കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: September 2014

കാണക്കാരിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

കുറവിലങ്ങാട്: കാണക്കാരിയ്ക്കടുത്ത് നമ്പ്യാകുളം റെയില്‍വേ ഗേറ്റിന് സമീപം മുകളേല്‍ ജോമോന്‍, ഭാര്യ ജോമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നമ്പ്യാകുളത്തെ ഓട്ടേഡ്രൈവറായിരുന്നു ജോമോന്‍. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

രക്തദാന സന്ദേശബൈക്ക് റാലിയ്ക്ക് ബുധനാഴ്ച ദേവമാതാ കോളജില്‍ സ്വീകരണം

കുറവിലങ്ങാട്: രക്തദാനത്തിന്റെ ആവശ്യകത വിളിച്ചോതി നടത്തുന്ന സന്ദേശബൈക്ക് റാലിയ്ക്ക് ഇന്ന് കുറവിലങ്ങാട് ദേവമാതാ കോളജില്‍ സ്വീകരണം നല്‍കും. കുറവിലങ്ങാട് ദേവമാതാ കോളജ് എന്‍സിസി യൂണിറ്റിന്റെയും കുറവിലങ്ങാട് റോട്ടറി ക്ലബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തിലാണ് പാലായില്‍ നിന്ന് ബൈക്ക് റാലി നടത്തുന്നത്. 50 ബൈക്കുകളാണ് റാലിയില്‍ അണിചേരുന്നത്. ഇന്ന് 11.30ന് ദേവമാതാ കോളജില്‍ എത്തിച്ചേരുന്ന റാലി മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എം ജോസുകുട്ടി, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.വി മിനിമോള്‍, ലഫ്. സതീഷ് തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ലക്ഷ്യം ലോകനിലവാരത്തിലുള്ള പഠനപ്രക്രിയ: എം.ജി വൈസ് ചാന്‍സിലര്‍

കുറവിലങ്ങാട്: ലോകനിലവാരത്തിലുള്ള പഠനബോധനപ്രക്രിയയാണ് എം.ജി സര്‍വകലാശാലയുടെ ലക്ഷ്യമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ പറഞ്ഞു. ദേവമാതാ കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു വൈസ് ചാന്‍സിലര്‍. സര്‍വകലാശാലാ തലത്തില്‍ നടക്കുന്ന ദേശീയ, അന്തര്‍ദേശീയ സെമിനാറുകളടക്കമുള്ള പരിപാടികള്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള മുഴുവന്‍ പിജി വിഭാഗങ്ങളിലും എത്തിക്കാന്‍ കഴിയുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ആലോചനയിലാണ്. ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശനം മുതല്‍ ഫലപ്രഖ്യാപനംവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കംപ്യൂട്ടര്‍വല്‍ക്കരിയ്ക്കാനും ലക്ഷ്യമിടുന്നതായി വൈസ് ചാന്‍സിലര്‍ പറഞ്ഞു.
കോളജിലെ മികവിന്റെ ദിനാഘോഷവും പിടിഎ സമ്മേളനവും വൈസ് ചാന്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കോളജ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം പ്രസിദ്ധീകരിക്കുന്ന ക്യാംപസ് ലൈന്‍ വാര്‍ത്താ പത്രികയുടെ കോപ്പി വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ നിന്ന് വൈസ് ചാന്‍സിലര്‍ ഏറ്റുവാങ്ങി. കോളജ് മാനേജര്‍ ഫാ. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി പ്രഫ. ബേബി മാത്യു, സീനിയര്‍ സൂപ്രണ്ട് ജോര്‍ജ് ജി. ചെന്നേലില്‍, പിടിഎ വൈസ് പ്രസിഡന്റ് ബാബു മാത്യു, സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ റ്റിനില്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇന്‍സെം പരീക്ഷ ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയനും മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിലും ചേര്‍ന്ന് സമ്മാനിച്ചു.

