സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: December 2013

പുതുവത്സരമംഗളങ്ങള്‍

കാല ചക്രമുരുളുകയാണ്. ഒരു ഋതുഭേദം കൂടി തീര്‍ത്ത് 2014 എത്തുന്നു. കഴിഞ്ഞ വര്‍ഷം കുറവിലങ്ങാട് വാര്‍ത്തയിലെ അക്ഷരക്കൂട്ടങ്ങള്‍ക്ക് കരുത്തേകിയ എല്ലാ മാന്യ വായനക്കാര്‍ക്കും ഞങ്ങളുടെ അഭ്യുദയ കാംക്ഷികള്‍ക്കും ആത്മാര്‍ത്ഥമായ ആശംസകള്‍.

രക്തദാനരംഗത്ത് മാതൃകയായി മോന്‍സ് ജോസഫ് എംഎല്‍എ

കുറവിലങ്ങാട് : അകാലത്തില്‍ പൊലിഞ്ഞ ഏക മകന്റെ നേത്രം ദാനം ചെയ്ത മോന്‍സ് ജോസഫ് രക്തദാനം നടത്തി വീണ്ടും മാതൃകയായി. ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ് കടുത്തുരുത്തിയില്‍ നടത്തിയ സപ്തദിനക്യാംപിന്റെ ഭാഗമായി നടത്തിയ സ്‌നേഹത്തുളളികള്‍ എന്ന പേരില്‍ നടപ്പിലാക്കിയ ക്യാംപിലാണ് എംഎല്‍എ രക്തദാനം നടത്തിയത്. ക്യാംപില്‍ ഉദ്ഘാടകനായെത്തിയതായിരുന്നു എംഎല്‍എ.

മോനിപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം

മോനിപ്പള്ളി: ഭഗവതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം. ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് തകര്‍ത്തത്. ക്ഷേത്രം ഓഫീസിലും മോഷ്ടാക്കള്‍ പ്രവേശിച്ചു. ഓഫീസിന്റെ താഴുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഓഫീസിലെ മേശയും അലമാരയും തുറന്ന് അലങ്കോലപ്പെടുത്തിയിട്ടുണ്ട്.

ശുഭയാത്രചൊല്ലി കുട്ടിപ്പോലീസ് എംസി റോഡില്‍

കുറവിലങ്ങാട്: ക്രിസ്മസ് പുതവത്സര ആഘോഷങ്ങള്‍ക്കിടയില്‍പ്പെട്ട നിരത്തുകളില്‍ ശുഭയാത്ര ആശംസിക്കാനിറങ്ങി കുട്ടിപ്പോലീസ് വേറിട്ട അനുഭവും കാഴ്ചയുമായി. ഗാതഗതനിയമ പാലനത്തില്‍ നാടെങ്ങും ഋഷിരാജ് സിംഗ് തരംഗമായി നില്‍ക്കുമ്പോള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സിനും ഇത്തരമൊരു പ്രവര്‍ത്തനത്തിന് മറ്റൊരു പ്രേരണ വേണ്ടിവന്നില്ല. കുര്യനാട് സെന്റ് ആന്‍സ് സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു ട്രാഫിക്ക് ബോധവത്ക്കരണ പരിപാടിയായ ശുഭയാത്ര പദ്ധതി നടപ്പിലാക്കിയത്. നിയമലംഘനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കുഞ്ഞിപ്പോലീസുകാര്‍ ശ്രദ്ധചെലുത്തിയത് പ്രചരണത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു.
എഎസ്‌ഐമാരായ എം.കെ. മോഹനന്‍, സി.എം. മാത്യൂ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ചുമതല വഹിക്കുന്ന അധ്യാപകന്‍ സാവിയോ ജോസ് അഡീഷണല്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ചുമതല വഹിക്കുന്ന അധ്യാപിക മിനി ജോര്‍ജ് എന്നിവരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയിരുന്നു.

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി.

കളത്തൂര്‍ ചാലപ്പിള്ളില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കടിയക്കോല്‍ ദാമോദരന്‍ നമ്പൂതിരി, മേല്‍ ശാന്തി ജയന്തന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി.

കാഴ്ച

ഗതാഗതതിരക്കേറിയ എംസ റോഡിലെ കാഴ്ച. നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള ഈ വാഹനം കുറവിലങ്ങാട് മേഖലിയിലൂടെ കടന്നുപോയത്. പോലീസിന്റെ കണ്‍മൂന്നിലൂടെ പോയെങ്കിലും ആരും ഈ അപകടക്ഷീഷണി മുഖവിലയ്‌ക്കെടുത്തില്ല.

