ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: September 2013

കായിക നഴ്‌സറി സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര

സംസ്ഥാനത്ത് കായിക നഴ്‌സറി സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര. ജോര്‍ജിന്റെ ആവശ്യത്തിന് മന്ത്രി പച്ചക്കൊടി കാണിക്കുകയും ചെയ്തു.
[youtube=http://www.youtube.com/watch?v=BR8i6nkrcdA]

കായിക വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസവുമായി ഒത്തുപോകേണ്ടതുണ്ടെന്ന് മന്ത്രി കെ.എം മാണി.

കായിക വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസവുമായി ഒത്തുപോകേണ്ടതുണ്ടെന്ന് മന്ത്രി കെ.എം മാണി. മത്സരക്ഷമതയുടെ ലോകത്ത് മികവിനാണ് പ്രധാന്യം. ആരോഗ്യമുള്ള ശരീരവും മനസുമുണ്ടായാല്‍ എല്ലാ താളപ്പിഴകളുമൊഴിവാകുമെന്നും മന്ത്രി കെ.എം മാണി പറഞ്ഞു. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വി.സി അലക്‌സ് അധ്യക്ഷത വഹിച്ചു.
[youtube=http://www.youtube.com/watch?v=roJtTXHEWrY]

മുത്തിയമ്മയുടെ അനുഗ്രഹം തേടി ജര്‍മ്മന്‍ സംഘമെത്തി.

ജര്‍മ്മനിയിലെ ബ്രൈറ്റന്‍ബ്രൂണ്‍ സെന്റ് മാര്‍ട്ടിന്‍ ഇടവകയിലെ മൂന്നു കൂട്ടായ്മകളാണ് മാതാവിന്റെ പാദസ്പര്‍ശമേല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച മണ്ണിലേക്ക് എത്തിയത്. സെന്റ് മാര്‍ട്ടിന്‍ ഇടവകയിലടക്കം ജര്‍മ്മനിയില്‍ പതിറ്റാണ്ടുകളോളം അജപാലന ശുശ്രൂഷ ചെയ്ത് ഇപ്പോള്‍ പാലാ കാരിത്താസ് ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. ജോര്‍ജ് കക്കാട്ടിലിന്റെ നേതൃത്വത്തിലാണ് സംഘം ഇവിടെ എത്തിയത്.
[youtube=http://www.youtube.com/watch?v=WOwVLUeFauI]

പാലാ കാരിത്താസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കക്കാട്ടില്‍

കുറവിലങ്ങാടിനെ കുറിച്ച് കേട്ടറിഞ്ഞാണ് ജര്‍മ്മന്‍ സംഘമെത്തിയതെന്ന് സംഘ്ത്തിന് നേതൃത്വം നല്‍കിയ പാലാ കാരിത്താസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കക്കാട്ടില്‍ പറഞ്ഞു.
[youtube=http://www.youtube.com/watch?v=bkc1WAigja0]

കുറവിലങ്ങാട് ദേവമാതാ കോളജിന്റെ പ്രഥമ ബിരുദ ബാച്ച് കുടുംബസംഗമം നടത്തി.

മാനേജര്‍ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജോര്‍ജ് ജോണ്‍ നിധീരിയെ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ജോയി ജേക്കബ്, ബര്‍സാര്‍ ഫാ.ജോസഫ് പുതിയിടത്ത്, റവ.ഡോ. ജോസഫ് പര്യാത്ത്, പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി, ഡോ. എം.ജെ ജോസഫ് മറ്റം, എം.കെ സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്, ജോസഫ് പുതിയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
[youtube=http://www.youtube.com/watch?v=g35BVObWgcI]

ജില്ലാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് മരങ്ങാട്ടുപിള്ളിയില്‍ തുടക്കം

ജില്ലാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ തുടക്കമായി. ആദ്യദിനം 48 മത്സരങ്ങള്‍ നടന്നു. ചങ്ങനാശേരി അസംപ്ഷന്‍ കോളജിനാണ് മുന്നേറ്റം. മത്സരങ്ങള്‍ തിങ്കളാഴ്ച സമാപിക്കും.

