Category Archives: ചരമം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് മരണം.

കാണക്കാരി: ആശുപത്രിപ്പടിക്ക് സമീപം റോഡുമുറിച്ചു കടക്കുന്നതിനിടെയില്‍ കാല്‍നടയാത്രക്കാന്‍ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. പട്ടിത്താനം പാറയ്ക്കല്‍ വര്‍ഗീസാ(65)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം. കൂലിപ്പണിക്കാരനായ വര്‍ഗീസ് കാണക്കാരിയില്‍ ഉച്ചവരെ ജോലിചെയ്തശേഷം ടൗണിലേക്കെത്തിയതായിരുന്നു. ലോകോളേജിലേക്ക് പ്രവേശിക്കുന്ന പട്ടിത്താനം രത്‌നഗിരി റോഡിലേക്ക് പ്രവേശിക്കുന്നതിനായി കോട്ടയം എറണാകുളം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തുനിന്നും വന്ന കെഎസ്ആര്‍ടിസി ബസ് വര്‍ഗീസിന ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരുക്കേറ്റ വര്‍ഗീസിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പട്ടിത്താനം പാലയ്ക്കല്‍ കുടുംബാംഗം മറിയമ്മ. മക്കള്‍ഛ മഞ്ജു, മായ, പരേതനായ മനോജ്. മരുമക്കള്‍ : സന്തോഷ് മാന്‍വെട്ടം, ജോസ് കുറിച്ചി.

കാളികാവ് വെള്ളാരംകാലായില്‍ കുട്ടിയമ്മ (54) നിര്യാതയായി

നിര്യാതയായി

കുറവിലങ്ങാട്: കാളികാവ് വെള്ളാരംകാലായില്‍ ജോണിന്റെ ഭാര്യ കുട്ടിയമ്മ (54) നിര്യാതയായി. സംസ്‌കാരം വെള്ളി രണ്ടിന് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. മണിയാപറമ്പ് മംഗലശേരിക്കരി കുടുംബാംഗമാണ്. മക്കള്‍: ബിജി, ബിനു. മരുമക്കള്‍: ഷിജോ (കോതമംഗലം), ജൂബി.

റിട്ട. ജില്ലാ ജഡ്ജി ആര്യപ്പിള്ളില്‍ എ.കെ ജോസഫ് നിര്യാതനായി


കുറവിലങ്ങാട്: റിട്ട. ജില്ലാ ജഡ്ജി ആര്യപ്പള്ളില്‍ എ.കെ ജോസഫ് (69) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. മഞ്ചേരി, പൊന്‍കുന്നം, തിരൂര്‍, പറവൂര്‍, ചേര്‍ത്തല, ആലപ്പുഴ, ഇരിങ്ങാലക്കുട, എറണാകുളം സിബിഐ കോടതികളില്‍ സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: നോര്‍ത്ത്പറവൂര്‍ മുക്കണ്ണിയില്‍ കുടുംബാംഗം വെറോനിക്ക (പാലാ രൂപത പ്രസിഡന്റ്, മാതൃവേദി). മക്കള്‍: അഡ്വ. ലിഡിയ ജോസഫ് (ലീഗല്‍ ഓഫീസര്‍, എച്ച്ഡിഎഫ്‌സി എറണാകുളം), എലിസബത്ത് (വിദ്യാര്‍ത്ഥിനി, ബാംഗ്ലൂര്‍), ആന്റണി (വിദ്യാര്‍ത്ഥി, മൈസൂര്‍). മരുമകന്‍: അഡ്വ. മോഹന്‍ റോയി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ലീഗല്‍ ഓഫീസര്‍, എച്ച്ഡിഎഫ്‌സി, എറണാകുളം).
സഹോദരങ്ങള്‍: ജോര്‍ജ് കുര്യന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരത്താനം), എ.കെ സ്‌കറിയ, മേരി മാന്തുവള്ളില്‍ (ടി.വി പുരം), പരേതനായ റിട്ട. പ്രഫ. എ.കെ ജോണ്‍ (ന്യുമാന്‍ കോളജ്, തൊടുപുഴ).

ദേശാഭിമാനി ലേഖകന്‍ സി.കെ സന്തോഷിന്റെ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: ദേശാഭിമാനി ലേഖകനും കുറവിലങ്ങാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സി.കെ സന്തോഷിന്റെ പിതാവും അശോക ഹോട്ടല്‍ ഉടമയുമായ ചൊള്ളനാക്കുന്നേല്‍ തങ്കപ്പന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുറവിലങ്ങാട് ഊഞ്ഞാക്കുഴയ്ക്കല്‍ കുടുംബാംഗം പരേതയായ കമലാക്ഷി. മറ്റ് മക്കള്‍: ഓമന, ബൈജു, സതി, പ്രീയാമോള്‍. മരുമക്കള്‍: ഷാജി നെടുംതൊട്ടിയില്‍ (രാമപുരം), സിനി വെട്ടിയായില്‍ (ഞീഴൂര്‍ മുക്കവലക്കുന്ന്), പ്രദീപ് തിരുനിലത്ത് വടുതല (സൗദി), അജിമോന്‍ കുളങ്ങര (കാണക്കാരി).


