ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: February 2013

പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉഴവൂര്‍ ബ്ലോക്ക് സമ്മേളനം

പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉഴവൂര്‍ ബ്ലോക്ക് സമ്മേളനം കോഴായിലെ പെന്‍ഷന്‍ ഭവനില്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പും നടന്നു.

കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ വണക്കമാസാചരണത്തിന് വെള്ളിയാഴ്ച തുടക്കമാവും

കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ വണക്കമാസാചരണത്തിന് വെള്ളിയാഴ്ച തുടക്കമാവും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കുര്‍ബാനയും നൊവേനയും ലദീഞ്ഞും നടക്കും.

കസ്റ്റംസ് ഹയറിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി

കുട്ടനാട് പാക്കേജിന്റെ ഭാഗമായി കോഴായില്‍ നിര്‍മ്മാണം നടത്തുന്ന കസ്റ്റംസ് ഹയറിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി. കോഴായില്‍ ലക്ഷ്യമിടുന്ന സയന്‍സ് സിറ്റിക്ക് മുന്നോടിയായുള്ള കസ്റ്റംസ് ഹയറിംഗ് സെന്ററിന്റെ വരവ് വികസന രംഗത്ത് പുതിയ വാതായനം തുറക്കുകയാണ്.

ദേശീയ കബ് ബുള്‍ബുള്‍ ഉത്സവില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എല്‍പി സ്‌കൂളിന് മികച്ച മുന്നേറ്റം

ഹരിയാനയില്‍ നടന്ന ദേശീയ കബ് ബുള്‍ബുള്‍ ഉത്സവില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എല്‍പി സ്‌കൂളിന് മികച്ച മുന്നേറ്റം. കബ് ഗ്രീറ്റിംഗ്‌സിലാണ് കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എല്‍പി സ്‌കൂളിന് രണ്ടാം സ്ഥാനം നേടാനായത്. സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികളും കബ് മാസ്റ്ററായ കുസുമം ബേബിയുമാണ് ഹരിയാനയില്‍ കബ് ഉത്സവില്‍ പങ്കെടുത്തത്.

വി.കെ കുര്യന്‍ അവാര്‍ഡ് ജോര്‍ജ് കൊല്ലപ്പള്ളിക്ക്

കോണ്‍ഗ്രസ് നേതാവും മികച്ച സഹകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന വി.കെ കുര്യന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കടുത്തുരുത്തി പഞ്ചായത്ത് മുന്‍ അംഗവും മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം സെക്രട്ടറിയുമായ ജോര്‍ജ് കൊല്ലപ്പള്ളിക്ക് നല്‍കും. വി.കെ കുര്യന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സഭയെ നയിക്കാനായത് മഹാഭാഗ്യം : ബെനഡിക്ട് മാര്‍പാപ്പ

കുറവിലങ്ങാട്: സഭയെ നയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. തന്നെ വിശ്വസികള്‍ക്ക് നന്ദി പറഞ്ഞ പാപ്പ തന്നോടു കാണിച്ച സ്‌നേഹം സഭയില്‍ കൂടുതല്‍ പ്രാവര്‍ത്തികമാകണമെന്നും പറഞ്ഞു. സന്തോഷത്തോടൊപ്പം വിഷമങ്ങളെയും നേരിടേണ്ടിവന്നിട്ടുണ്ട്. കടല്‍ക്ഷോഭങ്ങളെയും കൊടുങ്കാറ്റുകളെയും അതിജീവിച്ചു. പ്രാര്‍ഥനയില്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവീകമാര്‍ഗത്തോട് ചേര്‍ന്ന്് പ്രവര്‍ത്തിച്ചു.
ദൈവിക സംരക്ഷണത്തിന് നന്ദി പറയണം. ലോകത്തോടും സഭയോടും റോമാ അതിരൂപതയോടും നന്ദിയുണ്ട്. ദൈവം ഏല്‍പ്പിച്ച ദൗത്യം ഒഴിവാക്കുകയല്ല, മറ്റൊരു രൂപത്തില്‍ സഭയില്‍ തന്റെ ശുശ്രൂഷ തുടരും. മാര്‍പാപ്പ പറഞ്ഞു.
പ്രസംഗത്തിനു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിവിധ ഭാഷകളിലുള്ള വിശ്വാസസമൂഹത്തിനു വേണ്ടി വിവിധ ലോകഭാഷകളിലും മാര്‍പാപ്പ തന്റെ പ്രസംഗത്തിന്റെ സുപ്രധാന ഭാഗങ്ങള്‍ വിവരിച്ചു.

ഇന്റര്‍ കോളജിയറ്റ് ഫുട്‌ബോളില്‍ തുടക്കമായി.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ബിഷപ് കുന്നശേരി പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക ഇന്റര്‍ കോളജിയറ്റ് ഫുട്‌ബോളില്‍ തുടക്കമായി. ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.

മഠത്തിക്കാവ് ദേവി ക്ഷേത്രത്തില്‍ നാഗങ്ങളെത്തി

ആയില്യം പൂജയ്ക്ക് വേദിയായ കുറവിലങ്ങാട് മഠത്തിക്കാവ് ദേവി ക്ഷേത്രത്തില്‍ നാഗങ്ങളെത്തി. ഉത്സവം ദിനങ്ങളിലെല്ലാം നാഗങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ആയില്യപൂജ നടക്കവേ നാഗം ക്ഷേത്രത്തിനുള്ളിലെത്തുകയും ചെയ്തു.

ഡോ. കെ.എം സരീഷ്‌കുമാറിന് സ്വീകരണം നല്‍കി

കാളികാവ് എസ് എന്‍ഡിപ് ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് ഉന്നത വിജയം നേടിയ ഡോ. കെ.എം സരീഷ്‌കുമാറിന് സ്വീകരണം നല്‍കി. എ.ഡി പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.ഡി ശശിധരന്‍ അധ്യക്ഷത വഹിച്ചു.

മോനിപ്പള്ളി ദേവി ക്ഷേത്രത്തില്‍ കുംഭപ്പൂര ഉത്സവം നടത്തി.

കുംഭകുടഘോഷയാത്രയിലും സര്‍വ്വൈശ്വരപൂജയിലും ഭക്തരുടെ സജീവ സാന്നിധ്യം വ്യക്തമായിരുന്നു. സ്വാമി വിശുദ്ധാനന്ദ പ്രഭാഷണം നടത്തി.

ഉഴവൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കമായി.

മോന്‍സ് ജോസഫ് എംഎല്‍എ, എം.എം തോമസ്, ബിജു പുന്നത്താനം, ബേബി കാനാട്ട് എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍ അബ്രാഹം അധ്യക്ഷത വഹിച്ചു.