കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: January 2015

പാലാ രൂപതയിലെ വൈദികരുടെ പുതിയ നിയമനങ്ങളും സ്ഥലംമാറ്റവും

പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതയ്ക്ക് പുതിയ ഒരു വികാരിജനറാളെയും അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം, സെമിനാരികള്‍ എന്നിവിടങ്ങളില്‍ പുതിയ റെക്ടറന്മാരെയും ഏഴ് ഫൊറോനകളില്‍ പുതിയ വികാരിമാരെയും നിയമിച്ചു. ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്ച പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് താഴെ കൊടുത്തിരിക്കുന്ന
വൈദികര്‍ക്ക് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

1 ഫാ.കൊല്ലിത്താനത്തുമലയില്‍ അബ്രാഹം സിഞ്ചെല്ലൂസ്, ബിഷപ്‌സ് ഹൗസ്, പാലാ

2 ഫാ.ചൂരക്കാട്ട് ജോര്‍ജ് റെക്ടര്‍, മാര്‍ എഫ്രേം സെമിനാരി, പാലാ

3 ഫാ.കുന്നുംപുറം ബര്‍ക്കുമാന്‍സ് റെക്ടര്‍, സെന്റ് അല്‍ഫോന്‍സാ ഷ്രൈന്‍, ഭരണങ്ങാനം

4 ഫാ.തലോടില്‍ ജോസഫ് റെക്ടര്‍, മൈനര്‍ സെമിനാരി, കരൂര്‍

5 ഫാ.മലേപ്പറമ്പില്‍ ജോസഫ് മാനേജര്‍, എന്‍ജീനിയറിംഗ് കോളേജ്, ചൂണ്ടച്ചേരി

6 ഫാ.പൂവത്തുങ്കല്‍ ജോസഫ് ഡയറക്ടര്‍, അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ട്, അരുണാപുരം

7 ഫാ.അമ്പഴത്തുങ്കല്‍ ജോര്‍ജ് പ്രിന്‍സിപ്പല്‍, ബി.വി.എം. ഹോളിക്രോസ് കോളേജ്, ചേര്‍പ്പുങ്കല്‍

8 ഫാ.നെല്ലിയ്ക്കത്തെരുവില്‍ ജോസഫ് അസി. മാനേജര്‍, മാര്‍സ്ലീവാ ഹോസ്പിറ്റല്‍, ചേര്‍പ്പുങ്കല്‍

9 ഫാ.കട്ടയ്ക്കല്‍ ജെയിംസ് സ്പിരിച്ചല്‍ ഡയറക്ടര്‍, മൈനര്‍ സെമിനാരി, കരൂര്‍

10 ഫാ.പാമ്പാറ ജോസഫ് സ്പിരിച്ചല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ ഷ്രൈന്‍, ഭരണങ്ങാനം

11 ഫാ.വാഴചാരിയ്ക്കല്‍ തോമസ് സ്പിരിച്ചല്‍ ഡയറക്ടര്‍, മൗണ്ട് നെബോ

12 ഫാ.വടക്കേക്കര മൈക്കിള്‍ മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്

13 ഫാ.വേകത്താനം സ്‌കറിയാ ഡയറക്ടര്‍, ഡി. സി. എം. എസ്.

14 ഫാ.ഏറ്റുമാനൂക്കാരന്‍ ആല്‍വിന്‍ അസി. ഡയറക്ടര്‍, ഇന്‍ഫാം മൂവ്‌മെന്റ്

15 ഫാ.വരിയ്ക്കമാക്കല്‍ കുര്യന്‍ അസി. ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ ഷ്രൈന്‍, ഭരണങ്ങാനം

16 ഫാ.പാമ്പാറ ജോസഫ് സ്പിരിച്ചല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ ഷ്രൈന്‍, ഭരണങ്ങാനം

