കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: February 2015

വാക്കാട് ക്ഷേത്രം നടപന്തല്‍ സമര്‍പ്പണം

കുറവിലങ്ങാട്: വാക്കാട് അമ്പലം മല ശ്രീരാമസ്വാമീക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. നാരായണന്‍ തന്ത്രി പെരുംമ്പടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഡി. രാധാകൃഷ്ണന്‍ നായര്‍, കെ.ജി.ശിവദാസ്, മോഹന്‍ എളമ്പന, എ.എന്‍.കൃഷ്ണന്‍കുട്ടി, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

എം.സി റോഡ് വികസനം മെല്ലെപ്പോക്ക് മാറ്റാന്‍ ഇന്ന് അന്തിമനിര്‍ദേശം നല്‍കും

കുറവിലങ്ങാട്: ഏറ്റുമാനൂര്‍-മുവാറ്റുപുഴ ഭാഗത്തെ എം.സി റോഡ് വികസനത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാന്‍ കരാറുകാരന് ഇന്ന് അന്തിമനിര്‍ദേശം നല്‍കിയേക്കും. റോഡ് വികസനം ഇഴയുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെ ഇന്ന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന അവലോകനത്തില്‍ കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് സൂചന. ഇതിനു മുമ്പും കരാറുകാരന് കെഎസ്ടിപി നിര്‍ദേശം നല്‍കിയിരുന്നു.
ഏറ്റുമാനൂര്‍-മുവാറ്റുപുഴ റീച്ചില്‍ ആദ്യ പത്ത് കിലോമീറ്റര്‍ ദൂരം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നിരിക്കെ റോഡ് വികസനം എങ്ങുമെത്താത്ത സാഹചര്യത്തിലാണുള്ളത്. പട്ടിത്താനത്ത് രണ്ട് ഭാഗങ്ങളിലായി വളവ് നിവര്‍ത്തലും കുറവിലങ്ങാട് ടൗണിനടുത്തുവരെ ഓടയുടെ വികസനവും നടത്തുന്നതൊഴിച്ചാന്‍ ഏഴുമാസത്തോളമായിട്ടും കാര്യമായ വികസനം നടന്നിട്ടില്ല. എല്ലായിടങ്ങളിലും റോഡ് മാന്തി മുറിയ്ക്കുന്നതിനപ്പുറം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മുന്നേറണമെന്നാണ് ഇപ്പോള്‍ ജനകീയ ആവശ്യം.
ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ പലയിടങ്ങളിലും ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
റോഡ് വികസനം കരാര്‍ ഏറ്റെടുത്ത കമ്പിനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ള മെല്ലെപ്പോക്കിന് കാരണമെന്നാണ് കെഎസ്ടിപി അധികൃതരടക്കം വിലയിരുത്തുന്നത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാനാകുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നതന്നെും പറയുന്നുണ്ട്.
അവല റോഡ് വികസനം ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് നിര്‍മ്മാണത്തിലെ പ്രതിസന്ധി വെളിച്ചത്തെത്തിച്ചത്. റോഡ് വികസനം കരാറെടുത്ത ചെന്നൈ ആസ്ഥാനമായ കമ്പിനിയുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങളാണ് റോഡ് വികസനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്. റോഡ് വികസനം ഏറ്റെടുത്ത കമ്പിനിയെ ഒരു ഫ്രഞ്ച് കമ്പിനി ഏറ്റെടുത്തതോടെ റോഡ് വികസനവും പുതിയ ക്രമീകരണങ്ങളിലായതായാണ് അറിയുന്നത്. എന്നാല്‍ ഈ കമ്പിനികള്‍ തമ്മിലുള്ള ധാരണ ഉപേക്ഷിച്ചതോടെ വീണ്ടും റോഡ് വികസനം ചെന്നൈ കമ്പിനിയുടെ ചുമതലയിലായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതായാണ് അറിയുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് വികസനം ഇഴഞ്ഞുനീങ്ങാന്‍ ഇടയാക്കിയിരിക്കുന്നതെന്നാണ് പറയുന്നത്. എന്നല്‍ റോഡ് വികസനം നിലവില്‍ നടക്കുന്നുണ്ടെന്നും പുരോഗതി പരിശോധിച്ചാല്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി സംബന്ധിച്ച് പറയാനാവൂ എന്നും കെഎസ്ടിപിയുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നുണ്ട്.
ഏറ്റുമാനൂര്‍ (പട്ടിത്താനം) മുതല്‍ മുവാറ്റുപുഴ വരെയുള്ള 40 കിലോമീറ്റര്‍ റോഡ് വികസനം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ശുഭയാത്രയൊരുക്കാന്‍ ഹൈവേ പോലീസ്

