കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: October 2014

പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യവാഹന പാര്‍ക്കിംഗ് തുടരാമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് തുടരാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് ഫീസ് ഇടാക്കി പാര്‍ക്കിംഗ് നാളെ മുതല്‍ ആരംഭിക്കുമെന്നും ഈ സൗകര്യം സ്വകാര്യവാഹനങ്ങള്‍ക്ക് ലഭ്യമല്ലെന്നും പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ട്രാഫിക് റുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തതായായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം. ബസ് സ്റ്റാന്‍ഡില്‍ ഇപ്പോള്‍ വിവിധ ആവശ്യങ്ങളുമായെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിട്ടില്ലെന്നും ഇതിനാല്‍ ഇപ്പോഴത്തെ സ്ഥിതി തുടരാമെന്നും ഉഴവൂര്‍ ജോയിന്റ് ആര്‍ടിഓഫിസ് വ്യക്തമാക്കി. ഫീസ് ഈടാക്കി ടാക്‌സി വാഹനങ്ങള്‍ക്ക് പഞ്ചായത്ത് വാഹനപാര്‍ക്കിംഗ് ക്രമീകരിക്കാന്‍ തീരുമാനിച്ച ശേഷം ട്രാഫിക് റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ പഞ്ചായത്ത് പ്രചരണം നടത്തുകയായിരുന്നു.

ഉഴവൂര്‍ ബ്ലോക്കിലെ ആദ്യ സേവാഗ്രാം വാര്‍ഡ് കേന്ദ്രം കുറവിലങ്ങാട് ഒന്നാംവാര്‍ഡില്‍

കുറവിലങ്ങാട്: പഞ്ചായത്ത് വാര്‍ഡുകളില്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസ് , സേവാഗ്രാം തുറക്കാനുള്ള തീരുമാനം ഉഴവൂര്‍ ബ്ലോക്കില്‍ ആദ്യം നടപ്പിലാക്കിയത് കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍. പഞ്ചായത്ത് മുന്‍പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റുമായ വാര്‍ഡംഗം പി.സി കുര്യനാണ് ഇക്കാര്യത്തില്‍ ഒന്നാമനായത്. ഒരോ ദിവസവും വാര്‍ഡിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസ് നിശ്ചിത സമയം പ്രവര്‍ത്തിപ്പക്കണമെന്നാണ് നിര്‍ദേശം. ഓഫീസ് പ്രവര്‍ത്തനത്തിന് പല അംഗങ്ങളും തയ്യാറാണെങ്കിലും ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ കഴിയാത്തതിനാല്‍ പലരും ഓഫീസ് തുറക്കാന്‍ ഇനിയും നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നിരിക്കെയാണ് കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാംവാര്‍ഡിന്റെ നീക്കം ശ്രദ്ധേയമായത്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍ മോഹനന്‍, പഞ്ചായത്തംഗങ്ങളായ പി.സി കുര്യന്‍, കെ.കെ. ശശികുമാര്‍, ജയ്ഗിരി ക്രിസ്തുരാജ പള്ളി വികാരി ഫ്. സിറിയക് തടത്തില്‍, ജോണി മാത്യു, ലിസി ആന്റണി, ലൗലി ജോസ്, സി.വി വിജയന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

