സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: December 2014

കുറവിലങ്ങാട് ഗവ.ആശുപത്രി വികസനയോഗം 30 ന്

കുറവിലങ്ങാട്: കുറവിലങ്ങാട് ഗവണ്‍മെന്റ് ആശൂപത്രിയുടെ വികസന ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആശുപത്രി വികസന സമിതിയുടെയും ജനപ്രതിനിധികളുടേയും സംയുക്തയോഗം ഡിസംബര്‍ 30, 10.30 ന് ആശുപത്രി കോണ്‍ഫെറന്‍സ് ഹാളില്‍ ചേരുന്നതാണ് .
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റ് പി.എ. മാത്യു അദ്ധ്യക്ഷത വഹിക്കുന്ന യോഗം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടം ചെയ്യും.

പുതുവേലി ഗവണ്‍മെന്റ് സ്‌കൂളി നിര്‍മ്മാണ ഉദ്ഘാടനം ഡിസംബര്‍ 30 ന് 2 കോടി രൂപയുടെ വികസന പദ്ധതി

കുറവിലങ്ങാട്: പുതുവേലി ഗവണ്‍മെന്റ് സ്‌കൂളിനുവേണ്ടി എം.എല്‍.എ. ഫണ്ട് വിനയോഗിച്ച് പുതിയതായി നിര്‍മ്മിക്കുന്ന ഹയര്‍സെക്കണ്ടറി ബ്ലോക്കിന്റെ ശിലാ സ്ഥാപന കര്‍മ്മം ജൂണ്‍ 30 ന് രാവിലെ 11.30 ന് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്.
ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. പുതുവേലി ദവണ്‍മെന്റ് ഹൈസ്‌കൂളിനും, ഹയര്‍സെക്കണ്ടറി വിഭാഗത്തിനും സൗകര്യപ്രഥമായ കെട്ടിടങ്ങള്‍ ഇല്ലത്തതുമൂലം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനുഭവിക്കുന്ന ദയനീയമായ സ്ഥിതിവിശേഷം മോന്‍സ് ജോസഫ് എം.എല്‍.എ. നേരില്‍ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ പുനരുദ്ധാരണത്തിന് എം.എല്‍.എ. ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്. ഹയര്‍സക്കണ്ടറി വിഭാഗത്തിന് വേണ്ടി സൗകര്യപ്രഥമായ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് കടുത്തുരുത്തി നിയോജകമണ്ഡലം വി.ന്‍ 2015 എം.എല്‍.എ. വികസന പദ്ധിതയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
എം.സി. റോഡിന് സമാന്തരമായിട്ടാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്, കോട്ടയം – എറണാകുളം ജില്ലകളുടെ സംഗമസ്ഥലമായ പുതുവേലി സ്‌കൂള് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യ ആശ്രയകേന്ദ്രമാണ് ഇവിടെ നടപ്പാക്കുന്ന പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യം ലഭ്യമാക്കാന്‍ സഹായകരമാണ്.

ഡി പോള്‍ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടത്തി

കുറവിലങ്ങാട്: നസ്രത്ത്ഹില്‍ ഡി പോള്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടത്തി. ഡോ. മോളി കുരുവിള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് താളനാനി, പ്രിന്‍സിപ്പല്‍ ഫാ. തോമസ് മാറാമറ്റത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി വള്ളോന്‍കുന്നേല്‍, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. തോമസ് മഠത്തിനാല്‍, ഫാ. ജോസ് ചേറ്റൂര്‍, പൂര്‍വഅധ്യാപകന്‍ വി.ജെ ജോസ്, പൂര്‍വവിദ്യാര്‍ത്ഥി സംഘടന ജനറല്‍ കണ്‍വീനര്‍ ഇമ്മാനുവല്‍ നിധീരി, അഡ്വ. ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

