കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: April 2013

കുറവിലങ്ങാട് മണക്കാട്ട് വാഴപ്പറമ്പില്‍ റോസമ്മ

കുറവിലങ്ങാട് മണക്കാട്ട് വാഴപ്പറമ്പില്‍ പരേതനായ വി.എസ് പോളിന്റെ ഭാര്യ റോസമ്മ പോള്‍ നിര്യാതയായി.

കുറവിലങ്ങാട് ചീങ്കല്ലേല്‍ പാലയ്ക്കത്തടത്തില്‍ ദേവസ്യാച്ചന്‍

കുറവിലങ്ങാട് ചീങ്കല്ലേല്‍ പാലയ്ക്കത്തടത്തില്‍ ദേവസ്യാച്ചന്‍ (89) നിര്യാതനായി. സംസ്‌കാരം പീന്നീട് ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍.

നീന്തല്‍ പരീശീലനത്തിന് നാടിന് അവസരമൊരുക്കി കുറവിലങ്ങാട്ട് തോപ്പന്‍സ് അക്കാഡമി പ്രവര്‍ത്തനം തുടങ്ങി.

നീന്തല്‍ പരീശീലനത്തിന് നാടിന് അവസരമൊരുക്കി കുറവിലങ്ങാട്ട് തോപ്പന്‍സ് അക്കാഡമി പ്രവര്‍ത്തനം തുടങ്ങി. അക്കാഡമിയുടെ ആശീര്‍വാദം കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി സഹവികാരി ഫാ. എമ്മാനുവല്‍ പാറേക്കാട്ട് നിര്‍വഹിച്ചു.

കളത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി.

ഇത്തവണ ഭാഗവത ദശാവതാര ചന്ദനം ചാര്‍ത്തും നടന്നു. ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന നാമജപ ഘോഷയാത്ര നാടിന് പുതിയ ആത്മീയത സമ്മാനിച്ചു. നൂറുകണക്കിന് ഭക്തരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളോഘോഷം

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളോഘോഷം നടത്തി. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തിരുനാള്‍ പ്രദക്ഷിണം ഭക്തിയുടെ വലിയ അനുഭവമാണ് സമ്മാനിച്ചത്.

ഫാ. തോമസ് നമ്പിമഠം കുര്യനാട്ട് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെയായിരുന്നു.

സ്‌കൂള്‍ ജൂബിലിയിലും സെന്റ് ആന്‍സ് ട്രോഫിയിലും അദ്ദേഹത്തിന്റെ നേതൃത്വം വ്യക്തമായിരുന്നു. കുര്യനാട് പോസ്റ്റ് ഓഫിസിന് ആശ്രമത്തിന്റെ സ്ഥലം സംഭാവന ചെയ്ത് നാടിന്റെ വികസനത്തോടുള്ള പങ്കാളിത്തവും വ്യക്തമാക്കി.

കുര്യനാടിന്റെ ദീപ്തസമരണകളില്‍ ഫാ. തോമസ് നമ്പിമഠത്തിന്റെ ഓര്‍മ്മകള്‍ നിറയുന്നു

. സിഎംഐ പാലാ സെന്റ് വിന്‍സെന്റ് ആശ്രമം പ്രിയോരും കുര്യനാട് സെന്റ് ആന്‍സ് ആശ്രമം മുന്‍ പ്രിയോരുമായിരുന്ന ഫാ.തോമസ് നമ്പിമഠത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ച 10ന് പാലാ സെന്റ് വിന്‍സെന്റ് ആശ്രമത്തില്‍ നടക്കും. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. കുര്യനാട് ആശ്രമത്തില്‍ അഞ്ചുവര്‍ഷം സേവനം ചെയ്തിട്ടുണ്ട്. 2011ലാണ് പാലായിലേക്ക് സ്ഥലം മാറിയത്. ചങ്ങനാശേരി അതിരൂപതയിലെ വടക്കേക്കര ഇടവകാംഗമാണ്. മുത്തോലിയിലും ചെത്തിപ്പുഴയിലും പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, കരിക്കാട്ടൂര്‍, പാലമ്പ്ര സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കോര്‍പ്പറേറ്റ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

വേനല്‍ച്ചൂടിന് ആശ്വാസമായെത്തിയ മഴ കുറവിലങ്ങാട് മേഖലയില്‍ നാശം വിതച്ചു.

കുറവിലങ്ങാട്ട് അഞ്ച് വീടുകള്‍ തകര്‍ന്നു. മരം വീണും കാറ്റിലും പോസ്റ്റ് തകര്‍ന്നതോടെ വൈദ്യുതി വിതരണവും തകരാറിലായി. വൈദ്യുതി വകുപ്പിന്റെ കഠിന പരിശ്രമത്തിലൂടെ വൈദ്യുതി വിതരണം പുനസ്ഥാപിയ്ക്കാനായി.

ഫാ.തോമസ് നമ്പിമഠം നിര്യാതനായി.

കുറവിലങ്ങാട്: സിഎംഐ പാലാ സെന്റ് വിന്‍സെന്റ് ആശ്രമം പ്രിയോരും കുര്യനാട് സെന്റ് ആന്‍സ് ആശ്രമം മുന്‍ പ്രിയോരുമായിരുന്ന ഫാ.തോമസ് നമ്പിമഠം നിര്യാതനായി. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. കുര്യനാട് ആശ്രമത്തില്‍ അഞ്ചുവര്‍ഷം സേവനം ചെയ്തിട്ടുണ്ട്. 2011ലാണ് പാലായിലേക്ക് സ്ഥലം മാറിയത്. ചങ്ങനാശേരി അതിരൂപതയിലെ വടക്കേക്കര ഇടവകാംഗമാണ്. മുത്തോലിയിലും ചെത്തിപ്പുഴയിലും പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, കരിക്കാട്ടൂര്‍, പാലമ്പ്ര സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കോര്‍പ്പറേറ്റ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

കുട്ടനാട് പാക്കേജിന്റെ ജില്ലാതല നിരീക്ഷണസമിതി അവലോകനം ചെയ്തു.

കുട്ടനാട് പാക്കേജിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല നിരീക്ഷണസമിതി അവലോകനം ചെയ്തു.

കളഞ്ഞുകിട്ടിയ ആഭരണം ഉടമയ്ക്ക് നല്‍കാന്‍ വഴിയൊരുക്കി കോഴാ ആളോത്ത് റെജിയുടെ ഭാര്യ ഷിജി മാതൃകയായി.

കുറവിലങ്ങാട് പള്ളിക്കവലയില്‍ നിന്ന് കളഞ്ഞുകിട്ടിയ ആഭരണം ഉടമയ്ക്ക് നല്‍കാന്‍ വഴിയൊരുക്കി കോഴാ ആളോത്ത് റെജിയുടെ ഭാര്യ ഷിജി മാതൃകയായി. ഉടമയെ പ്രതീക്ഷിച്ച് ഷിജി ആഭരണം കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആഭരണം നഷ്ടപ്പെട്ടവര്‍ പള്ളിയിലെത്തി ആഭരണം കൈപ്പറ്റി. കോഴാ സ്വദേശികള്‍ക്കാണ് മാല നഷ്ടപ്പെട്ടത്.