തെങ്ങോലയും ചാര്‍ട്ട് പേപ്പറും ചേര്‍ന്നാല്‍ പ്രകൃതി സൗഹൃദ പ്രചരണായുധം റെഡി

കുറവിലങ്ങാട്: പ്രചരണരംഗത്ത് ഫ്‌ളക്‌സിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉയരുമ്പോള്‍ പഴമയിലേയ്ക്ക് മിഴിതുറന്ന പ്രചരണ ശ്രദ്ധേയമായി. കുറവിലങ്ങാട് ദേവമാതാ കോളജിലാണ് വേറിട്ട പ്രചരണം നടത്തിയത്. കോളജില്‍ കഴിഞ്ഞ ദിവസം നടന്ന ഗാന്ധിദര്‍ശന്‍ പരിപാടിയോടനുബന്ധിച്ചാണ് മെടഞ്ഞ തെങ്ങോലയെ പ്രചരണായുധമാക്കി മാറ്റി ശ്രദ്ധനേടിയത്. മെടഞ്ഞ തെങ്ങേലയില്‍ കടലാസില്‍ വിവരണങ്ങളെഴുതിയായിരുന്നു പ്രകൃതി സൗഹൃദം സമ്മാനിക്കുന്ന പ്രചരണം. കോളജിലെ എന്‍എസ്എസ് യൂണിറ്റാണ് വേറിട്ട മാര്‍ഗം പ്രചരണത്തിന് പ്രയോജനപ്പെടുത്തിയത്. കോളജ് കവാടത്തിലും സമ്മേളന വേദിക്കരുകിലുമൊരുക്കിയ പ്രചരണായുധത്തെ വിദ്യാര്‍ത്ഥികക്ക് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.
പച്ചതെങ്ങോല പകുതി ഭാഗം മെടഞ്ഞൊരുക്കിയ ശേഷം ചാര്‍ട്ട്‌പേപ്പറില്‍ വിവരങ്ങളെഴുതി പ്രദര്‍ശിപ്പിക്കുയായിരുന്നു. പച്ചപശ്ചാത്തലത്തില്‍ നിറമുള്ള കടലാസുകളും അക്ഷരങ്ങളും നിരന്നപ്പോള്‍ വര്‍ണഭംഗിയും വ്യത്യസ്തമായി. പ്രകൃതി സൗഹൃദത്തിനൊപ്പം ഗാന്ധിയന്‍ ദര്‍ശനങ്ങളും ഇളംതലമുറയിലേയ്ക്ക് പകര്‍ന്നുനല്‍കാന്‍ ഇന്റര്‍ കോളജിയറ്റ് സെമിനാറിനു കഴിഞ്ഞു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിബി കുര്യനാണ് പ്രകൃതി സൗഹൃദ പ്രചരണോപാധി കണ്ടെത്തി നടപ്പിലാക്കിയത്.

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഇലയ്ക്കാട് വില്ലേജ് ഓഫീസ്

കുറവിലങ്ങാട്: പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഇലയ്ക്കാട് വില്ലേജ് ഓഫീസ് ഉള്‍പ്പെടുത്തിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ആധുനിക നിലവാരത്തിലുള്ള പുതിയ വില്ലേജ് ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും ഹാബിറ്റേറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി വരുന്നതായി എംഎല്‍എ വ്യക്തമാക്കി.
മന്ത്രി അടൂര്‍ പ്രകാശിന് മോന്‍സ് ജോസഫ് എംഎല്‍എ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ഇലയ്ക്കാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വികസന പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടിനേക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.

ബസും മിനിലോറിയും ‘ഉരസി’ എം.സി റോഡില്‍ അരമണിക്കൂര്‍ ഗതാഗതം മുടങ്ങി

കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പോലീസ് സേവം ലഭ്യമാകാത്തതോടെ ഗതാഗതം താറുമാറായി. ഇന്നലെ എം.സി റോഡില്‍ പഞ്ചായത്ത് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഉരസിയതിനെതുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും അരമണിക്കൂറോളം പെരുവഴിയിലായത്. ഇന്നലെ രാത്രി ആറരയോടെയായിരുന്നു സംഭവം. ഗതാഗത തിരക്കേറിയ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിനുണ്ടായ സംഭവത്തില്‍ ഡ്രൈവര്‍മാരുടെ വാക്കേറ്റമാണ് ജനത്തെ പെരുവഴിയിലാക്കിയത്. അപകടത്തിനിടയാക്കിയ വാഹന ഡ്രൈവര്‍മാര്‍ സ്വയം ധാരണയിലെത്തിയതോടെയാണ് അരമണിക്കൂറോളം ഗതാഗതം മുടക്കിയ സംഭവത്തിന് അവസാനമായത്. ഈ സംഭവങ്ങള്‍ പോലീസ് അറിയുകപോലും ചെയ്തില്ലെന്നാണ് സ്ഥലത്തെത്തിയവര്‍ പറയുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിറുത്തി യാത്രക്കാരെ ഇറക്കിയ ശേഷം മുന്‍പോട്ടെടുക്കുകയായിരുന്നു. ഈ സമയം എത്തിയ മിനി ലോറി ബസിനെ മറികടന്ന് പോകാന്‍ ശ്രമിക്കവേയായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ബഹിഷ്‌കരിക്കുന്ന ബസുകളുടെ നടപടിയും അപകടത്തിന് വഴിതെളിക്കുന്നുണ്ട്. ബസുകള്‍ സ്ഥിരമായി വണ്‍വേ സംവിധാനം ലംഘിക്കുകയും സ്റ്റാന്‍ഡ് ബഹിഷ്‌കരിക്കുകയും ചെയ്തിട്ടും നടപടികളുണ്ടാകാത്തതിനാല്‍ ബസുകള്‍ തോന്നുംപടി യാത്ര നടത്തുകയാണ്. ഇക്കാര്യത്തില്‍ പഞ്ചായത്തിനും അടുത്തനാളില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്കും അനക്കമില്ലാത്ത സ്ഥിതിയാണ്.
ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പോലീസിന്റേയോ ഹോംഗാര്‍ഡിന്റെയോ സാന്നിധ്യം പോലുമില്ലാത്തതിനാല്‍ അപകടങ്ങളുണ്ടാകുമ്പോള്‍ നടപടികളും ഗതാഗതക്രമീകരണങ്ങളും നീളുകയാണ്. ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃകതര്‍ മാത്രം ഇതൊന്നും കേള്‍ക്കുന്നില്ല.

