കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: October 2013

അന്വേഷണത്തിനായി കോട്ടയത്തുനിന്ന് സെല്‍മയെന്ന പോലീസ് നായ എത്തി

. പോലീസ് നായ സെല്‍മ പള്ളിയ്ക്ക് സമീപത്തുനിന്ന് ഓടി എം.സി റോഡ് മുറിച്ചുകടന്ന് വലിയ തോടിനു സമീപമുള്ള പാടത്തുകൂടി ഓടി ഞരളംകുളം-നസ്രത്തുഹില്‍ റോഡില്‍ കയറി നില്‍ക്കുകയായിരുന്നു.
[youtube=https://www.youtube.com/watch?v=WCQt3Zt5atA]

സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും

സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കണമെന്നും സ്ഥലത്തെത്തിയ ജോസ ്‌കെ. മാണി എം.പിയും മോന്‍സ് ജോസഫ് എംഎല്‍എയും ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി സംബന്ധിച്ച് പോലീസ് ഉന്നതാധികാരികളുമായി സംസാരിച്ച് വിലയിരുത്തിയതായും ഇവര്‍ പറഞ്ഞു. വിശുദ്ധ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്ന് അലങ്കോലപ്പെടുത്തിയത് ഏറെ ദു:ഖകരമാണെന്നും സംഭവത്തില്‍ അധികാരികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും മര്‍ത്ത്മറിയം ഫൊറോന വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു.
[youtube=https://www.youtube.com/watch?v=AHsOk4_x1VA]

പകലോമറ്റം തറവാട് പള്ളിയില്‍ കവര്‍ച്ച.

സഭാ ഭരണത്തിന് നേതൃത്വം നല്‍കിയ അര്‍ക്കദിയാക്കോന്മാര്‍ അന്ത്യ വിശ്രമംകൊള്ളുന്ന പകലോമറ്റം തറവാട് പള്ളിയില്‍ കവര്‍ച്ച. ബുധനാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. പള്ളിയുടെ ജനലഴി അറുത്തുമാറ്റി അകത്ത് കടന്ന മോഷണസംഘം സങ്കീര്‍ത്തിയില്‍ തിരുവോസ്തിയും വിശുദ്ധ വസ്തുക്കളും സൂക്ഷിച്ചിരുന്ന അലമാരയടക്കം തുറന്ന് അലങ്കോലപ്പെടുത്തി.
[youtube=https://www.youtube.com/watch?v=xjNNgY7z3iQ]

നന്ദി ചൊല്ലി വിശ്വാസ സമൂഹം; അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സമര്‍പ്പിച്ചു

പാലാ: നൂറുകണക്കായ വിശ്വാസികളുടെ സ്തുഗീതങ്ങള്‍ക്കും പ്രാര്‍ത്ഥനാ മജ്ജരികള്‍ക്കുമിടയില്‍ പാലാ രൂപത അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ചു. ഒരു വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ പുതിയ അജപാലന കേന്ദ്രം സമര്‍പ്പിക്കപ്പെടുമ്പോള്‍ എല്ലാ മുഖങ്ങളിലും ഈശ്വരാനുഗ്രഹത്തോടുള്ള നന്ദിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഇന്നലെ സമര്‍പ്പിച്ച പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് സിബിസിഐ സമ്മേളനത്തിന് ആതിഥ്യമരുളാനുള്ള ഭാഗ്യമുണ്ടെന്നത് സന്തോഷം ഇരട്ടിപ്പിച്ചു.
മെത്രാന്മാര്‍ക്കിടയില്‍ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സംഘാടക മികവാണ് സിബിസിഐ സമ്മേളനത്തിന് ആതിഥ്യമരുളുന്നതിലൂടെ വ്യക്തമാകുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നാലുനിലകളിലായുള്ള പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. രൂപതയുടെ വിശ്വാസ പരീശിലന പ്രവര്‍ത്തനങ്ങള്‍ക്കും അജപാലന ശുശ്രൂഷകള്‍ക്കുമാണ് പുതിയ മന്ദിരം പ്രയോജനപ്പെടുത്തുന്നത്. 198 മുറികളുള്ള കെട്ടിടത്തില്‍ ചാപ്പലും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മന്ദിരത്തിന്റെ പൂമുഖം തന്നെ വിശ്വാസ തീക്ഷ്ണതയും സഭാ പാരമ്പര്യവും വിളിച്ചോതുന്നുവെന്നത് ശ്രദ്ധേയമാണ്. ദൈവമാതാവ്, മാര്‍ തോമാ ശ്ലീഹ, വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, വാഴ്ത്തപ്പെട്ട ചാവറയച്ചന്‍, ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍, മാര്‍ത്തോമ്മാ സ്ലീവ എന്നിങ്ങനെയുള്ള ഐക്കണുകള്‍ ഏവരുടെയും പ്രത്യേക ശ്രദ്ധനേടി. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഐക്കണുകള്‍ സ്ഥാപിച്ചത്. മീനച്ചിലാറിന്റെ മനോഹാരിതയും പുതിയ മന്ദിരത്തിന് ഏറെ മാറ്റ് വര്‍ധിപ്പിക്കുന്നു.
മന്ദിര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി ആന്റണി തോമസ്, ആര്‍ക്കിടെക്ട് പയസ് വി. വൈപ്പന, പൊതുമരാമത്ത് റിട്ട. സൂപ്രണ്ടിംഗ് എഞ്ചീനീയര്‍ തോമസ് തെക്കുംവേലില്‍, എഞ്ചിനീയര്‍ പി.എന്‍ പ്രഭാകരന്‍ എന്നിവരാണ് വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറ്ക്ടര്‍ റവ.ഡോ. ജോസഫ് മലേപറമ്പില്‍ ശ്രമങ്ങള്‍ക്ക് സഹായമേകിയത്.

