കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: November 2014

ഫ്രാന്‍സിസ്‌ക്കോ ബേബിക്ക് ഒന്നാംസ്ഥാനം

കുറവിലങ്ങാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിംഗില്‍ ഒന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കിയ കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫ്രാന്‍സിസ്‌ക്കോ ബേബി.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന കായികതാരം മരിച്ചു

കുറവിലങ്ങാട്: വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ദേശീയ കായികതാരം മരിച്ചു. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഇസിജി ടെക്‌നീഷ്യന്‍ ആര്‍പ്പൂക്കര കോട്ടപ്പുറത്ത് ബിന്ദു (41)വാണ് ഇന്നുപുലര്‍ച്ചെ മരിച്ചത്. എം.സി റോഡില്‍ മോനിപ്പള്ളി ആച്ചിക്കല്‍ ഭാഗത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസിടിച്ചാണ് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ബിന്ദുവിന് സാരമായി പരുക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു അപകടം. കഴിഞ്ഞ ദിവസം ബാംഗ്‌ളൂരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ നീന്തല്‍, ഓട്ടം മത്സരങ്ങളില്‍ വിജയിച്ച് ജോലി സ്ഥലത്തെത്തിയശേഷം ആര്‍പ്പൂക്കരയിലെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു ബിന്ദു. മുവാറ്റുപുഴയിലാണ് ബിന്ദുവിന്റെ താമസം.
ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായ സ്ഥലത്ത് ഇതിനു മുമ്പും അപകടമരണങ്ങളുണ്ടായിട്ടുണ്ട്.

ആളൊരുങ്ങി, അരങ്ങൊരുങ്ങി, കാണുവാന്‍ കണിയുണരാന്‍ ഇതുവഴി വാ

കുറവിലങ്ങാട്: തിരശീല ഉയരാന്‍ ഒരു ദിനത്തിന്റെ ഇടവേളമാത്രം. കൗമാരകലാപ്രതിഭകള്‍ക്ക് ചിലങ്കയണിയാന്‍ 120 വയസ്സിലേക്ക് കടന്ന വിദ്യാലയമുത്തശ്ശി സെന്റ്‌മേരീസും അവസാനവട്ടഒരുക്കത്തില്‍. അരങ്ങ് തകര്‍ത്ത് ആടിതകര്‍ക്കുന്ന അഞ്ച് ദിനരാത്രങ്ങളിലേയ്ക്കാണ് തിങ്കളാഴ്ച നാടുണരുക. ഒന്നരപതിറ്റാണ്ട് മുമ്പാണ് കുറവിലങ്ങാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇതിന് മുമ്പ് ആതിഥ്യമരുളിയത്. മേളയുടെ ആദ്യദിനമായ തിങ്കളാള്ച രാവിലെ മുതല്‍ മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷ ആരംഭിക്കും ഉച്ചയ്ക്ക് രണ്ടിന് ജനറല്‍കണ്‍വീനര്‍ ജെസിജോസഫ് പതാകഉയര്‍ത്തും തുടര്‍ന്ന് കുറിവിലങ്ങാട് മര്‍ത്ത് മറിയംഫൊറോനാപള്ളിക്കു മുന്നില്‍ നിന്നും വര്‍ണ്ണശബളമായറാലി ആരംഭിക്കും കുറവിലങ്ങാട്ടേയും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളിലെകുട്ടികളും മത്സരാര്‍ത്ഥികളും,എന്‍സിസി,കുട്ടിപ്പോലീസ്,എന്നീവിഭാഗങ്ങള്‍ റാലിയില്‍ അണിനിരക്കും.പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെത്തിയശേഷം സെന്റ്‌മേരീസ് ബോയീസ് ഹൈസ്‌കൂള്‍ മൈതാനിയില്‍ തയ്യാറാക്കിയിരിക്കുന്ന പ്രധാനവേദിയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കും ജില്ലാപ്പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മലാജിമ്മി അധ്യക്ഷതവഹിക്കും മോന്‍സ്‌ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും കലോത്സവത്തിന്റെ ലോഗോതയ്യാറാക്കിയ എംഡി സെമിനാരിസ്‌കൂളിലെ അതുല്‍ രാജിനും റാലിയിലെ മികച്ചപ്ലോട്ടുകള്‍ക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.തുടര്‍ന്ന് മുഖ്യവേദിയില്‍ ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ചവിട്ടുനാടകമത്സരം നടക്കും.
സെന്റ്‌മേരീസ് ബോയീസ് ഹൈസ്‌കൂള്‍,സെന്റ്‌മേരീസ് ഗേള്‍സ് എച് എസ്, സെന്റ്‌മേരീസ് ഗേള്‍സ് എല്‍ പി എസ്, പള്ളിപാരീഷ്ഹാള്‍, നാഷണല്‍ഓഡിറ്റോറിയം, ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയം, പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ്‌മൈതനം, എന്നിവിടങ്ങളിലായി തയ്യാറാക്കുന്ന 18 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. സെന്റ്‌മേരീസ് ബോയീസ് എല്‍ പി സ്‌കൂളിലൊരുക്കുന്ന ഭക്ഷണശാലയില്‍ പഴയിടം മോഹനന്‍നമ്പൂതിരിയാണ് ഭക്ഷണം തയ്യാറാക്കുന്നത്. അഞ്ചാംദിനമായ വെള്ളിയാഴ്ച വൈകുന്നേരം നാലിന് സെന്റ്‌മേരീസ് സ്‌കൂള്‍മാനേജര്‍ ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലിന്റെ അധ്യക്ഷതയില്‍ ചേരുന്നസമാപനസമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.മുന്‍രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണനടക്കമുള്ള പ്രമുഖരുടെ മാതൃവിദ്യാലയമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളില്‍പ്രധാനവേദി തയ്യാറായിക്കഴിഞ്ഞു രണ്ടായിരത്തോളം പേര്‍ക്ക് പ്രധാനവേദിയിലെ മത്സരങ്ങള്‍കാണുന്നതിനുള്ള ക്രമീകരണമുണ്ട്. രണ്ടാംദിനം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് മൈതാനത്താണ് ബാന്റ് മേള മത്സരംനടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രണ്ടാംദിനം രചനാമത്സരങ്ങള്‍ തുടരും. കുച്ചുപ്പുടി, സംഗീതം, ഒപ്പന, ഭരതനാട്യം, വാദ്യോപകരണങ്ങള്‍, നാടകം തുടങ്ങിയവാണ് മറ്റിനങ്ങള്‍. നാലാംദിനം മാര്‍ഗം കളി, വാദ്യോപകരണങ്ങള്‍, മോഹിനിയാട്ടം, കഥാപ്രസംഗം തുടങ്ങിയവ നടക്കും. സമാപനദിവസമാണ് നാടന്‍പാട്ട്, മിമിക്രി, ഗാനമേള, മോണോആക്ട്, വഞ്ചിപ്പാട്ട് തുടങ്ങിയവ.