കാണക്കാരി ബാങ്ക് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഹൈക്കോടതി തടഞ്ഞു

കുറവിലങ്ങാട്: കാണക്കാരി സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദേശം. ഇപ്പോള്‍ ബാങ്കില്‍ ഭരണം നടത്തുന്ന അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി പുതുതായി ചേര്‍ത്ത 839 അംഗങ്ങളുടെ വോട്ടുകളും ബാങ്കിലെ മുന്‍ അംഗങ്ങളുടെ വോട്ടുകളും പ്രത്യേക ബോക്‌സുകളില്‍ നിക്ഷേപിക്കാനും ഇവ പ്രത്യേകം പ്രത്യേകം എണ്ണിതിട്ടപ്പെടുത്തി നവംബര്‍ അഞ്ചിന് മുമ്പായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇവരണ്ടും പ്രത്യേകം പ്രത്യേകം എണ്ണി നംവംബര്‍ അഞ്ചിന് മുമ്പായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും കോടതിഉത്തരവിട്ടു ഹൈക്കോടതി സിംഗിള്‍ബഞ്ച് ജഡ്ജി വിനോദ്ചന്ദ്രനാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ചകേസില്‍ ഇടക്കാലഉത്തരവ് പുറപ്പെടുവിച്ചത് സഹകരണമുന്നണി ഭരണംനടത്തിവന്നിരുന്ന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ നിയോഗിച്ച അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി പുതുതായി അംഗങ്ങളെ ചേര്‍ത്തനടപടിയെ ചോദ്യം ചെയ്ത് ബാങ്കിന്റെ ഭരണസമിതിയംഗങ്ങളായിരുന്ന സെബാസ്റ്റിയന്‍ ജെ ആലപ്പാട്ട് വി കെ സുരേഷ്‌കൂമാര്‍, സോബിന്‍ജോയി എന്നിവര്‍സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇലഞ്ഞി കുഴിക്കൊമ്പില്‍ അന്നമ്മ(97)

ഇലഞ്ഞി: കുഴിക്കൊമ്പില്‍ (കളത്തുകുളങ്ങര പകലോമറ്റം) പരേതനായ പത്രോസിന്റെ ഭാര്യ അന്നമ്മ(97) നിര്യതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: മാത്യു, സിസ്റ്റര്‍ ആനി ഇഗ്ന(സെന്റ് ആന്‍സ് കോണ്‍വെന്റ് ഉത്തമപാളയം), ജോസഫ്, തോമസ്, മേരി (സ്വിറ്റ്‌സര്‍ലണ്ട്), പീറ്റര്‍(സ്വിറ്റ്‌സര്‍ലണ്ട്), ജെയിംസ്, ജോര്‍ജ്(സ്വിറ്റ്‌സര്‍ലണ്ട്), ഗ്രേസി (സൈപ്രസ്), പരേതരായ സിസ്റ്റര്‍ മര്‍ട്ടീന(ഡി.എം. കോണ്‍വെന്റ്), ചെറിയാന്‍. മരുമക്കള്‍: തെയ്യാമ്മ, കുഞ്ഞമ്മ, ആലീസ്, സെബാസ്റ്റിയന്‍(ചാമക്കാലായില്‍ കൂരാലി), രാജി, എത്സമ്മ, മേഴ്‌സി, ജോര്‍ജ്(കണിയാംകണ്ടത്തില്‍ പുറപ്പുഴ).

