സിസ്റ്റര്‍ മര്‍സലിയൂസ് ഇനി ഓര്‍മ

കുറവിലങ്ങാട്: ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. മര്‍സലിയൂസ് (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയിരുന്നു. സംസ്‌കാരം പിന്നീട്. More »

ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. More »

കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക More »

കെ.ആര്‍. നാരായണന്‍ റോഡ് നവീകരണം 17 ന് തുടക്കം കുറിക്കും : മോന്‍സ് ജോസഫ്

കുറവിലങ്ങാട്: കിടങ്ങൂര്‍ കൂത്താട്ടുകുളം കെ.ആര്‍. നാരായണന്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് റോഡിന്റെ റീടാറിംഗ് തുടങ്ങാന്‍ കഴിയാതെ മാസങ്ങളായി പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ തോര്‍ച്ച ലഭിക്കുകയും വെയില്‍ More »

 

Monthly Archives: November 2012

വികസനോത്മുഖമായ കര്‍മ്മ പദ്ധതികളുമായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മൂന്നാം വര്‍ഷത്തിലേക്ക്.

വികസനോത്മുഖമായ കര്‍മ്മ പദ്ധതികളുമായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മൂന്നാം വര്‍ഷത്തിലേക്ക്. ദശകര്‍മ് പരിപാടികളുമായാണ് പഞ്ചായത്ത് മൂന്നാംവര്‍ഷത്തെ വരവേല്‍ക്കുന്നത്.

ശബരിമല മോല്‍ശാന്തിയുടെ നാട്ടില്‍ നിന്നും കാല്‍നടയായി 18 അംഗ തീര്‍ത്ഥാടക സംഘം.

ശബരിമല മോല്‍ശാന്തിയുടെ നാട്ടില്‍ നിന്നും കാല്‍നടയായി 18 അംഗ തീര്‍ത്ഥാടക സംഘം. നാലുദിനം നീളുന്ന യാത്രയിലാണ് സംഘം അയ്യപ്പ സന്നിധിയില്‍ എത്തുക.

കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

കിണര്‍ നിര്‍മ്മാണത്തിനിടെ കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മാന്‍വെട്ടത്താണ് സംഭവം. പരുക്കേറ്റ കല്ലറ കളലമ്പുകാട് സ്വദേശി അനീഷിനെ മുട്ടുചിറ.ിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴാ -പാലാ റോഡില്‍ നാടുകുന്ന് വളവില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.

കോഴാ -പാലാ റോഡില്‍ നാടുകുന്ന് വളവില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

നാട്യനടന വിസ്മയം തീര്‍ത്ത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവം ശനിയാഴ്ച സമാപിക്കും.

നാട്യനടന വിസ്മയം തീര്‍ത്ത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവം ശനിയാഴ്ച സമാപിക്കും. വിദ്യാര്‍ത്ഥികളുടേയും പ്രേഷകരുടേയും നിറഞ്ഞ പങ്കാളിത്തം ഉറപ്പാക്കിയാണ് മേള രണ്ട് ദിനം പിന്നിട്ടത്.

കുറവിലങ്ങാട് വാക്കേഴ്‌സ് ക്ലബിന് ശനിയാഴ്ച തുട്ടകം.

കുറവിലങ്ങാട് വാക്കേഴ്‌സ് ക്ലബിന് ശനിയാഴ്ച തുട്ടകം. രാവിലെ 6.30ന് ദേവമാതാ കോളജ് മൈതാന്തതാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. ജോസ് കുര്യനും പി.പി തോമസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സ്‌കൂള്‍ ഗണിത ശാസ്ത്ര മേളയില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജോസ്മിന്‍ ജോസിന് ഒന്നാം സ്ഥാനം.

