കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: April 2014

നൂറിലേറെ കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ലാതാക്കി.

കുറവിലങ്ങാട്: വ്യാഴാഴ്ച വൈകിട്ട് കുറവിലങ്ങാട് മേഖലയില്‍ ആഞ്ഞു വീശിയ കാറ്റ് നൂറിലേറെ കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ലാതാക്കി. ഉടുതുണിക്ക് മറുതുണി ഇല്ലാതെ എല്ലാം നഷ്ടപ്പെട്ടവര്‍ വരെ ഇക്കുട്ടത്തില്‍ പെടുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഓലിക്കാട്ട്മല ഭാഗത്ത് നാല്പതിലധികം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കുറവിലങ്ങാട് മണമേല്‍ ശശിയുടെ മകള്‍ സൂര്യ (13) നെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് വീണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇലയ്ക്കാട് വല്ല്യാറ സുനില്‍, കുടിലാനി ദാസ്, കുര്യം പുനര്‍ഭവനം ശ്രീകാന്ത് തുടങ്ങിയവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവരില്‍ പെടുന്നു. കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് രമാദേവിയുടെ തറവാട് വീടായ തട്ടാപറമ്പില്‍ വിക്രമന്‍നായര്‍, നരിവേലി കല്ല്യാച്ചിറയില്‍ ജോസഫ് കുര്യന്‍, കോഴാ പുളിക്കക്കുന്നേല്‍ ജോമോന്‍, പുക്കിടിയില്‍ പാപ്പു, കളത്തൂര്‍ കൊല്ലപ്പള്ളില്‍ റോയിമാത്യു, ആണ്ടുവീട്ടില്‍ രാജപ്പന്‍,സഹോദരന്‍ ആണ്ടുവീട്ടില്‍ ശശി, കളത്തൂര്‍ പൊന്‍തൊട്ടിയില്‍ പി കെ ജോസഫ്, കൊല്ലപ്പള്ളില്‍ ടി സി മാത്യു, പുനര്‍ഭവനം ശ്രീകാന്ത്, തുരുത്തിഇല്ലം ദിനേശന്‍നമ്പൂതിരി, ഹരിനിവാസില്‍ ഹരികൃഷ്ണന്‍, കൊട്ടാരത്തില്‍ ലൂക്കാ, പൊന്‍തൊട്ടിയില്‍ വി കെ ജോസ്, കടവുംകണ്ടത്തില്‍ മനോജ് മാമന്‍, കൊളുത്താശ്ശേരില്‍ സരസ്വതി, മറ്റത്തില്‍ പോള്‍, മേച്ചരിക്കുന്നേല്‍ ജോസഫ് എബ്രാഹം, ഇടയാലിപാലകുടിയില്‍ ജോസ്, കല്ലടചെറിയാങ്കല്‍ ഒരപ്പുരയില്‍ ഔസേഫ്, നരിവേലില്‍ ദേവസ്യ, നിരപ്പില്‍ പ്രസന്നന്‍, കളമ്പ്കാട്ട് ത്രേസ്യാമ്മ, കൂറ്റരപ്പള്ളില്‍ ബൈജൂ, വെട്ടുവേലില്‍ ചിന്നമ്മ, കുര്യത്ത് രാജു, മാടശ്ശേരില്‍ ബാബു, കൂറ്റത്താംപതിയില്‍ ബേബി, കളത്തൂര്‍ ശ്യംനിവാസില്‍ മധു, കോഴാ ചക്കാലയ്ക്കല്‍ മാത്തച്ചന്‍, തടത്തിപ്പറമ്പില്‍ പെണ്ണമ്മ, തേരുതാനത്ത് മറിയം, തടത്തിപ്പറമ്പില്‍ കുട്ടപ്പന്‍, ഞാഞ്ഞിലത്തേല്‍ കുട്ടന്‍, കുടകശ്ശേരില്‍ അപ്പു കാണക്കാരി ഗ്രാമ പഞ്ചായത്ത് വെമ്പള്ളി മുളയ്ക്കത്തൊട്ടില്‍ തമ്പി, സഹോദരന്‍ വേണു, എട്ടുപറയില്‍ ഓമന, പട്ടിത്താനം സ്വദേശി സന്തോഷ്, കടപ്ലാമറ്റം പഞ്ചായത്തിലെ ഇലയ്ക്കാട്ടില്‍ വല്ല്യചിറ സുനിലിന്റ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കുടിലാനിയില്‍ ദാസ്, ഇലയ്ക്കാട്ടില്‍ പടിഞ്ഞാക്കരസുമതിയമ്മ, ബന്ധു സാവിത്രിയമ്മ, പടിഞ്ഞാക്കരസാവത്രി, പടിഞ്ഞാക്കരവല്ലി, പടിഞ്ഞാക്കര ഗിരീശന്‍നായര്‍, മുണ്ടയ്ക്കല്‍ രാധാകൃഷ്ണന്‍നായര്‍, ചെരുവില്‍ വിജയന്‍, ചെരുവില്‍ ഷാജി. നരിവേലി ദേവസ്യാമാണി, മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് കല്ലാനിയില്‍ ചന്ദ്രന്‍ എന്നിവര്‍ വീടുകള്‍ക്ക് നാശം നേരിട്ടവരില്‍ പെടുന്നു.

