ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, More »

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച കോളജില്‍ എത്തണം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകീട്ട് More »

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ More »

കോഴാ സീഡ്ഫാം പാടത്തേക്ക് മിനിലോറി

എം.സി റോഡില്‍ കോഴാ സീഡ്ഫാം പാടത്തേക്ക് മറിഞ്ഞ മിനിലോറി. ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നുള്ള സംഘം ഉഴവൂരിലേക്ക് പോകവേയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരുക്കേറ്റില്ല. More »

 

Monthly Archives: January 2013

കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വന്‍ വികസന പദ്ധതി

കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍, പുതിയ തസ്തികകള്‍ എന്നിയടക്കമുള്ള വന്‍ വികസന പദ്ധതി അടിയന്തരമായി നടപ്പിലാക്കന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ വിളിച്ചുചേര്‍ത്ത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ തീരുമാനമായി. ഒ.പി, ഐപി എന്നിങ്ങനെ രണ്ട് ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ആദ്യം ലക്ഷ്യമിടുന്ന ഇരുനിലകളിലായുള്ള ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും.

ഗണേശപുരസ്‌കാരം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്

മള്ളിയൂര്‍ ആധ്യാത്മിക പീഠം നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗണേശപുരസ്‌കാരം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കും. സംഗീത പുരസ്‌കാരം മധുബാലകൃഷ്ണനാണ്. മാതംഗി സത്യമൂര്‍ത്തി, പ.ിസി വാസുദേവന്‍ ഇളയത് എന്നിവരെ പ്രത്യേകം ആദരിക്കും. അവാര്‍ഡുകള്‍ വിനായക് ചതുര്‍ത്ഥി ദിനത്തില്‍ നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമാകുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കുടുംബം

. അന്തരിച്ച കെ.ആര്‍ ശശിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത സഹായങ്ങളെല്ലാം വാക്കില്‍ ഒതുങ്ങിനില്‍ക്കുകയാണ്.

ദേശീയ സ്‌കൂള്‍ ഗയിംസ് സ്വര്‍ണം ഒന്നേകാല്‍ സെന്റിലെ കുടിലിലേക്ക്.

ദേശീയ സ്‌കൂള്‍ ഗയിംസില്‍ കുര്യനാട് സെന്റ് ആന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെട്ട റിലേ ടീമിന് സ്വര്‍ണം. സ്‌കൂളിലെ വിദ്യാര്‍ത്ഥി അഖില്‍ സാബുവാണ് 4×100 സ്വര്‍ണം നേടിയ ടീമംഗം. കുര്യനാട് ലോഡിംഗ് തൊഴിലാളിയായ കോലത്താംകുന്നേല്‍ സാബുവിന്റെ മകനാണ് സ്വര്‍ണം നേടിയ അഖില്‍.

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണ നിലനിര്‍ത്താന്‍ ബഹുമുഖ പദ്ധതികള്‍

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണ നിലനിര്‍ത്താന്‍ ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉന്നതല തല യോഗം തീരുമാനിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനങ്ങളെടുത്തത്.

ഉപതെരഞ്ഞെടുപ്പു രംഗം ഉണര്‍ന്നു.

ഇടതു വലതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ച് രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പു രംഗം ഉണര്‍ന്നു. ഇനിയുള്ള ആഴ്ചകള്‍ നാടിന് രാഷ്ട്രീയ കരുനീക്കങ്ങളുടേയും തന്ത്രങ്ങളുടേയും. ഇടതുവലതുമുന്നണി നേതൃത്വം സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മുന്നണി ബന്ധങ്ങള്‍ സജീവമാക്കി മുന്നേറാനാണ് ഘടക കക്ഷികള്‍ക്കുള്ള നിര്‍ദേശം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്യാമളാ മോഹനന്‍

കുറവിലങ്ങാട് പഞ്ചായത്ത് പതിമൂന്നാംവാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്യാമളാ മോഹനന്‍ പത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ തവണയും ശ്യാമളയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

പെന്‍ഷേഴ്‌സ് യൂണിയന്‍ കുറവിലങ്ങാട് യൂണിറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി.

കോഴായില്‍ പെന്‍ഷന്‍ ഭവനിലായിരുന്നു മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത സമ്മേളനം നടത്തിയത്. എന്‍.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.

എല്‍ഡിഎഫ് ചിത്രം ഇനിയും അവ്യക്തം.

എല്‍ഡിഎഫ് ചിത്രം ഇനിയും അവ്യക്തം. നിലപാടറിയിക്കാന്‍ നേതാക്കള്‍ക്കാകുന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ പാടത്തെ നെല്‍കൃഷി നിലനില്‍പ്പ് ഭീഷണിയില്‍

വേനല്‍കടുക്കുന്നു, സംസ്ഥാന സര്‍ക്കാര്‍ പാടത്തെ നെല്‍കൃഷി നിലനില്‍പ്പ് ഭീഷണിയില്‍

ഫഌക്‌സ് ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.

മോന്‍സ് ജോസഫ് എംഎല്‍എയുടെ ചിത്രമടങ്ങിയ ഫഌക്‌സ് ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.