കുറവിലങ്ങാട്: വിദ്യാര്‍ത്ഥികള്‍ക്ക് ശുഭയാത്രനേരാന്‍ പോലീസും. ഏറ്റുമാനൂര്‍ ഹൈവേ പോലീസാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാനുള്ള അവബോധം സമ്മാനിച്ച് സജീവമാകുന്നത്. പോലീസിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുവേലി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രത്യേക പരിപാടി നടത്തി. ഹൈവേ എസ്‌ഐ കെ.കെ ചെല്ലപ്പന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ റോഡ് സേഫ്റ്റി ക്ലബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
ബോധവല്‍ക്കരണ പരിപാടി ഹെഡ്മാസ്റ്റര്‍ പി.ആര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ക്ലാസിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാരങ്ങളും പോലീസ് സമ്മാനിച്ചു. അധ്യാപകരായ ഡാനി പോള്‍, ഷൈല സേവ്യര്‍, സിപഒമാരായ വിനോദ്, സുനില്‍കുമാര്‍, രജ്ജിത്, സജ്‌ന എന്നിവര്‍ പ്രസംഗിച്ചു.

കാട്ടാംമ്പാക്ക് കളപ്പുരയ്ക്കല്‍ റോസമ്മ (90) നിര്യാതയായി.

കുറവിലങ്ങാട്: കാട്ടാംമ്പാക്ക് കളപ്പുരയ്ക്കല്‍ വര്‍ക്കിയുടെ ഭാര്യ റോസമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. ഇലഞ്ഞി കൊച്ചാലുങ്കല്‍ ഉറവനാംതടത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: കെ.വി ജോര്‍ജ് (അധ്യാപകന്‍, സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്), എത്സി. മരുമക്കള്‍: ആന്‍സി മാത്യു മാതിരംമ്പുഴ അതിരമ്പുഴ (ടീച്ചര്‍, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, അയര്‍ക്കുന്നം), ജോഷി ജോസഫ് ഇടാട്ടേല്‍ (കാളികാവ്).

ചലച്ചിത്രനടന്‍ ബാബുനമ്പൂതിരിയുടെ സഹോദരന്‍ വാസവന്‍ നമ്പൂതിരി(48) നിര്യാതനായി.

കുറവിലങ്ങാട്: ചലച്ചിത്രനടന്‍ ബാബുനമ്പൂതിരിയുടെ സഹോദരന്‍ മണ്ണയ്ക്കനാട് കാഞ്ഞിരക്കാട് പടിഞ്ഞാറേടത്ത്മനയില്‍ വാസവന്‍ നമ്പൂതിരി(48) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് മണ്ണയ്ക്കനാട്ടെ തറവാട്ട് വീട്ടുവളപ്പില്‍.

ശാസ്ത്ര 15

മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്‍ഡ്യ കോളേജിന്റേയും ലേബര്‍ ഇന്‍ഡ്യ കോളേജ് ഓഫ് ടീച്ചര്‍ എഡൃൂക്കേഷന്റേയും ആഭിമുഖൃത്തില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എണ്‍വയോണ്‍മെന്റിന്റെ സഹകരണത്തോടെ സെമിനാര്‍ ശാസ്ത്ര 15, സേക്രട്ട് ഹാര്‍ട്ട് കോളേജ് , ബോട്ടണി വിഭാഗ മേധാവി ഡോ. ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ ലേബര്‍ ഇന്‍ഡ്യ കോളേജ് ഓഫ് ടീച്ചര്‍ എഡൃൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഇഗ്‌നേഷ്യസ് ജോണ്‍, ലേബര്‍ ഇന്‍ഡ്യ കോളേജ് പ്രിന്‍സിപ്പാള്‍ ഗ്രിഗറി ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ കാര്‍ത്തിക എലിസബത്ത്, ബിനു ജോസഫ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ടോണി തോമസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് ശാസ്ത്രവും പരിസ്ഥിതിയും ആധുനിക യുഗത്തില്‍ എന്ന വിഷയത്തില്‍ ഡോ. ജോര്‍ജ് ജോസഫ് ക്ലാസ് നയിച്ചു.