ഓലിക്കല്‍ ദിവാകരന്റെ മരണത്തില്‍ ദൂരൂഹതയെന്ന്

മോനിപ്പള്ളി: ചീങ്കല്ലേല്‍ കറ്റനാനി കോളനിയില്‍ ഓലിക്കല്‍ ദിവാകരനെ (62) റോഡരുകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി ബേബി പൊട്ടംകുളം ആക്ഷന്‍ കൗണ്‍സില്‍. സംഭവത്തില്‍ അടിയന്ത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജെ. ജോണ്‍ തറപ്പിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂവത്തൂങ്കല്‍-മണ്ണയ്ക്കനാട് റോഡരുകിലാണ് ദിവാകരന്റെ മൃതദേഹം കണ്ടെത്തിയത്. പൊട്ടംകുളം ബേബിയുടെ മരണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി ക്രൈംബ്രാഞ്ചിന് മുന്നില്‍ നല്‍കാനിരിക്കെയാണ് ദിവാകരന്റെ മരണമെന്നതാണ് ദൂരുഹത ശക്തമാക്കുന്നത്. ബേബിയുടെ കടയിലെ സഹായിയുമായിരുന്നു ദിവാകരന്‍. ബേബിയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷം നടന്നുവരികയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവാകരന്റെ തലയ്ക്കുപിറകില്‍ ആഴത്തിലുള്ള മുറിവ് കാണപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
ദിവാകരന്റെ മരണത്തിലെ ദുരൂഹത മാറ്റിയാല്‍ മാത്രമേ പെട്ടംകുളം ബേബിയുടെ മരണത്തിലെ അന്വേഷണം ശരിയായ ദിശയിലെത്തൂവെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നിലപാട്.

കോഴാ സര്‍ക്കാര്‍ സീഡ്ഫാമും മഴയില്‍ കുതിര്‍ന്നു

കുറവിലങ്ങാട്: കനത്ത മഴ സര്‍ക്കാര്‍ പാടത്തേയും വെട്ടിലാക്കി. മഴയില്‍ പാടത്തെ നെല്‍ച്ചെടികള്‍ വീണതാണ് നഷ്ടക്കണക്കിന് കാരണമായത്. വിളവെടുക്കാറായ നെല്ലാണ് വീണിരിക്കുന്നത്. പാടത്ത് പല ഭാഗങ്ങളിലും ഈ കാഴ്ച കാണാനാവും. പൊതുവെ നല്ല വിളവായിരുന്ന ഇത്തവണത്തെ കൃഷിയെങ്കിലും മഴ തുടര്‍ച്ചയായത് വിളവെടുപ്പിനേയും ബാധിച്ചിട്ടുണ്ട്.
ഫാമിന്റെ വിളിപ്പാടകലെയാണ് കുട്ടനാട് പാക്കേജിലെ കെയ്ത്ത് യന്ത്രങ്ങളെങ്കിലും ഈ യന്ത്രങ്ങള്‍ ഇവിടെ ഉപയോഗിക്കാറില്ല. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പാണ് ഇതിന് പ്രധാനകാരണം. ചില സീസണുകലില്‍ യന്ത്രം ഈ പാടത്ത് ഇറക്കാനാകില്ലെന്ന നിലപാടും ഉയരുന്നുണ്ട്. യന്ത്രക്കൊയ്ത്ത് നടത്തിയാല്‍ സാമ്പത്തികച്ചെലവ് പരിഗണിക്കുമ്പോള്‍ വലിയ ലാഭമാണ് ഫാമിനുണ്ടാകുന്നത്. എന്നാല്‍ തൊഴില്‍ നഷ്ടമുയര്‍ത്തി ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ വൈകുകയാണ്. യന്ത്രം ഉപയോഗിച്ചിരുന്നുവെങ്കില്‍ ആഴ്ചകള്‍ കിടന്ന് നെല്ല് വീഴുന്നത് ഒഴിവാക്കാനാകുമായിരുന്നു. ആഴ്ചകള്‍ക്കൊണ്ടാണ് തൊഴിലാളികള്‍ ഇവിടെ വിളവെടുപ്പ് നടത്തുന്നത്. എന്നാല്‍ യന്ത്രക്കൊയ്ത്ത് നടത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നെല്ല് ഫാമിലെത്തും.
മഴ തുടരുന്നതോടെ പാടത്ത് വീണ നെല്‍മണികള്‍ കിളിര്‍ത്ത് തുടങ്ങിയിട്ടുണ്ട്.

