കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: July 2014

മനസമ്മത വേദിയില്‍ പ്രായത്തെചൊല്ലി തര്‍ക്കം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു

കുറവിലങ്ങാട്: മനസമ്മതവേദിയിലെത്തിയ യുവാവിന്റെ പ്രായത്തെചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെയായിരുന്നു സംഭവം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കോതമംഗലം ഊന്നുകല്‍ സ്വദേശിയായ യുവാവിനാണ് പ്രായം വില്ലനായത്. വരന്റെ ഇടവക ദേവാലയത്തില്‍ നിന്നുള്ള കുറിയുമായെത്തിയതോടെയാണ് വരന്റെ പ്രായം വെളിച്ചത്തായത്. 41 വയസുള്ള യുവാവ് മുപ്പതിനടുത്ത വയസെന്ന് പെണ്‍വീട്ടുകാരെ ബോധ്യപ്പെടുത്തിയാണ് തീരുമാനങ്ങളിലെത്തിയതെന്നാണ് പറയുന്നത്. വരന്‍ പറഞ്ഞ പ്രായം ഏറെ വിത്യാസമുള്ളതെന്ന് മനസിലാക്കി പെണ്‍വീട്ടുകാരുമായി ബന്ധപ്പെട്ടവര്‍ വിഷയം ചോദ്യം ചെയ്തതോടെയാണ് നേരിയ സംഘര്‍ഷവും ഉടലെടുത്തത്. ഒടുവില്‍ മനസമ്മതം നടത്താതെ ഇരുകൂട്ടരും പിരിയുകയായിരുന്നു. മനസമ്മതിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകള്‍ നല്‍കുന്നതില്‍ ധാരണയുണ്ടാക്കിയതായും പറയുന്നുണ്ട്. ചടങ്ങുകളുമായി ബന്ധപ്പെടുത്തി സദ്യയും ഒരുക്കിയിരുന്നു.

കോഴാ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് വെള്ളിയാഴ്ച മുതല്‍

കോഴാ: വെളിച്ചത്തിനായുള്ള ജംഗ്ഷന്റെ കാത്തിരിപ്പിന് പരിഹാരം. ജില്ലാപഞ്ചായത്തംഗം മിനി ബാബു അനുവദിച്ച ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വെള്ളിയാഴ്ച മുതല്‍ പ്രകാശിക്കും. ലൈറ്റ് ഇന്ന് 6.30ന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കുറവിലങ്ങാട് പഞ്ചായത്തിന് എംപിയും എംഎല്‍എയും ബ്ലോക്ക് പഞ്ചായത്തംഗങ്ങളേക്കാള്‍ താഴെയുള്ളവര്‍

കുറവിലങ്ങാട്: പഞ്ചായത്തിന് എംപിയും എംഎല്‍എയുമെന്നാല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളേക്കാള്‍ താഴെയുള്ള ജനപ്രതിനിധകള്‍. ഇക്കാര്യം മനസില്‍ സൂക്ഷിച്ചിരിക്കുകയല്ല പരസ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഒറ്റക്കടലാസില്‍ പദ്ധതി കരട് രേഖയുണ്ടാക്കി ആക്ഷേപം ക്ഷണിച്ചുവരുത്തിയ പഞ്ചായത്ത് പുറത്തിറക്കിയ അന്തിമ പദ്ധതി രേഖയിലാണ് ഈ സ്ഥിതി.
പദ്ധതി രേഖയുടെ രണ്ടാംപേജില്‍ പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുടെ പട്ടിക നല്‍കിയിരിക്കുന്നിടത്താണ് എംപിയും എംഎല്‍എയും അവസാന നിരക്കാരായത്. ജില്ലാ പഞ്ചായത്തംഗം , ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ക്ക് ശേഷമാണ് എംഎല്‍എയുടെ പേര് നല്‍കിയിരിക്കുന്നത് . ഇതിനുതാഴെ ഏറ്റവുമവസാനമായാണ് എംപിയുടെ പേരുള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ പദ്ധതി രേഖയില്‍ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായ എംപിയേയും എംഎല്‍എയേയും അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊണ്ടില്ലെങ്കിലും ഈ ജനപ്രതിനിധികളുടെ പാര്‍ട്ടിക്കാര്‍പ്പോലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കുക പോലും ചെയ്തില്ല. പഞ്ചായത്തില്‍ രാഷ്ട്രീയ പ്രതിപക്ഷമില്ലെന്ന് പ്രതിപക്ഷമായ യുഡിഎഫില്‍തന്നെ ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നതിനിടയിലാണ് ഇക്കാര്യത്തിലും പ്രതിപക്ഷത്തിന്റെ മൗനമെന്നത് ശ്രദ്ധേയമാണ്.
പദ്ധതി രേഖയുടെ രണ്ടാംപേജില്‍ പ്രോട്ടോക്കോളൊന്നും പഞ്ചായത്തിനറിയില്ലെങ്കിലും ചിത്രങ്ങള്‍ നല്‍കിയിരിക്കുന്ന ആറാംപേജിലെത്തിയപ്പോള്‍ പഞ്ചായത്ത് മുന്‍ഗണനാക്രമം ഏതെന്ന് കൃത്യമായി കാണിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയം.

