ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: July 2013

ഇരട്ട തക്കാളിക്കൂട്ടം കാണികള്‍ക്ക് കൗതുകമാകുന്നു. കുറവിലങ്ങാട്ടെ ഇന്‍ഫാം കര്‍ഷകന്റെ കടയിലാണ് ഈ വേറിട്ട കാഴ്ച.

ഇരട്ട തക്കാളിക്കൂട്ടം കാണികള്‍ക്ക് കൗതുകമാകുന്നു. കുറവിലങ്ങാട്ടെ ഇന്‍ഫാം കര്‍ഷകന്റെ കടയിലാണ് ഈ വേറിട്ട കാഴ്ച. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തക്കാളിയിലാണ് ഇരട്ടമുഖക്കാരും മൂവര്‍ സംഘവുമൊക്കെയുള്ളത്.

പനിബാധിച്ച് ഗോവയില്‍ ചികിത്സയിലിരിക്കെ മരിച്ച കുറവിലങ്ങാട് മങ്കുഴിയില്‍ കുടുംബാംഗം സജിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും.

പനിബാധിച്ച് ഗോവയില്‍ ചികിത്സയിലിരിക്കെ മരിച്ച കുറവിലങ്ങാട് മങ്കുഴിയില്‍ കുടുംബാംഗം സജിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. തോപ്പുംതറ തേനംതറ ക്ലമന്റിന്റെ ഭാര്യ സജിയാണ് ഗോവയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെ കുറവിലങ്ങാട്ടെ വസതിയിലെത്തിക്കും.

കുറവിലങ്ങാട് ദേവമാതാ കോളജ് അധ്യാപകന്‍ ഡോ. ടി.ടി മൈക്കിളിന്റെ മാതാവ് തെക്കേകുരുവിനാല്‍ മറിയക്കുട്ടി (80) നിര്യതയായി.

കുറവിലങ്ങാട് ദേവമാതാ കോളജ് അധ്യാപകന്‍ ഡോ. ടി.ടി മൈക്കിളിന്റെ മാതാവ് തെക്കേകുരുവിനാല്‍ മറിയക്കുട്ടി (80) നിര്യതയായി. സംസ്‌ക്കാരം ബുധനാഴ്ച 2. 30ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളിയില്‍ പരേത പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ കുടുംബാഗം മകള്‍. കുട്ടിയമ്മ (മുണ്ടക്കയം പാലൂര്‍കാവ്) മരുമക്കള്‍ ജോസ് ചെറുനിലം, മേഴ്‌സി ചിറ്റാരിയ്ക്കല്‍.

എം.സി റോഡില്‍ പകലോമറ്റം ഭാഗത്ത് വെള്ളൊഴുക്കില്‍ തകര്‍ന്ന റോഡിന് രക്ഷയൊരുക്കാന്‍

എം.സി റോഡില്‍ പകലോമറ്റം ഭാഗത്ത് വെള്ളൊഴുക്കില്‍ തകര്‍ന്ന റോഡിന് രക്ഷയൊരുക്കാന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമദാനം. കുറവിലങ്ങാട് പഞ്ചായത്തംഗം എം.എന്‍ രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാടിന് പിന്തുണയുമായി രംഗത്തിറങ്ങിയത്.

കുറവിലങ്ങാട്ടെ അടച്ചുപൂട്ടിയ സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം സംബന്ധിച്ച് വീണ്ടും പ്രതീക്ഷകളുയരുന്നു.

കുറവിലങ്ങാട്ടെ അടച്ചുപൂട്ടിയ സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം സംബന്ധിച്ച് വീണ്ടും പ്രതീക്ഷകളുയരുന്നു. മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലുകളാണ് ഇക്കാര്യത്തില്‍ നാടിന് പ്രതീക്ഷ ജനിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് അടച്ചുപൂട്ടിയ മെഡിക്കല്‍ സ്റ്റോര്‍ തുറക്കണമെന്ന ആവശ്യവുമായി സാധാരണക്കാരായ ഒട്ടേറെപ്പേര്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്.

കുറവിലങ്ങാട്ടെ അടച്ചുപൂട്ടിയ സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോര്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

കുറവിലങ്ങാട്ടെ അടച്ചുപൂട്ടിയ സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോര്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

വെള്ളൊഴുക്ക് മൂലമാണ് റോഡ് തകര്‍ന്നതെന്ന് പഞ്ചായത്തംഗം എം.എന്‍ രമേശന്‍ പറയുന്നു.

വെള്ളൊഴുക്ക് മൂലമാണ് റോഡ് തകര്‍ന്നതെന്ന് പഞ്ചായത്തംഗം എം.എന്‍ രമേശന്‍ പറയുന്നു. തകര്‍ന്ന റോഡിന് സമീപമുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്് നടത്തിയ മണ്ണെടുപ്പാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് രമേശന്‍ ആരോപിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ശ്രമദാനവുമായി രംഗത്തെത്തിയതെന്നും പഞ്ചായത്തംഗം പറയുന്നുണ്ട്.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിക്ക് ഹരിതം ടൂറിസം പദ്ധതിയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിക്ക് ഹരിതം ടൂറിസം പദ്ധതിയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു. തീര്‍ത്ഥാടക ടൂറിസം പദ്ധതിയിലാണ് ഫണ്ട് ലഭ്യമായിട്ടുള്ളത്. കോട്ടയത്തുനിന്ന് ഇലവീഴാപൂഞ്ചിറ കേന്ദ്രമാക്കി ആരംഭിയ്ക്കുന്ന ഹരിതം ടൂറിസം പദ്ധതി സര്‍ക്യൂട്ടിലും കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടുത്തുരുത്തി- ഇലഞ്ഞി റോഡില്‍ പൂവക്കോട് റോഡ് തകര്‍ന്നിട്ടും നടപടിയില്ലെന്ന് ആക്ഷേപം ശക്തമാകുന്നു.

കടുത്തുരുത്തി- ഇലഞ്ഞി റോഡില്‍ പൂവക്കോട് റോഡ് തകര്‍ന്നിട്ടും നടപടിയില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. ഇരു ചാക്രവാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. അധികൃതരുടെ അവഗണന അവസാവിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

മുട്ടുചിറ സെന്റ് ആഗ്നസ് സ്‌കൂളില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മുട്ടുചിറ സെന്റ് ആഗ്നസ് സ്‌കൂളില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കടുത്തുരുത്തി പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്‌കൂളിന്റെ ഓഫീസിലും പ്രൊജക്ട് റൂമിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശത്ത് കഞ്ചാവ് വില്പന വ്യാപകമാകുന്നതായി പരാതി ശക്തമാകുന്നു.

കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശത്ത് കഞ്ചാവ് വില്പന വ്യാപകമാകുന്നതായി പരാതി ശക്തമാകുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന ജനകീയ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.