കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: April 2015

അഖില്‍സാബുവിനുള്ള വീടിന്റെ തറക്കല്ലിട്ടു.

കുര്യനാട്ഃ 2013 ല്‍ ഉത്തര്‍പ്രദേശിലെ ഇവാറ്റയില്‍നടക്കുന്ന ദേശീയസ്‌കൂള്‍ ഗെയിംസില്‍ റിലേയില്‍ സ്വര്‍ണ്ണവേട്ടനടത്തി നാടിന്റെ യശ്ശസുയര്‍ത്തി ദേശീയതാരമായി മാറിയ അഖില്‍സാബുവിന് ഉപഹാരമായിനാട്ടുകാര്‍ നിര്‍മ്മിച്ചുനല്‍കുന്നവീടിന്റെ തറക്കല്ലിടീല്‍നടന്നു.അഖില്‍സാബുവിന് വീട് നിര്‍മ്മിക്കുന്നതിന് കുര്യനാട് കൊരട്ടിയില്‍ നാരായണന്‍നായര്‍ എന്നവ്യക്തിസൗജന്യമായിനല്‍കിയ നാലുസെന്റ് സ്ഥലത്ത് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വച്ച് സിപി ഐ(എം)പാലാഏരിയാസെക്രട്ടറിവി.ജി.വിജയകുമാര്‍ തറക്കല്ലീല്‍നടത്തി. കുര്യനാട് സെന്റ്ആന്‍സ്പള്ളിപ്രിയോര്‍ ഫാ.ജോസഫ് വടക്കന്‍ വെഞ്ചരിപ്പ്കര്‍മ്മംനടത്തി. കോലത്താംകുന്നിലെ വട്ടക്കുന്നില്‍ വീട്ടിലാണ്അഖിലിന്റകുടുംബത്തിന്റെ താമസം നാടിന്റെ അഭിമാനമായിമാറിയ ഈ കായികതാരത്തിന്റെ പട്ടയമില്ലത്ത ഒന്നേകാല്‍ സെന്റ് സ്ഥലത്തെ മണ്ണിഷ്ടികയില്‍ തീര്‍ത്ത കൊച്ചുവീടിന്റെസ്ഥാനത്ത് നല്ലൊരുവീട് വയ്ക്കണമെന്നത് വലിയആഗ്രഹമായിരുന്നു അഖില്‍ ചെറുപ്പംമുതല്‍ ഓടിനേടിയ സമ്മാനങ്ങളും പുരസ്‌ക്കാരങ്ങളും നാശം നേരിടാതെ സംരക്ഷിക്കാനുള്ള ഇടം പോലും ഈ കൊച്ചുകൂരയ്ക്കില്ല. മാതാപിതാക്കളായ സാബുവിനും ഷൈനിക്കും കൂലിപ്പണിചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏകവരുമാനം. സി ഐ ടി യു കട്ടന്‍സ് തൊഴിലാളിയൂണിയന്‍ അംഗമാണ് സാബു. 4 ഃ 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ അഖില്‍ കുര്യനാട് സെന്റ്ആന്‍സ് എച്ച് എസ് എസിലാണ് പഠിച്ചിരുന്നത് കായികതാരങ്ങളെ ഏറ്റെടുത്ത് മികച്ചപരിശീലനം നല്‍കുന്ന മലപ്പുറം വളയംകുളത്തെ എംവിഎം ആര്‍ എച്ച് എസ് സ്‌കൂള്‍ അഖിലിനെദത്തെടുത്ത് പരിശീലിപ്പിച്ചുവരികയാണിപ്പോള്‍. കുര്യാനാട്ട് നടന്നചടങ്ങില്‍ അഖിന്റെ മാതാപിതാക്കളും സിപി ഐ(എം)നേതാക്കളായ ഷാര്‍ളിമാത്യു,എ.എസ്.ചന്ദ്രമോഹന്‍,കെ.സി.പ്രകാശ് തുടങ്ങിയവര്‍സംബന്ധിച്ചു.

മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ ഗണേശപുരാണയജ്ഞത്തിന് 30 ന് തുടക്കമാവും

കുറവിലങ്ങാട് : ജലാധിവാസ ഗണപതി പ്രതിഷ്ഠയുള്ള മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ ഗണേശപുരാണയജ്ഞത്തിന് 30 ന് തുടക്കമാവും. മെയ് അഞ്ചിന് ഗണേശവിഗ്രഹ നിമജ്ജനത്തോടെയാണ് സമാപനം.
കേരളത്തില്‍ ജലാധിവാസ ഗണപതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. വേദവ്യാസ വിരചിതമായ ഗണേശപുരാണം പാരായണം ചെയ്ത് അര്‍ത്ഥം വിശദമാക്കുന്ന യജ്ഞം ഇതാദ്യമായാണ് ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ നടക്കുന്നത്. പുളിയ്ക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യാചാര്യനായും ഇരിങ്ങാലക്കുട പദ്മനാഭന്‍ നമ്പൂതിരി, പൈങ്ങോട്ടില്ലത്ത് ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരായി നടത്തുന്ന യജ്ഞത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ സര്‍വ്വൈശ്വര്യപൂജ, ശനീശ്വരപൂജ, വിദ്യാഗോപാലമന്ത്രാര്‍ച്ചന, ബാലഗണപതിഊട്ട,് വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും.
കളിമണ്ണില്‍ നിര്‍മ്മിച്ച് ചുട്ടെടുക്കാത്ത ഗണേശവിഗ്രഹമാണ് യജ്ഞവേദിയില്‍ പ്രതിഷ്ഠിയ്ക്കുക. പാലക്കാട് കല്ലടിക്കോട് സ്വദേശിയായ ശില്‍പ്പി വാസുദേവനാണ് വിഗ്രഹനിര്‍മ്മാണം നടത്തിയത്. യജ്ഞാരംഭദിനമായ 30 ന് രാവിലെ കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. വൈകിട്ട് 5.15 ന് താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ചിറയില്‍ ഗണപതിക്ഷേത്രത്തിലേയ്ക്ക് വിഗ്രഹഘോഷയാത്ര, 6.15 ന് ദീപാരാധന, 1008 വിളക്ക്. ഏഴിന് തന്ത്രി മനയാത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ, തുടര്‍ന്ന് നടക്കുന്ന യജ്ഞാരംഭ സഭയില്‍ സൂര്യകാലടി സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാട്, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കെ.ശ്രീധരന്‍ നമ്പൂതിരി, ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യാതിഥികളായിരിയ്ക്കും.
ഗണേശപുരാണ യജ്ഞത്തിന്റെ ഭാഗമായി മെയ് ഒന്ന് മുതല്‍ അഞ്ച് വരെ എല്ലാ ദിവസവും ഗണപതിഹോമം, ഗണേശസഹസ്രനാമ പാരായണം, പാര്‍ത്ഥിവ ഗണേശപൂജ, ഗണേശപുരാണ പാരായണം, പ്രഭാഷണം എന്നിവ നടക്കും. മെയ് ഒന്നിന് 4.30 ന് സര്‍വ്വൈശ്വര്യപൂജ, ആറിന് പ്രദോഷയാത്ര പഞ്ചാക്ഷരി മന്ത്രജപം എന്നിവ നടക്കും. വൈകിട്ട് ഏഴിന് ഇലയ്ക്കാട് അന്നപൂര്‍ണ്ണ അവതരിപ്പിക്കുന്ന തിരുവാതിരകളി.
മെയ് രണ്ടിന് പാരായണത്തിനും പ്രഭാഷണത്തിനും ശേഷം വൈകിട്ട് 5.30 ന് ശനീശ്വരപൂജ, ആറിന് നരസിംഹ ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, ഏഴിന് സന്ദീപ് ആര്‍. നമ്പൂതിരിയുടെ സോപാനസംഗീതം, എന്നിവയും മൂന്നിന് രാവിലെ 7.30 ന് വിദ്യഗോപാലമന്ത്രാര്‍ച്ചനയും നടക്കും. യജ്ഞത്തിന്റെ നാലാം ദിനമായ നാലിന് ഗണേശവിഗ്രഹത്തില്‍ അപ്പംമൂടല്‍, കറുക മൂടല്‍, 5.30 ന് മംഗല്യസിദ്ധിയ്ക്കും നെടുമംഗല്യത്തിനുമായി മംഗല്യഗണേശാര്‍ച്ചന, 7.00 ന് കാണക്കാരി ബാലവികാസ് അവതരിപ്പിക്കുന്ന ഭജന.