വികാരിമാര്‍

17 ഫാ.അഞ്ചേരില്‍ ജോസ് ചേര്‍പ്പുങ്കല്‍ ഫൊറോനാ

18 ഫാ.എടയോടിയില്‍ ജോര്‍ജ് ചെമ്പിളാവ്

19 ഫാ.ഇല്ലിമൂട്ടില്‍ ജോസഫ് മംഗളാരാം

20 ഫാ.കച്ചിറമറ്റം അഗസ്റ്റിന്‍ വെള്ളികുളം

21 ഫാ.കടൂക്കുന്നേല്‍ മാത്യു കളത്തൂര്‍

22 ഫാ.കിഴക്കേക്കര ജോസഫ് തീക്കോയി ഫൊറോനാ

23 ഫാ.കിഴക്കേകൊല്ലിത്താനം തോമസ് വേഴങ്ങാനം

24 ഫാ.കിഴക്കേല്‍ തോമസ് മണ്ണയ്ക്കനാട്

25 ഫാ.കൊച്ചുപറമ്പില്‍ ജോസഫ് കരൂര്‍

26 ഫാ.കൂട്ടിയാനിയില്‍ അഗസ്റ്റിന്‍ കടനാട്

27 ഫാ.കൊഴുപ്പന്‍കുറ്റി അഗസ്റ്റിന്‍ ഭരണങ്ങാനം ഫൊറോനാ

28 ഫാ.മഠത്തിക്കുന്നേല്‍ ജോസ് കൂടല്ലൂര്‍

29 ഫാ.മഠത്തിക്കുന്നേല്‍ പോള്‍ രത്‌നഗിരി

30 ഫാ.മലയില്‍പുത്തന്‍പുര തോമസ് ഇളന്തോട്ടം

31 ഫാ.മാമ്പള്ളിക്കുന്നേല്‍ സെബാസ്റ്റ്യന്‍ മുളക്കുളം

32 ഫാ.മണിയഞ്ചിറ ജോസഫ് ഇലപ്പള്ളി

33 ഫാ.മണ്ണനാല്‍ ജോസഫ് അരുണാപുരം

34 ഫാ.മണ്ണൂക്കുശുമ്പില്‍ ജോര്‍ജ് ചക്കാമ്പുഴ

35 ഫാ.മതിലകത്ത് മാത്യു ഇടപ്പാടി

36 ഫാ.മറ്റം ജോണ്‍ കാളികാവ്

37 ഫാ.മേയ്ക്കല്‍ ജോസഫ് തിരുമാറാടി

38 ഫാ.മൂലയില്‍ തോമസ് കാഞ്ഞിരത്താനം

39 ഫാ.മൂശാരിപറമ്പില്‍ മാത്യു വികാര്‍ ഇന്‍ചാര്‍ജ,് പെരിയപ്പുറം

40 ഫാ.മുളങ്ങാട്ടില്‍ ജോര്‍ജ് മുത്തോലപുരം

41 ഫാ.മൈലപ്പറമ്പില്‍ ജോസഫ് ഗാഗുല്‍ത്താ

42 ഫാ.നരിവേലി മാത്യു മാന്‍വെട്ടം

43 ഫാ.ഓലിക്കല്‍ തോമസ് കൊഴുവനാല്‍

44 ഫാ.പണ്ടാരപറമ്പില്‍ ജേക്കബ്ബ് ഉരുളികുന്നം

45 ഫാ.പാറേക്കുന്നേല്‍ ജോര്‍ജ് അടിവാരം

46 ഫാ.പാറേക്കുന്നേല്‍ തോമസ് പൂവക്കുളം

47 ഫാ.പരിയാത്ത് ജോസഫ് (Jr.) മലപ്പുറം

48 ഫാ.പീടികമലയില്‍ അഗസ്റ്റിന്‍ പയസ്മൗണ്ട്

49 ഫാ.പെരിയപ്പുറം എമ്മാനുവേല്‍ വലവൂര്‍

50 ഫാ.പൂവത്തുങ്കല്‍ ജോസഫ് (ഖൃ.) കുന്നോന്നി

51 ഫാ.പൊരുന്നോലില്‍ ജെയിംസ് ചൂണ്ടച്ചേരി

52 ഫാ.പുല്ലുകാലായില്‍ മാത്യു മലയിഞ്ചിപ്പാറ

53 ഫാ.പുത്തേട്ട് സിറിയക്ക് സേവ്യര്‍പുരം

54 ഫാ.തടത്തില്‍ ജോസഫ് (Jr.) കുറവിലങ്ങാട് ഫൊറോന

55 ഫാ.തലവയലില്‍ അബ്രാഹം പാളയം

56 ഫാ.താന്നിനില്‍ക്കുംതടത്തില്‍ തോമസ് പെരുംന്തുരുത്ത്

57 ഫാ.തയ്യില്‍ ആന്റണി വിമലഗിരി (ചക്കിക്കാവ്)