സത്യസന്ധരായ ഡ്രൈവര്‍മാര്‍ക്ക് അഭിനന്ദനവുമായി കെഎസ്‌സി (എം)

കുറവിലങ്ങാട്: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥരെ കണ്ടെത്തി തിരികെ നല്‍കിയ ഡ്രൈവര്‍മാര്‍ക്ക് ആദരവുമായി കെഎസ്‌സി (എം) രംഗത്തെത്തി. സമൂഹത്തിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയവരെ അനുമോദിക്കാന്‍ ജനപ്രതിനിധികളോ സംഘടനകളോ ആഴ്ചകളായിട്ടും തയ്യാറാകാതിരുന്നതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയത്. കോഴാ മുണ്ടിയാങ്കല്‍ ജയിംസ്, ഇലയ്ക്കാട് പടിഞ്ഞാറേക്കരയില്‍ ഗിരീശന്‍നായര്‍ എന്നിവരെയാണ് കെഎസ്‌സി -എം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എ മാതൃകയായ ഡ്രൈവര്‍മാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് റ്റിംസ് പോള്‍ അധ്യക്ഷത വഹിച്ചു. പി.സി കുര്യന്‍, സഖറിയാസ് കുതിരവേലി, തോമസ് കണ്ണന്തറ, പ്രഫ. പി.ജെ സിറിയക്, ബേബി തൈപ്പറമ്പില്‍, ഷൈജു പാവുത്തിയേല്‍, സോമി ബേബി, ടോം നമ്പുശേരില്‍, സോണി വാഴപ്പറമ്പില്‍, ജിനു തെക്കേപാട്ടത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂയോര്‍ക്ക് ബിഷപ് ഭരണങ്ങാനത്തെത്തി

കുറവിലങ്ങാട്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സഹായമെത്രാന്‍ റയ്മണ്ട് ചപ്പേത്തോ,ജുഡീഷ്യല്‍ വികാര്‍ മോണ്‍. സ്റ്റീഫന്‍ അഗൂജ എന്നിവര്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥിച്ചു. അല്‍ഫോന്‍സാമ്മയ്ക്കരുകിലെത്തുന്ന വിദേശ മെത്രാന്‍മാരുടെ എണ്ണം വര്‍ധിക്കുകയാണിപ്പോള്‍. ഫാ.മൈക്കിള്‍ നെടുംതുരുത്തില്‍പുത്തന്‍പുരയില്‍, ഫാ. ജോയി ചെഞ്ചേരില്‍ , ഫാ.ജോര്‍ജ് പഴേപറമ്പില്‍, റവ. ഡോ.ജോസഫ് തടത്തില്‍, ഫാ.മൈക്കിള്‍ നരിക്കാട്ട് എന്നിവര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

ഉഴവൂര്‍ കെ.സി. ജോര്‍ജ് കണ്ണംമ്മാനാല്‍ (കപ്പുകാലായില്‍) നിര്യാതനായി.

ഉഴവൂര്‍: കെ.സി. ജോര്‍ജ് കണ്ണംമ്മാനാല്‍ (കപ്പുകാലായില്‍) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച പയസ്മൗണ്ട് പള്ളിയില്‍. ഉഴവൂരില്‍ ഡ്രൈവറായും മറ്റും ജോലിചെയ്തിരുന്നു.