അടുപ്പ്പാദത്തിനടിയില്‍ കയറിരക്ഷനേടി ഒരുകുടുംബം.

ഇലയ്ക്കാട്. വേനല്‍മഴക്കൊപ്പമെത്തിയ കൊടുങ്കാറ്റില്‍ പ്രകൃതിസംഹാരതാണണ്ഡവമാവമാടിവീടിന്റെ മേല്‍ക്കൂരയിലേക്ക് റബ്ബര്‍മരങ്ങള്‍ കടപുഴകിയപ്പോള്‍ അഛനുംഅമ്മയും മകനുമടങ്ങിയ മൂന്നംഗസംഘം പ്രാണരക്ഷാര്‍ത്ഥം അഭയം തേടിയത് വീടിനുള്ളിലെ അടുപ്പ് പാദത്തിനടിയില്‍ കഴിഞ്ഞുകൂടിയത് ഒരുമണിക്കൂര്‍. ജീവന്‍രക്ഷിച്ചതിന് നന്ദി ഈശ്വരനോട് മാത്രം. ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതിക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മധുസൂദനന്‍നായരും കുടുംബവുമാണ് ടാപ്പിംഗ് തൊഴിലാളിയായ മധുസൂദനന്‍നായരും ഭാര്യ സാവിത്രിയമ്മയും മകന്‍ശിവപ്രസാദുമാണ് വ്യാഴാഴ്ച വൈകിട്ടുണ്ടായ കൊടുങ്കാറ്റില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും അത്ഭുതകരമായിരക്ഷപെട്ടത്. ആസ്ബസ്റ്റോസ്ഷീറ്റ് മേഞ്ഞവീടിനുമുകളിലേക്ക് റബ്ബര്‍മരങ്ങള്‍ ഓന്നൊന്നായി കടപുഴകി വീണപ്പോള്‍ ആകാശം ഇടിഞ്ഞുവീഴുകയാണെന്ന് തോന്നിയതായി സാവിത്രിയമ്മപറഞ്ഞു പുറത്തേക്കോടിയാല്‍ മരംവീണുമരിക്കും മരിക്കുന്നെങ്കില്‍ സ്വന്തംവീട്ടിലാവട്ടേയെന്ന് കരുതി എല്ലാവരും കെട്ടിപ്പിടിച്ചിരുന്നു പേമാരിപെയ്തിറങ്ങിയപ്പോള്‍ വീടിനുള്ളിലേ ഏകസുരക്ഷിതകേന്ദ്രമായ അടുപ്പുപാദത്തിനടിയിലേക്ക് ഊളിയിട്ട് കയറിയിരുന്നു എല്ലാം ശാന്തമെന്നുകണ്ടപ്പോഴാണ് പുറത്തിറങ്ങിയത്. ജീവന്‍തിരിച്ചുകിട്ടിയതില്‍ എല്ലാവരും ദൈവത്തിനുനന്ദിപറഞ്ഞു.

