കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: December 2012

മൂന്നനോമ്പ് തിരുനാള്‍ ദിനങ്ങളില്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ മദ്യനിരോധനം

മൂന്നനോമ്പ് തിരുനാള്‍ ദിനങ്ങളില്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ തീരുമാനം. ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗമാണ് ജനവരി 21, 22, 23 തിയിതികളില്‍ മദ്യനിരോധനത്തിന് തീരുമാനമെടുത്തത്.

മൂന്നുനോമ്പ് തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ ചരിത്രപ്രസിദ്ധമായ തിരുനാള്‍ ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ സജീവമായി. ജനുവരി 21,22,23 തിയതികളിലായി നടക്കുന്ന തിരുനാളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളേയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി മോന്‍സ് ജോസഫ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം പാലാ ആര്‍ഡിഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രമീകരണങ്ങള്‍ വിപുലപ്പെടുത്താന്‍ തീരുമാനമായി. അന്താരാഷ്ട്ര പ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ വിദേശികളടക്കമെത്തുന്ന സാഹചര്യം കണക്കിലെടുത്താണ് ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിച്ചുചേര്‍ത്ത് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, പോലീസ്, എക്‌സൈസ്, ഗതാഗതം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വനം. വന്യജീവി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

തിരുനാള്‍ ആഘോഷം നടക്കുന്ന മൂന്നുദിവസങ്ങളിലും കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശം മദ്യനിരോധിത (ഡ്രൈ ഡേ) മേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നാടിനെ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നതിലൂടെ യാചകനിരോധനവും നടപ്പിലാകും.

കൂടുതല്‍ പോലീസിനെ യൂണിഫോമിലും മഫ്തിയിലും നിയമിച്ച് സേവനം വിപുലപ്പെടുത്തുമെന്ന് കോട്ടയം ഡിവൈഎസ്പി വി.അജിത് അറിയിച്ചു. നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാനും കണ്‍ട്രോള്‍ റും തുറക്കാനും തീരുമാനുമുണ്ട്.

തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ദിശാബോര്‍ഡുകള്‍ ജില്ലയിലാകെ സ്ഥാപിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയോട് യോഗം ആവശ്യപ്പെട്ടു. തിരുനാള്‍ ദിവസം കുറവിലങ്ങാട് പ്രദേശത്ത് ലോഡ് ഷെഡ്ഡിംഗ് വൈകുന്നേരം ആറുമുതല്‍ ആറരവരെയാക്കാന്‍ വൈദ്യുതി വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ടൗണ്‍ഫീഡര്‍ തിരുനാളിനു മുമ്പായി കമ്മീഷന്‍ ചെയ്യാനും ഇതുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ത്വരിതപ്പെടുത്താനും മോന്‍സ് ജോസഫ് എംഎല്‍എ നിര്‍ദേശം നല്‍കി.

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടേയും കൂടല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഒരു ഡോക്ടറുടേയും നഴ്‌സുമാരുടേയും പാരമെഡിക്കല്‍ സ്റ്റാഫിന്റെയും മുഴുവന്‍ സമയ സേവനം നല്‍കുമെന്ന് ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജനും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ജോണും അറിയിച്ചു. തിരുനാളിന് മുന്നോടിയായി മുഴുവന്‍ ഭക്ഷണശാലകളിലും പരിശോധന നടത്തി ആരോഗ്യകരമായ സാഹചര്യം ഉറപ്പാക്കാന്‍ യോഗം നിര്‍ദേശിച്ചു. ജനുവരി രണ്ടാം വാരത്തില്‍ മേഖലകള്‍ തിരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനല്‍കി.

കുറവിലങ്ങാട് ബൈപ്പാസ് റോഡിലെ കുഴികളടയ്ക്കാനും മെറ്റല്‍ക്കൂന നീക്കി യാത്രസുഗമമാക്കാനും പൊതുമരാമത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോഴാ ജംഗ്ഷനിലും സെന്റ് ജോസഫ്‌സ് കപ്പേള ജംഗ്ഷനിലും നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി.

കോട്ടയം, പാലാ, ചേര്‍ത്തല, വൈക്കം, പിറവം ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താന്‍ യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ കുഴികളടയ്ക്കാനും തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രമാദേവി യോഗത്തില്‍ അറിയിച്ചു. ടൗണ്‍ ശുചീകരണം തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നടത്തുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. തിരുനാള്‍ ദിവസം കുറവിലങ്ങാട് വില്ലേജ് ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റും തുറന്ന് പ്രവര്‍ത്തിക്കുമെന്നും ആര്‍ഡിഒ വ്യക്തമാക്കി.

ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി 16ന് മൂന്നിന് പള്ളിമേടയില്‍ ഉന്നതതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ, ആര്‍ഡിഒ ഇ.വി ബേബിച്ചന്‍, മര്‍ത്ത്മറിയം ഫൊറോന പള്ളി വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമല, സഹവികാരിമാരായ ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളില്‍, ഫാ. എമ്മാനുവല്‍ പാറേക്കാട്ട്, ഫാ. ജോസഫ് ആട്ടപ്പാട്ട്, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് രമാദേവി, ബെല്‍ജി ഇമ്മാനുവല്‍, ജാന്‍സി തോമസ് , ജില്ലാ പഞ്ചായത്തംഗം മിനി ബാബു, കുറവിലങ്ങാട് എസ്‌ഐ കെ.എന്‍ ഷാജി മോന്‍, ടി.കെ തോമസ്, ട്രസ്റ്റിമാരായ മാണി കുറുമുട്ടം, ജോജി കാനാട്ട്, പി.സി ചെറിയാന്‍, ജിയോ സിറിയക് എന്നിവര്‍ പ്രസംഗിച്ചു.

