കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: May 2013

സര്‍ക്കാര്‍ വീഴുമെന്ന് ആരും കരുതണ്ട: മന്ത്രി മാണി

കുറവിലങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും ഇതിനപ്പുറം ചിന്തിക്കുന്നവര്‍ അതിന് വെച്ച വെള്ളം വാങ്ങിവെച്ചാല്‍ മതിയെന്നും മന്ത്രി കെ.എം മാണി പറഞ്ഞു. ഉഴവൂര്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി പ്രസംഗിച്ചു.

കാളികാവ് ആലയില്‍ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കത്രി (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച കാളികാവ് സെന്റ് തോമസ് പള്ളിയില്‍.

ആയാംകുടി കരോട്ട് ഇഞ്ചിപ്പറമ്പില്‍ നാരായണന്‍ കുഞ്ഞന്‍ (100) കോഴായില്‍ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.

നരസിംഹ ജയന്തി ആഘോഷങ്ങള്‍ സമാപിച്ചത്.

പത്തുദിനങ്ങളിലൂടെ നാടിനാകെ ആത്മീയ ആഘോഷം സമ്മാനിച്ചാണ് കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലെ ദശാവതാര ചന്ദനം ചാര്‍ത്തടക്കം നടത്തിയ നരസിംഹ ജയന്തി ആഘോഷങ്ങള്‍ സമാപിച്ചത്. ദൂര സ്ഥലങ്ങളില്‍ നിന്നടക്കം ഒട്ടേറപ്പേര്‍ പങ്കെടുത്തു.

കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ലക്ഷ്മീ നരസിംഹ പൂജ നടന്നു

കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ആയിരങ്ങള്‍ക്ക് പുതിയ ആത്മീയത സമ്മാനിച്ച് ലക്ഷ്മീ നരസിംഹ പൂജ നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി സുരേഷ് വഴുതായിക്കാട്ടില്ലം എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകള്‍.

പാടത്ത് വിരുന്നെത്തിയ ദേശാടന കിളികള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ വനം വകുപ്പ് നടപടികളുമായി രംഗത്തെത്തി.

കോഴായിലെ സംസ്ഥാന സീഡ്ഫാം പാടത്ത് വിരുന്നെത്തിയ ദേശാടന കിളികള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ വനം വകുപ്പ് നടപടികളുമായി രംഗത്തെത്തി. വനംവകുപ്പിന്റെ പാറമ്പുഴ ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കിളിയെ തട്ടേക്കാട് പക്ഷികേന്ദ്രത്തിലെത്തിച്ചു. പക്ഷികേന്ദ്രത്തില്‍ മതിയായ ചികിത്സ നല്‍കിയ ശേഷം പക്ഷികേന്ദ്രത്തില്‍ പറത്തിവിടാനാണ് തീരുമാനം.

ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസ് ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും

കാത്തിരിപ്പിന് വിരമാമമിട്ട് ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസ് ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഞായറാഴ്ച വൈകുന്നേരം ആറിന് മന്ത്രി കെ.എം മാണി ഓഫീസ് ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസ് പൊതുജന സൗഹൃദ ഓഫീസാണെന്ന് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍ പറഞ്ഞു. ഓഫീസ് പ്രവര്‍ത്തനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറവിലങ്ങാടടക്കം 12 വില്ലേജുകളും ഏഴ് പഞ്ചായത്തുകളുമാണ് പുതിയ ജോയിന്റ് ആര്‍ടി ഓഫീസ് പരിധിയില്‍ വരുന്നത്. മുമ്പ് പാലാ, വൈക്കം ആര്‍ടി ഓഫീസുകളെ ആശ്രയിച്ചിരുന്ന പ്രദേശമാണ് പുതിയ ഓഫീസിന്റെ സേവന മേഖലയിലുള്ളത്.


കുറവിലങ്ങാട്ട് ചൊവ്വാഴ്ച പ്രാദേശിക ഹര്‍ത്താല്‍

മണ്ണെടുപ്പിനെതിരെ ഹര്‍ത്താലുമായി കുറവിലങ്ങാട് പഞ്ചായത്ത് രംഗത്തെത്തുന്നു. 28ന് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷികളുടേയും വ്യാപാരികളുടേയും ഡ്രൈവര്‍മാരുടേയും പിന്തുണയിലാണ് ഹര്‍ത്താലെന്ന് പ്രസിഡന്റ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