58 ഫാ.തെരുവത്ത് അഗസ്റ്റിന്‍ പൂഞ്ഞാര്‍ ഫൊറോന

59 ഫാ.തേവര്‍കുന്നേല്‍ മാത്യു മാവടി

60 ഫാ.തുരുത്തിയില്‍ അബ്രാഹം കിഴപറയാര്‍

61 ഫാ.വടക്കെനെല്ലിക്കാട്ടില്‍ ജോസഫ് കുറുമണ്ണ്

62 ഫാ.വലിയവീട്ടില്‍ കളപ്പുര തോമസ് ലൂര്‍ദ്മൗണ്ട്

63 ഫാ.വലിയവീട്ടില്‍ തോമസ് തുടങ്ങനാട് ഫൊറോന

64 ഫാ.വാഴയ്ക്കപാറയില്‍ മാത്യു കുരുവിനാല്‍

65 ഫാ.വെടിക്കുന്നേല്‍ തോമസ് അരുവിത്തുറ ഫൊറോന

66 ഫാ.വെട്ടുകല്ലേല്‍ ജോര്‍ജ് അറക്കുളം പുത്തന്‍പള്ളി

സഹവികാരിമാര്‍

67 ഫാ.ഇല്ലത്തുപറമ്പില്‍ ജോസഫ് രത്‌നഗിരി

68 ഫാ.എട്ടുപറയില്‍ ജോര്‍ജ് കുറവിലങ്ങാട് ഫൊറോന

69 ഫാ.കൊട്ടുകാപ്പള്ളി ലൂക്കോസ് പാലാ കത്തീഡ്രല്‍

70 ഫാ.കുന്നക്കാട്ട് റോബര്‍ട്ട് സി.ആര്‍.എം. അറക്കുളം പുത്തന്‍

71 ഫാ.മൊളോപ്പറമ്പില്‍ സ്‌കറിയാ നീലൂര്‍

72 ഫാ.മുതിരക്കാലായില്‍ ജോസഫ് തീക്കോയി ഫൊറോന

73 ഫാ.നെല്ലിക്കുന്നുചെരിവുപുരയിടം ജോര്‍ജ് രാമപുരം ഫൊറോന

74 ഫാ.ഒലായത്തില്‍ തോമസ് വടകര

75 ഫാ.പന്തലാനിക്കല്‍ ക്രിസ്റ്റി പാലാ കത്തീഡ്രല്‍

76 ഫാ.പന്തിരുവേലില്‍ മാര്‍ട്ടിന്‍ രാമപുരം ഫൊറോന

77 ഫാ.പാറയ്ക്കല്‍ പോള്‍ കാഞ്ഞിരത്താനം

78 ഫാ.പാറപ്ലാക്കല്‍ പോള്‍ കുറവിലങ്ങാട് ഫൊറോന

79 ഫാ.പുളിയ്ക്കപറമ്പില്‍ മാത്യു ഏന്തയാര്‍

80 ഫാ.പുളിന്താനത്ത് കുര്യാക്കോസ് മൂലമറ്റം ഫൊറോന

81 ഫാ.തടിയ്ക്കപറമ്പില്‍ കുര്യാക്കോസ് ളാലം പഴയപള്ളി

82 ഫാ.തയ്യില്‍ തോമസ് കടപ്ലാമറ്റം

83 ഫാ.തെരുവില്‍ ജോര്‍ജ് കൂടല്ലൂര്‍

84 ഫാ.വടക്കേതകിടിയില്‍ കുര്യാക്കോസ് മാന്‍വെട്ടം

85 ഫാ.വട്ടപ്പലം ദേവസ്യാച്ചന്‍ കിഴതടിയൂര്‍

86 ഫാ.വയലില്‍ ജോസഫ് മേലുകാവുമറ്റം

87 ഫാ.വിളക്കുന്നേല്‍ ജോസഫ് പെരിങ്ങുളം

88 ഫാ.കുപ്പയില്‍പുത്തന്‍പുരയില്‍ ഡോമിനിക്ക് പാസ്റ്ററല്‍ മിനിസ്റ്ററി, പോര്‍ച്ചുഗല്‍

