കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: September 2012

കുറവിലങ്ങാട്ട് മാലിന്യസംസ്‌കരണത്തിന് പ്രോത്സാഹനവുമായി റോട്ടറി ക്ലബ് രംഗത്ത്.

കുറവിലങ്ങാട്ട് മാലിന്യസംസ്‌കരണത്തിന് പ്രോത്സാഹനവുമായി റോട്ടറി ക്ലബ് രംഗത്ത്. ദേവമാതാ കോളജ്, കുറവിലങ്ങാട് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാര്‍.

മണ്ണ്‌കൊണ്ടുമാത്രമൊരു വീട്, തോട്ടുവായിലാണ് ഈ അപൂര്‍വ വീട്

റിട്ട. അധ്യാപകന്‍ തോട്ടുവ കല്ലുവേലില്‍ കെ. സി തോമസാണ് ഈ രംഗത്ത് വേറിട്ട വിപ്ലവം രചിച്ചത്.
കൂടുതല്‍ വിശേഷങ്ങളറിയാന്‍ വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്ട് ചുമട്ടുതൊഴിലാളിക്ക്‌

കുറവിലങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്ട്. കുറവിലങ്ങാട് മറ്റം ഹോള്‍സെയില്‍ കടയിലെ ചുമട്ടുതൊഴിലാളിയായ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയില്‍ കണ്ടത്തില്‍ രാജുവിനാണ് 75 ലക്ഷം രൂപയാണ് ലോട്ടറിയടിച്ചത്. ഇതു കൂടാതെ മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 10,000 രൂപയും ലഭിച്ചു. സമ്മാനതുക വിനിയോഗിച്ച്

നാലുസെന്റ് സ്ഥലം സ്വന്തമായി വാങ്ങി കൊച്ചുവീടുപണിയണമെന്നാണ് രാജുവിന്റെ മോഹം. നിലവിലുള്ള കടം വീട്ടണമെന്നും രാജു വ്യക്തമാക്കുന്നു.

ഇരവിമംഗലം കുഴുപ്പില്‍ ഗോപാലന്‍(85) നിര്യാതനായി

ഇരവിമംഗലം: കുഴുപ്പില്‍ ഗോപാലന്‍(85) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പില്‍ . ഭാര്യ.പെണ്ണമ്മ. ആയാംകുടി തുരുത്തേല്‍ കുടുംബാംഗം. മക്കള്‍. ആലീസ്, തങ്കച്ചന്‍, വില്‍സണ്‍, പരേതരായ പ്രഭാകരന്‍, ഭാസ്‌ക്കരന്‍. മരുമക്കള്‍. ലീല, ശാരദ, ലത, പരേതനായ കുഞ്ഞുകൊച്ച്

മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

കുറവിലങ്ങാട് : ദൈവവിളിയുടെ വിളനിലമായ പാലാ രൂപതയുടെ നിയുക്തസഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ഒക്‌ടോബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ കത്തീഡ്രലില്‍ നടക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേകശുശ്രൂഷകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായിരിക്കും.
നിയുക്തമെത്രാനെ പാലാ മെത്രാസന മന്ദിരത്തില്‍ നിന്ന് തിരുകര്‍മ്മങ്ങള്‍ നടക്കുന്ന പാലാ കത്തീഡ്രലിലേക്ക് സീറോമലബാര്‍ സഭയുടെയും സഹോദര സഭകളായ ലത്തീന്‍, മലങ്കര സഭകളുടേയും ബിഷപ്പുമാര്‍ചേര്‍ന്ന് വരവേല്‍ക്കും. കത്തീഡ്രല്‍ പാരിഷ്ഹാളിലെത്തുന്ന നിയുക്തബിഷപ്പിനെയും വൈദിക മേലധ്യക്ഷന്മാരെയും രൂപതാതനയരും വൈദിക-സന്യസ്തവൃന്ദവും ചേര്‍ന്ന്് കത്തീഡ്രലിലേക്ക് സ്വീകരിച്ചാനയിക്കും. പേപ്പല്‍പതാകളും മുത്തുകടകളും കൊടിതോരണങ്ങളും ചേര്‍ന്നൊരുക്കുന്ന വര്‍ണശബളിമയില്‍കുളിച്ചായിരിക്കും ചടങ്ങുകള്‍ക്ക് കത്തീഡ്രല്‍ ആതിഥ്യമരുളുക.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ച്് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കനെ ബിഷപ്പായി നിയമിച്ചുകൊണ്ട് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്‍പ്പന (ബൂള) പാലാ രൂപത ചാന്‍സിലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍ വായിക്കും. തുടര്‍ന്ന് ഈ കല്പനയുടെ മലയാള പരിഭാഷ. കല്പന വായിച്ചുകഴിയുന്നതോടെ നിയുക്തമെത്രാന്‍ തിരുകര്‍മ്മങ്ങളിലും അജപാലന ശുശ്രൂഷയിലും സ്വര്‍ഗീയ മധ്യസ്ഥരുടെ അനുഗ്രഹം തേടി വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ത്ഥിക്കും. ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയുക്തമെത്രാന്‍ തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്ന ചടങ്ങാണ്. ശുശ്രൂഷകളുടെ ഭാഗമായി ഇടയശുശ്രൂഷയുടെ സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും അംശവടിയും മുഖ്യകാര്‍മ്മികന്‍ അണിയിക്കും. ബൈബിളിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ‘അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍’ (വിശുദ്ധ യോഹന്നാന്‍ 2: 5) എന്ന തിരുവചനമാണ് മാര്‍ ജേക്കബ് മുരിക്കന്‍ തന്റെ ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ഈ തിരുവചനം രേഖപ്പെടുത്തിയായിരിക്കും ഔദ്യോഗിക സ്ഥാനിക ചിഹ്നങ്ങള്‍. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു ശേഷം നവാഭിഷ്‌കതനായ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടക്കും.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്് ചടങ്ങുകളില്‍ ആര്‍ച്ച്ഡീക്കനായി പങ്കെടുക്കും. ഫാ. ജയിംസ് വെണ്ണായിപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഗായക സംഘമാണ് തിരുകര്‍മ്മങ്ങളില്‍ ഗാനശുശ്രൂഷ നടത്തുന്നത്.

കുറവിലങ്ങാട്ടെ ഗതാഗത പരിഷ്‌കാരം ക്രമീകരണങ്ങള്‍ വൈകുന്നു

കുറവിലങ്ങാട്: ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഇനിയും യാഥാര്‍ത്ഥ്യമായില്ല. നടപടികള്‍ വൈകിക്കുന്നത് ആസൂത്രിത നീക്കമെന്നും ആക്ഷേപം ശക്തമാകുന്നു.

ഒളിംമ്പ്യന്‍മാര്‍ക്ക് സര്‍ക്കാരിന്റെ ആദരം

ബിന്ദുപീറ്ററിനും ബിബിന്‍ ജോണ്‍സണും ഒരു ലക്ഷം രൂപ വീതം നല്‍കി.

മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ വികസന സെമിനാര്‍

വികസന വീഥികള്‍ തുറന്ന് മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി.

മരങ്ങാട്ടുപിള്ളിയില്‍ കായിക മേള

മരങ്ങാട്ടുപിള്ളി സെന്‍് തോമസ് ഹൈസ്‌കൂളില്‍ കായികമത്സരങ്ങള്‍ക്ക് തുടക്കം.