ഓര്‍ഡിനറി ബസുകള്‍ ഉറപ്പാക്കാന്‍ കെഎസ്ആര്‍സി എംഡി

കുറവിലങ്ങാട്: കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ ഉറപ്പാക്കാന്‍ കെഎസ്ആര്‍സി എംഡി
നിര്‍ദേശിച്ചു. ഉഴവൂര്‍, വെളിയന്നൂര്‍ മേഖലയില്‍ ഓര്‍ഡിനറി ബസുകള്‍ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
കൂത്താട്ടുകുളം, ഉഴവൂര്‍ വെളിയന്നൂര്‍ പ്രദേശങ്ങളിലേക്കുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ ഹോളിഡേ ക്യാന്‍സലേഷന്‍ എന്നപേരില്‍ വെട്ടിക്കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അധികൃതരുടെ ഇടപടെലും നടപടികളും. സര്‍വീസ് നിലയ്ക്കുമ്പോള്‍ എട്ട് ട്രിപ്പുകളാണ് ഇല്ലാതാകുന്നത്.

ഭക്ഷണം ലഭിച്ചില്ല, ലൈന്‍മാന്‍ ഫ്യൂസിരി പിന്നെ അടികൊണ്ട് വയര്‍നിറഞ്ഞു

കുറവിലങ്ങാട്: തട്ടുകടിയില്‍ നിന്ന് സമയത്തിന് ഭക്ഷണം ലഭിക്കാതെ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഫ്യൂസൂരി പ്രതിഷേധിച്ചു. എം.സി റോഡരുകില്‍ കുറവിലങ്ങാട് മുട്ടുങ്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം തട്ടുകടയിലെത്തിയ കെഎസ്ഇബി ലൈന്‍മാന് ഭക്ഷണം കിട്ടാന്‍ വൈകിയതോടെ കടയില്‍ നിന്നിറങ്ങി നേരേ പോയത് ട്രാന്‍സ്‌ഫോമറിനരികിലേയ്ക്കാണ്. പുറത്തേയ്ക്കിറങ്ങിയ ജീവനക്കാരനൊപ്പം എത്തിയ മറ്റൊരു കെഎസ്ഇബി ജീവനക്കാരനടക്കം കടയിലിരിക്കെ വൈദ്യുതി നിലച്ചു. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് കടയില്‍ നിന്ന് ഭീഷണിയുമായിറങ്ങിയ ജീവനക്കാരന്‍ മുട്ടുങ്കല്‍ റോഡിലുള്ള ട്രാന്‍സ്‌ഫോമറിനു സമീപത്തുനിന്ന് ഊരിയ ഫ്യൂസ് കാരിയറുകളുമായി നടന്നുവരുന്നത് ദൃഷ്ടിയില്‍പ്പെട്ടത്.
ഫ്യൂസൂരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണെന്ന് മനസിലായതോടെ കെഎസ്ഇബി ജീവനക്കാരനെ നിലത്ത് നില്‍ക്കാന്‍ അനുവദിച്ചില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. സ്ഥലത്തെത്തിയവരെല്ലാം നന്നായി കൈകാര്യം ചെയ്തതു മാത്രമല്ല കെഎസ്ഇബി ജീവനക്കാരനെതിരെ കടയിലെത്തി പ്രശ്‌നം സൃഷ്ടിച്ചതായി കാണിച്ച് പരാതിയും നല്‍കി. പരാതിയും പരിഭവവും ചര്‍ച്ചകളുമായതോടെ വിഷയം യൂണിയന്‍ ഏറ്റെടുത്തു. യൂണിയന്‍ നേതാക്കള്‍ രാവിലെ മുതല്‍ പരക്കം പാഞ്ഞിട്ടും കടയുടമ അടുക്കാതെ വന്നതോടെ പ്രശ്‌നം പാര്‍ട്ടി നേതാവ് ഏറ്റെടുത്തു. അന്വേഷണം പുരോഗമിച്ചതോടെ ഒരു കാര്യം സ്ഥീതികരിച്ചു. കടക്കാരനും തൊഴിലാളിയും മധ്യസ്ഥനുമെല്ലാം ചുവപ്പുനിറക്കാര്‍. എല്ലാവരും ഒരുമിച്ച് സ്റ്റേഷനിലെത്തി പരാതി കീറിക്കളഞ്ഞ് കൈകൊടുത്തു പിരിഞ്ഞു. മധ്യസ്ഥത ഇഷ്ടപ്പെടുന്ന ഇവിടുത്തെ പോലീസാകട്ടെ മധ്യസ്ഥന്റെ റോള്‍ തങ്ങള്‍ങ്ങ് ലഭിച്ചില്ലല്ലോ എന്ന പരിഭവത്തില്‍ പതിവുപോലെ രണ്ട് ഡയലോഗ് വിട്ട് എല്ലാവരേയും പറഞ്ഞുവിട്ടു. ഫ്യൂസൂരിയവനും അടികൊടുത്തവനും അടിവാങ്ങിയവനുമൊക്കെ പാര്‍ട്ടി ലൈനില്‍ ഒന്നായി മാറിയിരിക്കുകയാണ്.