മുത്തിയമ്മയ്ക്കരുകില്‍ കുറവിലങ്ങാടിന്റെ വൈദികര്‍ സംഗമിച്ചു

കുറവിലങ്ങാട്: സമര്‍പ്പിത വര്‍ഷാചരണത്തിന്റെ ഭാഗമായി മര്‍ത്ത്മറിയം ഇടവകയില്‍ വൈദിക സംഗമം നടത്തി. ഒരുമിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചും പൂര്‍വികസ്മരണ നടത്തിയും അജപാലകര്‍ സംഗമിച്ചത് വിശ്വാസികള്‍ക്കും ഏറെ സന്തോഷമേകി. നൂറുകണക്കായ ഇടവകജനങ്ങള്‍ പങ്കെടുത്ത സമൂഹബലിയോടെയായിരുന്നു സംഗമത്തിന് തുടക്കമിട്ടത്. ബാംഗ്‌ളൂര്‍ അതിരൂപത എപ്പിസ്‌കോപ്പല്‍ വികാരി ജനറാള്‍ ഫാ. സേവ്യര്‍ മണവത്തിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സമൂഹബലി. അലീദാബാദില്‍ സേവനം ചെയ്യുന്ന ഫാ. ജോര്‍ജ് കാരാംവേലില്‍ സന്ദേശം നല്‍കി. ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ദേവമാതാ കോളജ് അസി.പ്രഫ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, അരുണാചലിലെ ഡോണ്‍ബോസ്‌കോ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. സിറിയക് കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപത മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന അലീദാബാദില്‍ നേതൃത്വം നല്‍കുന്ന ഫാ. മാത്യു പുതിയിടത്തിനൊപ്പം സഹോദരനും കാട്ടാമ്പാക്ക് പള്ളി വികാരിയും ദേവമാതാ കോളജ് ബര്‍സാറുമായ ഫാ. ജോസഫ് പുതിയിടവുമെത്തിയതോടെ സംഗമത്തില്‍ കുടുംബസംഗമത്തിന്റെ മാധുര്യവും ലഭ്യമായി. ഭരീദാബാദ് രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. തോമസ് വെള്ളാരംകാലായിലായിരുന്നു ഇടവകയിലെ വൈദികരുടെ ഇളംകണ്ണി. അജപലാന ശുശ്രൂഷയില്‍ ജൂബിലികള്‍ ആഘോഷിച്ച് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ഫാ. ജോര്‍ജ് ആശാരിപറമ്പിലും എത്തി വിശേഷങ്ങള്‍ പങ്കുവെച്ചു. കുരുവിനാല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മമ്പള്ളിക്കുന്നേല്‍, അരുണാപുരം പള്ളി വികാരി ഫാ. തോമസ് മലയില്‍പുത്തന്‍പുര, കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോസി പൊന്നമ്പേല്‍, അല്‍ഫോന്‍സാ കോളജ് അസി. പ്രഫ. ഫാ. ജോസഫ് പുലവേലില്‍, കെസിഎസ്എല്‍ ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജയിംസ് മാക്കീല്‍, ഡി പോള്‍ കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ നെടിയാനി, അസീസി മാസിക മാനേജിംഗ് എഡിറ്റര്‍ ഫാ. നിഥിന്‍ കാരാംവേലില്‍, ഫാ. ജെന്റി മുകളേല്‍, ഫാ. തോമസ് തെക്കേപാറാവേലി, ഫാ. ജോബി വെള്ളപ്ലാക്കീല്‍, ഫാ. ജയിംസ് പടന്നയ്ക്കല്‍, ഫാ. അര്‍സേനിയസ് പുല്ലുപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മണ്ണോലി, ഫാ. സെബാസ്റ്റ്യന്‍ വയലില്‍കളപ്പുര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംഗമം.

മണ്ണയ്ക്കനാട് ഒഴുക്കനാക്കുഴിയില്‍ (വട്ടത്തോട്ടത്തില്‍) ചാക്കോച്ചന്‍ (86) നിര്യാതനായി.