സി.പി.ഐ. ഉഴവൂര്‍ മരോട്ടിച്ചോട് ബ്രാഞ്ചില്‍ സിസിലി ബിജു സെക്രട്ടറി

ഉഴവൂര്‍: സി.പി.ഐ. ഉഴവൂര്‍ മരോട്ടിച്ചോട് ബ്രാഞ്ച് (ഉഴവൂര്‍ നോര്‍ത്ത്) രൂപീകരിച്ചു. ബ്രാഞ്ചിന്റെ സെക്രട്ടറിയായി സിസിലി ബിജു കൈപ്പാറേടനേയും, അസി സെക്രട്ടറിയായി തങ്കച്ചന്‍ നിരപ്പിലിനേയും തെരഞ്ഞെടുത്തു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം സി.പിഐ.യിലെ മുതിര്‍ന്ന ലോക്കല്‍ കമ്മറ്റിയംഗവും, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ അബ്രാഹം മാത്യൂ നിര്‍വ്വഹിച്ചു. ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപേല്‍, മണ്ഡലം കമ്മറ്റിയംഗം ബിജു കൈപ്പാറേടന്‍, സുനില്‍ പനച്ചേംകുടിലില്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍, അനന്ദു വിജയന്‍, ശശി പൊട്ടക്കാനാല്‍, പുഷ്പരാജന്‍, രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.ഐ. കടുത്തുരുത്തി നിയേജക മണ്ഡല കമ്മറ്റിയുടെ കീഴില്‍ ആദ്യമായാണ് ഒരു വനിത ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപെടുന്നത്

എം.എ ജോണ്‍ അന്ുസ്മരണം നടത്തി മുഖ്യമന്ത്രിയടക്കം പങ്കെടുത്തു

കുറവിലങ്ങാട്: കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായിരുന്ന എം.എ ജോണിന്റെ സ്മരണകളുണര്‍ത്തി സുഹൃത്തുക്കളും ബന്ധുക്കളും നാടും സംഗമിച്ചു. ജോണിന്റെ വസതയില്‍ നടന്ന സംഗമങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു.
ജോണിന്റെ ആശയഗതികളോടൊത്ത് സഞ്ചരിക്കുന്നവരുടെ സംഗമം എം.എ ജോണ്‍ രാഷ്ട്രീയ പഠന-ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.കേന്ദ്രത്തിന്റെ ഉദ്ഘാടനം മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ് നിര്‍വഹിച്ചു. എം.എ ജോണിന്റെ ചിന്തകളും ദര്‍ശനങ്ങളും ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തമാണെന്ന് എം.എം ജേക്കബ് പറഞ്ഞു. സംസ്ഥാനമിന്ന് ജാതിമതപ്രദേശികവാദികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എം.പി മത്തായി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, ജോസ് തെറ്റയില്‍ എംഎല്‍എ, അഡ്വ. ജോണ്‍ ജോസഫ്, ഡോ. ജോസ് മാത്യു, ഉഴവൂര്‍ വിജയന്‍, പി.എ മത്തായി, എം.എ ജോര്‍ജ് എന്നിവര്‍പ്രസംഗിച്ചു.
ജോണിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിഞ്ഞാണ് മടങ്ങിയത്. ജോണിന്റെ ലൈബ്രറിയും മുഖ്യമന്ത്രി വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എയും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു.