സംസ്ഥാന സ്‌കൂള്‍ ഗണിത ശാസ്ത്ര മേളയില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജോസ്മിന്‍ ജോസിന് ഒന്നാം സ്ഥാനം. പ്രവൃത്തി പരിചയ മേളയില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

കുറവിലങ്ങാട് ദേവമാതാ ഓഫ് ക്യാംപസ് സെന്റര്‍ പ്രവര്‍ത്തനം പുതിയ മന്ദിരത്തില്‍.

കുറവിലങ്ങാട് ദേവമാതാ ഓഫ് ക്യാംപസ് സെന്റര്‍ പ്രവര്‍ത്തനം പുതിയ മന്ദിരത്തില്‍. മോന്‍സ് ജോസഫഅ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മര്‍ത്തമറിയം ഫൊറോന പള്ളി വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ പുതിയ മന്ദിരം ആശീര്‍വദിച്ചു. ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

കുറവിലങ്ങാട്ട് മില്ലില്‍ തീപിടുത്തം , ലക്ഷങ്ങളുടെ നഷ്ടം.

കുറവിലങ്ങാട്ട് മില്ലില്‍ തീപിടുത്തം , ലക്ഷങ്ങളുടെ നഷ്ടം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഷൈനി ഓയില്‍ മില്ലിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത്തമുണ്ടായത്. മില്ലിലുണ്ടായിരുന്ന കൊപ്രായും എണ്ണയും കത്തിനശിച്ചു. കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറയുന്നു.

അല്മായ ദൈവശാസ്ത്രം പരിഗണിക്കപ്പെടണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് : അല്മായ ദൈവശാസ്ത്രം ഈ കാലഘട്ടത്തില്‍ സജീവമായി പരിഗണിക്കപ്പെടണമെന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതാ കൂരിയ, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്തയോഗത്തില്‍ സീറോമലബാര്‍ സഭാതാരങ്ങളായ ഡോ. എ. റ്റി. ദേവസ്യാ, ഡോ. സിറിയക് തോമസ്, ജോണ്‍ കച്ചിറമറ്റം എന്നിവരെ അനുമോദിക്കാന്‍ ബിഷപ്പ്‌സ് ഹൗസില്‍ കൂടിയ യോഗത്തില്‍ സന്ദേശം നല്‍കുകായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
അല്മായ പ്രബോധനത്തിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചിരിക്കുകയാണ്.അല്മായരുടെ ഇടയില്‍ ഒരു പ്രബോധനസ്വരമുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ അല്മായരുടെ പുതിയ ഉണര്‍വിന് സഭയും സമൂഹവും പ്രാധാന്യം കൊടുക്കണം. സഭയുടെ ചരിത്രത്തില്‍ അല്മായ പ്രബോധനങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും സഭ വ്യതിചലിച്ച പല ഘട്ടങ്ങളിലും അല്മായരാണ് സത്യ പ്രബോധനം മുറുകെ പിടിച്ചതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, ഫാ. അലക്‌സാണ്ടര്‍ പൈകട, ഫാ. അലക്‌സ് കോഴിക്കോട്ട്, സാബു ഡി മാത്യു, ബ്രിന്‍സി റ്റോജോ എന്നിവര്‍ പ്രസംഗിച്ചു.

റവിലങ്ങാട് വെള്ളായിപ്പറമ്പില്‍ (പന്തനാപ്പള്ളില്‍) ചാക്കോ ജോസഫിന്റെ (മരുന്നുകട കൊച്ചേട്ടന്‍) ഭാര്യ അന്നമ്മ ജോസഫ് (88) നിര്യാതയായി.

കുറവിലങ്ങാട് വെള്ളായിപ്പറമ്പില്‍ (പന്തനാപ്പള്ളില്‍) ചാക്കോ ജോസഫിന്റെ (മരുന്നുകട കൊച്ചേട്ടന്‍) ഭാര്യ അന്നമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കുറവിലങ്ങാട് മൂശാരിപറമ്പില്‍ കുടുംബാംഗമാണ്.