ജില്ലാസ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 7500 കലാപ്രതിഭകളെത്തും.

കുറവിലങ്ങാട്: ജില്ലസ്‌കൂള്‍ കലോത്സവത്തിനുള്ളതയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തീയയതായി ജില്ലാവിദ്യാഭ്യസ ഓഫീസറും കലാമേളസംഘാടകസമിതിയുടെ ജനറല്‍കണ്‍വീനറുമായ ജെസിജോസഫ് വാര്‍ത്താസമ്മേളനത്തിലറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെയുള്ള അഞ്ചുദിനങ്ങളില്‍ 18 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 13 ഉപജില്ലകളില്‍ നിന്നായി 7500കലാപ്രതിഭകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹയര്‍സെക്കന്‍ഡറിവിഭാഗത്തില്‍നിന്നും 2061 കുട്ടികളും,ഹൈസ്‌കൂള്‍ വിഭാഗത്തില്‍നിന്ന് 2574 കുട്ടികളും,യു പി വിഭാഗത്തില്‍നിന്നായി 1318 കുട്ടികളുമടക്കം 5953 പേര്‍സംബന്ധിക്കും വിവിധഉപജില്ലകളില്‍നിന്നായി 1000 അധികം കുട്ടികള്‍ അപ്പീലിലൂടെ കലോത്സവത്തിലെ വിവിധമത്സരഇനങ്ങളില്‍ പങ്കെടുക്കാനെത്തും ഇതുകൂടിപരിഗണിക്കുമ്പോള്‍ 7500 കുട്ടികള്‍ മത്സരത്തിനെത്തുമെന്നാണ് സംഘാടകര്‍കണക്കാക്കുന്നത്. ഹയര്‍സെക്കന്‍ഡറിവിഭാഗത്തിന് 110 ഇനം മത്സരങ്ങളുണ്ട്.ഹൈസ്‌കുളിന് 84 ഇനങ്ങളും, യു പി വിഭാഗത്തില്‍ 32 ഇനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്‌കൃതോത്സവം യു പി, എച്ച്.എസ് വിഭാഗങ്ങളിലായി 38 ഇനങ്ങളും,അറബിക് കലോത്സവത്തില്‍ യുപി,എച്ച്.എസ് വിഭാഗത്തിനായി 32 ഇനം മത്സരങ്ങളുമാണ് കലോത്സമാനുവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 ലക്ഷംരൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്നകലോത്സവത്തിന്റെ നടത്തിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫണ്ട് ശേഖരണം അവസാനഘട്ടത്തിലാണെന്നും സംഘാടകരറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍കണ്‍നര്‍ ജെസിജോസഫ്, ഉഴവൂര്‍ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് പിഎം മാത്യു,ജില്ലാപ്പഞ്ചയത്തംഗം മിനിബാബു, ഹയര്‍സെക്കന്‍ഡറിപ്രന്‍സിപ്പള്‍ എം എ ജോസുകുട്ടി, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ വി മിനിമോള്‍, പബ്ലിസിറ്റികമ്മിറ്റി ഭാരവാഹി ജോസ്ആന്‍ഡ്രൂസ് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വഴിയോരകച്ചവട നിരോധനം പഞ്ചായത്ത് ബോര്‍ഡുകള്‍ വലിയതോട്ടില്‍