എല്ലാ സെപ്ഷ്യല്‍സ്‌കൂളുകളും എയ്ഡഡാക്കും : മുഖ്യമന്ത്രി

കുറവിലങ്ങാട്: ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളും എയ്ഡഡ് വിഭാഗത്തിലാക്കുകയെന്നത് സര്‍ക്കാരിന്റെ ആശയവും നയവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരള, എംജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചു നടത്തുന്ന യൂണിഫൈഡ് സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളോടുള്ള പരിഗണന വാക്കുകളില്‍ മാത്രം പേരാ. പ്രവൃത്തിയില്‍ വേണം. സെപ്ഷ്യല്‍ സ്‌കൂളുകളില്‍ അപേക്ഷ നല്‍കിയവയ്ക്ക് എയ്ഡഡ് പദവി നല്‍കിയതിലൂടെ ഒരു അനീതി അവസാനിപ്പിച്ചുവെന്നതാണ് ശരി. പ്ലസ്ടു വരെ എല്ലാ വിദ്യാര്‍ത്ഥികളും സൗജന്യമായി പഠിക്കുമ്പോള്‍ പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്കും അതിന് അവസരമുണ്ടാകണം. 2005ല്‍ 17 വിദ്യാലയങ്ങളെ എയ്ഡഡാക്കി. കഴിഞ്ഞവര്‍ഷം എംആര്‍ വിഭാഗത്തില്‍ 100ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനായി. അടുത്തവര്‍ഷം ഇതില്‍ കുറവ് വിദ്യാര്‍ത്ഥികളുള്ളവര്‍ക്കും എയ്ഡഡ് പദവി നല്‍കണമെന്ന ആശയമാണുള്ളത്, മുഖ്യമന്ത്രി വ്യക്തമാക്കി.
സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാന്‍ ഡോ. സതീഷ് പിള്ളയെയും ഭിന്നശേഷിയുള്ളവര്‍ക്കു മികച്ച സേവനം അര്‍പ്പിക്കുന്നതിനുള്ള സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരതിന്റെ നാഷണല്‍ ഡൊറേസ്യാ അവാര്‍ഡ് ജേതാവ് ഫാ. തോമസ് ഫെലിക്‌സ് സിഎംഐയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ദേവമാതാ കോളജ് എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ പ്രതിനിധികളും ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും ചേര്‍ന്ന് ദീപശിഖ തെളിച്ച് പിന്തുണയും പ്രോത്സാഹനവും അഭിനന്ദനവും കൈമാറി പദ്ധതിയ്ക്ക് തുടക്കമിട്ടു.
എംജി സര്‍വകലാശാല എന്‍എസ്എസ് വിഭാഗം യൂണിഫൈഡ് സ്‌പോര്‍ട്‌സുമായി സഹകരിക്കുന്നതിന്റെ സമ്മതപത്രം സര്‍വകലാശാല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു കുട്ടനില്‍നിന്നും എസ്ഒബി നാഷണല്‍ സ്‌പോര്‍സ് ഡയറക്ടര്‍ വിക്ടര്‍വാസ് ഏറ്റുവാങ്ങി.
സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാന്‍ ഡോ. സതീഷ് പിള്ള, സ്‌പെഷല്‍ ഒളിമ്പിക്‌സ് നാഷണല്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ വിക്ടര്‍ വാസ്, ഡോ. സാബു കുട്ടന്‍, ദേവമാതാ കോളജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. രമാദേവി, സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരളയുടെ ചെയര്‍മാന്‍ ഡോ.എം.കെ. ജയരാജ്, സ്‌പെഷല്‍ ഒളിമ്പിക്‌സ് കേരള ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, അസോസിയേഷന്‍ ഫോര്‍ ഇന്‍ലക്ച്വലി ഡിസേബിള്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, ദേവമാതാ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിബി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ സംബന്ധിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും എസ്ഒബി കേരള സെക്രട്ടറി സിസ്റ്റര്‍ റാണി ജോ യൂണിഫൈഡ് സ്‌പോര്‍ട്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭിന്നശേഷിയുള്ള വ്യക്തികളും സാധാരണ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും സംയുക്തമായി രൂപീകരിക്കുന്ന ടീമുകള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ക്കാണ് ഇനി വേദിയുണരുന്നത്. എംജി സര്‍വകലാശാലയിലെ 110 കോളജുകളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം എന്‍എസ്എസ് വോളന്റിയര്‍മാരാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സില്‍ അംഗങ്ങളായിരിക്കുന്നത്.

പാതിരിയ്ക്കല്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി.

മണ്ണയ്ക്കനാട്: പാതിരിയ്ക്കല്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മരങ്ങാട്ടുപിള്ളി മ്യാലില്‍ കുടുംബാഗമാണ്. മക്കള്‍:സുബ്രമണ്യന്‍നായര്‍, രാമചന്ദ്രന്‍നായര്‍, പരമേശ്വരന്‍നായര്‍, സരസമ്മ. മരുമക്കള്‍: രാധ, കോമളവല്ലിയമ്മ, പരേതരായ സരോജനിയമ്മ, മോഹനന്‍നായര്‍.

കലയന്താനത്ത് പി.ആര്‍. വിജയന്‍(55) നിര്യാതനായി.

കുറവിലങ്ങാട്: കലയന്താനത്ത് പി.ആര്‍. വിജയന്‍(55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ കാട്ടാമ്പാക്ക് വെട്ടിമല കുടുംബാഗം. മകള്‍: പരേതയായ രാധിക. സഹോദരങ്ങള്‍: പി.ആര്‍. സുരേന്ദ്രന്‍, പി.ആര്‍. സജി.