വരുമാനവും കിടപ്പാടവും നഷ്ടപ്പെട്ട ചന്ദ്രമതിക്ക് ദുഃഖം അടക്കാനാവുന്നില്ല.

കുറവിലങ്ങാട്. ഇരുപത്തിയഞ്ചുസെന്റുപുരയിടത്തിലെ ഏകവരുമാനമാര്‍ഗ്ഗമായ 22 റബ്ബര്‍മരങ്ങളില്‍ 18 എണ്ണവും വീടും നഷ്ടപ്പെട്ട ഓലിക്കാട്ടുമല അടകനാട്ട് വീട്ടിലേ ചന്ദ്രമണിരവിയുടേയും രണ്ടുമക്കളുടേയും അണപൊട്ടിയുള്ള ദുഃഖം തേങ്ങലായി ഉയരുമ്പോള്‍ അയല്‍വാസികളടക്കം ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പോലും വാക്കുകളില്ലായിരുന്നു. അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ചന്ദ്രമണിരവി ആകെയുള്ള 22 റബ്ബര്‍മരങ്ങള്‍ ടാപ്പുചെയ്തും കൂലിപ്പണിയെടുത്തുമാണ് കുടുംബംപുലര്‍ത്തിയിരുന്നത്.
വ്യാഴാഴ്ച വൈകിട്ടുണ്ടായ കൊടുങ്കാറ്റില്‍ ചന്ദ്രമണിയുടെ 18 റബ്ബര്‍മരങ്ങളും നിലംപൊത്തിയപ്പോള്‍ ഒന്നുവീണത് വീടിന്റെഭിത്തിയും മേല്‍ക്കൂരയും തകര്‍ത്ത് വീടിനുള്ളിലേക്കാണ് അത്ഭുകരമായിട്ടാണ് വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ രക്ഷപെട്ടത്. ഇനി ഞാനെങ്ങനെ ജീവിക്കും തകര്‍ന്നവീട് കാണാനെത്തിയ ജനപ്രതിനിധികളോട് കൂപ്പുകൈകളോടെ ചന്ദ്രമണി ചോദിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു. ബികോം ബിരുദധാരിയായ എനിക്കൊരു തൂപ്പുജോലിപോലും ഇതേവരെ ആരുംതന്നിട്ടില്ല എന്റെ റേഷന്‍കാര്‍ഡ് എപിഎല്‍ ആയതിനാല്‍ രണ്ടുരൂപയ്ക്കുള്ള അരി പോലും എനിക്കുകിട്ടുന്നില്ല. ഇതിനായി പഞ്ചായത്തിലും വിവിധ സര്‍ക്കാരാഫീസുകളിലും പലവട്ടംകയറിയിറങ്ങിയിട്ടും തന്റെ പരാതി ആരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ഫയര്‍ഫോഴ്‌സ് കാരോട് കരഞ്ഞ് പറഞ്ഞിട്ടുപോലും എന്റെ വീടിന്റെ മേല്‍വീണ മരം പോലും അവര്‍വെട്ടിമാറ്റിത്തന്നില്ലയെന്ന് ചന്ദ്രമണികരഞ്ഞുകൊണ്ടുപറഞ്ഞു.

പ്രാണരക്ഷാര്‍ത്ഥം മകനുമായി അഭയം തേടി അയല്‍വീട്ടില്‍.