ഭരണങ്ങാനത്ത് വോളണ്ടിയേഴ്‌സ് ദിനാചരണം നടത്തി

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന വോളണ്ടിയേഴ്‌സ് ദിനാചരണ സംഗമം നടത്തി. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടന കേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോര്‍ജ് പഴേപറമ്പില്‍, റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭരണങ്ങാനത്ത് ചൊവ്വാഴ്ച അല്‍ഫോന്‍സിയന്‍ വോളണ്ടിയേഴ്‌സ് ദിനാചരണം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ സന്നിധിയില്‍ സേവനം ചെയ്യുന്ന വോളണ്ടിയര്‍മാരുടെ-അല്‍ഫോന്‍സിയന്‍ വോളണ്ടിയേഴ്‌സ്- സംഗമം ഇന്ന് നടക്കും. ഇന്ന് 8.30ന് വിശുദ്ധ കുര്‍ബാനയോടെ സംഗമം ആരംഭിക്കും. 9.30ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോസഫ് കടുപ്പില്‍ ക്ലാസിന് നേതൃത്വം നല്‍കും. 12.30ന് സ്‌നേഹവിരുന്ന്. വിശുദ്ധ അല്‍ഫോന്‍സാ സന്നിധിയില്‍ 110 വോളണ്ടിയര്‍മാരാണ് സേവനം ചെയ്യുന്നത്. മുഴുവന്‍ സമയവും തീര്‍ത്ഥാടകരെത്തേടി വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാണ്.

ദേവമാതാ കോളജില്‍ ചൊവ്വാഴ്ച വൈസ് ചാന്‍സിലര്‍ക്ക് സ്വീകരണവും മെരിറ്റ് ദിനവും

കുറവിലങ്ങാട്: എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബാബു ജോസഫിന് ഇന്ന് ദേവമാതാ കോളജില്‍ സ്വീകരണം നല്‍കും. കോളേജിലെ മികവിന്റെ ദിനാഘോഷത്തിലും അധ്യാപകരക്ഷകര്‍തൃസംഗമത്തിലും വൈസ് ചാന്‍സിലര്‍ പങ്കെടുക്കും. വൈസ്ചാന്‍സിലറായി ചുമതലയേറ്റശേഷം ആദ്യമായാണ് ഡോ.ബാബു ജോസഫ് ദേവമാതാ കോളേജില്‍ എത്തുന്നത്. ഇന്ന് 9.45ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും. സമ്മേളനം ഡോ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, ബര്‍സാര്‍ ഫാ.ജോസഫ് പുതിയിടത്ത്, ഐക്യുഎസി. കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.ജോസഫ് പര്യാത്ത്, സീനിയര്‍ സൂപ്രണ്ട് ജോര്‍ജ് ജി. ചെന്നേലി, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇന്‍-സെം പരീക്ഷ ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കും. തുടര്‍ന്ന് പിടിഎ യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനാനന്തരം രക്ഷിതാക്കള്‍ക്ക് അധ്യാപകരെ നേരില്‍ കണ്ട് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും മൂല്യനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകളും നടത്താന്‍ അവസരമുള്ളതായി പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അറിയിച്ചു.

യൂറിയ പ്ലൈവുഡ് കമ്പിനികള്‍ക്ക് മറിച്ചുവില്‍ക്കുന്നതായി ബിജു കൈപ്പാറേടന്‍

കുറവിലങ്ങാട് : സര്‍ക്കാര്‍ സബ്‌സിഡി നല്‍കി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന യൂറിയ പ്ലൈവുഡ് കമ്പനികള്‍ക്ക് മറിച്ചു വില്‍ക്കുന്നതാണ് യൂറിയയുടെ ക്ഷാമത്തിന് കാരണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പറേടന്‍ ആരോപിച്ചു. യൂറിയ ക്ഷാമം മൂലം കര്‍ഷകര്‍ കൂട്ടുവളങ്ങളിലേക്കും വിലകൂടിയ കോംപ്ലക്‌സ് വളങ്ങളിലേക്കും മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ബിജു കുറ്റപ്പെടുത്തി. പ്ലൈവുഡ് മേഖലയില്‍ യൂറിയയ്ക്ക് 30 രൂപ വരെ വിലയുണ്ട്. സബ്‌സിഡി ഉള്ളതിനാല്‍ കുറഞ്ഞ വിലയ്ക്ക് വളമായി ലഭിക്കുന്ന യൂറിയ എന്തു വിലയ്ക്കും വാങ്ങാന്‍ തയ്യാറായി പ്ലൈവുഡ് കമ്പനിക്കാരുടെ ഏജന്റുമാര്‍ വിപണിയില്‍ എത്താറുണ്ട്. ഇറക്കുമതി ചെയ്തും ആഭ്യന്തര ഉത്പാദനം വഴിയും ലഭിക്കുന്ന യൂറിയ രാജ്യത്തെ പല പ്രമുഖ കമ്പനികളും വിപണിയിലെത്തിക്കുന്നുണ്ട്. ഇടനിലക്കാര്‍ ഇതിനിടയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധനയ്ക്ക് ശ്രമിക്കുന്നതായും ബിജു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പാഡിചലഞ്ചിന്റെ ഉദ്ഘാടനം