89 ഫാ.പൈകട ജോര്‍ജ് പാസ്റ്ററല്‍ മിനിസ്റ്ററി, പോര്‍ച്ചുഗല്‍

90 ഫാ.മൂലയില്‍ സെബാസ്റ്റ്യന്‍ ചാപ്ലയിന്‍, റോസ് ഭവന്‍, മോനിപ്പള്ളി

91 ഫാ.പാങ്ങോട്ടില്‍ കുര്യാക്കോസ് ചാപ്ലയിന്‍, കോള്‍ബെ, തിടനാട്

92 ഫാ.എണ്ണയ്ക്കാപ്പള്ളില്‍ മാത്യു സ്റ്റഡി – റസിഡന്‍സ്, പ്രീസ്റ്റ് ഹോം, മുട്ടുചിറ

93 ഫാ.മലേപ്പറമ്പില്‍ മാത്യു മെഡിക്കല്‍ ലീവ്, പ്രീസ്റ്റ് ഹോം, പാലാ

94 ഫാ.മൂത്തേടം മാത്യു മെഡിക്കല്‍ ലീവ് – റസിഡന്‍സ്, സെന്റ് മേരീസ്, ഭരണങ്ങാനം

റവ.ഡോ. ജോസഫ് തടത്തില്‍ കുറവിലങ്ങാട് വികാരി

കുറവിലങ്ങാട്: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്ടറായ റവ.ഡോ. ജോസഫ് തടത്തില്‍ കുറവിലങ്ങാട് പള്ളി വികാരിയായി ഫെബ്രുവരി ഏഴിന് ചുമതലയേല്‍ക്കും. സഹവികാരിമാരായി ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍ എന്നിവരുമെത്തും.

ഫാ. ജേസഫ് മേയിക്കല്‍ തിരുമാറാടി പള്ളി വികാരി

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളി സഹവികാരിയായി സേവനം ചെയ്തിരുന്ന ഫാ. ജോസഫ് മേയിക്കല്‍ തിരുമാറാടി പള്ളി വികാരിയായി സ്ഥലം മാറും. സഹവികാരിയായിരുന്ന ഫാ. പോള്‍ പാറയ്ക്കലിന് കാഞ്ഞിരത്താനം സഹവികാരായായാണ് മാറ്റം.

ഫാ. കൊല്ലിത്താനത്തുമലയില്‍ പാലാ രൂപത വികാരി ജനറാള്‍ സ്ഥാനത്തേയ്ക്ക്

കുറവിലങ്ങാട്: പാലാ രൂപതയുടെ പുതിയ വികാരി ജനറാളായി (സിഞ്ചെല്ലൂസ്) ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയില്‍ നിയമിതനായി. 10 വര്‍ഷത്തെ മഹനീയമായ സേവനത്തിനു ശേഷം മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ചൂരക്കാട്ട് മാര്‍ എഫ്രേം സെമിനാരി റെക്ടറായി നിയമിതനായി സ്ഥലം മാറുന്ന സാഹചര്യത്തിലാണ് ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിലിനെ വികാരി ജനറാളായി രുപതാദ്ധ്യക്ഷന്‍
മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചത്. രൂപതയിലെ വിവിധ ഇടവകകളിലെ അജപാലന ശശ്രൂഷയുടെ അനുഭവ സമ്പത്തുമായാണ് അദ്‌ദേഹം ഫെബ്രുവരി ഏഴാം തീയതി പുതിയ ചുമതല ഏറ്റെടുക്കുന്നത്. കുറവിലങ്ങാട് ഫൊറോന പള്ളിയില്‍ മൂന്നു വര്‍ഷക്കാലമായി വികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റവ. ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയില്‍.
പാലാ രൂപതയിലെ കാളികാവ് ഇടവക കൊല്ലിത്താനത്തുമലയില്‍ ചാക്കോ മേരി ദമ്പതികളുടെ മകനായി
1951 ജൂണ്‍ മാസം 25 ന് ജനിച്ചു. കുറവിലങ്ങാട് ദേവ മാതാ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം
രൂപത മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി കളില്‍ പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കി,
1979 ഡിസംബര്‍ 23 ല്‍ വൈദിക പട്ടം സ്വീകരിച്ചു. പൗരോഹിത്യ അജപാലന ശുശ്രൂഷയുടെ ആരംഭം
കടപ്‌ളാമറ്റം ഇടവകയില്‍ അസ്‌തേന്തിയായിട്ടായിരുന്നു. തുടര്‍ന്ന് പ്രവിത്താനം പള്ളിയിലെ അജപാലനത്തിനു ശേഷം ശാന്തിപുരം, പിറവം, ചേന്നാട്, ഇടമറ്റം, ളാലം പുത്തന്‍, മോനിപ്പള്ളി എന്നീ
ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. നാലു സഹോരന്മാരില്‍ രണ്ടു പേര്‍ വൈദികരും, നാലു
സഹോദരിമാരില്‍ ഒരാള്‍ സന്യാസ സഭാംഗവുമാണ്.