കുറവിലങ്ങാട്.വേനല്‍മഴക്കൊപ്പമെത്തിയ കൊടുങ്കാറ്റില്‍ വീടിന്റെമേല്‍ക്കൂരതകര്‍ന്നുവീണപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പിഞ്ചുമകനുമായി ഓടിഅയല്‍വീട്ടില്‍ അഭയംതേടിയതിനാല്‍ ജീവന്‍രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഇലയ്ക്കാട് വല്യചിറയ്ല്‍ സുനില്‍കുമാറിന്റഭാര്യ പ്രീതയും അഞ്ചുവയസുകാരന്‍ അര്‍ജുനും. കെ എസ് ആര്‍ ടി സി ഈരാറ്റുപേട്ടഡിപ്പോയിലെ ഡ്രൈവറായ സുനില്‍കുമാറിന്റെ ഭാര്യ പ്രീതയുടെ കണ്ണുകളില്‍നിന്നും കഴിഞ്ഞുപോയസംഭവം വിവരിക്കുമ്പോള്‍ ഭയം വിട്ടുമാറുന്നില്ല. പ്രിതയും മകന്‍ അര്‍ജുനുംമാത്രമാണ് കൊടുങ്കാറ്റിന്റെ സമയത്ത് വീട്ടിലുണ്ടായിരുന്നത് മഴപെയ്ത് ഇടിയും മിന്നലും ആരംഭിച്ചതോടെ മകനെകെട്ടപ്പിടിച്ച് വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു പ്രീത കനത്തകാറ്റില്‍ ആസ്ബസ്റ്റോസ്ഷീറ്റ്‌മേഞ്ഞ വീടിന്റെ മേല്‍ക്കൂരകാറ്റില്‍ പറന്നതോടെ പേമേരിവീടിനുള്ളിലേക്ക് പെയ്തിറങ്ങി. പിന്നെ ഒന്നുമാലോചിച്ചില്ല കുഞ്ഞിനേവാരിയെടുത്ത് മഴനനഞ്ഞ് ഓടി നൂറ്റമ്പത് മീറ്ററോളം അകലെയുള്ള അയല്‍വാസി പടിഞ്ഞാക്കര ഗിരീശന്‍നായരുടെ വീട്ടിലെത്തിയാണ് നിന്നത്. ജീവന്‍തിരിച്ചുകിട്ടുമെന്ന് അല്‍പ്പംപോലും പ്രതീക്ഷയില്ലാത്ത നിമിഷങ്ങളാണ് കടന്നുപോയത്. ഈരാറ്റുപേട്ടയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസ് ഓടിക്കുകയായിരുന്നു ഈ സമയം സുനില്‍കുമാര്‍ വീട്ടില്‍നിന്നുള്ള വിവരം അറിഞ്ഞതിനേത്തുടര്‍ന്ന് കോട്ടയത്ത് വച്ച് ബസ് മറ്റൊരുഡ്രൈവറെഏലിപ്പിച്ചാണ് വീട്ടിലേക്ക് തിരികെയെത്തിയത്.

പ്രകൃതിക്ഷോഭം 169 വീടുകള്‍ തകര്‍ന്നു കാര്‍ഷീകമേഖയ്ക്കടക്കം 11 കോടിയുടെ നഷ്ടം.