…………….

ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ ഭാര്യാ പിതാവ് നിര്യാതനായി

കുറവിലങ്ങാട്: മാപ്പിളപറമ്പില്‍ ദേവസ്യാ ചുമ്മാര്‍ (എം.ഡി. സൈമണ്‍-90) നിര്യാതനായി. സംസ്‌കാരം (13.6.2017) ചൊവ്വാഴ്ച രാവിലെ 10.30-ന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പളളിയില്‍. ഭാര്യ പരേതയായ റോസമ്മ അതിരമ്പുഴ എട്ടെന്നശേരിയില്‍ കുടുംബാഗം. മക്കള്‍: ചിന്നമ്മ സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ ലെയോള അക്കാദമി ഹൈദ്രാബാദ്), ഏലിയാമ്മ കുര്യാസ് (റിട്ട. ടീച്ചര്‍ ഇമ്മാനുവല്‍ എച്ച.എസ്.എസ്. കോതനെല്ലൂര്‍), എം.സി മേരി (റിട്ട. സൂപ്രണ്ട് മുന്‍സിഫ് കോര്‍ട്ട് കോട്ടയം), ത്രേസ്യാമ്മ സൈമണ്‍ (ടീച്ചര്‍ രാജംപേട്ട്), എം.സി ദേവസ്യാ, എം.സി തോമസ് (വളളിക്കടവ്), എം.സി സൈമണ്‍, മോളി സണ്ണി (യു.എസ്.എ), ലിസി അഗസ്റ്റിയന്‍, സിസിലി സാബു (യു.എസ്.എ), ജെസി ജോജോ (ടീച്ചര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍). മരുമക്കള്‍: ഡോ. കുര്യാസ് കുമ്പളക്കുഴി (മുന്‍ വിവരാവകാശ കമ്മീഷണര്‍), ജോണി, പ്രതാപ് (രാജംപേട്ട്), സോമി മാളിയേക്കല്‍ (പാലാ), ലിസമ്മ കട്ടക്കയം (പാലാവയല്‍), ജാന്‍സി മുതുകുളത്തില്‍, ചേര്‍പ്പുങ്കല്‍ (ടീച്ചര്‍ ഡിപോള്‍ പബ്ലിക് സ്‌കൂള്‍ നസ്രത്തുഹില്‍), സണ്ണി ആലുങ്കല്‍കളപ്പുരയ്ക്കല്‍, കുര്യനാട് (യു.എസ്.എ), അഗസ്റ്റിയന്‍ കല്ലുമഠത്തില്‍ (കുടക്കച്ചിറ), സാബു പുല്‍പ്പറയില്‍, കുറുപ്പന്തറ (യു.എസ്.എ), ജോജോ കൊച്ചുവീട്ടില്‍, പൂഞ്ഞാര്‍ (ടീച്ചര്‍ ചാവറ പബ്ലിക് സ്‌കൂള്‍ പാലാ).

കുട്ടിലാമ്പേല്‍ ബെന്നിയുടെ ഭാര്യ പവിജ (45) നിര്യാതയായി

കുറവിലങ്ങാട്: കോഴാ കുട്ടിലാമ്പേല്‍ ബെന്നിയുടെ ഭാര്യ പവിജ ബെന്നി (45) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ് വൈകുന്നേരം മൂന്നിന് കുറവിലങ്ങാട് സെന്റ് മേരീസ് മര്‍ത്തമറിയം ഫൊറോനാ പളളിയില്‍. പരേത അറക്കുളം പുതുപ്പളളില്‍ കുടുംബാഗം. മക്കള്‍: എഡ്‌വിന്‍, ജോഫിന്‍ (വിദ്യാര്‍ഥികള്‍ കുര്യനാട് സെന്റ് ആന്‍സ് സ്‌കൂള്‍).

മറിയക്കുട്ടിജോസഫ്(90) നിര്യാതയായി.