സമാപനദിനമായ മെയ് അഞ്ചിന് 5.30 ന് അജിതന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഷോഡശദ്രവ്യ ഗണപതിഹോമം, ഒമ്പതിന് പുരാണസംഗ്രഹം, 11.00 ന് 10 വയസ്സില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെ ഗണേശഭഗവാനായി സങ്കല്‍പ്പിച്ച് പൂജിയ്ക്കുന്ന ചടങ്ങായ ബാലഗണപതി ഊട്ട്, പ്രത്യേക ഗണപതി പൂജ എന്നിവ നടക്കും. തുടര്‍ന്ന് യജ്ഞസമാപനം കുറിച്ച് ചിറയില്‍ ക്ഷേത്രക്കുളത്തില്‍ ഗണേശവിഗ്രഹനിമജ്ജനം.
ചിറയില്‍ ഗണപതി – ശാസ്താക്ഷേത്രം
കേരളത്തിലെ ഏകജലാധിവാസ ഗണപതിക്ഷേത്രം. ലഭ്യമായ വിവരണങ്ങളനുസരിച്ച് കര്‍ണ്ണാടക സംസ്ഥാനത്തെ ഉസുപ്പി ജില്ലയില്‍ കുന്ദാപുരത്തുനിന്നും 15 കിലോമീറ്റര്‍ അകലെ ഗുണ്ടാട്ട് എന്ന സ്ഥലത്താണ് ജലാധിവാസഗണപതി പ്രതിഷ്ഠയുള്ള മറ്റൊരു ക്ഷേത്രമുള്ളത്. കേരളത്തില്‍ നമ്മുടെ ഗ്രാമത്തില്‍ മാത്രമാണ് വിഘ്‌നനിവാരകനായ ശ്രീ ഗണപതി ജലാധിവാസനായി കുടികൊള്ളുന്നത്. ചിറയില്‍ ഗണപതിക്ഷേത്രത്തിന് ഏകദേശം 3500 വര്‍ഷം പഴക്കമുള്ളതായി കണക്കാക്കിയിരിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കൊടുംകാടായിരുന്ന ഇവിടെ മുനിശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ ഗണപതി പ്രസാദത്തിനായി മഹാഗണപതി ഹോമം നടത്തിയത്രെ. അന്ന് മുനിവര്യന്മാരാല്‍ നിര്‍മ്മിക്കപ്പെട്ട ഹോമകുണ്ഡത്തില്‍ ഗണപതി പ്രത്യക്ഷനായെന്നും പിന്നീട് ജലം നിറഞ്ഞ ഹോമകുണ്ഡം വലിയ ചിറയായി മാറിയെന്നുമാണ് ഐതിഹ്യം. ചിറയിലെ ഗണപതി സാന്നിദ്ധ്യമാണ് ജലാധിവാസഗണപതിയായി മാറിയത്.
പില്‍ക്കാലത്ത് പൂജാകര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള സൗകര്യത്തിനായി ചിറയുടെ തീരത്ത് ക്ഷേത്രം നിര്‍മ്മിച്ചു, ഇപ്പോഴും ചിറയില്‍ ഗണപതി സാന്നിദ്ധ്യമാണെന്നാണ് വിശ്വാസം. ‘ കരിമുണ്ടന്‍ തേവര് ‘ എന്നറിയപ്പെടുന്ന ഗണപതിയുടെ മൂലസ്ഥാനം ഈ ചിറയാണത്രെ. ഗണപതിക്ഷേത്രത്തിനു സമീപത്ത് ചമ്രവട്ടം ശാസ്താവിനെയും ബ്രഹ്മരക്ഷസിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ബലാഭദ്രകാളിപ്രതിഷ്ഠയുള്ള കാവില്‍ ഭഗവതി ക്ഷേത്രവും സമീപത്തുണ്ട്.
ശ്രീവേദവ്യാസ വിരചിതമായ 18 ഉപപുരാണങ്ങളില്‍ പ്രധാനമാണ് ശ്രീമദ് ഗണേശപുരാണം. 11000 ശ്ലോക സംഖ്യയോടും ഉപാസനഖണ്ഡം, ക്രീഡാഖണ്ഡം എന്നീ രണ്ടുഭാഗങ്ങളുമായിട്ടാണ് ഗണേശപുരാണം രചിക്കപ്പെട്ടിരിക്കുന്നത്. യോഗശാസ്ത്രമനുസരിച്ച് മൂലാധാരം മുതല്‍ ആജ്ഞാചക്രം വരെയുള്ള ആധാരചക്രങ്ങളില്‍ പൃഥീതത്വമായ പ്രഥമ ആധാരമായ മൂലാധാരത്തിന്റെ അധിപനാണ് ഗണേശഭഗവാന്‍. മൂലാധാരസ്ഥിതനായ ഗണേശനെ പൂജിക്കാതെ മറ്റ് ആധാരചക്രങ്ങളെ പ്രാപിക്കുക അസാദ്ധ്യമത്രെ. അതിനാല്‍ ജ്ഞാനമാര്‍ഗ്ഗത്തിലും കര്‍മ്മമാര്‍ഗ്ഗത്തിലും പ്രഥമദേവന്‍ ഗണപതി തന്നെയാണ്. മുജന്മ ദുരിതം രോഗമായി അനുഭവിച്ച സോമകാന്തന്‍ എന്ന രാജാവിന് രോഗശമനത്തിനായി ഗണേശപുരാണം ഉപദേശിക്കുന്നതായിട്ടാണ് ഈ പുരാണവര്‍ണ്ണന. ഭൗതികമായ എല്ലാ ആഗ്രഹസഫലീകരണത്തിനും ഗണേശപുരാണ ശ്രവണം അത്യുത്തമമാണ്.

നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹത്തിന് തുടക്കം

കുറവിലങ്ങാട് : കോഴാ നരസിംഹജയന്തി ആഘോഷങ്ങള്‍ക്കൊപ്പം ഭാഗവതസപ്താഹത്തിനും തുടക്കമായി. ഇനിയുള്ള ഏഴ് ദിനങ്ങള്‍ ഭാഗവതാമൃതം പെയ്തിറങ്ങും. നരസിംഹസ്വാമി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ നരസിംഹജയന്തിയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നു. പുല്ലയില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി യജ്ഞാചാര്യനായാണ് യജ്ഞത്തിന് തുടക്കമായത്. നൂറുകണക്കായ ഭക്തജനങ്ങളെ സാക്ഷിയാക്കി ശബരിമല മുന്‍മേല്‍ശാന്തി പി.എന്‍ നാരായണന്‍ നമ്പൂതിരി യജ്ഞദീപം തെളിച്ചു. ഭാഗവതശ്രവണത്തിനൊപ്പം വചനങ്ങള്‍ മനനം ചെയ്യാനും കഴിയുമ്പോഴാണ് ഭഗവാന്‍ മനസില്‍ ജനിക്കുന്നതെന്ന് നാരായണന്‍ നമ്പൂതിരി പറഞ്ഞു. ഭാഗവതപ്രചരണത്തിനായി പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും നരസിംഹാവതാരത്തിലൂടെ സകല ചരാചരങ്ങളിലുമുള്ള ഭഗവത് സാന്നിധ്യമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ദശാവതാരചന്ദനംചാര്‍ത്തിന്റെ നാലാംദിവസമായിരുന്ന ഇന്നലെ നരസിംഹാവതാരദര്‍ശനത്തിനായി ആയിരങ്ങളാണ് എത്തിയത്. അവതാരപുണ്യം നാടൊന്നാകെ ഏറ്റുവാങ്ങിയ ചൈതന്യമായിരുന്നു ഇന്നലെ കാണാനായത്. അഞ്ചാംദിനമായ ഇന്ന് വാമനാവതാരദര്‍ശനമാണ്. എല്ലാ ദിവസവും രാവിലെ ആറുമുതലാണ് ഭാഗവത പാരായണവും പ്രഭാഷണവും.
എല്ലാദിവസവും വൈകുന്നേരം ഏഴിന് കലാവിരുന്നും നടക്കും.