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പാഡിചലഞ്ചിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ബഹു. ധന-നിയമ വകുപ്പുമന്ത്രി കെ.എം മാണി നിര്‍വ്വഹിക്കും. പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന 12 ഏക്കറോളം തരിശുപാടം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നെല്‍കൃഷി ഇറക്കുകയാണ്. മോന്‍സ് ജോസഫ് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ബഹു. ധനമന്ത്രി പാടത്ത് വിത്തെറിഞ്ഞ് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തിപരമായി പിരിവെടുത്താണ് കൃഷി ഇറക്കുവാനുള്ള സാമ്പത്തികം കണ്ടെത്തിയിരിക്കുന്നത്. പാഡി ചലഞ്ചില്‍ പ്രചോദനം ഉള്‍ക്കൊണ്ട് പഞ്ചായത്തിലെ 20 ഏക്കറോളം തരിശുനിലം കര്‍ഷകര്‍ ഏറ്റെടുത്ത് ഇത്തവണ കൃഷി ഇറക്കുന്നുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് കൃഷി ഇറക്കുന്നതിനായി 100% പലിശ രഹിത വായ്പ്പ നല്‍കുമെന്ന് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് അറിയിച്ചു.

കര്‍ഷകതൊഴിലാളി വൈദ്യുതി ലൈനില്‍ തട്ടി മരിച്ചു

കുറവിലങ്ങാട്: കൃഷിയിടത്തില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ തട്ടി കര്‍ഷകതൊഴിലാളി മരിച്ചു. കടപ്പൂര്‍ കാപ്പിലോരത്ത് കെ.എന്‍ ഗോപാലനാണ്(72) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വീടിന് ഒരു കിലോമീറ്ററോളം അകലത്തിലുള്ള റിട്ട. അധ്യാപകന്‍ മാച്ചിത്താഴത്ത് രാമചന്ദ്രന്റെ പുരയിടത്തില്‍ലാണ് അപകടമുണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കര്‍ഷകതൊഴിലാളി യൂണിയന്‍ വട്ടുകുളം യൂണിറ്റ് സെക്രട്ടറിയും സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് ഗോപാലന്‍. സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: കടപ്പൂര്‍ ആണ്ടുതറപ്പേല്‍ കുടുംബാംഗം കമലാക്ഷിയമ്മ. മക്കള്‍: സന്തോഷ്, ഷാജി. മരുമക്കള്‍: ഷൈല (കൂത്താട്ടുകുളം), ജയ (കോട്ടയം).

ദേവമാതാ സുവര്‍ണ ജൂബിലിക്ക് സമാപനം

കുറവിലങ്ങാട്: ദേവമാതാ കോളജ് സുവര്‍ണ ജൂബിലി സമാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം മാണി മുഖ്യപ്രഭാഷണം നടത്തി. കോളജ് പൂര്‍വവിദ്യാര്‍ത്ഥിയും കോളജ് ഗവേണിംഗ് ബോഡി അംഗവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനുമായ ഡോ. വി.എ ജോസഫിനെ മന്ത്രി കെ.എം മാണി ആദരിക്കും. കോളജ് മാനേജരും പൂര്‍വവിദ്യാര്‍ത്ഥിയുമായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ജൂബിലി സന്ദേശം നല്‍കി. കോളജ് സ്ഥാപക കമ്മിറ്റിയംഗങ്ങളെ ജോസ് കെ. മാണി എംപി ആദരിച്ചു. ജൂബിലി വര്‍ഷത്തില്‍ കോളജിന് ലഭിച്ച എം.എസ്‌സി (മാത്തമാറ്റിക്‌സ്) കോഴ്‌സിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, ഡോ. വി.എ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി, പൂര്‍വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് പി.എം മാത്യു എക്‌സ്എംഎല്‍എ, മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി, സ്റ്റാഫ് സെക്രട്ടറി പ്രഫ. ബേബി മാത്യു, ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ജോസഫ് പര്യാത്ത്, റിട്ട. സൂപ്രണ്ട് റോസമ്മ തോമസ്, സ്റ്റുഡന്റസ് കൗണ്‍സില്‍ ചെയര്‍മാന്‍ റ്റിനില്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