കുറവിലങ്ങാട്; കാളികാവ് വല്ല്യോളില്‍ ജോസഫിന്റെ(കുഞ്ഞൂഞ്ഞ്) ഭാര്യ മറിയക്കുട്ടിജോസഫ്(90) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളിയില്‍. പരേത കളത്തൂര്‍ കിഴക്കേവെമ്മേനിക്കട്ടയില്‍ കുടുംബാംഗം. മക്കള്‍ മേരി,ലീലാമ്മ,സെബാസ്റ്റ്യന്‍(പാപ്പച്ചന്‍ ),ആന്‍സമ്മ,ജോയി(കാണക്കാരി സര്‍വ്വീസ് സഹകരണബാങ്ക് സ്റ്റാഫ്),ലാലി(കോതമംഗലം),മാത്യു(തമ്പി ),ആന്റിച്ചന്‍(ഗോഡ്‌വിന്‍ ഫാന്‍സിസെന്റര്‍ കുറവിലങ്ങാട്),സിബി വല്ല്യോളില്‍(സിപിഐഎം ലോക്കല്‍കമ്മിറ്റിയംഗം കുറവിലങ്ങാട്),ഷിന്‍സി.മരുമക്കള്‍. ജോണ്‍ (മനപ്പുറത്ത് തിരുവാമ്പാടി കോഴിക്കോട്), സെലിന്‍ (വെട്ടിയ്ക്കല്‍ രാമപുരം) ഷൈല (വാഴക്കാലായില്‍ വയലാ) തോമസ് (വെളിയത്ത് കോതമംഗലം) പ്രിയ (വാഴക്കാലായില്‍ ചെറുവാണ്ടൂര്‍),റീനാ (കണ്ണാംപടം അതിരമ്പുഴ),റ്റാനിയ(കൊച്ചുപുരയ്ക്കല്‍ മുട്ടുചിറ),സേവ്യര്‍ (സെന്റ്‌സേവ്യേഴ്‌സ് കോളേജ് സ്റ്റാഫ്, പുതിയമഠം കൊതവറ) പരേതനായ റ്റി.ജെ ജോണ്‍(തെക്കേപ്പാട്ടത്ത് കാളികാവ്).grant-mother-of-jinu-john-copy

സിസ്റ്റര്‍ മേരി മാത്യു മുംബൈയില്‍ നിര്യാതയായി

കുറവിലങ്ങാട്: മുംബൈ തിരുഹൃദയസഭാഗം സിസ്റ്റര്‍ മേരി മാത്യു (77) മുംബൈയില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 4.30ന് മുംബൈ സോഫിയ കോളജ് ചാപ്പലില്‍. കുര്യനാട് വട്ടങ്കുഴിതടത്തില്‍ പരേതരായ മാത്യു-അന്നമ്മ ദമ്പതികളുടെ മകളാണ്. മുംബൈയില്‍ സോഫിയ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ കം വാര്‍ഡനായി സേവനം ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: തോമസ് മാത്യു (കാപ്പുന്തല), ജോസ് മാത്യു (കുട്ടംമ്പുഴ), പരേതനായ വി.എം കുര്യന്‍.
obit-sr-mary-mathew-mumabi

കാട്ടാമ്പാക്ക് പുല്ലന്‍കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ സിസിലി (59) നിര്യാതയായി.

കാട്ടാമ്പാക്ക് പുല്ലന്‍കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ സിസിലി (59) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് കാട്ടാമ്പാക്ക് സെന്‍് മേരീസ് പള്ളിയില്‍. ഉഴവൂര്‍ കൂറ്റപ്പാലയില്‍ കുടുംബാംഗമാണ്. മക്കള്‍ സിജിന്‍, ജിജിന്‍, ലിജിന്‍. മരുമക്കള്‍: വിനു ചെറിയാന്‍ കുഴിവേലില്‍ ന്യൂസിലാന്റ്.

കോഴാ പ്ലാക്കാട്ടില്‍ അന്നക്കുട്ടി (78) നിര്യാതയായി

കോഴാ: പ്ലാക്കാട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുറുപ്പന്തറ വെട്ടംതടത്തില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ടോമി (വാഴക്കുളം), ബെന്നി (സൗദി), ബീന, ജോബോയ് (കെവിവിഇഎസ്, സംക്രാന്തി), റോബിന്‍സ് (ഖത്തര്‍). മരുമക്കള്‍: ജാസ്മിന്‍ കല്ലിയേല്‍ (മീങ്കുന്നം), സോളി ഓലിമലയില്‍ (മുരിക്കാശേരി), പാപ്പച്ചന്‍ വടക്കേടത്ത്ചിറ (വല്ലകം), സോണി ചിറ്റേത്ത് (രാമപുരം), ബീന ബീനാവിഹാര്‍ (തകഴി).

കാഞ്ഞിരത്താനം നെടുമറ്റത്തില്‍ ജോസ് തോമസ് (പാപ്പച്ചന്‍-83) നിര്യാതനായി.

കാഞ്ഞിരത്താനം: നെടുമറ്റത്തില്‍ ജോസ് തോമസ് (പാപ്പച്ചന്‍-83) നിര്യാതനായി. സംസ്‌കാരം വെള്ളി 10ന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: കൂടല്ലൂര്‍ വേങ്ങയില്‍ കുടുംബാംഗം റോസമ്മ. മക്കള്‍: ആര്‍ട്ടി, സെയ്ഫി, ജോളി, ഗ്രെയ്‌സണ്‍, സില്‍വി, പരേതനായ ഫ്രാന്‍സിസ്. മരുമക്കള്‍: ജോസ് പുളിക്കിയില്‍ (ഇലഞ്ഞി), ജോര്‍ജ് മാളിയേക്കല്‍ (കോതമംഗലം), ജോണ്‍സണ്‍ വേലിക്കകത്ത് (പ്രവിത്താനം), നീബ ആനാത്തില്‍ (ഏറ്റുമാനൂര്‍), ഷോളി വെട്ടിക്കല്‍ (മണിമല), സജി കല്ലടയില്‍ (മറ്റക്കര).