കുറവിലങ്ങാട്ട് പത്താംതിയതി തിരുനാളിന് കൊടിയേറും

കുറവിലങ്ങാട്: മൂന്നുദിനരാത്രങ്ങള്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഭക്തിയുടെ നേരനുഭവം സമ്മാനിച്ച് മൂന്നുനോമ്പ് തിരുനാളിന് പിന്നാലെ ഇടവക ദേശതിരുനാളുകളിന് തുടക്കം. ഇനിയുള്ള രണ്ട് ആഴ്ചയിലേറെ നീളുന്ന ദിനങ്ങള്‍ ദേശതിരുനാളുകളിലൂടെ ഇടവക ജനം ആത്മീയ വളര്‍ച്ച നേടും. ദേശതിരുനാളുകളുടെ സമാപനമെന്നോണം വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥം തേടി പത്താംതിയതി തിരുനാളും നടക്കും. ഫെബ്രുവരി 14,15 തിയതികളിലാണ് പത്താംതിയതി തിരുനാള്‍.
ദേശതിരുനാളിന് ചെറിയ പള്ളിയില്‍ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ തിരുനാള്‍ കൊടിയേറ്റി.
ഇന്ന് കുറവിലങ്ങാട്ടെ ടാക്‌സി സ്റ്റാന്‍ഡുകളില്‍ നിന്ന കഴുന്നുപ്രദക്ഷിണം നടക്കും. 31ന് പുണ്യശ്ലോകന്‍ പനംങ്കുഴയ്ക്കല്‍ വല്യച്ചന്‍ അനുസ്മരണം നടക്കും. 8.30ന് ദേവമാതാ കോളജ് അസി.പ്രഫ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ഫെബ്രുവരി ഒന്നിന് പള്ളിവീട്ടില്‍ ചാണ്ടിമെത്രാന്‍ അനുസ്മരണം നടക്കും. 4.30ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ആറിന് പാലാ കമ്യൂണക്കേഷന്‍സ് അവതരിപ്പിക്കുന്ന ചരിത്രനാടകം ‘പള്ളിവീട്ടില്‍ ചാണ്ടിമെത്രാന്‍’.
ഫെബ്രുവരി രണ്ടിന് കുറവിലങ്ങാട്, മൂന്നിന് ഇലയ്ക്കാട്, നാലിന് പകലോമറ്റം, അഞ്ചിന് കുര്യം, ഒന്‍പതിന് നസ്രത്തുഹില്‍, 10ന് കുടുക്കമറ്റം, 11ന് കുര്യനാട്, 12ന് കോഴാ ദേശങ്ങളുടെ തിരുനാളാണ്. ദേശതിരുനാള്‍ ദിനങ്ങളില്‍ രാവിലെ 5.30നും 6.30നും 7.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം കഴുന്ന് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ചെറിയപള്ളിയില്‍ ലദീഞ്ഞ്. ഫെബ്രുവരി എട്ടിന് നിധീരിക്കല്‍ മാണിക്കത്തനാര്‍ അനുസ്മരണം. ദേവമാതാ കോളജ് അസി.പ്രഫ. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് അനുസ്മരണ സന്ദേശം നല്‍കും. ഫെബ്രുവരി മൂന്നിന് 10.45ന് ഇടവകയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള കഴുന്നുപ്രദക്ഷിണങ്ങള്‍ പള്ളിയിലേയ്ക്ക് നടക്കും.
പത്താതിയതി തിരുനാള്‍ ആരംഭിക്കുന്ന 14ന് 10ന് ആഘോഷമായ റാസകുര്‍ബാന. 15ന് 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. പാലാ രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് കൊല്ലംപറമ്പില്‍ കാര്‍മികത്വം വഹിക്കും.