അട്ടപ്പാടിയിലേയും പോട്ടയിലേയും ഡയറക്ടര്‍മാര്‍ ഭരണങ്ങാനത്ത്

ഭരണങ്ങാനം: അട്ടപ്പാടിയിലേയും പോട്ടയിലേയും ഡയറക്ടര്‍മാര്‍ ഭരണങ്ങാനത്തെത്തി. അേട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രം ഡറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍, തോപ്രാംകുടി ദിവ്യകാരുണ്യമാതാ ആശ്രമം ഡയറക്ടര്‍ ഫാ. മരിയാദാസ് എന്നിവരാണ് ഇന്നലെ അല്‍ഫോന്‍സാ സന്നിധിയില്‍ ഒരുമിച്ചത്.
തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോര്‍ജ് പഴേപറമ്പില്‍, അസിസ്റ്റന്റ് റെക്ടര്‍ ഫാ. ജോസഫ് മണിയഞ്ചിറ, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. വിന്‍സെന്റ് കളരിപ്പറമ്പില്‍, ഫാ. ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുമായി ഒരുമിച്ച് പ്രാര്‍ത്ഥിച്ചാണ് വചനപ്രഘോഷകര്‍ മടങ്ങിയത്.

സമ്പാദ്യശീലവും ഇംഗ്ലീഷും പഠിച്ച് മണ്ണയ്ക്കനാട് ഗ്രാമം

കുറവിലങ്ങാട്: ഒരു നാടൊന്നാകെ സമ്പാദ്യശീലവും ഇംഗ്ലീഷും പഠിക്കുകയാണ്. അധ്വാനിച്ചുണ്ടാക്കുന്ന പണം പാഴായെ പോകാതിരിക്കാനാണ് ഈ ശ്രമം. മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പീടികപറമ്പിലാണ് നാടിന് നല്ലനാളയൊരുക്കാന്‍ ഇത്തരം വഴികള്‍ തുറക്കുന്നത്. ജാതിയുംമതവും പ്രായവുമൊന്നും വേര്‍തിരിവുകളുണ്ടാക്കാത്ത പദ്ധതിയാണെന്നത് നാടിനാകെ നേട്ടമുണ്ടാക്കുകയാണ്.
സ്വന്തം കാര്‍ഷിക ഉത്പന്നങ്ങള്‍ ഞായറാഴ്ചകളില്‍ പള്ളിമുറ്റത്തെത്തി വ്യാപാരം നടത്താന്‍ ജോര്‍ജച്ചന്‍ അവസരം നല്‍കും. ഒറ്റ മാനദണ്ഡം പാലിക്കണം. ഉല്പന്നം വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന ലാഭം അച്ചനെ ഏല്‍പ്പിക്കണം. ഈ തുക അച്ചന്‍ ബാങ്കില്‍ നിക്ഷേപിക്കും. ഓരോരുത്തര്‍ക്കും സാംസ് എന്ന പേരിലുള്ളപ്രത്യേക പാസ്ബുക്കും നല്‍കും. പണം പിന്‍വലിക്കാന്‍ അച്ചന്റെ അനുവാദം വേണം. വരുമാനമുണ്ടാക്കാന്‍ വേറെ വഴികളും ജോര്‍ജച്ചന്‍ തുറന്നുനല്‍കി. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം ഭക്ഷണം ക്രമീകരിച്ച് നല്‍കാന്‍ സാംസ് എന്ന സംഘടനയിലെ അംഗങ്ങള്‍ക്ക അവസരം സമ്മാനിച്ചു. അവിടെയും നിബന്ധന മുന്‍പത്തേതുപോലെയാണ്. ലാഭം അച്ചന്റെ അക്കൗണ്ടിലെത്തണം. ഇത്തരത്തില്‍ ചെറിയ കാപ്പിയും ചായയുമായി തുടങ്ങിയവര്‍ കുഞ്ഞ് കാറ്ററിംഗ് യൂണിറ്റായെന്നത് ജോര്‍ജച്ചന്റെ കരുതലിന്റെ വലിപ്പം വ്യക്തമാക്കുന്നു.