അതിവേഗ റെയില്‍: പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം

കുറവിലങ്ങാട്: കടുത്തുരുത്തിയിലും, മാഞ്ഞൂരിലും അതിവേഗ റെയില്‍വേപാതയ്ക്കായി എച്ച്. എസ്. ആര്‍. സി അധികൃതരുടേതെന്ന പേരില്‍ വ്യാജമാര്‍ക്കിംഗ് രേഖപ്പെടുത്തിയ സംഭവം പാലാ ഡി വൈ എസ് പി എം രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷക്കും. മധ്യമേഖല ഡിഐജി രമേശ് കുമാര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. കടുത്തുരുത്തി സി ഐ വി രാജീവ്, എസ് ഐ എം എസ് ഷാജഹാന്‍ എന്നിവരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. കേസ്സിന്റെ ഇതുവരേയുള്ള അന്വേഷണ പുരോഗതി ഐ ജി പത്മകുമാര്‍ വിലയിരുത്തി. അന്വേഷണസംഘത്തിന് ഐ ജി പത്മകുമാര്‍ മേല്‍നോട്ടം വഹിക്കും. ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മദ്ധ്യമേഖലാ ഐ. ജി കെ പത്മകുമാര്‍ സന്ദര്‍ശിച്ചത്. സംസ്ഥാനപോലീസ് മേധാവി കെ. എസ് ബാലസുബ്രഹ്മണ്യം സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ഐ ജി പത്മകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 9.30 യോടെ കടുത്തുരുത്തിയിലെത്തിയ ഐ ജി പത്മകുമാറിനൊപ്പം ജില്ലാപോലീസ് ചീഫ് സി. രാജഗോപാല്‍, ഡി. വൈ. എസ്. പി എം രമേഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജീവ്, എസ് ഐ എം. എസ് ഷാജഹാന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. മോന്‍സ് ജോസഫ് എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ തുടങ്ങിയവരും സ്ഥലത്ത് എത്തി.
കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയുടെ സെമിത്തേരിയുടെ മതിലിലെ മാര്‍ക്കിംഗ് വിശദമായി പരിശോധിച്ച ഐ ജി പിന്നീട് സെന്റ് മേരീസ് വലിയപള്ളിയിലുമെത്തി. മോന്‍സ് ജോസഫ് എം എല്‍ എ യോടൊപ്പം വൈദീകരും പള്ളിഭാരവാഹികളുമായി സംസാരിച്ചു. സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മതിലിലും , മള്ളിയൂര്‍ ക്ഷേത്രത്തിനു സമീപവും, അതിവേഗ റെയില്‍പാതയ്ക്കായി എച്ച് എസ് ആര്‍ സി അധികൃതരുടേതെന്ന പേരില്‍ മാര്‍ക്കിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ഐ.ജി പരിശോധിച്ചു. ഇതുവരേയുള്ള അന്യേഷണത്തില്‍ നാട്ടില്‍ നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ത്ത് മനപൂര്‍വ്വം സാമുദായിക വികാരം സൃഷ്ടിക്കുന്നതിനായി നടത്തിയ ആരോ നടത്തിയ ശ്രമമാണന്നാണ് വ്യക്തമായിട്ടുള്ളതെന്ന് ഐ ജി പത്മകുമാര്‍ പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഐ ജി പത്മകുമാര്‍ പറഞ്ഞു.
ജനപ്രതിനിധികളുടെ പരാതിയില്‍ കടുത്തുരുത്തി എസ്. ഐ. എം എസ് ഷാജഹാനാണ് കേസ് അന്വേഷിച്ചിരുന്നത്. കീഴൂര്‍, മേട്ടുംമ്പാറ, കടുത്തുരുത്തി, കക്കത്തുമല ഭാഗങ്ങളില്‍ നടന്ന സര്‍വ്വേയ്‌ക്കെതിരേ നാട്ടില്‍ ജനരോക്ഷം ശക്തമാവുകയും ജനപ്രതിനിധികള്‍ ഇടപെടുകയും ചെയ്തതിനേ തുടര്‍ന്ന ് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണന്നും സര്‍വ്വേ പുനരാരംഭിച്ചിട്ടില്ലന്നും എച്ച് എസ് ആര്‍ സി സര്‍വ്വേയുടെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ ജി രാധാകൃഷ്ണന്‍ അറിയിച്ചിരിന്നു. ഇപ്പോള്‍ കേരളത്തിനു വെളിയിലുള്ള രാധാകൃഷ്ണന്‍ ബുധനാഴ്ച എറണാകുളത്തെത്തുമ്പോള്‍ അന്യേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യും. മുമ്പ് നടത്തിയിട്ടുള്ള അടയാളപ്പെടുത്തലുകളുടേയും ഇപ്പോളത്തെ അടയാളപ്പെടുത്തലുകളുടേയും ഫോട്ടോ ഗ്രാഫുകള്‍ പോലീസ് വിശദമായി പരിശോധിക്കും.

പകലോമറ്റം കൂറ്റാരപ്പിള്ളില്‍ മറിയക്കുട്ടി (73) നിര്യാതയായി

കുറവിലങ്ങാട് പകലോമറ്റം കൂറ്റാരപ്പിള്ളില്‍ മാണിയുടെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3.30ന് കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയില്‍.