കോഴാ ഫാമിലെ പാടശേഖരത്തുനിന്നും അപൂര്‍വ്വ ദേശാടനപക്ഷികളെ

കോഴാ ഫാമിലെ പാടശേഖരത്തുനിന്നും അപൂര്‍വ്വ ദേശാടനപക്ഷികളെ അപായപ്പെടുത്തി പിടികൂടാന്‍ ഫാം ജീവനക്കാരന്‍ ശ്രമം നടത്തി. തദ്ദേശവാസികളുടേയും പക്ഷിസ്‌നേഹികളുടെ പ്രതിഷേധത്തെതുടര്‍ന്ന് മൃതപ്രായനായ പക്ഷിയെ പാടത്ത് തിരികെ എത്തിച്ചു. ഫാം ജിവനക്കാരന്റെ പക്ഷിവേട്ട ആദ്യം ഫാം അധികൃതര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ പക്ഷിവേട്ടക്കാരുടെ നീക്കം താല്‍ക്കാലികമായാണെങ്കിലും പാളി. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിലായിരുന്നു പക്ഷിവേട്ട എന്നത് പ്രശ്‌നം കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.

കുറവിലങ്ങാട്ട് വീണ്ടും കോഴിയിറച്ചിയില്‍ പുഴു കണ്ടെത്തി.

കുറവിലങ്ങാട്ട് വീണ്ടും കോഴിയിറച്ചിയില്‍ പുഴു കണ്ടെത്തി. പഞ്ചായത്ത് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്ന് വിറ്റ കോഴിയിറച്ചിയിലാണ് പുഴു കണ്ടെത്തിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതരും ഫുഡ് സേഫ്റ്റി ഓഫീസറും സ്ഥലത്തെത്തി കട പൂട്ടി സീല്‍ ചെയ്തു. പുഴുവുള്ള കോഴിയിറച്ചി വിറ്റഴിച്ച കടയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കുറവിലങ്ങാട് പഞ്ചായത്ത് അധികൃതര്‍. മുന്‍പും ഇതേ രീതിയില്‍ സംഭവമുണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ കോഴിക്കടകള്‍ക്കുപോലും ലൈസന്‍സ് നല്‍കാന്‍ കൂട്ടാക്കുന്നില്ലെന്ന് പുതിയ സംഭവത്തോടെ വ്യക്തമായി. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രം രംഗത്തെത്തുകയും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുന്നത്. നാടിന്റെ ആരോഗ്യ ജീവിതത്തിന് പ്രതിസന്ധി ഉയര്‍ത്തുന്ന സംഭവമുണ്ടായിട്ടും രാഷ്ട്രീയ നേതൃത്വവും യുവജന സംഘടനകളും രംഗത്തെത്തിയില്ലെന്ന് ആക്ഷേപം. ജിന്‍സണ്‍ ചെറുമല, അജോ അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ചെറിയ കാര്യങ്ങളില്‍പ്പോലും പ്രസ്താവനായുദ്ധം നടത്തുന്നവരാരും പരസ്യപ്രതിഷേധത്തിനുപോലും തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ രോഗം ബാധിച്ച കോഴികളെ കൊന്നൊടുക്കി നടപടി സ്വീകരിച്ചു. ആരോഗ്യകരമെന്ന് കണ്ടെത്തിയ കോഴികളെ കടയുടമയുടെ മറ്റൊരു ഫാമിലേക്ക് മാറ്റാനും അവസരം നല്‍കി.

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതായി പരാതി

കുറവിലങ്ങാട്: കോഴിയില്‍ പുഴുകണ്ട സംഭവം റിപ്പോര്‍ട്ട് ചെയ്യുവാന്‍ കുറവിലങ്ങാട്ട് എത്തിയ കിടങ്ങൂരിലെ സ്വകാര്യ ചാനല്‍ ക്യാമറമാനെ തടയുവാന്‍ ശ്രമിച്ച കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓട്ടോ െ്രെഡവര്‍മാരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ സംസ്ഥാന കമ്മറ്റി പ്രതിക്ഷേധിച്ചു. ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന ഗൗരവമായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ലേഖകരെ കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊളണമെന്ന് സംസ്ഥാന പ്രസിഡന്ര് ജി ശങ്കര്‍, ജനറല്‍ സെക്രട്ടറി കെ ആര്‍ മധു എന്നിവര്‍ ഡി ജി പി, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു. സംഭവത്തെ സംബന്ധിച്ച് കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ സെക്രട്ടറി കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വൈക്കം താലൂക്ക് കമ്മറ്റി പ്രതിക്ഷേധിച്ചു. വാര്‍ത്തകള്‍ ശേഖരിക്കുവാന്‍ എത്തുന്ന ലേഖകരെ അക്രമിക്കുവാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ തുടരെയുണ്ടാകുന്നതും തടയണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ കോട്ടയം ജില്ലാ ഭാരവാഹികള്‍ ആധികാരികളോട് ആവശ്യപ്പെട്ടു.