സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: August 2013

കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കായിക മേള നടത്തി.

കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കായിക മേള നടത്തി. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്താല്‍ ഒരു ദിനം നീണ്ട കായിക മേള ശ്രദ്ധനേടി.

ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ ചെളിയില്‍ താഴ്ന്ന കെഎസ്ആര്‍ടിസി ബസ് ചരിഞ്ഞു.

ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ ചെളിയില്‍ താഴ്ന്ന കെഎസ്ആര്‍ടിസി ബസ് ചരിഞ്ഞു. എം.സി റോഡില്‍ കോഴായ്ക്കും കുര്യനാടിനുമിടയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

അഖണ്ഡജപമാലയുടേയും ബൈബിള്‍ പാരായണത്തിന്റെയും വിശുദ്ധിയുമായി ചരിത്രപ്രസിദ്ധമായ മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍

അഖണ്ഡജപമാലയുടേയും ബൈബിള്‍ പാരായണത്തിന്റെയും വിശുദ്ധിയുമായി ചരിത്രപ്രസിദ്ധമായ മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ദൈവമാതാവിന്റെ ജനനതിരുനാളിനും എട്ടുനോമ്പാചരണത്തിനും ഞായറാഴ്ച തുടക്കം. വിപുലമായ ആത്മീയ ഒരുക്കങ്ങളോടെയാണ് ഇടവക സമൂഹം തിരുനാള്‍ ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. ആദ്യദിനമായ ഞായറാഴ്ച കര്‍ഷകദിനാചരണത്തോടെയാണ് മുത്തിയമ്മയുടെ ഭക്തര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

എട്ടുനോമ്പാചരണത്തിന്റെ ആദ്യദിനം കുറവിലങ്ങാട് മുത്തിയമ്മയുടെ ഭക്തര്‍ക്കായി വിശുദ്ധിയുടെ സുഗന്ധം പേറുന്ന ചരിത്ര മ്യൂസിയം തുറക്കും.

എട്ടുനോമ്പാചരണത്തിന്റെ ആദ്യദിനം കുറവിലങ്ങാട് മുത്തിയമ്മയുടെ ഭക്തര്‍ക്കായി വിശുദ്ധിയുടെ സുഗന്ധം പേറുന്ന ചരിത്ര മ്യൂസിയം തുറക്കും. നിധീരിക്കല്‍ മാണിക്കത്തനാര്‍ പണിതീര്‍ത്ത് ശതാബ്ദി പിന്നിട്ട വൈദിക മന്ദിരത്തിലാണ് ഫാ. തോമസ് മണക്കാട്ടിന്റെ നാമധേയത്തില്‍ മ്യൂസിയം പണിതീര്‍ത്തിരിക്കുന്നത്. ഞായറാഴ്ച 4.15ന് മാര്‍ ജേക്കബ് മുരിക്കന്‍ മ്യൂസിയം വെഞ്ചരിക്കും.

പതിനായിരങ്ങളിലേക്ക് പുണ്യം സമ്മാനിച്ച് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ അഖണ്ഡബൈബിള്‍ പാരായണത്തിന് സമാപനമായി.

പതിനായിരങ്ങളിലേക്ക് പുണ്യം സമ്മാനിച്ച് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ അഖണ്ഡബൈബിള്‍ പാരായണത്തിന് സമാപനമായി. വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ സമാപന തിരുകര്‍മ്മങ്ങളില്‍ കാര്‍മികനായി.

എസ്എന്‍ഡിപി ശാഖാ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച നടക്കും.

എസ്എന്‍ഡിപി ശാഖാ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുറവിലങ്ങാട് നാഷണല്‍ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനസമ്മേളനം. പ്രസിഡന്റ് സി.കെ വാസു അധ്യക്ഷത വഹിക്കും. യൂണിയന്‍ പ്രസിഡന്റ് എ.ഡി പ്രസാദ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും. യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം, രവിവാരപാഠശാല എന്നിവയുടെ ഉദ്ഘാടനവും നടക്കുമെന്ന് വൈസ് പ്രസിഡന്റ് എന്‍.ആര്‍ ശശി അറിയിച്ചു.

കോണ്‍ഗ്രസ് കുറവിലങ്ങാട്ട് നടത്തിയ നയവിശദീകരണം സംഘശക്തി വിളിച്ചോതി.

കോണ്‍ഗ്രസ് കുറവിലങ്ങാട്ട് നടത്തിയ നയവിശദീകരണം സംഘശക്തി വിളിച്ചോതി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ കാവുങ്കല്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും രാജ്യസഭാംഗവുമായിരുന്ന ഡോ. പി.ജെ തോമസിന്റെ അനുസ്മരണം

ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും രാജ്യസഭാംഗവുമായിരുന്ന ഡോ. പി.ജെ തോമസിന്റെ അനുസ്മരണം കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്തു. ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ചു.

കുറവിലങ്ങാടിന്റെ എക്കാലത്തെയും അഭിമാനമാണ് ഡോ. പി.ജെ തോമസെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെട്ടു.

കുറവിലങ്ങാടിന്റെ എക്കാലത്തെയും അഭിമാനമാണ് ഡോ. പി.ജെ തോമസെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെട്ടു. നാടിന്റെ സാംസ്‌കാരിക രംഗത്തും അദ്ദേഹത്തിന്റെ സംഭാവന വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം കേരളത്തിന് ദിശാബോധവും നല്‍കിയ വ്യക്തിയാണ് നിധീരിക്കല്‍ മാണിക്കത്തനാരെന്ന്്

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം കേരളത്തിന് ദിശാബോധവും നല്‍കിയ വ്യക്തിയാണ് നിധീരിക്കല്‍ മാണിക്കത്തനാരെന്ന്് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അംഗം ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ടിവി പറയുന്നത് എന്തോ അശരീരി പറയുന്നതുപോലെയാണെന്നും എല്ലാദിവസും ചീത്തകേള്‍ക്കാനുള്ള അവസരമാണ് പിഎസ്‌സി ചെയര്‍മാന്റേതെന്നും കുറവിലങ്ങാട് ദേവമാതാ കോളജില്‍ പ്രഫ. അബ്രാഹം നിധീരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ഡോ. കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

കെ.എസ്.ഇ.ബി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുറവിലങ്ങാട് ടൗണ്‍ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മുന്നോടിയായി ബി.എസ്.എന്‍.എല്‍.- കെ.എസ്.ഇ.ബി. തലത്തില്‍ ധാരണ ഉണ്ടാക്കിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

കെ.എസ്.ഇ.ബി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുറവിലങ്ങാട് ടൗണ്‍ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മുന്നോടിയായി ബി.എസ്.എന്‍.എല്‍.- കെ.എസ്.ഇ.ബി. തലത്തില്‍ ധാരണ ഉണ്ടാക്കിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ധാരണ പ്രകാരം 2,30,000 രൂപ വൈദ്യുതി ബോര്‍ഡില്‍ നിന്ന് അടച്ചതായും മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.