കോഴായിലെ സര്‍ക്കാര്‍ പാടത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി

കുറവിലങ്ങാട്: കോഴായിലെ സര്‍ക്കാര്‍ പാടത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. വര്‍ഷങ്ങള്‍ക്കുമുമ്പ് പാടത്ത് രാസപദാര്‍ത്ഥം കലര്‍ത്തി കക്കൂസ് മാലിന്യമെത്തിച്ചതോടെ കൃഷി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യമുണ്ടായിട്ടും നടപടികളില്ലാതെ വന്നതാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം ആവര്‍ത്തിക്കപ്പെടുന്നത്. പഞ്ചായത്തുകളുടേതടക്കമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ ശുചീകരിക്കാന്‍ കരാറെടുക്കുന്ന സംഘമാണ് ഇത്തരം പ്രവര്‍ത്ത്‌നത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
മണ്ണയ്ക്കനാട് സ്‌കൂള്‍ പരിസരത്ത് പലതവണയായി മാലിന്യം നിക്ഷേപിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുറവിലങ്ങാട് സ്‌റ്റേഷന്‍ പരിധിയില്‍ കുര്യത്ത് കഴിഞ്ഞ ദിവസം കോഴിക്കടയിലെ മാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് മാര്‍ക്കറ്റിലെ കുളത്തിനും കോഴിക്കടയിലെ മാലിന്യം നിക്ഷേപിച്ചുവെങ്കിലും പരാതി നല്‍കാന്‍പോലും ആരും കൂട്ടാക്കിയില്ല.
നൈറ്റ് പട്രോളിംഗ് ശക്തമാക്കിയാല്‍ ഒരളവുവരെ ഇത്തരം പ്രവര്‍ത്തനം തടയാനാവുമെന്നാണ് വിലയിരുത്തല്‍.

കുറവിലങ്ങാട് തച്ചിട്ടുമലയില്‍ ദേവസ്യ (പാപ്പു-85) നിര്യാതനായി.

കുറവിലങ്ങാട് തച്ചിട്ടുമലയില്‍ ദേവസ്യ (പാപ്പു-85) നിര്യാതനായി. സംസ്‌കാരം നടത്തി.

കുര്യനാട്ടെ കുട്ടിപ്പോലീസ് കുറവിലങ്ങാട്ട്

കുറവിലങ്ങാട്: കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനില്‍ ട്രാഫിക്ക് ബോധവത്ക്കരണ പരിപാടിയായ ശുഭയാത്ര പദ്ധതി നടപ്പിലാക്കാന്‍ എത്തിയതായിരുന്നു കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. നിയമം തെറ്റിച്ചു പോകുന്നവരോട് ബൗരവം വിടാതെ നിയമം അനുസരിക്കണമെന്ന് കുട്ടിപ്പോലീസ് പറഞ്ഞു. നിയംലംഘനം കാണിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്നോണം മഞ്ഞക്കാര്‍ഡ് വാഹനങ്ങളിലെത്തുന്നവര്‍ക്ക് നല്‍കിയാണ് റോഡ്് അവബോധ പ്രചരണ പരിപാടി നടത്തിയത്. അതില്‍ കര്‍ശനമായി പാലിക്കേണ്ട ട്രാഫിക്ക് നിയമങ്ങള്‍ എഴുതിയിട്ടുണ്ട്.
കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.മാരായ എം.കെ. മോഹനന്‍, സി.എം. മാത്യൂ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. സ്‌കൂളില്‍ കുട്ടികളുടെ ചുമതല കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ചുമതല വഹിക്കുന്ന സാവിയോ ജോസ് ഈറ്റാനിയേല്‍ എന്ന അധ്യാപകനും, അഡീഷണല്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ചുമതല വഹിക്കുന്ന അധ്യാപികയായ മിനി ജോര്‍ജുമാണ്.

നവവധൂവരന്മാര്‍ ആനപ്പുറത്ത് , നാടിന് കൗതുകം

കുറവിലങ്ങാട്: ആനപ്പുറത്തെത്തിയ വധൂരവരന്മാര്‍ നാടിന് കൗതുകമായി. കാളികാവിലാണ് ഇന്നലെ വേറിട്ട വിവാഹം നടന്നത്. വെമ്പള്ളി മണ്ണാനിക്കാട് സെബാസ്റ്റ്യനാണ് പാരിസില്‍ നിന്നുള്ള വാലന്റെനെ വധുവാക്കിയത്. ഇമ്മാനുവല്‍-മേരിക്കുട്ടി ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമനാണ് ഇന്നലെ വിവാഹിതനായ സെബാസ്റ്റ്യന്‍. വികാരി ഫാ. ജോര്‍ജ് പള്ളിപറമ്പില്‍ നവവധൂരവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സെബാസ്റ്റ്യന്റെ സഹോരങ്ങളായ പോളും ഡോ. ആനും പാരിസില്‍ നിന്ന് സഹോദരന്റെ വിവാഹത്തിനായി എത്തിയിരുന്നു.

കൊങ്ങാട്ടുകുന്നേല്‍ മാത്യു നിര്യാതനായി.

വെളിയന്നൂര്‍: കൊങ്ങാട്ടുകുന്നേല്‍ മാത്യു (ചെന്നൈ എംആര്‍എഫ് റിട്ട. ഉദ്യോഗസ്ഥന്‍-68) നിര്യാതനായി. സംസ്‌കാരം ഞാറാഴ്ച മൂന്നിന് സഹോദരന്‍ കുരുവിളയുടെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആനിയമ്മ കോട്ടയം പറമ്പേട്ട് കുടുംബാംഗം. മകന്‍: അനീഷ് (ചെന്നൈ), നിഷ (കാനഡ). മരുമക്കള്‍: സോളി, സാം നെല്ലിയാടി (മംഗലാപുരം).