മത്സരങ്ങളുടെ ക്രമീകരണങ്ങളെല്ലാം നന്നായി പൂര്‍ത്തികരിച്ചിട്ടുള്ളതായി ഡിഡി

ജില്ലാ സ്‌കൂള്‍ കായികമേളയുടെ ഭാഗമായുള്ള ഗയിംസ് മത്സരങ്ങള്‍ വിലയിരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് വേദികളിലെല്ലാം ഓടിയെത്തി. മത്സരങ്ങളുടെ ക്രമീകരണങ്ങളെല്ലാം നന്നായി പൂര്‍ത്തികരിച്ചിട്ടുള്ളതായി ഡിഡി അറിയിച്ചു.
[youtube=http://www.youtube.com/watch?v=NACrdyVF0e0]

ടിപ്പറും കെഎസ്ആര്‍ടിയും കൂട്ടിയിടിച്ചു

കുറവിലങ്ങാട് ടൗണില്‍ ടിപ്പറും കെഎസ്ആര്‍ടിയും കൂട്ടിയിടിച്ചു. ടിപ്പര്‍ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അപകടത്തെതുടര്‍ന്ന് എം സി റോഡില്‍ ഗതാഗതവും മുടങ്ങി.
[youtube=http://www.youtube.com/watch?v=r6ySJ99xd5w]

അമ്മയുടെ മരണവാര്‍ഷിക ദിനത്തില്‍ അതേ വയസില്‍ മകളും മരിച്ചു

കുറവിലങ്ങാട് ടൗണില്‍ ടിപ്പറും കെഎസ്ആര്‍ടിയും കൂട്ടിയിടിച്ചു. ടിപ്പര്‍ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അപകടത്തെതുടര്‍ന്ന് എം സി റോഡില്‍ ഗതാഗതവും മുടങ്ങി.
[youtube=http://www.youtube.com/watch?v=WdKOzPVk7rs]

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗുരുവന്ദനം പരിപാടി

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗുരുവന്ദനം പരിപാടി നടത്തി. ആര്‍. ശിവരാമകൃഷ്ണ അയ്യര്‍, കെ ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍വകാല അധ്യാപകരുും അനധ്യാപകരും എത്തിയപ്പോള്‍ വിദ്യാര്‍ത്ഥി ലോകം വന്ദനം ചൊല്ലി വരവേറ്റു.
ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സമാജം ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു.
[youtube=http://www.youtube.com/watch?v=tBhCjg9cjUE]

കോട്ടയം ജില്ലാ സ്‌കൂള്‍ ഗയിംസിന് തുടക്കമായി

. കുറവിലങ്ങാട്, കടുത്തുരുത്തി, കോതനെല്ലൂര്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌കൂള്‍ കായികമേളയുടെ ഭാഗമായുള്ള ഗയിംസ് മത്സരങ്ങള്‍ വിലയിരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് വേദികളിലെല്ലാം ഓടിയെത്തി. മത്സരങ്ങളുടെ ക്രമീകരണങ്ങളെല്ലാം നന്നായി പൂര്‍ത്തികരിച്ചിട്ടുള്ളതായി ഡിഡി അറിയിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ്, സെന്റ് മേരീസ് ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂള്‍ മൈതാനങ്ങള്‍ ആതിഥ്യമരുളുന്ന ജില്ലാ സ്‌കൂള്‍ ഗയിംസില്‍ പിന്തുണയുമായി വിദ്യാര്‍ത്ഥി ലോകവും നാടും ഒത്തുചേര്‍ന്നു. സീനിയര്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും മത്സരങ്ങളാണ് കുറവിലങ്ങാട് നടന്നത്. കബഡി, ഖോഖോ, ബാഡ്്മിന്റണ്‍, വോളി ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നിവയായിരുന്നു പ്രധാന മത്സര ഇനങ്ങള്‍.
[youtube=http://www.youtube.com/watch?v=cmmH2zQYp4Y]