മാതാപിതാക്കള്‍ക്കൊപ്പം നിക്ഷേപസ്വഭാവം കുട്ടികളില്‍ വളര്‍ത്താനും ഒരു പദ്ധതിയിട്ടു. ഓരോ ഞായറാഴ്ചകളിലും കുട്ടികള്‍ക്ക് ചെറുതുംവലുതുമായ തുക നിക്ഷേപിക്കാം. കുട്ടികള്‍ പ്ലസ്ടു വിജയിക്കുമ്പോളാണ് ഈ തുക പിന്‍വലിക്കാനാകുന്നത്. പ്ലസ്ടുവിന് ശേഷമുള്ള ഉന്നതപഠനത്തില്‍ ഉടലെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതാക്കാനാണ് ഈ വഴി. സണ്‍ഡേ ബാങ്കിംഗ് എന്നാണ് ഈ സമ്പാദ്യപദ്ധതിയുടെ പേര്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തിയും സമ്പാദ്യശീലനത്തിന് അച്ചന്‍ വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. കൂട്ടുകൃഷിയും പാട്ടകൃഷിയുമൊക്കെ നടത്തുകയും ലാഭം പൊതു അക്കൗണ്ടില്‍ നിക്ഷേപിക്കാനായി അച്ചനെ ഏല്‍പ്പിക്കുകയും ചെയ്യുക.
ഇടവക പ്രദേശത്തെ നാല്‍പ്പതോളം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായി ചേര്‍ന്നിട്ടുണ്ട്. ഇവരുടെ സംഗമങ്ങളും പരിശീലനങ്ങളുമൊക്കെ പദ്ധതിയുടെ ഭാഗമാണ്. സ്ത്രീകള്‍ക്ക് വരുമാനത്തിനായി ശിങ്കാരിമേളം പരിശീലിപ്പിച്ച് ഒരു സംഘം മേളം അവതരിപ്പിച്ചു വരുന്നു.
സമ്പാദ്യശീലത്തിനൊപ്പം ഗ്രാമമാകെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. മലയാളം മീഡിയം സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. ഇതിനൊപ്പം ഏതു പ്രായക്കാര്‍ക്കും ഇംഗ്ലീഷ് പഠിക്കാന്‍ അവസരം ക്രമീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം കംപ്യൂട്ടര്‍ പഠനവും നടന്നുവരുന്നു.
……………….

ഇറാഖില്‍ സമാധാനമുണ്ടാകാനായി പ്രാര്‍ത്ഥിക്കണം : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

ഭരണങ്ങാനം: ക്രൈസ്തവസഭയുടെ ഇനിയുള്ള മുന്നേറ്റം അല്‍ഫോല്‍സാമ്മയുടെ മധ്യസ്ഥത്തിലൂടെയാകണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. വിശുദ്ധിയുടെ പര്യായമാണ് ലാളിത്യം.ദേവസ്‌നേഹത്തിന്റെ പരമോന്നത ഭാവം അല്‍ഫോന്‍സാമ്മയില്‍ കാണാനാകും. വേദനകള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് അല്‍ഫോന്‍സാമ്മ പറഞ്ഞുതരുന്നു. അല്‍ഫോന്‍സാമ്മ വിശ്വാസ സമൂഹത്തിനുള്ള രണ്ടാമത്തെ അമ്മയാണ്. കുരിശുകള്‍ സമാധാനം നല്‍കുന്നുവെന്നാണ് അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നത്. അല്‍ഫോന്‍സാമ്മയുടെ നേതൃത്വത്തില്‍ സ്വര്‍ഗത്തില്‍ പുതിയ ഭാരതീയ കൂട്ടായ്മ ഉണ്ടാക്കുകയാണ്. കര്‍ദിനാള്‍ പറഞ്ഞു.
സമാധാനത്തിന്റെ പേരില്‍ ഇറാഖിലും സിറിയയിലും മറ്റും യുദ്ധം നടക്കുകയാണ്. യുദ്ധംവെട്ടുന്നവര്‍ സമാധാനമുള്ളവരായി മാറാന്‍ പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.