പാലാ രൂപത ഭാരതസഭയുടെ പ്രചോദനം: കര്‍ദിനാള്‍ ആലഞ്ചേരി

പാലാ: വിശുദ്ധിയുടെ പാരമ്പര്യവും പ്രേഷിത രംഗത്തെ നിറസാന്നിധ്യവുമായ പാലാ രൂപത ഭാരതസഭയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും പ്രചോദനമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പാലാ രൂപത നിര്‍മ്മിച്ച അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. ആത്മീയതയാണ് പാലാ രൂപതയുടെ മുഖ മുദ്ര. അജപാലന പാരമ്പര്യത്താല്‍ പാലാ രൂപത സമൃദ്ധമാണ്. രൂപതയില്‍ നിന്നുള്ള സാമൂഹിക -രാഷ്ട്രീയ രംഗത്തെ നേതൃത്വവും സഭയ്‌ക്കെന്നും അനുഗ്രഹമാണ്. പ്രകൃതിയുടെ ചൈതന്യത്തെ ഹൃദയത്തോട് ചേര്‍ത്തുനിറുത്തി പ്രകൃതിയുടെ സംരംക്ഷകരായി മാറണം. കര്‍ദിനാള്‍ പറഞ്ഞു.

സിബിസിഐ സമ്മേളനത്തിന് ആതിഥ്യമരുളാനാകുന്നത് പാലായ്ക്ക് ഏറെ അംഗീകാരമാണ്. ഈ സമ്മേളനത്തിലൂടെ ഭാരത സഭ ആകമാനം പാലായിലെത്തുകയാണ്. ഇതിന്റെ പ്രത്യേക ആത്മീയ ഫലങ്ങള്‍ പാലാ രൂപതയ്ക്കുണ്ടാകും. ലോകമാകമാനം സാന്നിധ്യമറിയിച്ചിട്ടുള്ള പാലാ രൂപതയിലേക്ക് ഭാരതസഭയുടെ പ്രതിനിധികളൊന്നാകെ എത്തുമ്പോള്‍ രൂപതയുടെ പ്രേഷിത ചൈതന്യത്തിന്റെ കൈമാറ്റത്തിനും രൂപതയ്ക്ക് അവസരം ലഭിക്കുകയാണ്. കര്‍ദിനാള്‍ പറഞ്ഞു.

വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ചൈതന്യത്തിലാണ് രൂപതയ്ക്ക് പുതിയ അജപാലന കേന്ദ്രം നല്‍കി ദൈവം അനുഗ്രഹിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഉള്ളതൊന്നും നഷ്ടപ്പെടുത്താതെ നിലവിലുള്ളതിന്റെ മുകളില്‍ പണിതുയര്‍ത്തുക എന്ന ചൈതന്യം നിറവേറ്റപ്പെട്ടിരിക്കുകയാണെന്നും ബിഷപ് പറഞ്ഞു. വൈദികരുടെ തുടര്‍പഠനം, അത്മായരുടെ ദൈവശാസ്ത്ര പഠനം, യുവജന പരിശീലനം എന്നിവയ്ക്ക് മന്ദിരം പ്രയോജനപ്പെടുത്തുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

മലങ്കര കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്ക് പാലായടക്കമുള്ള രൂപതകള്‍ ഏറെ സഹായമാണ് ചെയ്തിട്ടുള്ളതെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.

രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോസഫ് മലേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട സിഎംഐ, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, പ്രൊക്യുറേറ്റര്‍ ഫാ.ജോസഫ് വള്ളോംപുരയിടം, ചാന്‍സിലര്‍ ഫാ. ജോസ് കാക്കല്ലില്‍, നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ഡോ. എ.ടി ദേവസ്യ, ജോണ്‍ കച്ചിറമറ്റം, ഡോ. താര്‍സിസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉഴവൂര്‍:എലവുങ്കല്‍ചാലില്‍ സിസ്റ്റര്‍. ലില്ലി (49) ഷില്ലേംഗില്‍ നിര്യാതയായി

ഉഴവൂര്‍:എലവുങ്കല്‍ചാലില്‍ സിസ്റ്റര്‍. ലില്ലി (49) ഷില്ലേംഗില്‍ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 1.30ന് ഷില്ലോംഗില്‍.