കോഴാ: മണ്ണയ്ക്കനാട് ഒഴുക്കനാക്കുഴിയില്‍ (വട്ടത്തോട്ടത്തില്‍) ചാക്കോച്ചന്‍ (86) നിര്യാതനായി. സംസ്‌കാരം പിന്നീട്.

വിളമന (കണ്ണൂര്‍) നെടിയകുറ്റിയാനി തോമസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി

വിളമന (കണ്ണൂര്‍) : നെടിയകുറ്റിയാനി തോമസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. കാഞ്ഞിരത്താനം കാരണത്തുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, അഡ്വ. കെ.ടി ചാക്കോ (റിട്ട. അധ്യാപകന്‍), മേരി, എന്‍.ടി ബേബി (റിട്ട. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെഎസ്ഇബി), ആലീസ്, എന്‍.ടി ബെന്നി (കാനറ ഡ്രിംഗ്‌സ്, കോഴിക്കോട്), ലിസി, ടോമി തോമസ് (അസി. എഞ്ചിനീയര്‍ പൊതുമരാമത്ത്, കണ്ണൂര്‍). മരുമക്കള്‍: ടി.സി ജോര്‍ജ് സോജി ഭവന്‍ (കാണക്കാരി), മേരി ചാക്കോ കണിയാപറമ്പില്‍ (വിളമന), മാത്യു ഈറ്റാനിയേല്‍ (വിളമന), റോസമ്മ തോമസ് പടിഞ്ഞാറേക്കുറ്റിക്കാട്ടുകുന്നേല്‍, കാണക്കാരി (ടീച്ചര്‍, ഗവ. എസ്എംടി എച്ച്എസ്എസ്, ചേലക്കര, തൃശൂര്‍), ആഗസ്തി തേക്കുംകാട്ടില്‍(വട്ടിയാംതോട്), മാത്യു കുന്നത്തേട്ട് (പുറവയല്‍), ലിസി ബെന്നി കൊന്നക്കല്‍, ചെമ്പംതൊട്ടി (ടീച്ചര്‍, ഉര്‍സിലിന്‍ എച്ച്എസ്എസ്,കണ്ണൂര്‍), ഷൈനി റ്റോമി വാന്തുപറമ്പില്‍ , നെടുംമ്പ്രചാല്‍, കണ്ണൂര്‍).

മണ്‍ചെരാതുകളില്‍ തിളങ്ങി കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട്: മണ്‍ചെരാതുകളില്‍ മിഴിതുറന്നു നിന്ന പള്ളി വിശ്വാസികള്‍ക്ക് ഭക്തിയുടെ പുതിയ അനുഭവം. പള്ളിനടകള്‍ മുഴുവന്‍ വിളക്കുകള്‍ പാതിരാകുര്‍ബാന നേരത്ത് മിഴിതുറന്ന് നില്‍ക്കുകയായിരുന്നു. മിഷന്‍ലീഗാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഡിണ്ടിഗല്‍ ദുരന്തത്തിന് ഇരയായ ചെറുക്കായിയുടെ കുടുംബത്തിന് ദമാം മലയാളികള്‍ വീട് സമ്മാനിച്ചു

കുറവിലങ്ങാട്: ഇലായ്ക്കാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചകുടുംബത്തെ സഹായിക്കുന്നതിനായി ദമാമിലെ മലയാളികള്‍ പണിതുനല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി കെ.സി ജോസഫ് നടത്തി. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇലയ്ക്കാട് സ്വദേശി കുടുക്കാംതടം കെ എം ജോസഫിനാണ് വീട്‌നിര്‍മ്മിച്ചുനല്‍കിയത്. ചെറുക്കായിയുടെ ഭാര്യ മേഴ്‌സിക്ക് വീടിന്റെ താക്കോല്‍ മന്ത്രികൈമാറി. മോന്‍സ്‌ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപ്പള്ളി വികാരി ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയില്‍,പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് രമാദേവി, ബി.രാധകൃഷ്ണമേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വെമ്പള്ളിയില്‍ എഴുന്നള്ളത്തിനെത്തിച്ച ആനഇടഞ്ഞു