ദേവമാതാ കോളജില്‍ മാധ്യമസെമിനാര്‍

കുറവിലങ്ങാട്: മഹാത്മാഗാന്ധിയൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വ്വീസസ്, ദേവമാതാകോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കിം എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ത്രിദിന മീഡിയ ക്യാമ്പ് വ്യാഴാഴ്ചതുടങ്ങും. എം.ജിസര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്യാമ്പ് ഉച്ചകഴിഞ്ഞ് 2 ന് വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ റവ. ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യാതിഥി ആയിരിക്കും.പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വ്വീസസ് ഡയറക്ടര്‍ ഡോ. എസ്. ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മീഡിയ ക്യാമ്പില്‍ മാധ്യമരംഗത്തെ പ്രമുഖരായ ജേക്കബ് തോമസ്, ജോണ്‍ പോള്‍, ഭദ്രന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് വര്‍ക്ക്‌ഷോപ്പ്, മാധ്യമവിശകലനം തുടങ്ങിയവയും ഉണ്ടായിരിക്കും

വൈദ്യുതിമുടങ്ങും

കുറവിലങ്ങാട്: കുറവിലങ്ങാട് വൈദ്യുതിസെക്ഷനാപ്പീസിന്റെ പരിധിയില്‍ വരുന്ന കുര്യം.കാളികാവ് പ്രദേശങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

നസ്രത്തുഹില്‍ പള്ളിതിരുനാള്‍ ഇന്നുതുടങ്ങും.

കുറവിലങ്ങാട്: നസ്രത്തുഹില്‍ തിരുക്കുടംബദേവാലയത്തിലെ തിരുക്കുടുംബത്തിന്റേയും വി.സെബസ്ത്യാനോസിന്റേയും തിരുനാള്‍ വെള്ളി,ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.വെള്ളിയാഴ്ച രാവിലെ എട്ടിന് ഫാ.സെബാസ്റ്റ്യന്‍പൈനാപ്പള്ളി കൊടിയേറ്റ് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുആരാധന.ശനിയാഴ്ച വൈകിട്ട് 5 ന് ഫാ.ജോമോന്‍ കൈപ്പടക്കുന്നേല്‍ നയിക്കുന്ന വി.കുര്‍ബാന.6.30 ന് പ്രദക്ഷിണം.തുടര്‍ന്ന് വെടിക്കെട്ട്. ഞായറാഴ്ച 7നും,10 നും, വി.കുര്‍ബാന. ഫാ.ടോമി പാലയ്ക്കല്‍ തിരുനാള്‍സന്ദേശം നല്‍കും. 12 ന് പ്രദക്ഷിണം. വൈകിട്ട് 7.30 ന് തിരുവനന്തപുരം സംഘകേളിതിയേറ്റേഴ്‌സിന്റെ നാടകം കഥയല്ലജീവിതം.

സെന്റ് സ്റ്റീഫന്‍സും നിര്‍മ്മലയും ഫൈനലില്‍

ഉഴവൂര്‍ ഫുട്‌ബോള്‍ സെന്റ് സ്റ്റീഫന്‍സും നിര്‍മ്മലയും ഫൈനലില്‍ ആദ്യ സെമിഫൈനലില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മാര്‍ത്തോമ കോളേജ് തിരുവല്ലയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു(1-0). രണ്ടാം
സെമിഫൈനലില്‍ ബസേലിയസ് കോളജ് കോട്ടയത്തെ പരാജയപ്പെടുത്തി നിര്‍മ്മല കോളജ് മൂവാറ്റുപുഴ ഫൈനലില്‍ കടന്നു(1-0). ഇന്ന് (30.01.2015) 3മണിക്ക് ഫൈനല്‍ മത്സരം നടക്കും.

