സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: March 2013

പുളിനില്‍ക്കുംതടത്തില്‍ പി.എന്‍ വിത്സണ്‍

കുറവിലങ്ങാട് പുളിനില്‍ക്കുംതടത്തില്‍ പരേതനായ നീലകണ്ഠന്റെ മകന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എന്‍ വിത്സണ്‍ (55) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍. ഭാര്യ : ശോഭന നാട്ടകം കുറ്റിവേലില്‍ കുടുംബാംഗം. മക്കള്‍: ചിഞ്ചു, ചിന്തു. മരുമക്കള്‍: ഷാനു, ഉണ്ണിരാജ്. കൊച്ചുമകള്‍: നവനീത.
സഹോദരങ്ങള്‍: പി.എന്‍ സുധാകരന്‍, പരേതനായ പി.എന്‍ വാസുദേവന്‍, പി.എന്‍. ചന്ദ്രസേനന്‍, പി.എന്‍. രാജന്‍, ആനന്ദവല്ലി, ഉഷാദേവി, ഗീത, മായ.

എം.സി റോഡ് വികസനം വീണ്ടും പ്രതീക്ഷകള്‍

എം.സി റോഡ് വികസനം വീണ്ടും പ്രതീക്ഷകള്‍

കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയിലെ വണക്കമാസാചരണം ഏപ്രില്‍ ഒന്നിന് സമാപിക്കും.

വണക്കമാസാചരണത്തോടനുബന്ധിച്ച് ജോസഫ് നാമധാരി സംഗമവും നടക്കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സന്ദേശം നല്‍കും. വൈകുന്നേരം വിശുദ്ധ കൂര്‍ബാനയും ലദീഞ്ഞും വണക്കമാസ പ്രാര്‍ത്ഥനയും പ്രദക്ഷിണവും നടക്കും.

മോനിപ്പള്ളി മുക്കട വളവില്‍ നിയന്ത്രണം വിട്ട കാര്‍ പതിനഞ്ചടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര സ്വദേശികളായ പ്രസന്ന കുമാര്‍ (57), ഭാര്യ ചന്ദ്രിക (54) മകന്‍ ജിതേഷ് (24) എന്നിവരെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് അധ്യാപികയായ
ചന്ദ്രികയെ കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം.

നിയന്ത്രണം വിട്ട കാര്‍ പതിനഞ്ചടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു

മോനിപ്പള്ളി മുക്കട വളവില്‍ നിയന്ത്രണം വിട്ട കാര്‍ പതിനഞ്ചടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര സ്വദേശികളായ പ്രസന്ന കുമാര്‍ (57), ഭാര്യ ചന്ദ്രിക (54) മകന്‍ ജിതേഷ് (24) എന്നിവരെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് അധ്യാപികയായ
ചന്ദ്രികയെ കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം.

സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താമസം കൂടാതെ ആരംഭിക്കുമെന്ന് ജോസ് കെ. മാണി എംപി.

കോഴായില്‍ ലക്ഷ്യമിടുന്ന സയന്‍സ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താമസം കൂടാതെ ആരംഭിക്കുമെന്ന് ജോസ് കെ. മാണി എംപി. സയന്‍സ് സിറ്റി യാഥാര്‍ഥ്യമാകുമ്പോള്‍ നിലവില്‍ ഫാമിലുള്ള ഒരു തൊഴിലാളിക്കും തൊഴില്‍ നഷ്ടമുണ്ടാവില്ലെന്നും എം.പി വ്യക്തമാക്കി.

കളപ്പുരയ്ക്കല്‍ മിനി (39)

കുറവിലങ്ങാട്: യൂണിയന്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കളപ്പുരയ്ക്കല്‍ റബേക്കാ ജോര്‍ജിന്റെ (ബെറ്റി) മകളും കണ്ണൂര്‍ ചെറപുഴ കോഴിച്ചാല്‍ നോയല്‍ ജേക്കബിന്റെ ഭാര്യയുമായ മരിയ തെരേസ (മിനി-39) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 10ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. മക്കള്‍: റോഷന്‍, രേഷ്മ, റോഹന്‍ (മൂവരും വിദ്യാര്‍ത്ഥികള്‍)

കുറവിലങ്ങാട്: തിരുവനന്തപുരം ഏജീസ് ഓഫീസിലെ റിട്ട.സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ മരങ്ങാട്ട് എം സി ഉലഹന്നന്‍ (കുഞ്ഞൂഞ്ഞ്- 80) നിര്യാതനായി. സംസ്‌ക്കാരം ശനിയാാഴ്ച 9.30ന് കുറവിലങ്ങആട് മര്‍ത്ത്മറിയം ഫോറോന പള്ളിയില്‍. ഭാര്യ: റിട്ട. അധ്യാപിക റോസമ്മ മാത്തന്‍ കുറവിലങ്ങാട് പനംകുഴയ്ക്കല്‍ പുന്നാപ്പള്ളില്‍ കുടുംബാഗം മക്കള്‍. അസി. പ്രഫ.ദീപ്തി ജോണ്‍ (ദേവമാതാ കോളേജ് കുറവിലങ്ങാട്), പരേതനായ ജയന്‍ ജോണ്‍ മരങ്ങാട്ട്. മരുമകന്‍: പാട്രിക് തോമസ് (സജി പ്ലാത്തോട്ടം- ലക്ചറര്‍ ,വി എച്ച് എസ് എസ് മുരിക്കുംവയല്‍ മുണ്ടക്കയം).

നടി സുകുമാരി ഇനി കാലയവനികയില്‍

മലയാള സിനിമാ ലോകത്തിന്റെ അഭിമാനമായിരുന്ന നടി സുകുമാരി അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പൂജാമുറിയില്‍ വിളക്ക് തെളിക്കുന്നതിനിടയില്‍ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയടക്കം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഇടവേളയ്ക്ക് ശേഷം വീണ്ടും വേനല്‍മഴയെത്തി.

കാര്‍ഷിക മേഖലയ്ക്ക്് ആശ്വാസത്തിനൊപ്പം നഷ്ടവും സമ്മാനിച്ചാണ് ഇക്കുറി മഴയെത്തിയത്. മഴയിലും മിന്നലിലുമായി കുറവിലങ്ങാട് മേഖലയില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടു.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന എല്‍ഡേഴ്‌സ് ഫോറം ദ്വിതീയ സംഗമം നടത്തി.

ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, വടക്കേക്കര മാസ്റ്റര്‍, കാണക്കാരി വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു.