കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: November 2013

ബ്രോഷര്‍ പ്രകാശനം ചെയ്തു

കുറവിലങ്ങാട്: ദേവമാതാ കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 14ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥി സംഘടന വര്‍ക്കിംഗ് പ്രസിഡന്റ് റിട്ട. എസ്പി കെ.ജെ ദേവസ്യ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ.ടി.ടി മൈക്കിളിന് കൈമാറിയാണ് പ്രകാശനം നടത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു. ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ് പര്യാത്ത്, സെക്രട്ടറി ജോസഫ് പുതിയിടം, ബേബി മാത്യു, ഡോ.ടോമി ജോസ് ചിറത്തടം എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി ഡിസംബര്‍ ഒന്നിന് വിവിധ കമ്മിറ്റികളുടെ ആലോചനായോഗം ചേരും.

മുവാറ്റുപുഴ രൂപത നടത്തിയ വിശ്വാസ മുന്നേറ്റ യാത്ര ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലെത്തി

വിശ്വാസ വര്‍ഷാചരണ സമാപനത്തിന്റെ ഭാഗമായി മുവാറ്റുപുഴ രൂപത നടത്തിയ വിശ്വാസ മുന്നേറ്റ യാത്ര ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലെത്തി രൂപതാധ്യക്ഷന്‍ അബ്രാഹം മാര്‍ യൂലിയോസിന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ത്ഥിക്കുന്നു. രൂപതയിലെ മുഴുവന്‍ വൈദികരും ആയിരത്തിഞ്ഞൂറോളം വിശ്വാസികളും യാത്രയുടെ ഭാഗമായി വിശുദ്ധയുടെ സന്നിധിയിലെത്തി.

ടൗണിലെ ഗതാഗത പരിഷ്‌കാരം ഉറപ്പ് വരുത്തണമെന്ന് നിവേദനം

കുറവിലങ്ങാട്: ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതായി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പൗരസമിതി ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കി. പാലാ-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും പള്ളിക്കവലയിലെ ബസ് ടെര്‍മിനലിലെത്തി യാത്രക്കാരെ കയറ്റിയിറക്കി ബൈപ്പാസിലൂടെ യാത്ര തുടരുണമെന്ന നിര്‍ദേശം പല ബസുകളും ലംഘിക്കുന്നത് സാധാരണമായതോടെയാണ് പൗരസമിതി പോലീസിനെ സമീപിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഏറെ നേട്ടമായ പരിഷ്‌കാരമാണ് അധികൃതരുടെ അനാസ്ഥമൂലം താളെ തെറ്റുന്നത്. ബസുകള്‍ നീയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ പലപ്പോഴും വീഴ്ചയുണ്ടാകുന്നുണ്ട്. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് ബസുകള്‍ തിരിഞ്ഞ് പള്ളിക്കവലയിലേക്ക് യാത്രനടത്തുന്നില്ലെന്ന് വ്യക്തമായി സേവനത്തിലുള്ള ഹോംഹാര്‍ഡിന് മനസിലാകുന്നുണ്ടെങ്കിലും നടപടികളുണ്ടാകാത്തത് ബസുകള്‍ മുതലെടുക്കുകയാണ്.
ബസുകളെല്ലാം നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് യാത്രനടത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവി ഏറ്റുമാനൂര്‍ സിഐയോട് നിര്‍ദേശിച്ചു. ഹോംഗാര്‍ഡിനൊപ്പം പോലീസിനേയും പ്രയോജനപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനനിയമപ്രകാരം നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.
പരിഷ്‌കാരങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് മതിയായ ക്രമീകരണമൊരുക്കാന്‍ പഞ്ചായത്തധികൃതര്‍ ഇന്നുവരെ ചെറുവിരലനക്കിയിട്ടില്ല. വൈക്കംറോഡില്‍ താല്‍ക്കാലികമായാണെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്ന ആവശ്യം പരിഷ്‌കാരത്തിന്റെ ആദ്യംമുതല്‍ ഉയര്‍ന്നെങ്കിലും ഇതു കേട്ടഭാവംപോലുമില്ല പഞ്ചായത്തിന്.
പ്രസിഡന്റ് മാത്യു വര്‍ഗീസ്, ഭാരവാഹി ജിമ്മിച്ചന്‍ ഇടത്തനായില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൗരസമിതി ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കിയതും നടപടി ഉറപ്പാക്കിയതും.
………………… …………………….

കുറവിലങ്ങാട് തറവാട് പള്ളിയിലെ മോഷണം രണ്ട് പേര്‍ അറസ്റ്റില്‍

കുറവിലങ്ങാട്: പകലോമറ്റം തറവാട് പള്ളിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. കുറവിലങ്ങാട് കുര്യം നമ്പുശേരി കോളനിയില്‍ ജനാര്‍ദ്ദനന്‍ സുര (റോയി-32), കുര്യം വലിയകുന്നേല്‍ അഖില്‍ ജ്ഞാനപ്പന്‍ (ജിണ്ടന്‍-21) എന്നിവരാണ് അറസ്റ്റിലായത്. കുര്യം കാവുങ്കമ്യാലില്‍ ജോണ്‍ സെബാസ്റ്റിയന്റെ വീട്ടില്‍ നിന്ന് 40,000 രൂപ കവര്‍ന്നതും ഈ സംഘമാണെന്ന് പോലീസ് പറയുന്നുണ്ട്.
ക്രൈസ്തവ സഭാ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന അര്‍ക്കദിയാക്കോന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പകലോമറ്റം തറവാട് പള്ളയില്‍ കഴിഞ്ഞ 31നാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതിനൊപ്പം തിരുവോസ്തിയടക്കം സൂക്ഷിച്ചിരുന്ന അലമാര കുത്തിതുറന്ന് അലങ്കോലപ്പെടുത്തിയിരുന്നു. വിശ്വാസ സമൂഹത്തെ ഏറെ വേദനിപ്പിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സ്ഥലത്തെത്തിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, ജോസ് കെ. മാണി എം.പി, മോന്‍സ് ജോസഫ് എംഎല്‍എ, ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.പി ദിനേശ് സ്ഥലത്തെത്തി ശക്തമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്തിരുന്നു. കോട്ടയം ഡിവൈഎസ്പി വി. അജിത്, ഏറ്റുമാനൂര്‍ സിഐ ഷാജു ജോസ്, കുറവിലങ്ങാട് എസ്‌ഐ കെ.എന്‍ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം. പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍ അംഗമായ പ്രത്യേക സ്‌ക്വാഡും ഷാഡോ പോലീസും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം കോഴാ ഭാഗത്തുവെച്ച് രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ റോയിയേയും അഖിലിനേയും പോലീസ് കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് മോഷണവിവരം പുറത്തായത്.
ഒക്ടോബര്‍ 18നാണ് കുര്യം കാവുങ്കമ്യാലില്‍ ജോണ്‍ സെബാസ്റ്റിയന്റെ വീട്ടില്‍ മോഷണം നടന്നത്. ഈ രണ്ട കേസുകള്‍ക്കൊപ്പം കോട്ടയം വെസ്റ്റ്, കുറവിലങ്ങാട് സ്‌റ്റേഷനുകളില്‍ റോയിക്കെതിരെ വേറെയും കേസുള്ളതായി പോലീസ് പറയുന്നുണ്ട്. പാലാ കോടതിയില്‍ ഹാജരാക്കിയ ജനാര്‍ദ്ദനനനേയും അഖിലനേയും കോടതി റിമാന്‍ഡ് ചെയ്തു.

ഗണിതശാത്ര പുസ്തകത്തിന്റെ രണ്ടാം പാര്‍ട്ടിലാണ് ഇംഗ്ലീഷിനൊപ്പം കന്നടയും

കുറവിലങ്ങാട്: അധ്യയന വര്‍ഷത്തിന്റെ പകുതി കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായി ലഭ്യമാക്കിയില്ലെന്ന പരാതികള്‍ക്കിടയില്‍ വിതരണം ചെയ്ത പുസ്തകത്തില്‍ കന്നടഭാഷയും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എട്ടാംക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ഗണിതശാത്ര പുസ്തകത്തിന്റെ രണ്ടാം പാര്‍ട്ടിലാണ് ഇംഗ്ലീഷിനൊപ്പം കന്നടയും കടന്നുകൂടിയിരിക്കുന്നത്. രണ്ടാം ഭാഗം പുസ്തകത്തിന്റെ ആകെയുള്ള 138 പേജുകളില്‍ 99 മുതല്‍ 114 വരെയുള്ള പേജുകളിലാണ് ഇംഗ്ലീഷിനു പകരമായി കന്നട അച്ചടിച്ചിരിക്കുന്നത്. പുസ്തകത്തില്‍ ആറുമുതല്‍ 10 വരെ അധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇംഗ്ലീഷ് എഡിഷനില്‍ കന്നട ഭാഷയില്‍ പുസ്തകം ലഭിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ പുസ്തകം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാവില്ലെന്നതാണ് സ്ഥിതി. കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പുസ്‌കത്തില്‍ അന്യഭാഷതന്നെ എത്തിയതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സ്‌കൂള്‍ അധികൃതരും. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള പുസ്തകം ലഭിച്ചിട്ടുണ്ടെന്നും പ്രതിസന്ധി രൂക്ഷമാക്കുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗാണ് (എസ്‌സിഇആര്‍ടി)് പുസ്തകം വിദ്യാഭ്യാസ വകുപ്പിനായി ക്രമീകരിച്ച വിതരണത്തിനെത്തിച്ചിട്ടുള്ളത്.

പഞ്ചായത്ത് സെക്രട്ടറിക്ക് മെമ്മോ പ്രസിഡന്റിന്റെ നടപടിക്ക് കമ്മിറ്റിയുടെ സാധൂകരണം

കുറവിലങ്ങാട്: പഞ്ചായത്ത് സെക്രട്ടറിക്ക് പ്രസിഡന്റ് മെമ്മോ നല്‍കിയ നടപടിയില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സാധൂകരണം. മുന്നണി ബന്ധങ്ങള്‍ മറികടന്നുള്ള പിന്തുണയും പ്രതിഷേധവുമാണ് ഇക്കാര്യത്തിലുണ്ടായത്. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ 14 അംഗങ്ങളും പങ്കെടുത്തിരുന്നു. അജണ്ടയായി സെക്രട്ടറിക്ക് മെമ്മോ നല്‍കിയ നടപടിയാണ് ഉള്‍പ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് പ്രതിനിധിയായ പ്രസിഡന്റ് മെമ്മോ നല്‍കിയ നടപടിയെ യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് എം പിന്തുണയ്ക്കുന്നതായി അംഗം പി.സി കുര്യന്‍ അറിയിച്ചു. എന്നാല്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് ലീലാമ്മ തോമസും കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായ ജോജി സി അബ്രാഹവും അറിയിച്ചു. ഭരണകക്ഷിയായ സിപിഐ പ്രതിനിധികള്‍ നിലപാടറിയിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു. കുറ്റാരോപണ മെമ്മോയില്‍ പരാമര്‍ശിക്കുന്ന ചില കാര്യങ്ങളില്‍ പിന്തുണയ്ക്കുന്നതായും ചില കാര്യങ്ങളില്‍ വിയോജിക്കുന്നതായുമാണ് കത്ത് നല്‍കിയതെന്ന് സിപിഐ അംഗങ്ങളായ സോഫിയാമ്മ പീറ്ററും മിനി മത്തായിയും പറയുന്നു. പ്രസിഡന്റ് കമ്മിറ്റിയില്‍ ആലോചിക്കാതെ ഏക പക്ഷീയമായി മെമ്മോ നല്‍കിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി കേരളാ കോണ്‍ഗ്രസ് എം പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നതായും ഈ കത്തില്‍ പരാമര്‍ഷിച്ചിട്ടുള്ള വിഷയങ്ങളാണ് മെമ്മോയില്‍ പറയുന്നതെന്നും ഇക്കാരണത്താലാണ് മെമ്മോ നല്‍കിയ നടപടിയെ പിന്തുണച്ചതെന്നും അംഗം പി.സി കുര്യന്‍ പറയുന്നു.
ഭരണകക്ഷിയിലെ സിപിഎം അംഗങ്ങളായ അഞ്ചുപേരുടേയും കേരളാ കോണ്‍ഗ്രസിലെ അഞ്ചുപേരുടേയും പിന്തുണ പ്രസിഡന്റിന്റെ നടപടിക്ക് ഉണ്ടായതോടെ ഭരണപക്ഷത്തെ അംഗങ്ങളുടെ വിയോജിപ്പ് ഫലം കണ്ടില്ലെന്നതാണ് സ്ഥിതി.