തലമുറകളുടെ കാത്തിരിപ്പിനു വിരാമം കുന്നപ്പളളി മലയില്‍ കുടിവെളളമെത്തി

കുറവിലങ്ങാട് : തലമുറകളായുളള ജനങ്ങളുടെ ആഗ്രഹം യഥാര്‍ത്ഥ്യമാക്കി ഉഴവൂര്‍ കുന്നപ്പളളിമലയിലെ കുടുംബങ്ങളില്‍ ഒടുവില്‍ ദാഹജലമെത്തി. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍ കുന്നപ്പളളിമലയിലെ ഹരിജന്‍ കുടുംബങ്ങള്‍ അടക്കമുളള വീടുകളിലാണ് കുടിവെളളമെത്തിയത്. പഞ്ചായത്തിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി വികസനഫണ്ട് വിനിയോഗിച്ച്പഞ്ചായത്തംഗം ഡോ. സിന്ധുമോള്‍ ജേക്കബ് നടത്തിയ പരിശ്രമങ്ങളാണ് 20 കുടുംബങ്ങളില്‍ കുടിവെളളമെത്തിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയില്‍ പഞ്ചായത്ത് വിഹിതമായി ലഭ്യമാക്കിയ 3 ലക്ഷം രൂപ വിനിയോഗിച്ചാണ് ശുദ്ധജലവിതരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പതിറ്റാണ്ടുകളായി ഈ മേഖലയിലെ പലവീടുകളിലും നടപ്പാതകളിലൂടെ തലച്ചുമടുകളായി കുടിവെളളമെത്തിക്കേണ്ടുന്ന സ്ഥിതിയായിരുന്നു. വന്‍ തുകനല്‍കി വാഹനങ്ങളില്‍ വെളളമെത്തിച്ചാലും വഴി സൗകര്യമില്ലാത്തതിനാല്‍ തലച്ചുമട് മാത്രമായിരുന്നു ഏക ആശ്രയം. വീടുകളില്‍ കുടിവെളളമെത്തുന്നത് സ്വപ്നം കാണാതെ കരുതിയിരുന്ന കുടുംബങ്ങള്‍ കുടിവെളള വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഡോ. സിന്ധുമോള്‍ ജേക്കബ് നിര്‍വഹിച്ചു. ഗുണഭോക്താക്കളുടെ കൂട്ടായ്മയും പദ്ധതിതുക യഥാസമയം ചെലവഴിക്കാനായതുമാണ് ഈ വര്‍ഷം ശുദ്ധജലക്ഷാമം രൂക്ഷമാകുന്നതിനുമുമ്പ് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാനായത്. കുന്നപ്പളളി ഭാഗത്തേക്ക് കുടിവെളളത്തിനു പിന്നാലെ റോഡും യഥാര്‍ദ്ധ്യമാകുന്നു എന്നത് തദ്ദേശവാസികളുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ടി ഭാഗത്തുകൂടി കടന്നുപോകുന്ന ഇഞ്ചേനാട്ട് നീരുരുട്ടി റോഡിന് 4 ലക്ഷം രൂപയും പാലച്ചുവട് അരീക്കുഴി റോഡിന് 2 ലക്ഷം രൂപയും വകയിരുത്തിയതായി വാര്‍ഡ് മെമ്പര്‍ ഡോ. സിന്ധുമോള്‍ ജേക്കബ് പറഞ്ഞു.

കെഎസ്ടിപിറോഡ് വികസനം: ഓടമണ്ണടിച്ചുനികത്തി

കുറവിലങ്ങാട്: നിലവില്‍ വെള്ളൊഴുക്കുണ്ടായിരുന്ന ഓട മണ്ണടിച്ച് നികത്തി കെഎസ്ടിപി കരാറുകാരന്‍ നടത്തിയ പരിഷ്‌കാരം കുറവിലങ്ങാട ്പള്ളിക്കവലയും മിനിബസ്‌ടെര്‍മിനലും വെള്ളത്തിലാഴ്ത്തി. കനത്തമഴയില്‍ പളളിക്കവലയിലെത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഏക കലുങ്കാണ് മിനിബസ്‌ടെര്‍മിനലിനു സമീപത്തായി മണ്ണിട്ട് മൂടിയിരിക്കുന്നത്. ഇതുമൂലം റോഡ് വെള്ളത്തില്‍ നിറഞ്ഞിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മാര്‍ച്ചും ധര്‍ണയും നടത്തി

കുറവിലങ്ങാട്: ഭാരത് മാതാ കോളജും ബസും ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സ്വാശ്രയപാരാമെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് പുതിയിടം ഉദ്ഘാടനം ചെയ്തു. ടി.കെ കരുണാകരന്‍, എം.എം മാണി, സുരേഷ് ബാബു, എം.എല്‍ ഫ്രാന്‍സിസ്, ബെനീറ്റ ജോസ്, എം.ജി സുമ, ബിനീഷ് എന്നിവര്‍ പ്രസംഗിച്ചും. പഞ്ചായത്ത് പ്രസിഡന്റിന് വിദ്യാര്‍ത്ഥികള്‍ ഭീമഹര്‍ജിയും സമര്‍പ്പിച്ചു.