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദക്ഷിണം നടന്നു

കുറവിലങ്ങാട്: ചരിത്രവും ഐതീഹ്യവും പാരമ്പര്യവും സമ്മേളിക്കുന്ന മര്‍ത്ത്മറിയം ഫൊറോനപള്ളിയില്‍ മുത്തിയമ്മഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ഭക്തസാഗരത്തിലേക്ക് വിശ്വാസ നൗകയിറങ്ങി. അനുസരണക്കേടിന്റെയും അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയുമൊക്കെ ആത്മീയ പാഠങ്ങള്‍ സമ്മാനിച്ച ചരിത്ര പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ ലക്ഷക്കണക്കിന് വിശ്വാസികളാണെത്തിയത്.
രാവിലെ നടന്ന ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയില്‍ തിരുവല്ല മെത്രപ്പോലീത്ത തോമസ് മാര്‍ കൂറിലോസും, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തിലും തിരുനാള്‍ സന്ദേശം നല്‍കിയതിന് ശേഷം കപ്പല്‍ പ്രദക്ഷിണം ആരംഭിക്കുമ്പോള്‍ പള്ളിയും പരിസരവും ഭക്തരാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മാര്‍ യൗസേപ്പ്, ദൈവമാതാവ്, കുടത്തേലുണ്ണി, മാര്‍തോമാശ്ലീഹാ, വിശുദ്ധ അന്തോനീസ്, വിശുദ്ധ കൊച്ചുത്രേസ്യ, മാര്‍ ഔഗേന്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ എന്നിവരുടെ തിരുസ്വരൂപങ്ങളും വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി വലിയ പള്ളിയില്‍ നിന്ന് പ്രദക്ഷിണം ആരംഭിച്ചത് പള്ളിമുറ്റം നിറഞ്ഞകവിഞ്ഞ വിശ്വാസികള്‍ക്കിടയിലേക്കാണ്. ദൈവമാതാവിന്റെ തിരുസ്വരൂപം ചെറിയപള്ളിയിലെത്തിച്ച് തന്റെ ആത്മീയ പുത്രനായ വിശുദ്ധ സെബസ്ത്യാനോസിനെ ക്ഷണിച്ച് പ്രദക്ഷിണത്തിലേക്ക് ചേര്‍ക്കുന്ന കാഴ്ച മാതൃസ്‌നേഹത്തിന്റെ നേരനുഭവമായി അനുഭവപ്പെട്ടു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണ വഴിയിലെത്തുമ്പോള്‍ ചെറിയ പള്ളിയില്‍ നിന്നും വിശുദ്ധ ഗീവര്‍ഗീസ്, മിഖായേല്‍ മാലാഖ, വിശുദ്ധ ആഗസ്തീനോസ് എന്നിവരുടെ തിരുസ്വരൂപങ്ങളും വലിയ പള്ളിയില്‍ നിന്നുള്ള പ്രദക്ഷിണത്തോട് ചേര്‍ന്നിരുന്നു.
പ്രദക്ഷിണത്തിന് മുന്നിലായി മുത്തിയമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിടമ്പേറ്റിയ മൂന്ന് ഗജവീരന്മാര്‍ നീങ്ങി. ഈ സമയം വലിയ പള്ളിയുടെ തിരുമുറ്റത്ത് കടപ്പൂര്‍ നിവാസികള്‍ വലിയ പ്രാര്‍ത്ഥനകള്‍ക്കുശേഷം കപ്പല്‍ കൈകളിലേന്തി എത്തിയിരുന്നു. പീന്നീട് യോനാ പ്രവാചകന്റെ നിനിവേ യാത്രയുടെ സ്മരണകള്‍ വിശ്വാസ ഹൃദയങ്ങള്‍ക്ക് സമ്മാനിച്ച് കപ്പല്‍ ഭക്തസാഗരത്തില്‍ യാത്രതുടര്‍ന്നു. ആടിയുലയുന്ന കപ്പലിലേക്കും തിരുസ്വരൂപങ്ങളിലേക്കും