കുറവിലങ്ങാട്: വഴിയോരക്കച്ചവടം നിരോധിച്ച് പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ വലിയതോട്ടില്‍. കഴിഞ്ഞദിവസം എം.സി റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് പിഴുതെടുത്ത് തോട്ടിലിട്ടിരിക്കുന്നത്. ആരോഗ്യഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ മത്സ്യവ്യാപാരം നിരോധിച്ച് പഞ്ചായത്ത് നടപടികള്‍ സജീവമാക്കി രംഗത്തിറങ്ങിയത്. ഇവിടെ അടുത്തടുത്തായി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകള്‍ ഒരു രാത്രി പിന്നിട്ടപ്പോള്‍ അപ്രത്യക്ഷമായിരുന്നു. ഈ ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം വലിയതോട്ടില്‍ കണ്ടെത്തിയത്. വലിയതോട്ടില്‍ പട്ടരുമഠം റോഡ് ഭാഗത്താണ് ബോര്‍ഡുകള്‍ കിടക്കുന്നത്.

ഓട്ടോറിക്ഷ കലുങ്ക് കുഴിയില്‍ വീണു ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറവിലങ്ങാട്: റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കുഴിയിലേയ്ക്ക് പെട്ടി ഓട്ടോ തലകുത്തനെ വീണു. ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നുപുലര്‍ച്ചെ എം.സി റോഡില്‍ പകലോമറ്റത്താണ് അപകടം. പെരുമ്പാവൂരില്‍ നിന്ന് കൊട്ടാരക്കരയിലെത്തി മടങ്ങുകയായിരുന്നു ഓട്ടോറിക്ഷ. കലുങ്കിനായി തീര്‍ത്ത് വെള്ളം നിറഞ്ഞുകിടന്ന കുഴിയിലേയ്ക്ക് ഓട്ടോറിക്ഷ വീഴുകയായിരുന്നു. പൂര്‍ണമായും കുഴിയിലകപ്പെട്ട ഓട്ടോ മണ്ണുമാന്തി ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശികളാണ് ഓട്ടോയിലുണ്ടായിരുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഓട്ടോഡ്രൈവര്‍ പറയുന്നു.

ശബരിമല സെപ്ഷ്യല്‍ ബസിനു നേരെ അക്രമം ഡ്രൈവര്‍ക്ക് പരുക്കേറ്റു, പോലീസുകാരനെതിരെ കേസ്