അലന്‍ജോസഫിന് അനുമോദനവുമായി വി.എന്‍ വാസവന്‍ വീട്ടിലെത്തി.

കുറവിലങ്ങാട്:അച്ഛന്‍ഷാജിക്കുനല്‍കിയ വാക്കുപാലിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ഏപ്ലസ് നേടിമികച്ചവിജയം കരസ്ഥമാക്കിയ അലന്‍ ജോസഫ് ഷാജിയെ അനുമോദിക്കാന്‍ സിപി എം ജില്ലാസെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി.എന്‍.വാസവന്‍ കോഴായിലെ മാളിയേക്കല്‍വീട്ടിലെത്തി.കുറവിലങ്ങാട് സെന്റ്‌മേരീസ്‌ബോയീസ്‌ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 99 പേരുംവിജയിച്ചപ്പോള്‍ എല്ലാവിഷയങ്ങള്‍ക്കും ഫുള്‍ എപ്ലസ് കരസ്ഥമാക്കിയഓരേഒരാള്‍അലന്‍ജോസഫ്ഷാജിമാത്രംമായിരുന്നു.പക്ഷേ മകന്റെവിജയം തിളക്കമാര്‍ന്ന കാണാന്‍അച്ഛന്‍ഷാജിയില്ലായെന്നദുഃഖം നാടിനേയാകെദുഃഖത്തിലാഴ്ത്തിയിരുന്നു.എസ്എസ്എല്‍സി പരീക്ഷയെഴുതിയ അലന്റെ റിസല്‍ട്ട്കാത്തിരുന്നഷാജിമാളിയേക്കലിന്റെആകസ്മികവിയോഗംഇക്കഴിഞ്ഞവിഷുദിനത്തിലായിരുന്നു. സിപി ഐ(എം) കുറവിലങ്ങാട് ലോക്കല്‍ക്കമ്മറ്റിയംഗമായിരുന്ന ഷാജിയുടെ മരണംനാലുമക്കളും ഭാര്യജാന്‍സിയുമടങ്ങുന്ന നിര്‍ധനകുടുംബത്തെയാണ് അനാഥമാക്കിയത്.സിപി ഐ(എം) ജില്ലാക്കമ്മറ്റിയുടെ വകയായി അയ്യായിരംരുപ അലന് വി.എന്‍.വാസവന്‍ കൈമാറി.പാര്‍ട്ടിജില്ലാസെക്രട്ടേറീയേറ്റഅംഗം എ.വി.റസ്സല്‍, പി.വി.സുനില്‍,അഡ്വ.കെ.കെ.ശശികുമാര്‍,സദാന്ദശങ്കര്‍,കെ.പി.പ്രശാന്ത്,സിബിജോസഫ് എന്നിവരുംചടങ്ങില്‍സംബന്ധിച്ചു.

അനുഗ്രഹമായി പ്രകൃതി പെയ്തിറങ്ങി നരസിംഹജയന്തിക്ക് തുടക്കം

കുറവിലങ്ങാട്: അനുഗ്രഹമായി പെയ്തിറങ്ങിയ പ്രകൃതിയെ ഏറ്റുവാങ്ങി കോഴായില്‍ നരസിംഹജയന്തി ആഘോഷത്തിന് തുടക്കമായി. മെയ് രണ്ടിനാണ് നരസിംഹജയന്തി. മെയ് രണ്ടിന് രാവിലെ ഏഴുമുതല്‍ മാതംഗി സത്യമൂര്‍ത്തി, ഡോ. രാജലക്ഷ്മി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചരത്‌നകീര്‍ത്താനാലാപനം. 9.30 മുതല്‍ ചെങ്കോട്ട ഹരിഹരസുബ്രമണ്യനും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായഭജന 11.45 ന് തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദര്‍ശനപ്രധാനമായ ലക്ഷ്മി നരസിംഹപൂജ. ഒന്നിന് നരസിംഹസ്വാമിയുടെ പിറന്നാള്‍ സദ്യയും നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി, ജില്ലാ പഞ്ചായത്തംഗം മിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍ മോഹനന്‍, കെ.അനില്‍കുമാര്‍, പി.എന്‍ വിജയന്‍, ടി.ആര്‍ ഗോവിന്ദന്‍കുട്ടിനായര്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്‍ ജയേഷ് കുമാര്‍, ഭരണസമിതി പ്രസിഡന്റ് ജി. പ്രകാശ് പുതിയാപറമ്പില്‍, എസ്. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഈശ്വരനിലേക്കുള്ള വഴി ത്യാഗത്തിന്റേത്: സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി

കോഴാ: ഈശ്വരനിലേക്കുള്ള വഴി ത്യാഗത്തിന്റേതാണെന്ന് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി പറഞ്ഞു. നരസിംഹക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഈശ്വരനിലേക്കുള്ള എളുപ്പവഴി തിരയുകയാണ് എല്ലാവരും. നമ്മളിലുള്ള ഈശ്വരനെയാണ് പ്രാര്‍ത്ഥനയിലൂടെ നാം ഉണര്‍ത്തുന്നത്. ഓരോരുത്തരും സങ്കല്‍പ്പിക്കുന്ന രീതിയിലാണ് ഈശ്വരസാന്നിധ്യം പ്രകടമാകുന്നത്. തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നതാണ് നരസിംഹാവതാരത്തിലൂടെ വ്യക്തമാകുന്നതെന്നും സ്വാമി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
അക്ഷയതൃതീയ ദിനമായിരുന്ന ഇന്നലെ 12 മണിക്കൂര്‍ നീണ്ട നാരായണീയപാരായണത്തിന്റെ പുണ്യവുമായാണ് നരസിംഹജയന്തി ആഘോഷത്തിന് തിരിതെളിഞ്ഞത്.
നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ദശാവതാരം ചന്ദനം ചാര്‍ത്തിനും തുടക്കമായി. പുല്ലയില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി യജ്ഞാചാര്യനായുള്ള ഭാഗവത സപ്താഹയജ്ഞം 24 ന് ആരംഭിക്കും. നരസിംഹജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കും. എല്ലാ ദിവസവും രാത്രി ഏഴിനാണ് കലാവിരുന്ന്. ഇന്ന് മുതുകുളം സോമനാഥിന്റെ അല്ലി അര്‍ജ്ജുനന്‍ കഥാപ്രസംഗം. നാളെ കലാക്ഷേത്ര റോബനും സംഘവും അവതരിപ്പിക്കുന്ന ശിവതാണഡവം നൃത്തശില്പം. 25 ന് ബ്രഹ്മമംഗലം ശ്രീഭഗവത് മണ്ഡലി അവതരിപ്പിക്കുന്ന നാമഘോഷ ലഹരി. 26 ന് ജയശ്രീ രാജീവിന്റെ സംഗീതസദസ്സ്. 27 ന് ചാക്യാര്‍കൂത്ത്. 30 ന് മോക്ഷ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ മെയ് ഒന്നിന് കീചകവധം കഥകളി.

ഡി പോളിന് നൂറുമേനി

പതിവ് തെറ്റിക്കാതെ ഡി പോള്‍ ഇക്കുറിയും നൂറുമേനി നേടി.