ഉഴവൂര്‍ ബ്ലോക്കില്‍ ഒരു ലക്ഷം കാബേജ് തൈകള്‍ സൗജന്യ വിതരണത്തിന്

കുറവിലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യ ത്തില്‍ നടപ്പിലാക്കുന്ന ഹില്‍ ഏരിയാ ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകളുടെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എം.മാത്യു നിര്‍വ്വഹിച്ചു. പദ്ധതിപ്രകാരം ഒരു ലക്ഷം കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, മുളക്, വഴുതന തൈകളും, പപ്പായ, കറിവേപ്പ, മുരിങ്ങ മുതലായ തൈകളുമാണ് കുറവിലങ്ങാട്, മരങ്ങാട്ടുപിളളി, മാഞ്ഞൂര്‍ പഞ്ചായ ത്തുകളില്‍ വിതരണം ചെയ്യുന്നത്. 50% സബ്‌സിഡി നിരക്കില്‍ മാവ്, പ്ലാവ്, റംബുട്ടാന്‍, മംഗോസ്റ്റിന്‍, ചെറുനാരകം തൈകളും വിതരണം ചെയ്യും. തൈകള്‍ ആവശ്യമുളള കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അംബിക സുകുമാരന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് രമാദേവി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ജെ.ജോണ്‍ തറപ്പില്‍, അംഗങ്ങളായ പി.എന്‍ മോഹനന്‍, മേരിക്കുട്ടി തോമസ്, ജോമോള്‍ ഫ്രാന്‍സിസ്, സോഫിയാമ്മ പീറ്റര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജോര്‍ജ് ജോസഫ്, കൃഷി ആഫീസര്‍ ലിസി ആന്റണി, ജോയന്റ് ബിഡിഒ വി.കെ. രാമ3ന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

കുറവിലങ്ങാട്ട് സ്വകാര്യവാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം പഞ്ചായത്തും ട്രാഫിക് റഗുലേറ്ററി അതോറിറ്റിയും പറയണം

കുറവിലങ്ങാട്: പഞ്ചായത്ത് സ്റ്റാന്‍ഡില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിക്കുകയും സ്വകാര്യവാഹനങ്ങളെ ഇവിടെ നിന്ന് ഒഴിവാക്കുകയും ചെയ്ത പഞ്ചായത്ത് അധികൃതര്‍ വിളിച്ചുവരുത്തുന്നത് അപകടഭീഷണി. പഞ്ചായത്തിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്വകാര്യവാഹനങ്ങള്‍ കൂട്ടത്തോടെ രോഡരുകലാക്കണം പാര്‍ക്കിംഗ്. ഇത് ടൗണില്‍ ഗതാഗതക്കുരുക്കിനും അപകടഭീഷണിയ്ക്കും വഴിതെളിയ്ക്കും. പഞ്ചായത്തിന്റെ ഈ നിലപാടുകള്‍ക്കൊപ്പം നിന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും. യഥാര്‍ത്ഥത്തില്‍ മതിയായ യാത്രാസുരക്ഷ ഒരുക്കാന്‍ ഉത്തരവാദിത്വപ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഉറപ്പാക്കാന്‍ ആരും തന്നെ കാര്യമായി അഭിപ്രായപ്പെട്ടില്ലെന്നാണറിയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പെരുവഴിയാണ് ശരണം. നിലവില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിലും ബൈപ്പാസ് റോഡിലുമായാണ് സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇതിന് പഞ്ചായത്തിന്റെ കരാറുകാരന്‍ പണം ഊടാക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ പുതിയ തീരുമാനത്തോടെ ഈ അവസരം നിഷേധിച്ചിരിക്കുകയാണ്. പഞ്ചായത്തിന് പണമുണ്ടാക്കാനുള്ള സ്ഥലമായി ബസ് സ്റ്റാന്‍ഡിലെ മാറ്റിയിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിലുപരി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടം ലേലം ചെയ്യുന്നതുപോലെയുള്ള നടപടി മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ട്രാഫിക് റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ പ്രചരണം നടത്തുക മാത്രമാണ് ചെയ്യുന്നത്. അംഗീകൃത സ്റ്റാന്റാണെങ്കില്‍ ആര്‍ടിഎ ബോര്‍ഡിന്റെ തീരുമാനവും ഇടപെടലും അംഗീകാരവും ആവശ്യമാണ്.
നിലവില്‍ റോഡില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശം നിലവിലുണ്ട്. ഈ നിര്‍ദേശം അനുസരിച്ചാല്‍ ടൗണിലെ സ്റ്റാന്‍ഡുകള്‍ക്കെല്ലാം പുതിയ താവളം കണ്ടെത്തേണ്ടി വരും.