കുറവിലങ്ങാട്. കുറവിലങ്ങാടും സമീപപ്രദേശങ്ങളുലും വ്യാഴാഴ്ച വൈകിട്ട് താണ്ഡവമാടിയ കൊടുങ്കാറ്റില്‍ കാര്‍ഷീകമേഖലയ്ക്കും വീടുകള്‍ക്കും ഉണ്ടായനഷ്ടം പത്തുകോടിയിലധികം രൂപയുടെ നഷ്ടംകണക്കാക്കുന്നു.ഉഴവൂര്‍ബ്ലോക്കിനുകീഴില്‍വരുന്ന കുറവിലങ്ങാട്,മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം,കാണക്കാരി,രാമപുരം,ഉഴവൂര്‍, വെളിന്നൂര്‍ പഞ്ചായത്തുപ്രദേശങ്ങളിലാണ് പ്രകൃതിക്ഷോഭം ഉണ്ടായത്. 157 വീടുകള്‍കാറ്റില്‍ഭാഗീകമായും 12 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആകെ 169 വീടുകള്‍ക്ക് കേടുപാടുണ്ടായവകയില്‍ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂവകുപ്പിന്റെ പ്രാധമീകകണക്ക്. കാര്‍ഷീകമേഖലയില്‍ 7.25 കോടിയുടെ നഷ്ടമുണ്ടായതായാണ് കൃഷിവകുപ്പിന്റെകണക്ക്. പ്രകൃതിക്ഷോഭംനേരിട്ടതില്‍ഭൂരിഭക്ഷവും കുറവിലങ്ങാട്,മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റംപഞ്ചായത്തുപ്രദേശങ്ങളിലാണ് ഉണ്ടായത്.
ടാപ്പിംഗ് നടത്തിവന്നിരുന്ന 4500 റബ്ബര്‍മരങ്ങളും, ടാപ്പിങ് തുടങ്ങാത്ത 25000, റബ്ബര്‍മരങ്ങള്‍കാറ്റില്‍നിലം പൊത്തി, ഏത്തവാഴകുലച്ചത് 35000, കുലയ്ക്കാത്തത് 25000, കായ്ച്ചതും കായ്ക്കാത്തതുമായ ജാതി 18000, കായ്ഫലമുള്ള 15000 തെങ്ങുകള്‍, 12 ഹെക്ടറിലെ പച്ചക്കറികൃഷിയും കാറ്റില്‍ തകര്‍ന്നു. വന്‍വൃക്ഷങ്ങളുടെപട്ടികയില്‍വരുന്ന ആഞ്ഞിലി, തേക്ക്,മാവ്,മഹഗണി,എന്നവ 3500 എണ്ണം കാറ്റില്‍നിലം പൊത്തിയെന്നാണ് റവന്യൂ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍തയ്യാറാക്കിയിരിക്കുന്ന പ്രാഥമീകകണക്ക്. എന്നാല്‍ ടാപ്പ് ചെയ്യുന്ന റബ്ബര്‍ഒന്നിന് സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഇപ്പോള്‍നിശ്ചയിച്ചിരിക്കുന്നത് 250 രൂപപ്രകാരമാണ് . ഇത്തരത്തില്‍ ചെറിയതുകകള്‍മാത്രമാണ് മറ്റ് വൃക്ഷങ്ങള്‍ക്കും ലഭിക്കുക. എന്നാല്‍ പ്രകൃതിക്ഷോഭംമൂലം കര്‍ഷീകമേഖലയ്ക്കുണ്ടായിരിക്കുന്നനഷ്ടം കാല്‍കാടിയിലധികം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യക്തിത്വവികസന ക്യാംപിന് തുടക്കമായി

കുറവിലങ്ങാട്: കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി വിസ്മയം 2014 എന്ന പേരില്‍ വ്യക്തിത്വ വികസന പഠന ക്യാംപ് ആരംഭിച്ചു. സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന ക്യാംപിന് ഫാ. പോള്‍ പാറയ്ക്കല്‍, സിസ്റ്റര്‍ സൂന, ഷിജോ ചെന്നേലില്‍, ജ്യോതിസ് പുല്ലാട്ട്, ലിന്റോ മുക്കത്ത്, ട്രീസാ കൊച്ചുചക്കുളത്തുമ്യാലില്‍, ലിജോ മുക്കത്ത്, പ്രിന്‍സ് കുടുക്കാംതടം, ജിനു തെക്കേപ്പാട്ടത്തേല്‍ എന്നിവര്‍ ് നേതൃത്വം നല്‍കുന്നു.