കസ്തതൂരി രംഗന്‍ റിപ്പോര്‍ട്ട് : സമരരംഗത്തിറങ്ങുമെന്ന് കെസിവൈഎം രൂപത കമ്മിറ്റി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കെസിവൈഎം പാലാ രൂപത രംഗത്തുവരുമെന്ന് രൂപത ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരിയും രൂപത പ്രസിഡന്റ് ഷിജോ ചെന്നേലിയും അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെ ഉണ്ടായിട്ടുള്ളത്. കര്‍ഷകരെ കുടിയിറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും സാധാരണ കൃഷിക്കാരന് ജീവിക്കാനുള്ള പരിസ്ഥിതി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത ഇത്തരം റിപ്പോട്ടുകള്‍ നടപ്പാക്കരുതെന്ന് നിയമസഭാതലത്തില്‍ ഒരു പ്രമേയം പോലും പാസ്സാക്കാന്‍ സാധിക്കാതെ മുന്‍പോട്ടുപോകുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ മൗനത്തെ സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള ഗൂഡ തന്ത്രങ്ങളാണ്. അവരുടെ ഈ കപടതന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം നാടിന്റെ നന്മയെ ലക്ഷ്യം വച്ചുകൊണ്ടാകണം. ഭൂമിയില്‍ കൃഷിചെയ്യുവാനുള്ള ജനങ്ങളുടെ അവകാശം കവര്‍ന്നെടുത്തുകൊണ്ടാകരുത്. പരിസ്ഥിതി സംരക്ഷണമെന്ന് പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിന് ശ്രമിക്കരുത്. കര്‍ഷകരുടെ സുരക്ഷയ്ക്ക് ഭീഷണികായാകുന്ന ഇത്തരം പ്രവണതകളെ എതിര്‍ക്കുമെന്നും സമാധാനപരമായി ഏതു സമരത്തിനും കര്‍ഷകനോടൊപ്പം കെസിവൈഎം പാലാരൂപതസമിതി ഉണ്ടാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ദേവമാതാ കോളജില്‍ സെമിനാര്‍ നടത്തി

കുറവിലങ്ങാട്: ദേവമാതാ കോളജ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി എം.ജി സര്‍വകലാശാലയിലെ എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കായി ശില്പശാല നടത്തി. കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ് കു ഉദ്ഘാടനം ചെയ്തു. . കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു. റവ.ഡോ. സെബാസ്റ്റിയന്‍ തോണിക്കുഴി, ഡോ. പി.സി അനിയന്‍കുഞ്ഞ് എന്നിവര്‍ ക്ലാസ് നയിച്ചു. റവ.ഡോ. ജോസഫ് പര്യാത്ത്, പ്രഫ. ടി.കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

എസ്എസ്എല്‍സി ബുക്കില്‍ തെറ്റ് തിരുത്താം

പൊതുപരീക്ഷാകമ്മീഷണറുടെ കാര്യാലയത്തില്‍നിന്നും ലഭിക്കുന്ന പരീക്ഷാസര്‍ട്ടിഫിക്കറ്റുകളിലെ ജനനതീയതിയിലെ പിഴവ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും പേര്, ജനനസ്ഥലം, ജാതി, മതം, മേല്‍ വിലാസം തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഇവയുമായി ബന്ധപ്പെട്ട മറ്റു പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുമായി പരീക്ഷാഭവന്‍ സ്‌പെഷ്യല്‍ അദാലത്ത് നടത്തുന്നു. നവംബര്‍ 23 ശനിയാഴ്ച രാവിലെ 10 മുതല്‍ 5വരെ കോട്ടയം എം.ടി.സെമിനാരി ഹയര്‍ സെക്കണ്ടറിസ്‌കൂളിലാണ് അദാലത്ത്. വിശദവിവരങ്ങള്‍ക്ക് കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടുക. അപേക്ഷാഫോറങ്ങള്‍ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

വിവാഹിതരായി

വയലാ: റിട്ട. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മുഞ്ഞനംകുഴിയില്‍ (ചിത്തിര) എം.കെ. പ്രഭാകരന്റെ മകന്‍ റിനീഷ് പ്രഭയും (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), വര്‍ക്കല വടശേരിക്കോണം സത്യവിലാസത്തില്‍ കെ. സുരേഷ്ബാബുവിന്റെ മകള്‍ ഡോ. തംബുരുവും (ഗവ. ആശുപത്രി, ചാലക്കുടി) വിവാഹിതരായി.

മണിമലക്കുന്ന് കോളജില്‍ ദേശീയ സെമിനാര്‍

കുറവിലങ്ങാട്: കൂത്താട്ടുകുളം ടി.എം ജേക്കബ് മെമ്മോറിയല്‍ ഗവ. കോളജില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 28ന് ദേശീയ സെമിനാര്‍ നടത്തും. അസ്‌ട്രോണമി ആന്റ് അസ്‌ട്രോ ഫിസിക്‌സ് എന്ന വിഷയത്തിലാണ് സെമിനാര്‍. എം.ജി സര്‍വകലാശാലയിലെ ഡോ. കെ. ഇന്ദുലേഖ പ്രഭാഷണം നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 22നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രിന്‍സിപ്പല്‍ ഡോ. ജെ. വിജയമോഹന്‍, സീനാമോള്‍ കെ. സ്റ്റീഫന്‍, വി.എ ജോര്‍ജ്, ടോജോമോന്‍ മാത്യു, ബിന്ദു ജി. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04852 252280.