കോഴാ കുന്നേപ്പറമ്പില്‍ അന്നമ്മ (86) നിര്യാതയായി.

കോഴാ: കുന്നേപ്പറമ്പില്‍ പരേതനായ കെ.ജെ സക്കറിയായുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ( തിങ്കള്‍) രണ്ടിന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. ഏറ്റുമാനൂര്‍ കാഞ്ഞിരംകാലായില്‍ കുടുംബാഗമാണ് പരേത. മക്കള്‍: കെ.എസ് ജോസഫ്, മറിയമ്മ, കെ.എസ് റോസമ്മ (സെന്റ് മേരീസ് നിലത്തെഴുത്തുകളരി), കെ.എസ് സെബാസ്റ്റിയന്‍, ത്രേസ്യാമ്മ, മോളി, സിസ്റ്റര്‍: നവീന (സ്‌നേഹഗിരി മിഷനറി സിസ്‌റ്റേഴ്‌സ്, പാലാ), കെ.എസ് തോമസ്, പരേതനായ ജോണ്‍. മരുമക്കള്‍: ചിന്നമ്മ, കെ.എം സേവ്യര്‍ കണ്ണംമ്പുഴ (പാലാ), ജോണ്‍ അങ്ങേമഠത്തില്‍ (കടുത്തുരുത്തി), തങ്കച്ചന്‍ ഓലിക്കല്‍ (ഭരണങ്ങാനം), റോസിലി.

മരങ്ങാട്ടുപിള്ളി ബാങ്ക്: വീണ്ടും യുഡിഎഫ്

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. വിജയികള്‍ എസ്. സനില്‍കുമാര്‍, ജോണ്‍സണ്‍ പുളിക്കീല്‍, എം.എം തോമസ്, അഡ്വ. എം.കെ ഗോപാലകൃഷ്ണന്‍ നായര്‍, ഡയസ് മാത്യു, വി.ജെ ചാക്കോ, ഷൈജു പി. മാത്യു, ജോയി പി. ഐസക്, ബിജി മാത്യു, ബെന്നി വര്‍ഗീസ്, അഡ്വ. ജോഷി അബ്രാഹം, ആന്‍സമ്മ സാബു, നിര്‍മ്മല ദിവാകരന്‍, സുജ കുര്യാക്കോസ്, എം.ബി ഗീതമ്മ. 5197 വോട്ടുകളാണ് പോള്‍ ചെയ്തത്. വിജയത്തില്‍ ആഹ്ലാദിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.

കുര്യനാട് സെന്റ് ആന്‍സ് സ്‌കൂള്‍ ആതിഥ്യമരുളിയ സാന്‍ജോ ഫെസ്റ്റിലെ കാലവിശേഷങ്ങളിലേക്ക്

കുര്യനാട് സെന്റ് ആന്‍സ് സ്‌കൂള്‍ ആതിഥ്യമരുളിയ സാന്‍ജോ ഫെസ്റ്റിലെ കാലവിശേഷങ്ങളിലേക്ക്
[YOUTUBE=https://www.youtube.com/edit?o=U&video_id=NsOlmJSSNac&ns=1]
[YOUTUBE=https://www.youtube.com/edit?o=U&video_id=YDuWs6Z_fUY&ns=1]
[YOUTUBE=https://www.youtube.com/watch?v=NjQvErpxKBg]

അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കണ്‍സ്യൂമര്‍ ക്ലബുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ്

പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കാന്‍ ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥി ലോകം തയ്യാറാകണമെന്ന് മന്ത്രി അനൂപ് ജേക്ക് പറഞ്ഞു. കോട്ടയം സെന്റ് ജോസഫ്‌സ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സിഎംഐ സ്‌കൂള്‍സിന്റെ കലാദിനമായ സാന്‍ജോ ഫെസ്റ്റ് കുര്യനാട് സെന്റ് ആന്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കണ്‍സ്യൂമര്‍ ക്ലബുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
[YOUTUBE=https://www.youtube.com/edit?o=U&video_id=iDbHxz3pVRQ&ns=1]

സാന്‍ജോ ഫെസ്റ്റിന് സമാപനം

കലാകേരളത്തിന്റെ ഗുരുവര്യന്‍ ഫാ. ആബേല്‍ സിഎംഐയുടെ ദീപ്തസ്മരണകളില്‍ നിറഞ്ഞ് സാന്‍ജോ ഫെസ്റ്റിന് സമാപനം. ആബേലച്ചന്റെ ദീപ്ത സ്മരണകള്‍ക്ക് ഇന്ന് 12 വയസ് തികയുന്നതിനിടയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കുര്യനാട് ഗ്രാമം സാന്‍ജോ ഫെസ്റ്റിനെത്തിയ ആയിരത്തിലോറെ കലാപ്രതിഭകളെ വരവേല്‍ക്കുന്നതറ്റത്.
[YOUTUBE=https://www.youtube.com/edit?o=U&video_id=J7U1b_nytRA&ns=1]