തളിര്‍വെറ്റിലയും നാണയതുട്ടുകളും വലിച്ചെറിഞ്ഞ് തങ്ങളുടെ വേദനകളും യാതനകളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. നൂറുകണക്കായ കടപ്പൂര്‍ നിവാസികളുടെ കരങ്ങള്‍ ഒരേവേഗത്തിലും താളത്തിലും ഉയര്‍ന്നുതാഴുമ്പോള്‍ ഭക്തസാഗരത്തിന് ലഭിച്ചത് യോനായുടെ നിനിവേ യാത്രയുടെ നേരനുഭവമായിരുന്നു. കപ്പല്‍ വലിയ പള്ളിമുറ്റം കടന്ന് കല്പടവുകളിറങ്ങി കുരിശിന്‍ തൊട്ടിയില്‍ എത്തിയപ്പോള്‍ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയെത്തിയ കരീവീരന്മാര്‍ കല്‍ക്കരുശിനു മുമ്പില്‍ മുട്ടുമടക്കി തുമ്പിക്കൈയുയര്‍ത്തി വണങ്ങി. ഗജവീരന്മാര്‍ക്കുപിന്നാലെ കപ്പലും കല്‍ക്കുരിശിനെ വന്ദിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം ക്ഷോഭിച്ച കടലില്‍പ്പെട്ട കപ്പലിന്റെ സ്ഥിതി ഭക്തമനസുകളിലെത്തിക്കാന്‍ കടപ്പൂര്‍ നിവാസികള്‍ ശ്രമിക്കുമ്പോള്‍ കപ്പല്‍ മറിയുയുമോ എന്നുപോലും പലരും സംശയിച്ചുപോയി. കുലുങ്ങിമറിഞ്ഞും നിലംതൊട്ടും ചാഞ്ഞും ചെരിഞ്ഞും കപ്പല്‍ യാത്രതുടരുന്നതിനിടെ കടല്‍ക്ഷോഭത്തിനു കാരണമായ യോനായെ ജനസാഗരത്തിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കപ്പല്‍ ശാന്തമായി. ഈ സമയം ആകാശത്ത് മിഴികളൂന്നിയും തിരുസ്വരൂപങ്ങളിലേക്ക് നോക്കിയും അനേകലക്ഷങ്ങള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.
ശാന്തമായ കപ്പല്‍ കല്പടവുകള്‍ കയറി വലിയ പള്ളിമുറ്റത്തെത്തി പള്ളിക്ക് വലം വെച്ച് തിരികെ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ യോനായുടെ നിനവേ യാത്രയുടെ അനുഭവം ലക്ഷക്കണക്കായ വിശ്വാസികള്‍ക്ക് സമ്മാനിക്കാന്‍ കടപ്പൂര്‍ നിവാസികള്‍ക്ക് കഴിഞ്ഞു. ഒരു വര്‍ഷത്തിന്റെ ഇടവേളിയില്‍ വീണ്ടും എന്ന അറിയിപ്പോടെ കപ്പല്‍ പള്ളിയകത്ത് പ്രവേശിക്കുമ്പോള്‍ മുത്തിയമ്മയുടെ സ്വന്തം മണ്ണിന്റെ പാരമ്പര്യവും ചരിത്രവും അനേകലക്ഷങ്ങളിലേക്ക് പെയ്തിറങ്ങുകയായിരുന്നു.
പ്രധാന തിരുനാള്‍ ദിനത്തില്‍ രാവേറെ വൈകിയും വിശ്വാസികള്‍ ഒഴുകിയെത്തുന്ന കാഴ്ചകളാണ് കാണാനായത്. ഇടവകക്കാരുടെ തിരുനാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാളെ 4.30ന് ചങ്ങനാശേരി അതിരൂപത പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് ലൈവ്

http://www.kuravilangadpally.com/contentpage.aspx?pid=Live
കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് ലൈവ്
കാണാന്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.s
visit kuravilangadcurch.com