കുറവിലങ്ങാട്: അയ്യപ്പഭക്തന്മാരുമായി ശബരിമലയിലേയ്ക്ക് പേകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ അക്രമത്തിന് ശ്രമിച്ച പോലിസുകാരനെതിരെ കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നരടയോടെ എം.സി റോഡില്‍ വെമ്പള്ളി ഭാഗത്തുണ്ടായ സംഭവത്തിലാണ് കേസ്. വെമ്പള്ളി സ്വദേശിയായ കോട്ടയം എ.ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയെതുടര്‍ന്ന് കേസെടുത്തിരിക്കുന്നത്. വെമ്പള്ളി ഭാഗത്തുവെച്ച് റോഡില്‍ ഗതാഗതതടസമുണ്ടായതിനെ ചോദ്യം ചെയ്യുകയും ബസ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തതായാണ് കേസ്. ഗുരുവായൂരില്‍ നിന്ന് പമ്പയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പി.ജി സുശീലനാണ് പരുക്കേറ്റത്. പോലീസുകാരന്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയും അയ്യപ്പഭക്തന്മാരോടടക്കം അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ വൈകുന്നതായി കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. എന്നാല്‍ പരാതി ലഭിച്ച അതേ ദിവസം ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുത്തതായി കുറവിലങ്ങാട് പോലീസ് പറയുന്നുണ്ട്.
കുറവിലങ്ങാട് സബ് ട്രഷറി ഡ്യൂട്ടിയിലുള്ള പോലീസുകാരനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും പറയുന്നുണ്ട്. വെമ്പള്ളിയില്‍വച്ച് ഗതാഗതക്കുരുക്കില്‍പ്പെട്ട് നിര്‍ത്തിയിട്ടപ്പോള്‍ ഇതുവഴി ബൈക്കിലെത്തിയ ഇദ്ദേഹം ബസ് ഡ്രൈവരെ അസഭ്യംപറഞ്ഞ് കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍പറയുന്നത്. പ്രശ്‌നത്തിലിടപെട്ട തീര്‍ത്ഥാടകരെയും അസഭ്യംപറഞ്ഞു. അയ്യപ്പഭക്തന്മാരുമായെത്തി ഏറ്റുമാനൂര്‍ പോലീസിലെത്തി പരാതി പറഞ്ഞശേഷം ഡ്രൈവര്‍ ചികിത്സതേടുകയും ചെയ്തു. പിന്നീട് സ്വാമിമാരെ പമ്പയിലെത്തിച്ച ശേഷം കുറവിലങ്ങാട് പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അയ്യപ്പഭക്തരില്‍ ചിലര്‍ തുടര്‍യാത്രയില്‍ പ്രതിസന്ധികളുമുണ്ടായി. കോട്ടയത്തുനിന്ന് ട്രെയിനില്‍ പോകേണ്ടിയിരുന്നവര്‍ക്ക് ഇതിനുള്ള അവസരം നഷ്ടമായത് പ്രതിസന്ധി രൂക്ഷമാക്കി.
അയ്യപ്പഭക്തന്മാര്‍ക്കെതിരെ അക്രമണമുണ്ടായതില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

ലഹരിക്കെതിരെ മായാജാലവും

മരങ്ങാട്ടുപിള്ളി : മദ്യത്തിനും മയക്കുമരുന്നിനുമായി ഇളംതലമുറെ വിട്ടുനല്‍കാനാവില്ലെന്ന സന്ദേശവുമായി മായാജാലം. മജീഷ്യന്‍ നാഥും സംഘവുമാണ് ബോധവല്‍ക്കരണവുമായി ലേബര്‍ ഇന്ത്യയിലെത്തിയത്. മലയാളിയുടെ ഭക്ഷണശീലങ്ങളും മാജിക്കിന് ഇതിവൃത്തമായി. ലേബര്‍ ഇന്ത്യയിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മാജിക്കിലൂടെ പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കിയത്.
വിദ്യാര്‍ത്ഥിലോകം ലഹരിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതായി കണക്കുകള്‍ വ്യക്തമാകുന്ന സാഹചര്യത്തിലാണ് മാജിക്കിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ബോധവല്‍ക്കരണം നടത്തിയതെന്ന് ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ വി.ജെ ജോര്‍ജ് കുളങ്ങര പറഞ്ഞു. മജീഷ്യന്‍ നാഥിനോപ്പം മകന്‍ ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യന്‍ എന്ന നിലയില്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ ഭാഗ്യനാഥും വിദ്യാര്‍ത്ഥികളില്‍ ആവേശമായി പങ്കുചേര്‍ന്നു.