പ്രദക്ഷിണത്തിന്റെ ധന്യതയില്‍ ജയ്ഗിരി ക്രിസതുരാജപള്ളിയില്‍ തിരുനാള്‍ രണ്ടുദിനം പിന്നിട്ടു

വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനവുമായി പ്രദക്ഷിണത്തിന്റെ ധന്യതയില്‍ ജയ്ഗിരി ക്രിസതുരാജപള്ളിയില്‍ തിരുനാള്‍ രണ്ടുദിനം പിന്നിട്ടു. തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠമുതല്‍ പള്ളിയിലേക്ക് ഭക്തരുടെ പ്രവാഹമായിരുന്നു. ഞായറാഴ്ച പത്തിന് തിരുനാള്‍ കുര്‍ബാന നടക്കും.

ജ്യോതിക്ക് ആദരാഞ്ജലിയുമായി കുറവിലങ്ങാടും.

കൂട്ടമാനംഭംഗത്തിനിരയായി മരണപ്പെട്ട ജ്യോതിക്ക് ആദരാഞ്ജലിയുമായി കുറവിലങ്ങാടും. കുറവിലങ്ങാട്ടെ യുവജനങ്ങളാണ് വേര്‍തിരിവുകള്‍ മറന്ന് ജ്യോതിക്ക് അശ്രുപൂജയുമായി തെരുവിലിറങ്ങിയത്.

കുറവിലങ്ങാട് വലിയ തോടിനെ സംരക്ഷിക്കണമെന്നും ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട്് കുറവിലങ്ങാട്ട് മുതിര്‍ന്ന തലമുറയുടെ സംഗമം

കുറവിലങ്ങാട് വലിയ തോടിനെ സംരക്ഷിക്കണമെന്നും ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട്് കുറവിലങ്ങാട്ട് മുതിര്‍ന്ന തലമുറയുടെ സംഗമം നടത്തുന്നു. കുറവിലങ്ങാട് വലിയ തോട് സംരക്ഷണ സമിതിയാണ് സംഗമം നടത്തുന്നത്. ഞായറാഴ്ച നാലിന് പ്ലാസാ ഓഡിറ്റോറിയത്തിലാണ് സംഗമം

കോട്ടയം അതിരൂപത സംഘടിപ്പക്കുന്ന ഹദുസ ഫെസ്റ്റ് 2012 കലാഹൃദയങ്ങൾക്ക് ആസാദ്യത

കോട്ടയം അതിരൂപത സംഘടിപ്പക്കുന്ന ഹദുസ ഫെസ്റ്റ് 2012 കലാഹൃദയങ്ങൾക്ക് ആസാദ്യത സമ്മാനിച്ചു. പാരമ്പര്യകലാരൂപങ്ങൾക്കൊപ്പം എത്തിയ കഥക് സദസ് വരവേറ്റത് കരഘോഷത്തോടെയായിരുന്നു.

കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പളളിയിലെ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ്തിരുനാളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥതല യോഗം തിങ്കളാഴ്ച

കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പളളിയിലെ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ്് തിരുനാളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥതല യോഗം തിങ്കളാഴ്ച നടക്കും. മൂന്നിന് പള്ളിമേടയിലാണ് യോഗം. കുറവിലങ്ങാടിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യത്തില്‍ ഉന്നത തല യോഗം ചേരുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

ജയ്ഗിരി ക്രിസ്തുരാജപള്ളിയില്‍ തിരുനാളിന് കൊടിയേറി.

ജയ്ഗിരി ക്രിസ്തുരാജപള്ളിയില്‍ തിരുനാളിന് കൊടിയേറി. നൂറുകണക്കായ വിശ്വാസികളെ സാക്ഷിയാക്കി വികാരി ഫാ. സിറിയക് തടത്തില്‍ തിരുനാള്‍ കൊടിയേറ്റി. തിരുനാള്‍ 31ന് സമാപിക്കും.

വാക്കാട് പള്ളിയില്‍ തിരുനാളിന് സമാപനമായി.

വാക്കാട് പള്ളിയില്‍ തിരുനാളിന് സമാപനമായി. ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ സമാപിച്ചത്. ആദ്യഫല ലേലവും നടന്നു.

കുറവിലങ്ങാട് മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി

കുറവിലങ്ങാട് മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി. തൃക്കൊടിത്താനം വിശ്വനാഥന്‍ ആചാര്യനായി നടന്ന യജ്ഞം നാടിന് പുതിയ ആത്മീയത സമ്മാനിച്ചു. സമര്‍പ്പണ പൂജയിലും ഭക്തരുടെ സാന്നിധ്യം സജീവമായിരുന്നു.

നാടന്‍കലകളുടെ പ്രോത്സാഹനത്തിനായി ‘ഹദുസ 2012’ ന് ഉഴവൂരില്‍ തുടക്കമായി.

നാടന്‍കലകളുടെ പ്രോത്സാഹനത്തിനായി ‘ഹദുസ 2012’ ന് ഉഴവൂരില്‍ തുടക്കമായി. മൂന്നുനാള്‍ നീളുന്ന പരിപാടി ഫോക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി ഡോ. എ.കെ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച 5.30ന് സമാപന സമ്മേളനം നടക്കും. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.