മരിയ മജോരെ ക്രിസ്ത്യന്‍ ആര്‍ട്ട് ഗാലറി തുറന്നു

കുറവിലങ്ങാട്: പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട്ട് ക്രിസ്ത്യന്‍ ആര്‍ട്ട് ഗാലറി തുറന്നു. ക്രൈസ്തവ ഭക്തസാധനങ്ങളുടെ വലിയ ശേഖരമുള്‍ക്കൊള്ളുന്ന ആര്‍ട് ഗാലറിയാണ് തുടങ്ങിയിട്ടുള്ളത്. മാതൃഭക്തി വിളിച്ചോതി മരിയ മജോരെ എന്ന പേരിലാണ് ഗാലറി പ്രവര്‍ത്തനം തുടങ്ങിയത്. പള്ളിക്കവലയിലുള്ള പള്ളികെട്ടിടത്തിലാണ് ഗാലറി. പള്ളികള്‍ക്കാവശ്യമായ ഭക്തസാധനങ്ങളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തിരുസ്വരൂപങ്ങള്‍, തിരുവസ്ത്രങ്ങള്‍, ഭക്തസാധനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ലഭ്യമാക്കിയിട്ടുളളത്.
ഗാലറി ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ ആശീര്‍വദിച്ചു. ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ഫാ. മാത്യു ആലപ്പാട്ട് മേടയില്‍, ഫാ. കുര്യന്‍ വേങ്ങത്താനം എന്നിവര്‍ സഹകാര്‍മികരായി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി ആദ്യവില്പന നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട് ആദ്യ ഏറ്റുവാങ്ങല്‍ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ തോമസ് പ്രസംഗിച്ചു. സഹവികാരിമാരായ ഫാ. ജോസഫ് മേയിക്കല്‍, ഫാ. പോള്‍ പാറയ്ക്കല്‍, കുറവിലങ്ങാട് ദേവമാതാ കോളജ് അസി. പ്രഫ. ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗാലറിയുടെ ക്രമീകരണം പൂര്‍ത്തീകരിച്ചത്.

ഈസ്റ്റര്‍ മംഗളങ്ങള്‍

ഉത്ഥാനത്തിന്റെ മഹത്വവുമായി വീണ്ടും ഈസ്റ്റര്‍. എല്ലാവര്‍ക്കും മംഗളങ്ങള്‍. കുറവിലങ്ങാട് വാര്‍ത്താ.കോം കഴിഞ്ഞ കാലങ്ങളില്‍ മുന്നേറാന്‍ കരുത്തേകിയവര്‍ക്കെല്ലാം ഉത്ഥിതനായ യേശുവിന്റെ അനുഗ്രഹം പ്രാര്‍ത്ഥിക്കുന്നു. ഏറെ പരിമിതികളും പോരായ്മകളുമുണ്ടായിരുന്നിട്ടും ആയിരക്കണക്കായ വായനക്കാരുള്ള ഒരു മാധ്യമമമായി കുറവിലങ്ങാട് വാര്‍ത്താ.കോമിനെ ഹൃദയത്തോട് ചേര്‍ത്തുനിറുത്തിയ ഓരോരുത്തര്‍ക്കും വാക്കുകള്‍ക്കതീതമായ ആശംസകള്‍… ക്രിയേറ്റീവ് ഹെഡ്.

കടുത്തുരുത്തിയിലെ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കും ‘എം.എല്‍.എ. ട്രോഫി’

കുറവിലങ്ങാട്: എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച വിജയശതമാനം കരസ്ഥമാക്കിയ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ നാടിന്റെ പുരോഗതിയില്‍ ഏറ്റവും അഭിമാനകരവും ഭാവിതലമുറയുടെ വിജ്ഞാന വികസനത്തിന് കരുത്തു പകരുന്നതുമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പരീക്ഷയില്‍ 98.68 ശതമാനം വിജയത്തിലൂടെയാണ് കടുത്തുരുത്തി ഒന്നാംസ്ഥാനത്തെത്തിയത്. പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന 2000ല്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ പരിശ്രമഫലമായിട്ടാണ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ലഭ്യമാക്കാനായത്.
കടുത്തൂരുത്തി നിയോജകമണ്ഡലത്തിലും വിദ്യാഭ്യാസ ജില്ലയിലും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കും ‘എം.എല്‍.എ. ട്രോഫി’ഏര്‍പ്പെടുത്തുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ജൂണ്‍ ആദ്യവാരം ഇതിനായി പ്രതിഭാസംഗമം സംഘടിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.