കുറവിലങ്ങാട്:വെമ്പള്ളി ദേവീക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പ്മഹോത്സവത്തിന്റെ സമാപനത്തിന് എഴുന്നള്ളിപ്പിനും പറയെടുപ്പിനുമായി എത്തിച്ച ആനയിടഞ്ഞു ക്ഷേത്രമതിക്കകത്തെ തെങ്ങുപിഴുതെറിഞ്ഞു. ഏറ്റുമാനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഉഷശ്രി ശങ്കരന്‍കുട്ടിയെന്ന കൊമ്പനാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രമൈതാനത്തെ തെങ്ങില്‍ വടം കെട്ടിതളച്ചിരുന്ന ആനയുടെ ശരീരത്തിലേക്ക് ഹോസില്‍നിന്നും വെള്ളംചീറ്റിച്ചതാണ് ഇടയാന്‍കാരണം അപ്രതീക്ഷിതമായി ദേഹത്തേക്ക് വെള്ളം വീണതിനേത്തുടര്‍ന്ന് ഇടഞ്ഞകൊമ്പനുമേലുണ്ടായിരുന്ന പാപ്പാന്‍ ചന്ദ്രനെകുലുക്കി താഴത്തിടന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല തുടര്‍ന്ന് സീപത്തുണ്ടായിരുന്ന തെങ്ങ്കുത്തിമറിക്കുകയായിരുന്നു. അനുനയിപ്പിച്ചതിനേത്തുടര്‍ന്ന് കൂടുതല്‍ പ്രകോപനമുണ്ടാക്കാതെ കൊമ്പന്‍ശാന്താനാവുകയായിരുന്നു.

കെ. കരുണാകരന്‍ അനുസ്മരണം നടത്തി

കുറവിലങ്ങാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ. കരുണാകരന്‍ അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അലിന്‍ ജോസഫ്, അരുണ്‍ പീറ്റര്‍, എബിന്‍ റോയി, ബിനു സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുറവിലങ്ങാട് ഇടവകയില്‍ ക്രിസ്മസ് ആഘോഷം

കുറവിലങ്ങാട്: മുവായിരത്തിലേറെ വരുന്ന കുടുംബങ്ങളുള്ള മര്‍ത്ത്മറിയം ഇടവകയില്‍ കുടുംബകൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് ആഘോഷം നടത്തി. നൂറോളം കൂട്ടായ്മകള്‍ ഒരുമിച്ച് ഇടവകയുടെ വിവിധ ഭാഗങ്ങളിലായി സംഗമിച്ചതോടെ കുടുംബങ്ങളുടെ ശക്തിയും വ്യക്തമായി. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും മധുരം പങ്കുവെച്ചുമാണ് വിശ്വാസസമൂഹം ഒരുമയും പ്രാര്‍ത്ഥനയുടെ ചൈതന്യവും വിളിച്ചറിയിച്ചത്. കൂട്ടായ്മകളിലെ വാര്‍ഷികാഘോഷങ്ങളുടെ ആഹ്ലാദത്തിനിടയിലാണ് ക്രിസ്മസ് ആഘോഷം നടന്നത്. കൂട്ടായ്മകളിലെ മുതിര്‍ന്ന അംഗങ്ങള്‍ കേക്ക്മുറിച്ച് ഇലം തലമുറയ്ക്ക് സമ്മാനിച്ചപ്പോള്‍ കൂട്ടായ്മകള്‍ തലമുറകളുടെ സംഗമവേദിയായി മാറി. ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രമീകരണങ്ങളൊരുക്കിയത്.