ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: June 2013

(ജോയിസ് സ്റ്റുഡിയോ ഉടമ കടുത്തുരുത്തി വട്ടനിരപ്പേല്‍ വി.സി ജോയി

ഡെങ്കിപ്പനി ബാധിച്ച് ഭോപ്പാലില്‍ ചികിത്സയിലായിരുന്ന കടുത്തുരുത്തി വട്ടനിരപ്പേല്‍ വി.സി ജോയി (ജോയിസ് സ്റ്റുഡിയോ ഉടമ- 66) മരിച്ചു. സംസ്‌കാരം പിന്നീട്.

കടുത്തുരുത്തി വെള്ളാശേരി മരോട്ടിക്കുന്നേല്‍ ജോബി തോമസ് (28) മരിച്ചു.

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കടുത്തുരുത്തി വെള്ളാശേരി മരോട്ടിക്കുന്നേല്‍ ജോബി തോമസ് (28) മരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10ന് കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയില്‍.

പ്രഫ. പി.ജെ സിറിയക് രണ്ടാമതും ബാങ്ക് പ്രസിഡന്റ്

കുറവിലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രഫ. പി.ജെ സിറിയക് പൈനാപ്പിള്ളിയേയും വൈസ് പ്രസിഡന്റായി കെ. അനില്‍കുമാര്‍ കാരയ്ക്കലിനേയും ഭരണ സമിതി അംഗങ്ങളുടെ ആദ്യയോഗം തെരഞ്ഞെടുത്തു. പി.ജെ സിറിയക് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്.

കുറവിലങ്ങാട് സഹകരണ ബാങ്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍

കുറവിലങ്ങാട് സഹകരണ ബാങ്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ : കെ. അനില്‍കുമാര്‍ കാരയ്ക്കല്‍ (3073), അരുണ്‍ ജോസഫ് കണിയാരകത്ത് (2680), ഒ.ഡി കുര്യന്‍ (415), ജോജോ സെബാസ്റ്റിയന്‍ (1047), സി.വി ജോയി ചേലേക്കണ്ടത്തില്‍ (3017), വി.റ്റി. ജോസഫ് വെട്ടുകാട്ടില്‍ (2746), കെ.എസ് ഫ്രാന്‍സിസ് (959), എന്‍.ജെ ബേബി തൈപ്പറമ്പില്‍ (2864), ബ്രൈസ് ലൂക്കാ വെള്ളാരംകാലായില്‍ (2801), കെ.ജി മനോജ് കൊല്ലക്കോട്ട് (996), പി.എം വാവച്ചന്‍ (1156), അഡ്വ.കെ. രവികുമാര്‍ (1499), വൈ.ബി സജി (891), സനോജ് മിറ്റത്താനി (3033), സാജന്‍ തോമസ് കോയിക്കല്‍ (1044), സിവില്‍സണ്‍ സെബാസ്റ്റിയന്‍ കണ്ണന്തറ (1424). പ്രഫ. പി.ജെ. സിറിയക് പൈനാപ്പിള്ളി (3168). നിക്ഷേപക മണ്ഡലം : ജോമി സെബാസ്റ്റിയന്‍ (3158), സിബി ജോസഫ് വല്യോളില്‍ (1172).പട്ടിക ജാതി-വര്‍ഗ സംവരണം: ടി.ആര്‍. റെജി തകടിയില്‍ (3144), എം.ഇ രവീന്ദ്രന്‍ (1225), വനിതാ സംവരണം: കെ.ആര്‍ ജഗദമ്മ (1425), ലൗലി ജോസഫ് പാണകുഴിയില്‍ (3052), വത്സമ്മ ജോയി (1206), വത്സല സജീവ് (3054), കെ.എ വിജയമ്മ ശ്രീനികേതന്‍ (2888), സീമ വേണുഗോപാല്‍ (1663). ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് പ്രഫ. പി.ജെ. സിറിയക് പൈനാപ്പിള്ളിക്കാണ് (3168). കുറവ ്‌വോട്ടുകള്‍: ഒ.ഡി കുര്യനാണ് (415). എല്‍ഡിഎഫില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയത് സീമ വേണുഗോപാല്‍ (1663).

കുറവിലങ്ങാട് ബാങ്ക് വീണ്ടും യുഡിഎഫിന്

കുറവിലങ്ങാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഭരണം യുഡിഎഫ് നിലനിര്‍ത്തി. മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിച്ചു. വിജയികള്‍. പ്രഫ. പി.ജെ സിറിയക് പൈനാപ്പിള്ളില്‍, കെ. അനില്‍കുമാര്‍ കാരയ്ക്കല്‍, അരുണ്‍ ജോസഫ് കണിയാരകത്ത്, സി.വി ജോയി ചേലേക്കണ്ടത്തില്‍, വി.റ്റി. ജോസഫ് വെട്ടുകാട്ടില്‍, എന്‍.ജെ ബേബി തൈപ്പറമ്പില്‍, ബ്രൈസ് ലൂക്കാ വെള്ളാരംകാലായില്‍, സനോജ് മിറ്റത്താനി, ജോമി സെബാസ്റ്റിയന്‍,(നിക്ഷേപക മണ്ഡലം) ടി.ആര്‍. റെജി തകടിയില്‍ (പട്ടിക ജാതി-വര്‍ഗ സംവരണം),ലൗലി ജോസഫ് പാണകുഴിയില്‍, വത്സല സജീവ്, കെ.എ വിജയമ്മ ശ്രീനികേതന്‍ (വനിതാ സംവരണം).