ഒന്നരപതിറ്റാണ്ടിന്റെ ഇടവേളയില്‍ കുറവിലങ്ങാട്ട് വീണ്ടും കൗമാരകലാമേള

കുറവിലങ്ങാട്: കുറവില്ലാനാടെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന കുറവിലങ്ങാട്ടേയ്ക്ക് ഒന്നരപതിറ്റാണ്ടിന്റെ ഇടവേളയില്‍ വീണ്ടും കൗമാരകലാമേളയെത്തുന്നു. ഇനിയുള്ള മൂന്നാംനാള്‍ മുതല്‍ നാട്ടില്‍ കലയുടെ മഹാവിരുന്ന് ആരംഭിക്കും. നൃത്തനൃത്യങ്ങളും താളലയഭാവങ്ങളും അരങ്ങുണര്‍ത്തി മേളയ്ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. പിന്നെ അഞ്ചുദിനരാത്രങ്ങളില്‍ കലയുടെ വസന്തം പെയ്തിറങ്ങും.
ആദ്യദിനം പാരമ്പര്യത്തനിമ സമ്മാനിച്ച് ചവിട്ടുനാടകം നടക്കും. ഹയര്‍സെക്കന്ററി , ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ചവിട്ടുനാടകമാണ് ആദ്യദിനമായ ഒന്നിന് 4.30 മുതല്‍ നടക്കുന്നത്. ഒന്നിന് രണ്ടിന് ഉദ്ഘാടനത്തിന് പിന്നാലെയാണ് നടനവൈഭവം അരങ്ങിലെത്തുന്നത്. 18 വേദികളിലാണ് ബാല്യകൗമാരങ്ങള്‍ കലയുടെ നിറച്ചാര്‍ത്തൊരുക്കുന്ന മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കരോട്ടുമറ്റുപ്പിള്ളില്‍ (ചക്കച്ചേരില്‍) പീലിപ്പോസിന്റെ (കുഞ്ഞ്) ഭാര്യ ലീലാമ്മ (71) നിര്യാതയായി.

കുറവിലങ്ങാട്: കരോട്ടുമറ്റുപ്പിള്ളില്‍ (ചക്കച്ചേരില്‍) പീലിപ്പോസിന്റെ (കുഞ്ഞ്) ഭാര്യ ലീലാമ്മ (71) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. കാനാട്ട് കുടുംബാംഗമാണ് പരേത. മക്കള്‍: ജോയിച്ചന്‍, സണ്ണിച്ചന്‍, റെജി, ബിജു (സൗദി), സിനു. മരുമക്കള്‍: സാലമ്മ (മുരിങ്ങോത്ത്, ഏറ്റുമാനൂര്‍), മിനി പായിക്കാട്ടുമറ്റത്തില്‍ (പനമ്പാലം), മോളി കാഞ്ഞിരത്തിങ്കല്‍ (കാട്ടാംമ്പാക്ക്), ഷേര്‍ളി മലമുറ്റം (ഇലന്തൂര്‍), മേഴ്‌സി കുളപ്പള്ളില്‍ (മണ്ണയ്ക്കനാട്).

വാഹനാപകടംത്തില്‍ മരിച്ച അക്ഷയിന്റെ സംസ്‌കാരം ശനിയാഴ്ച

കുറവിലങ്ങാട്: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച അക്ഷയിന്റെ സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും. കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കുര്യനാട് താമസിക്കുന്ന കാട്ടാമ്പാക്ക് സുശീലമന്ദിരത്തില്‍ സുഭാഷിന്റെ മകന്‍ അക്ഷയാ(20)ണ് മരിച്ചത്. അക്ഷയ്‌ക്കൊപ്പം ബൈക്കില്‍ യാത്രചെയ്തിരുന്ന കാപ്പുന്തല സ്വദേശി റോണിയെ ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ കോഴാ-പാലാ റോഡില്‍ കോഴായ്ക്കും ഇടയാലിക്കുമിടയിലായിരുന്നു അപകടം. പാലായില്‍ നിന്ന് കണ്ണൂരിലേയ്ക്ക് പോകുകയായിരുന്ന ബസുമായിടിച്ചാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്യസംസ്ഥാനതൊഴിലാളിയും ബസ് ജീവനക്കാരനും ചേര്‍ന്ന് പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അക്ഷയിന്റെ മരണം സംഭവിച്ചിരുന്നു. റോണിയെ കോട്ടയം മെഡിക്കല്‍ കോള് ആശുപത്രിയിലേയ്ക്ക് പിന്നീട് മാറ്റി. കൃഷ്ണകുമാരിയാണ് മാതാവ്. പ്ലസ് ടു വിദ്യാര്‍ത്ഥിനി അജ്ജന ഏക സഹോദരിയാണ്.