മണ്ണെടുപ്പ് വീണ്ടും സജീവമാകുന്നു

കുറവിലങ്ങാട്: ഒരു ഇടവേളയ്ക്കുശേഷം മണ്ണുമാഫിയ വീണ്ടും തലപൊക്കി. ഈ മേഖലയിലെ വന്‍ കുന്നുകള്‍ ഇടിച്ചു നിരത്തി പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് കടത്തുകയാണ്. ഭൂവുടമകള്‍ക്ക് തുച്ഛമായ തുക നല്‍കി ഇടനിലക്കാര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
നിലവിലുള്ള നിയമങ്ങളുടെ പഴുതുകള്‍ മുതലാക്കിയാണ് പലയിടങ്ങളിലും മണ്ണെടുപ്പ് നടക്കുന്നത്. വീടുനിര്‍മ്മാണത്തിനെന്ന മറവിലാണ് അനുമതി തേടുന്നത്. ഗംഭീര കെട്ടിടങ്ങളുള്ളവര്‍ കുടുംബാംഗങ്ങളുടെ പേരിലേയ്ക്ക് സ്ഥലം നല്‍കിയശേഷം അവരുടെ പേരില്‍ അപേക്ഷനല്‍കി അനുമതി തേടുന്ന രീതിയാണ് പലയിടങ്ങളിലും നടത്തുന്നത്. ഈ നീക്കത്തിനുമപ്പുറമാണ് തുടര്‍ന്നുള്ള നടപടികള്‍. റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ പത്ത് സെന്റില്‍ താഴെമാത്രം സ്ഥലത്തുനിന്ന് മണ്ണെടുത്തുമാറ്റാനാണ് അ്‌നുമതി തേടുന്നത്. അപേക്ഷയനുസരിച്ച് ഈ സ്ഥലം അധികൃതര്‍ അളന്നുതിട്ടപ്പെടുത്തി അടയാളം കെട്ടിനല്‍കും. ഈ അടയാളം നില്‍ക്കെത്തന്നെ ഇതിന്റെ സമീപ സ്ഥലങ്ങളെല്ലാം പടിഞ്ഞാറന്‍ മേഖലയിലേയ്ക്കുള്ള ലോറിയില്‍ പറപറക്കും. ഏക്കര്‍കണക്കിന് സ്ഥലത്തെമണ്ണ് പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് കടത്താനാണ് പത്ത് സെന്റില്‍ താഴെമാത്രം സ്ഥലത്തിന്റെ പേരില്‍ അനുമതി തേടുന്നത്.
മണ്ണ് വില്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് ഭൂവുടമ അറിയിച്ചാല്‍ ബാക്കി പ്രവര്‍ത്തനങ്ങളെല്ലാം ഇടനിലക്കാരന്‍ കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇടനിലക്കാരനെ ഭൂവുടമയുമായി ബന്ധപ്പിച്ചു നല്‍കുന്നവര്‍പ്പോലും ഒരു ഇടപാടില്‍ ലക്ഷങ്ങള്‍ കൊയ്യുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സംഭാവനകള്‍ നല്‍കുന്നതില്‍ മണ്ണുമാഫിയയിലെ ഇടനിലക്കാര്‍ പിശുക്ക് കാണിക്കാറില്ലെന്നതിനാല്‍ മണ്ണെടുപ്പില്‍ പല പാര്‍ട്ടികളും കണ്ണടയ്ക്കുകയാണ്. പ്രദേശികമായി വ്യക്തികള്‍ പ്രതിഷേധമറിയിച്ചാല്‍ അവരെ സാമ്പത്തിക സഹായത്താല്‍ തടയാന്‍ ശ്രമങ്ങള്‍ നടക്കുന്നതും സാധാരാണമായിട്ടുണ്ട്.