ഉഴവൂര്‍ പഞ്ചായത്തിലെ ചീങ്കല്ലേല്‍-കല്ലിടുക്കി റോഡില്‍ വാഹനങ്ങളേയും ജനങ്ങളേയും കാത്തിരിക്കുന്നത് ദുരിത യാത്ര.

ഉഴവൂര്‍ പഞ്ചായത്തിലെ ചീങ്കല്ലേല്‍-കല്ലിടുക്കി റോഡില്‍ വാഹനങ്ങളേയും ജനങ്ങളേയും കാത്തിരിക്കുന്നത് ദുരിത യാത്ര. റോഡിന്റെ ശോച്യാവസ്ഥ മൂലം ടാക്‌സി വാഹനങ്ങള്‍ ഇതുവഴി പോകാന്‍ മടിക്കുകയാണെന്ന് പരാതി ശക്തമാണ്. ഒരു വശത്ത് തോടും മറുവശത്ത് കനാലും വരുന്ന റോഡില്‍ അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.

പകര്‍ച്ചവ്യാധികളുടെ പേരില്‍ ഭീതി പടരുമ്പോളും കുറവിലങ്ങാട് പഞ്ചായത്ത് മാര്‍ക്കറ്റില്‍ മാലിന്യ നീക്കത്തിന് ശക്തമായ നടപടിയില്ല.

പകര്‍ച്ചവ്യാധികളുടെ പേരില്‍ ഭീതി പടരുമ്പോളും കുറവിലങ്ങാട് പഞ്ചായത്ത് മാര്‍ക്കറ്റില്‍ മാലിന്യ നീക്കത്തിന് ശക്തമായ നടപടിയില്ല. ചീഞ്ഞളിഞ്ഞ മാലിന്യം തെരുവ് നായ്ക്കളും പക്ഷികളും കൊത്തിവലിക്കുന്ന കാഴ്ച സാധാരണമാണ്. പരിസര ശുചിത്വത്തിനായി ബോധവല്‍ക്കരണം നടത്തുന്ന പഞ്ചായത്ത് സ്വന്തം കടമ മറക്കുന്ന കാഴ്ചയാണ് ചന്തയിലുള്ളത്.

വാക്കാട്-ചേരുന്തടം കെഎസ്ആര്‍ടിസി ബസ് വാക്കാട്ടില്‍ യാത്ര അവസാനിപ്പിക്കുന്നതായി പരാതി ശക്തമാകുന്നു.

വാക്കാട്-ചേരുന്തടം കെഎസ്ആര്‍ടിസി ബസ് വാക്കാട്ടില്‍ യാത്ര അവസാനിപ്പിക്കുന്നതായി പരാതി ശക്തമാകുന്നു. ചേരുന്തടം വരെയുള്ള ബസുണ്ടായിട്ടും വാക്കാട്ടില്‍ നിന്ന് കാല്‍നടയായി നാട്ടിലെത്തേണ്ടുന്ന സ്ഥിതിയാണുള്ളതെന്നാണ് പ്രധാന പരാതി. ഇപ്പോഴത്തെ സര്‍വീസ് ഇലഞ്ഞിവരെ നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

റബര്‍കര്‍ഷകരുടെ പ്രതീക്ഷയായിരുന്ന ഗൈക്കോയില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ കാത്തിരിക്കുന്നത് പ്രതിസന്ധികളുടെ പ്രവാഹം.

റബര്‍കര്‍ഷകരുടെ പ്രതീക്ഷയായിരുന്ന ഗൈക്കോയില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ കാത്തിരിക്കുന്നത് പ്രതിസന്ധികളുടെ പ്രവാഹം. വ്യവസായ സഹകരണ സംഘത്തില്‍ നിന്ന് പൂര്‍ണ്ണമായും സഹകരപ്രസ്ഥാനമാക്കി ഗൈക്കോയെ മാറ്റാനായാല്‍ ഒരളവുവരെ പ്രതിസന്ധികള്‍ പരിഹരിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുറവിലങ്ങാട് പഞ്ചായത്ത് മാര്‍ക്കറ്റിലും സ്റ്റാന്‍ഡിലും തെരുവ് നായ്ക്കള്‍ സൈ്വര്യവിഹാരം നടത്തുന്നു.

കുറവിലങ്ങാട് പഞ്ചായത്ത് മാര്‍ക്കറ്റിലും സ്റ്റാന്‍ഡിലും തെരുവ് നായ്ക്കള്‍ സൈ്വര്യവിഹാരം നടത്തുന്നു. നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നത് കാല്‍നടയാത്രക്കാരില്‍ ഭീതി പടര്‍ത്തുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ പഞ്ചായത്ത് തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ഗൈക്കോ പ്രസിഡന്റായി ജോയി കല്ലുപുര ചാര്‍ജെടുത്തു.

ഗൈക്കോ പ്രസിഡന്റായി ജോയി കല്ലുപുര ചാര്‍ജെടുത്തു. വ്യവസായ വകുപ്പ് നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റായിരുന്ന ടി.വി അബ്രാഹത്തിന്റെ നിര്യാണത്തെതുടര്‍ന്നാണ് ജോയി കല്ലുപുരയെ പുതിയ ചുമതലയേല്‍പ്പിച്ചത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ്, വയലാ സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.