എ പ്ലസുമായി അലന്‍ വാക്കുപാലിച്ചു സ്വര്‍ഗത്തിലിരുന്ന് ഷാജി ചിരിക്കും

കുറവിലങ്ങാട്: പിതാവിന് നല്‍കിയ വാക്കുപാലിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ഏപ്ലസ് കരസ്ഥമാക്കി അലന്‍ ജോസഫ് ഷാജി മാളിയേക്കല്‍വീട്ടിലേക്കെത്തിയപ്പോള്‍ മകനെ വാരിപ്പുണര്‍ന്ന അമ്മയോട് ഒരപേക്ഷയേ മകന്ഉണ്ടായിരുന്നുള്ളു അമ്മകരയരുത്. പക്ഷേ ഈരംഗങ്ങള്‍ക്ക് സാക്ഷികളായആര്‍ക്കും വിതുമ്പലടക്കാനായില്ല. കുറവിലങ്ങാട് സെന്റ്‌മേരീസ്‌ബോയീസ്‌ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ എല്ലാവരുംവിജയിച്ച് നൂറുമേനിവിജയം കൊയ്തപ്പോള്‍ എല്ലാവിഷയങ്ങള്‍ക്കും ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ ഒരേഒരാള്‍. അലന്‍ ജോസഫ് ഷാജി മാത്രം. പക്ഷേ മകന്റെവിജയം കാണാന്‍അച്ഛന്‍ ഷാജിയില്ലായെന്നദുഃഖം നാടിനേയാകെദുഃഖത്തിലാഴ്ത്തി. എസ്എസ്എല്‍സി പരീക്ഷയെഴുതിയമകന്റെതിളക്കമാര്‍ന്നവിജയംകാണാന്‍കാത്തിരുന്നഷാജിമാളിയേക്കലിന്റെആകസ്മികവിയോഗംഇക്കഴിഞ്ഞവിഷുദിനത്തിലായിരുന്നു. സിപി ഐ(എം) കുറവിലങ്ങാട് ലോക്കല്‍ക്കമ്മറ്റിയംഗമായിരുന്ന ഷാജിയുടെ മരണംസംഭവിച്ച് അഞ്ചുനാള്‍തികയുന്ന തിങ്കളാഴ്ചയാണ് മൂത്തമകന്‍അലന്‍ജോസഫ്ഷാജിയുടെ തിളക്കമാര്‍ന്നവിജയം. വിളയംകോട് റബ്ബര്‍മാര്‍ക്ക് ഇന്റര്‍മിക്‌സ് ഫാക്ടറിജീവനക്കാരനായിരുന്ന ഷാജിമാളിയേക്കലിന്റെപ്രതിദിനവരുമാനം 220 രൂപയായിരുന്നു.തനിക്കുകിട്ടുന്നതുച്ഛമായ വരുമാനത്തില്‍നിന്നുമാണ് നാലുമക്കളടങ്ങുന്നകുടംബം ഷാജിപുലര്‍ത്തിയിരുന്നത്.സ്‌കൂളിലെ മികച്ചവിദ്യാര്‍ത്ഥിയയഅലന് ട്യൂഷന്‍ഏര്‍പ്പെടുത്തണമെന്ന് മാതാപിതാക്കള്‍ക്ക് അതിയായആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങള്‍അതിന്അനുവദിച്ചിരുന്നില്ല.ക്ലാസ്സില്‍നിന്നുഎല്ലാവിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്ന അറിവുംപ്രോല്‍സാഹനവും മാത്രമേ അലനുംലഭിച്ചിരുന്നുള്ളു. സ്‌കൂളില്‍ 99 പേര്‍പരീക്ഷയെഴുതിയപ്പോള്‍ ട്യൂഷനില്ലാതെ പരീക്ഷയെഴുതിയഅലനെപിന്നിലാക്കാന്‍ മറ്റാര്‍ക്കുമായില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂളിലെത്തിയാണ് ഫുള്‍ഏപ്ലസ് നേടിയവിവിരം അലന്‍അറിയുന്നത് സ്‌കൂള്‍ഹെഡ്മിസ്ട്രസ് കെ.വി.മിനിമോളും അധ്യാപകരും അലനെഅനുമോദിക്കുമ്പോള്‍ ഏല്ലാവരുടേയുംകണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു.തുടര്‍ന്ന് കോഴായിലെ മാളിയേക്കല്‍ വീട്ടിലേക്കെത്തിയ അലനെ അമ്മജാന്‍സിയും സഹോദരങ്ങളായകോളിന്‍വര്‍ഗീസ്ഷാജിയുംകുഞ്ഞനുജത്തിമാരായഎമിബ്രജീത്താഷാജി,ആന്‍എലിസബസത്ത്ഷാജിയും പിതൃസഹോദരന്‍. മാണിയുടെ മകള്‍ ആന്‍ഡ്രിയാനി ലിസ് മാണിയും ചേര്‍ന്ന് കെട്ടിപ്പിടിച്ച് കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.അലന്റെവിജയവാര്‍ത്തയറിഞ്ഞ് അനുമോദിക്കാന്‍ സിപി ഐ(എം) ലോക്കല്‍സെക്രട്ടറി സദാനന്ദശങ്കര്‍അടക്കം നിരവധിപേര്‍ വീട്ടിലെത്തിയിരുന്നു.