കുടിവെള്ളത്തിന്റെ പേരില്‍ പരാതി പ്രളയം ഏറ്റുമുട്ടുന്നത് കുറവിലങ്ങാട് പോസ്റ്റ് ഓഫീസും ബിഎസ്എന്‍എലും

കുറവിലങ്ങാട്: ഇനി ലോകരാജ്യങ്ങള്‍ തമ്മിലൊരു യുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിന്റെ പേരിലാകുമെന്ന് പലരും പറയുന്നത് നേരില്‍ കാണാന്‍ ഇപ്പോള്‍ കുറവിലങ്ങാട്ട് എത്തിയാല്‍ മതിയാകും. ഇവിടെ യുദ്ധം നടക്കുന്നത് രണ്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലാണെന്ന് മാത്രം. എന്താണെങ്കിലും കുടിവെള്ളം തേടിയുള്ള പോസ്റ്റ് ഓഫീസിന്റെ നീക്കം ജില്ലാ കലക്ടറുടേയും ആര്‍ഡിഒയുടേയും വനിതാ കമ്മീഷന്റെയും പക്കല്‍ എത്തിയിരിക്കുകയാണ്.
ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസും ബിഎസ്എന്‍എലും ഒരുമിച്ച് ഉപയോഗിച്ചിരുന്ന കിണറില്‍ നിന്ന് പോസ്റ്റ് ഓഫീസിന് വെള്ളം നല്‍കാതെ വന്നതോടെയാണ് പ്രശ്‌നം ജില്ലാ കലക്ടറുടെ പക്കലെത്തിയിരിക്കുന്നത്. വിഷയവുമായി പോലീസിനെ സമീപിച്ചെങ്കിലും പരിഹാരമാകാതെ വന്നതോടെയാണ് ജില്ലാ കലക്ടര്‍ക്കും വനിതാ കമ്മീഷനും പോസ്റ്റ് ഓഫീസ് രേഖാമൂലം പരാതി നല്‍കി പരിഹാരത്തിനായി കാത്തിരിക്കുന്നത്.
പള്ളിക്കവലയ്ക്കടുത്തായി എം.സി റോഡരുകില്‍ 1971ലാണ് പോസ്റ്റ് ഓഫീസിനായി സ്ഥലം വാങ്ങി ഓഫീസ് പ്രവര്‍ത്തനം ഇപ്പോഴത്തെ സ്ഥലത്ത് ആരംഭിച്ചത്. ഇതിനിടയില്‍ ബിഎസ്എന്‍എല്‍ ഓഫീസ് കുറവിലങ്ങാട്ട് എത്തിയപ്പോള്‍ പോസ്റ്റ് ഓഫീസിന്റെ കുറെ സ്ഥലം ബിഎസ്എന്‍എല്ലിന് വിട്ടുനല്‍കി. പോസ്റ്റ് ഓഫീസ് ഉപയോഗത്തിലിരുന്ന കിണര്‍ രണ്ട് ഓഫീസുകള്‍ക്കും എന്ന നിബന്ധനയില്‍ ബിഎസ്എന്‍എല്‍ കോമ്പൗണ്ടില്‍ സംരക്ഷിക്കുകയും ചെയ്തുപോരുകയായിരുന്നു. കഴിഞ്ഞ 12 മുതല്‍ പോസ്റ്റ് ഓഫീസിലേക്ക് വെള്ളമെത്തിക്കുന്ന ഫുട് വാല്‍വ് കരയ്‌ക്കെടുത്തിട്ട് വെള്ളം നിഷേധിക്കുകയാണെന്നാണ് പോസ്റ്റ് ഓഫീസിന്റെ പരാതി. തപാല്‍ വകുപ്പ് ഉന്നതാധികാരികള്‍ നിര്‍ദേശിച്ചതനുസരിച്ച് പോസ്റ്റ് ഓഫീസുകാര്‍ ഫുട് വാല്‍വ് വീണ്ടും കിണറ്റിലിട്ടെങ്കിലും വീണ്ടും ഫുട് വാല്‍വ് കരയിലിരിക്കുന്ന സ്ഥിതിയിലെത്തിയെന്നും പരാതിയില്‍ പറയുന്നു. വെള്ളത്തെ ചൊല്ലി തര്‍ക്കം ആരംഭിക്കുന്നതിന് മുമ്പ് രണ്ട് ഓഫീസുകളും ചേര്‍ന്ന് കിണര്‍ ശുചീകരിക്കുകയും ഇതിന്റെ ആകെ ചെലവായ 2000 രൂപയില്‍ 1000 രൂപ പോസ്റ്റ് ഓഫീസ് നല്‍കിയതായും പറയുന്നുണ്ട്. വീണ്ടും 1000 രൂപ കൂടി ആവശ്യപ്പെട്ടതായും വൗച്ചര്‍ ഒപ്പിട്ടുനല്‍കിയാല്‍ പണം നല്‍കാമെന്ന് സമ്മതിച്ചതായും പോസ്റ്റ് ഓഫീസ് പറയുന്നു്.
വനിതാ ജീവനക്കാരടക്കമുള്ള പോസ്റ്റ് ഓഫീസില്‍ കഴിഞ്ഞ ആറുദിവസമായി ശുദ്ധജലമില്ലാതെ ജോലി ചെയ്യേണ്ട പ്രതിസന്ധിയാണുള്ളത്. ജില്ലാ കലക്ടറുടെ ഇടപെടലില്‍ പ്രശ്‌നപരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് തപാല്‍ വകുപ്പ്. കുടിവെള്ളം നിഷേധിക്കാനിടയായ സാഹചര്യം സംബന്ധിച്ച് അറിയില്ലെന്നും തപാല്‍ വകുപ്പ് പറയുന്നുണ്ട്. ചില കത്തുകളുടെ വിതരണവും കൈപ്പറ്റലുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് അല്ലറ ചില്ലറ നീക്കുപോക്കുകള്‍ക്ക് സഹകരിക്കാതെ വന്നതോടെയാണ് കുടിവെള്ളം നിഷേധിക്കുന്ന നിലപാടിലെത്തിയതെന്നാണ് പിന്നാമ്പുറ സംസാരം.
വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഒരു വിധ തര്‍ക്കവും ഇല്ലെന്നും ലഭ്യമായ വെള്ളം നല്‍കുന്നതില്‍ പരാതികളില്ലെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നുണ്ട്. പോസ്റ്റ് ഓഫീസില്‍ വെള്ളം നല്‍കുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് തന്നെ ഒരാള്‍ ഫോണില്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായും ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നുണ്ട്. കിണര്‍ ശുചീകരിക്കുന്നതിലുണ്ടായ ചെലവ് പങ്കിടണമെന്ന നിലപാട് മാത്രമാണ് ഉന്നയിച്ചിട്ടുള്ളതെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നുണ്ട്.

പന്നിയിറച്ചി 240ല്‍ കോഴി 125ല്‍

കുറവിലങ്ങാട്: ഈസ്റ്ററിന് ഇറച്ചിക്കും മീനിനും പൊള്ളുന്ന വില. പന്നിയിറച്ചി 240 രൂപയിലാണ് കുറവിലങ്ങാട് വിറ്റഴിച്ചത്. കോഴി കുത്തനെ ഉയര്‍ന്ന് 125ല്‍ എത്തി. മീനിന്റെ കാര്യം കേട്ടാല്‍ ഞെട്ടുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.