ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: February 2014

നഴ്‌സുമാരുടെ രക്ഷിതാക്കളുടെ യോഗം

കുറവിലങ്ങാട്: നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് ആന്റ് നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ഉഴവൂര്‍ ബ്ലോക്ക്തല യോഗം ഇന്ന് 1.30ന് പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കും.

വയലാ സെന്റ് സെബാസ്റ്റിയന്‍സ് ചാപ്പലില്‍ തിരുനാള്‍

കുറവിലങ്ങാട്: വയലാ വെള്ളാക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചാപ്പലില്‍ തിരുനാള്‍ ഇന്നും നാളെയും നടക്കും. ഇന്ന് 8.30ന് കൊടിയേറ്റ്. നാലിന് കൂടല്ലൂര്‍ പള്ളിയില്‍ നിന്നും കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. അഞ്ചിന് പാട്ടുകുര്‍ബാന, പ്രസംഗം. 6.45ന് ചൈനീസ് വെടിക്കെട്ട്. ഏഴിന് കൂടല്ലൂര്‍ പള്ളിയിലേക്ക് പ്രദക്ഷിണം. നാളെ വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാനയും സന്ദേശവും.

കോഴാ കപ്പേളയില്‍ വണക്കമാസാചരണം

കുറവിലങ്ങാട്: കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ വണക്കമാസാചരണത്തിന് ഇന്ന് തുടക്കമാകും. ഇന്ന് 6.30ന് മര്‍ത്ത്മറിയം ഫൊറോന വികാരി ഫാ.ഏബ്രാഹാം കൊല്ലിത്താനത്തുമലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് നൊവേനയും ലദീഞ്ഞും നടക്കും. മാര്‍ യൗസേപ്പിതാവിനോടുള്ള മാധ്യസ്ഥം തേടി അനേകായിരങ്ങളാണ് വണക്കമാസദിനങ്ങളില്‍ കപ്പേളയില്‍ എത്തുന്നത്. 19നാണ് മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും.

കുറവിലങ്ങാട്ട് വീടുകളില്‍ മോഷണ പരമ്പര ഫ്‌ളവര്‍ സ്റ്റോഴ്‌സില്‍ നാടകീയ മോഷണം

കുറവിലങ്ങാട്: ആളൊഴിഞ്ഞ സമയം നോക്കി വീട് കുത്തിതുറന്ന് ആറു പവന്‍ സ്വര്‍ണാഭരണങ്ങളും 16,000 രൂപയും കവര്‍ന്നു. റിട്ട. അധ്യാപകന്‍ തോട്ടുവ വലിയകുളം വി.എം ജോസഫിന്റെ വീട്ടിലാണ് കതക് കുത്തിതുറന്ന് ആഭരണവും പണവും കവര്‍ന്നത്. ചൊവ്വാഴ്ച കുടുംബാംഗങ്ങള്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വി.എം ജോസഫിന്റെ അയല്‍പക്കത്തായി നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പൂട്ടുതകര്‍ത്തും മോഷ്ടാക്കള്‍ അകത്ത് കയറിയിരുന്നു. കോഴാ മുട്ടുങ്കല്‍ ജംഗ്ഷനിലും കുര്യത്തുമുള്ള കടകളില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ ബാറ്ററികള്‍ കവര്‍ന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.
സെന്‍്ട്രല്‍ ജംഗ്ഷനു സമീപം വൈക്കം റോഡില്‍ നടത്തുന്ന പൂക്കടയില്‍ നാടകീയമായാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കട നടത്തുന്ന റാണി സ്വര്‍ണംപണയപ്പെടുത്തി ബാഗില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയാണ് പൂവ് വാങ്ങാനെന്ന വ്യാജേനയെത്തി രണ്ടംഗസംഘം കവര്‍ന്നത്. കഴിഞ്ഞ ദിവസം കടയടയ്ക്കുന്നതിനിടയില്‍ രണ്ടംഗസംഘം പൂവ് ആവശ്യപ്പെട്ട് എത്തുകയായിരുന്നു. വൈക്കം റോഡില്‍ ബസ് സ്‌റ്റോപ്പിനു സമീപമുള്ള കടയില്‍ നിന്ന് റോഡിന് എതിര്‍വശത്ത് പൂവ് സൂക്ഷിച്ചിരുന്ന കടയിലേക്ക് പൂവെടുക്കാനായി പൊയതായി റാണി പറയുന്നു. ഈ സമയം പണമടങ്ങിയ ബാഗ് കടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 150 രൂപയുടെ ബൊക്കെ വാങ്ങിയ സംഘം കടതുറന്ന് പൂവ് നല്‍കിയെന്ന പേരില്‍ 200 രൂപയും നല്‍കി സ്ഥലം വിടുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രയില്‍ വൈക്കം റോഡില്‍ പൂവ് ഉപേക്ഷിച്ച നിലയില്‍ റാണി കണ്ടിരുന്നു. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്.
…………………

ഉഴവൂര്‍ ഫുട്‌ബോള്‍ : മഹാരാജാസ് ചാമ്പ്യന്‍മാര്‍

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന ഒന്‍പതാമത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണജൂബിലി മെമ്മോറിയല്‍ ഓള്‍കേരള ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളം മഹാരാജാസ് കോളേജ് ചാമ്പ്യന്‍മാരായി. തിരുവല്ല മാര്‍ത്തോമ കോളേജിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഫ്രാന്‍സിസ് സിറിയക്ക് , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.ബെന്നി കുര്യാക്കോസ്, കണ്‍വീനര്‍ ഡോ.മേഴ്‌സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

കടുവാക്കൂട്ടുങ്കല്‍(പള്ളിയമ്പില്‍) ചാക്കോ(79)നിര്യാതനായി

കുറവിലങ്ങാട്ഃ കടുവാക്കൂട്ടുങ്കല്‍(പള്ളിയമ്പില്‍) ചാക്കോ(79)നിര്യാതനായി സംസ്‌ക്കാരം വെള്ളിയാഴ്ച(28-2-14) രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും ഭാര്യഃ കൗസല്യ വടയാര്‍ ആലംങ്കേരീല്‍ കുടുംബാംഗം മക്കള്‍ഃ ബാബു,സാബു,ഷിബു. മരുമക്കള്‍.ജില്ലാപ്പഞ്ചായത്തംഗം മിനിബാബു കുറവിലങ്ങാട് ഡിവിഷന്‍(കാലായില്‍ പുത്തന്‍പുര കാരിക്കോട്),ബിന്ദു(ആലങ്കേലീല്‍ വടയാര്‍) സഹോദരങ്ങള്‍ഃ ദേവസ്യാ, റോസ, ഏലി, പരേതരായ ഔസേഫ്, മറിയം.

കരിമ്പനാക്കുഴി ഫിലിപ്പിന്റെ ഭാര്യ ലീന (47) നിര്യാതയായി

വാക്കാട്: തെക്കേഊന്നുകല്ലേല്‍ (കരിമ്പനാക്കുഴി) ഫിലിപ്പിന്റെ ഭാര്യ ലീന (47) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍: അഞ്ജു, ചിഞ്ചു.

കോഴാ പൊങ്ങശേരില്‍ രാജമ്മ (52) നിര്യാതയായി.

കുറവിലങ്ങാട്: കോഴാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി പൊങ്ങശേരില്‍ പി.കെ ഗോപിയുടെ ഭാര്യ രാജമ്മ (52) നിര്യാതയായി. സംസ്‌കാരം നടത്തി. മുത്തോലപുരം വ്യാരാട്ട്മ്യാലില്‍ കുടുംബാംഗമാണ്. മകന്‍: ജി. അരുണ്‍ (എംസിജെ വിദ്യാര്‍ത്ഥി, ഡിബി കോളജ്, കീഴൂര്‍).

ഉഴവൂര്‍ പഴയപുരയില്‍ ടോമി ജോസഫ് നിര്യാതനായി

ഉഴവൂര്‍: പഴയപുരയില്‍ ടോമി ജോസഫ് (കാരിത്താസ് ആശുപത്രി ലിഫ്റ്റ് ഓപ്പറേറ്റര്‍-52) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ ഷീബ കൈപ്പുഴ പുളിയന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ടിന്റു (കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ആനി, മാഗി (ഇരുവരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍)

ദേവമാതായില്‍ ദ്വിദിന ദേശീയസെമിനാര്‍

ആദിവാസികള്‍ പ്രകൃതിക്കുനല്‍കിയ സംഭാവനകള്‍ എഴുതപ്പെടുകയോ വാഴ്ത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കോവില്‍മല രാജാവ്.

