിലെ കംപ്യൂട്ടറുകള്‍പ്പോലും സ്ഥിരമായി പണിമുടക്കുന്ന സ്ഥിതിയുമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
കോഴാ-ഞീഴൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന 66 കെ. വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി ഓഫീസ് മാറ്റാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ഈ തീരുമാനമെടുത്തിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇനിയും നടപ്പായിട്ടില്ല. ദേശീയ ഗയിംസില്‍ ഉപയോഗിച്ച പ്രീ-ഫാബ് ടെക്‌നോളജി ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണം നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാലതാമസമാണ് ഓഫീസ് മാറ്റം വൈകിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
കെഎസ്ടിപി റോഡ് വികസനം കൂടി എത്തുന്നതോടെ കെഎസ്ഇബി ഓഫീസ് പൊടിയില്‍ മുങ്ങും. ഓഫീസ് മാറ്റം നീളുന്ന സാഹചര്യത്തില്‍ ഇവിടേയ്ക്ക് സ്ഥലം മാറിയെത്താന്‍പ്പോലും പല ഉദ്യോഗസ്ഥരും മടിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്.

നിറുത്തിയിട്ട ടിപ്പറില്‍ കാറിടിച്ചു ഒരാള്‍ക്ക് പരുക്ക്

കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ടയര്‍ പഞ്ചറായതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന കരുതുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ എം.സി റോഡില്‍ പകലോമറ്റം തറവാട് പള്ളിക്ക് സമീപമായിരുന്നു അപകടം. പരുക്കേറ്റ കാര്‍ ഡ്രൈവര്‍ വെമ്പള്ളി കറുകനാലില്‍ സെബാസ്റ്റ്യന്‍ മാത്യുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സൊസൈറ്റി രൂപീകരിച്ചു

മോനിപ്പള്ളി: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് രാജീവ് ഗാന്ധി റൂറല്‍ ഡെവലപെമെന്റ് സൊസൈറ്റി (ആര്‍.ആര്‍.ഡി.എസ്) രൂപീകരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യൂ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി ജോസഫ് കിഴക്കേകുറ്റ്, ബെന്നിജോര്‍ജ്ജ് പാലയ്ക്കത്തടം, എബ്രാഹം സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റിയുടെ ഭാരവാഹികളായി മാത്യുജോസഫ് നീറാംപുഴ (പ്രസിഡന്റ്) ജോയി ജോസഫ് കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്), എബ്രാഹം സിറിയക്ക് (സെക്രട്ടറി), ജോസഫ് ജെയിംസ് കൈതക്കുളത്ത് പുത്തന്‍പുര (ജോ. സെക്രട്ടറി), അനീഷ് വിജയന്‍ കുറുപ്പന്തറയില്‍ (ട്രഷറര്‍), ഷൈജു മാത്യു കുന്നക്കാട്ടുമലയില്‍, ഗീതാ ഗോപാലാകൃഷണന്‍, കെ.എം മാത്യു കൈമാലിയില്‍, ജോണ്‍ മാത്യു ഇടമനശ്ശേരിയില്‍, ശ്രീധരന്‍ ഗോപാലന്‍, കെ.എം ജോസ് കൈപ്പങ്കില്‍, വി.ആര്‍ തങ്കപ്പന്‍, പ്രമോദ് ശിവരാമന്‍നായര്‍ പ്രേമവിലാസം (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍)

സൊസൈറ്റി രൂപീകരിച്ചു

മോനിപ്പള്ളി: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് രാജീവ് ഗാന്ധി റൂറല്‍ ഡെവലപെമെന്റ് സൊസൈറ്റി (ആര്‍.ആര്‍.ഡി.എസ്) രൂപീകരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യൂ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി ജോസഫ് കിഴക്കേകുറ്റ്, ബെന്നിജോര്‍ജ്ജ് പാലയ്ക്കത്തടം, എബ്രാഹം സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റിയുടെ ഭാരവാഹികളായി മാത്യുജോസഫ് നീറാംപുഴ (പ്രസിഡന്റ്) ജോയി ജോസഫ് കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്), എബ്രാഹം സിറിയക്ക് (സെക്രട്ടറി), ജോസഫ് ജെയിംസ് കൈതക്കുളത്ത് പുത്തന്‍പുര (ജോ. സെക്രട്ടറി), അനീഷ് വിജയന്‍ കുറുപ്പന്തറയില്‍ (ട്രഷറര്‍), ഷൈജു മാത്യു കുന്നക്കാട്ടുമലയില്‍, ഗീതാ ഗോപാലാകൃഷണന്‍, കെ.എം മാത്യു കൈമാലിയില്‍, ജോണ്‍ മാത്യു ഇടമനശ്ശേരിയില്‍, ശ്രീധരന്‍ ഗോപാലന്‍, കെ.എം ജോസ് കൈപ്പങ്കില്‍, വി.ആര്‍ തങ്കപ്പന്‍, പ്രമോദ് ശിവരാമന്‍നായര്‍ പ്രേമവിലാസം (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍)

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വനിതകള്‍ മുന്നിട്ടിറങ്ങണം: ജില്ലാ കളക്ടര്‍