കുറവിലങ്ങാട്ഃ പശ്ചിമഘട്ടസംരക്ഷണത്തേക്കുറിച്ച് ഇപ്പോള്‍ വലിയതോതില്‍ ആശങ്കപ്പെടുന്നവര്‍ പരിസ്ഥിതിവാദികള്‍ ഇക്കാലമത്രയും പശ്ചിമഘട്ടത്തെ സംരക്ഷിച്ചതിനുപിന്നില്‍ ആദിവാസിസമൂഹമാണെന്നയാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയാണെന്ന് കോവില്‍മലരാജാവ് രാമന്‍രാജമന്നാന്‍ പറഞ്ഞു. കുറവിലങ്ങാട് ദേവമാതാകോളേജില്‍ ഇംഗ്ലീഷ് പിജിവിഭാഗം സംഘടിപ്പിച്ച പ്രകൃതി സൗന്ദര്യ സമന്വയം വാമൊഴിയിലും വരമൊഴിയിലും എന്നവിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച ദ്വിദിനദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു കോവില്‍മലരാജാവ്. കാടിനുള്ളില്‍അധിവസിക്കുന്ന ആദിവാസികള്‍ കാടിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ്. വരുംതലമുറകള്‍ക്കുവേണ്ടി കാടിനെആദിവാസികള്‍സംരക്ഷിച്ചപ്പോള്‍ കാട്ടിനുള്ളില്‍ റിസോര്‍ട്ടുകള്‍ പണിതും മരംവെട്ടിയും കാടിനോട് ചേര്‍ന്നടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ചും പശ്ചിമഘട്ടത്തെതകര്‍ത്ത് കാലാവസ്ഥാവ്യതിയാനത്തിനിടയാക്കിയത് കാടിനുപുറത്തുള്ള ഒരുപറ്റം മനുഷ്യരാണെന്ന് രാജാവ് പറഞ്ഞു. എന്നാല്‍ പ്രകൃതിസത്യമുള്ളതാണ് പ്രകൃതി മഹത്വമുള്ളതാണ് അതുകൊണ്ട്തന്നെ പ്രകൃതിവിരുദ്ധമായപ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ പ്രകൃതിക്ഷോഭമായും കാലാവസ്ഥാവ്യതിയാനമായും പ്രകൃതിതന്നെമനുഷ്യര്‍ക്ക് മറുപടിനല്‍കാറുണ്ട്. കാട്‌കൈയ്യേറി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച്കൃഷിയിറക്കുന്നവരും കാടിനെ മലിനപ്പെടുത്തുകയാണ്. പശ്ചിമഘട്ടത്തിനുഭീഷണിയുയര്‍ത്തി വലിയകരിങ്കല്‍ക്വറികള്‍സ്ഥാപിക്കുന്നതും മണലൂറ്റ്‌നടത്തുന്നതും കാടിന്റെമക്കളായആദിവാസികളല്ല ഇത്തരംമാഫിയപ്രവര്‍ത്തനത്തിനുപിന്നില്‍ വലിയസമ്പന്നരാണ് കാടിനോടുചേര്‍ന്നുള്ള നമ്മുടെ ചിലസുഹൃത്തുക്കല്‍ ഇത്തരമാളുകള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോവില്‍മലരാജാവ് പറഞ്ഞു. ആദിവാസികള്‍ പ്രകൃതിക്കുനല്‍കിയ സംഭാവനകള്‍ എഴുതപ്പെടുകയോ വാഴ്ത്തപ്പെടുകയോ ചെയ്തിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണഘട്ടത്തില്‍ രണ്ടുതവണതകര്‍ന്നു വലിയപ്രളയം ഉണ്ടായി ഈവെള്ളപ്പാച്ചിലിലാണ് വൈപ്പിന്‍ദ്വീപ് സമൂഹം സൃഷ്ടിക്കപ്പെട്ടതെന്നും മൂന്നമതും ഡാം നിര്‍മ്മിക്കുന്നതിനുമുമ്പ് ഡാംമിന്റെ നിര്‍മ്മാതാക്കള്‍ മന്നാന്‍സമുദായത്തിന്റെസഹായം തേടിയിരുന്നതായും പഴയതലമുറയിലെ രാജാക്കന്‍മാര്‍ തങ്ങള്‍ക്കുപറഞ്ഞുതന്നിട്ടുണ്ടെന്നും കോവിലമലരാജവ് രാമന്‍രാജമന്നന്‍ സെമിനാറില്‍ വെളിപ്പെടുത്തി. പ്രന്‍സിപ്പള്‍ ഡോ.ജോയിജേക്കബ്ബ് അധ്യക്ഷനായിരുന്നു കോളേജ്ബര്‍സാര്‍ ഫാ ജോസഫ് പുതിയിടത്ത്, സുബിന്‍വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ എം ജെ ജോസഫ് സ്വഗതവും ഡോ ജോസഫ് സെബാസ്റ്റ്യന്‍ പി നന്ദിയും പറഞ്ഞു.

ബാറ്ററി മോഷണം വിരലടയാളവിദഗ്ധര്‍ തെളിവെടുത്തു.

കുറവിലങ്ങാട്ഃകുറവിലങ്ങാട് ടൗണില്‍ ബാറ്ററി കവര്‍ച്ചനടന്ന മുട്ടുംഗല്‍ ജംഗ്ഷനിലെ മാസ്ബാറ്ററിഹൗസില്‍ ചൊവ്വാഴ്ച വിരലടയാളവിദഗ്ധര്‍ പരിശോധനനടത്തി തെളിവുകള്‍ ശേഖരിച്ചു കോട്ടയത്തുനിന്നുമെത്തിയ ജോണ്‍വിജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയിലെത്തി പരിശോധനകള്‍ നടത്തിയത്,മോഷണം നടന്നകുര്യംജംഗ്ഷനിലെ പഴംപച്ചക്കറിക്കടയിലും എത്തിസംഘം തെളിവുകള്‍ ശേഖരിച്ചു. ഞായറാഴ്ച രാത്രിയാണ് ഇരുവ്യാപാരസ്ഥാപനങ്ങളിലുംകവര്‍ച്ചനടന്നത്. കോട്ടയം പൂവന്‍തുരുത്ത് കൂട്ടിക്കുളത്ത് സ്മിനുവിന്റെ ഉടമസ്ഥതയിലുള്ളതാണ് മാസ് ബാറ്ററിഹൗസ് തിങ്കളാഴ്ച രാവിലെ സ്മിനുവിന്റെ സഹോദരി ഭര്‍ത്താവ് രവീന്ദ്രന്‍ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. കെട്ടിടത്തിലെ ഷട്ടറിന്റെ താഴ്തകര്‍ത്താണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. വിവിധഇനം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനള്ള ഓട്ടോമോട്ടീവ് ബാറ്ററികളാണ് കവര്‍ന്നത്. ആമറോണ്‍കമ്പനിയുടെ 17 ബാറ്ററികളും, ഇന്‍വെര്‍ട്ടര്‍ഉപയോഗത്തിനുള്ള ഒരുബാറ്ററിയുമാണ് കവര്‍ന്നത്.ഒരു ലക്ഷം രൂപയുടെനഷ്ടമാണ്കണക്കാക്കുന്നതെന്ന് കടയുടമ സ്മിനു പൊലീസിനുമൊഴിനല്‍കിയിട്ടുണ്ട്. കുര്യം ജംഗ്ഷനില്‍ പഴംപച്ചക്കറിക്കടനടത്തുന്ന കലയന്താനത്ത് സജിയുടെ കടയുടെതാഴറുത്ത്മാറ്റി കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറിന്റെ ബാറ്ററികവര്‍ച്ചനടത്തി.മോഷണം നടന്ന മാസ് ബാറ്ററിഹൗസിനടുത്ത് സി കെ വി ബില്‍ഡിംഗ്‌സില്‍ പ്രര്‍ത്തിക്കുന്ന കാക്കനാട്ടുതറപ്പില്‍ സുകുമാരന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ ഒരുമാസത്തിനുള്ളില്‍ രണ്ടുതവണമോഷണം നടന്നിരുന്നു. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വോഷണം ആരംഭിച്ചു.