കുറവിലങ്ങാട്: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് പറഞ്ഞു. സീറോ വേയ്സ്റ്റ് കോട്ടയം പ്രോജക്ടിന്റെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്തല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മാത്യു അധ്യക്ഷത വഹിച്ചു. സീറോ വേയ്സ്റ്റ് കോട്ടയം പദ്ധതിയെക്കുറിച്ച് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) മുഹമ്മദ് ജാ എന്നിവര്‍ വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അംബികാ സുകുമാരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് രമാദേവി, ചോതി കെ.ഗോപി, പ്രകാശ് വടക്കേല്‍, മാത്യു എബ്രാഹം, ലില്ലി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി വേങ്ങത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സെല്ലി ജോര്‍ജ്, ജെ.ജോണ്‍ തറപ്പില്‍, രാജേഷ് മറ്റപ്പിള്ളില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എം. തോമസ്, പി.എന്‍. മോഹനന്‍, മാനുവല്‍ വര്‍ഗ്ഗീസ,് ജോമോള്‍ ഫ്രാന്‍സീസ്, സൂസന്‍ ഗര്‍വാസീസ്, ലീലാമ്മ സഖറിയാസ്, മേരിക്കുട്ടി തോമസ്, സുജാത മുകുന്ദന്‍, ജോയിന്റ് ബി.ഡി.ഒ. എം.ഇ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

എന്‍.ഒ തോമസ് (78) നിര്യാതനായി

കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്ത മുന്‍ വൈസ് പ്രസിഡന്റും കേണ്‍ഗ്രസ് നേതാവുമായിരുന്ന നിരപ്പില്‍ എന്‍.ഒ തോമസ് (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. കുറവിലങ്ങാട് സഹകരണ ബാങ്ക് സെക്രട്ടറി, കോണ്‍ഗ്രസ് -ഐ ബ്ലോക്ക് സെക്രട്ടറി, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, ദേവമാതാ കോളജ്, സെന്റ് മേരീസ് ഗേള്‍സ്, ബോയ്‌സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: അമ്മിണി പാലാ തറക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജയമ്മ തോമസ് (ടീച്ചര്‍, സെന്റ് ജോര്‍ജ് എല്‍പിഎസ്, തുരുത്തിപ്പിള്ളി), സബിത തോമസ് (ബഹ്‌റൈന്‍), ഇന്ദു തോമസ് (ടീച്ചര്‍, ഗവ.എച്ച്എസ്എസ് മണ്ണത്തൂര്‍), ജോബി തോമസ് (ടീച്ചര്‍, സെന്റ് പോള്‍സ് എച്ച്എസ്എസ്, മൂന്നിലവ്). മരുമക്കള്‍: ബിനോ തോമസ് വാളുതേപ്പുകുന്നേല്‍ കടപ്പൂര്‍ (വില്ലേജ് ഓഫീസര്‍, കണ്ണൂര്‍), സെബാസ്റ്റ്യന്‍ പാറോലില്‍ അരുണാപുരം (ബഹ്‌റൈന്‍), അഡ്വ. സനീഷ് കുഞ്ഞൂഞ്ഞ് മാമ്പള്ളില്‍, വടകര (ഹൈക്കോടതി), നീതു പൊട്ടംപ്ലാക്കല്‍ വെള്ളിയേപ്പള്ളി (ടീച്ചര്‍, ക്രിസ്തുജ്യോതി സ്‌കൂള്‍ കയ്യൂര്‍).

കണ്ണന്തറയില്‍ ഷാജി ജോസഫ് (51) നിര്യാതനായി

കുറവിലങ്ങാട്: കണ്ണന്തറയില്‍ കെ.ജെ. ജോസഫിന്റെ മകന്‍ ഷാജി ജോസഫ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് (20-5.2015) മൂന്നിന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: നാന്‍സി പാലാ വരാച്ചേരി കുടുംബാഗം. മക്കള്‍: ഷോണ്‍ (വിദ്യാര്‍ത്ഥി ദേവമാതാ കോളജ് കുറവിലങ്ങാട്), ഷാരോണ്‍ (വിദ്യാര്‍ത്ഥി ഒ.എല്‍.എല്‍.എച്ച്.എസ്.എസ്. ഉഴവൂര്‍). മാതാവ്: പരേതയായ അന്നമ്മ ജോസഫ് മോനിപ്പിളളി കുയിലംപാറ കുടുംബാഗം.

ക്രൈസ്തവപീഡനത്തിനെതിരെ കെസിവൈഎം ബൈക്ക് റാലി

കുറവിലങ്ങാട്: ക്രൈസ്തവര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ക്കെതിരെ കെസിവൈഎം യൂണിറ്റ് ബൈക്ക് റാലി നടത്തി. കെസിവൈഎം റൂബി ജൂബിലിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. പ്രസിഡന്റ് നിഥിന്‍ ആന്റണി ക്യാപ്റ്റനായ റാലി മോന്‍സ് ജോസഫ് എംഎല്‍എയും അസി.വികാരി ഫാ. ജോര്‍ജ് എട്ടുപറയും ചേര്‍ന്ന് ഫ്‌ളാഗ്ഓഫ് ചെയ്തു. വിവിധ പോയിന്റുകളിലായി യൂണിറ്റ് ഡയറക്ടര്‍ ഫാ. പോള്‍ പാറപ്ലാക്കല്‍, സംസ്ഥാന സെക്രട്ടറി ആന്റോച്ചന്‍ ജയിംസ്, ജിബിന്‍ ഒട്ടലാങ്കല്‍, വൈസ് പ്രസിഡന്റ് ജിനു തെക്കേപ്പാട്ടത്ത്, ഷൈജു പാവുത്തിയേല്‍, ലിജോ മുക്കം, പ്രിന്‍സ് കുടുക്കാംതടം എന്നിവര്‍ പ്രസംഗിച്ചു.