Category Archives: എഡിറ്റോറിയല്‍

കടുത്തുരുത്തി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം

കടുത്തുരുത്തി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം

നന്ദി ഒരായിരം നന്ദി ……

കുറവിലങ്ങാട് വാര്‍ത്തയോടും സഹോദര മാധ്യമമായ സിറ്റി ന്യൂസ് ചാനലിനോടും വായനക്കാര്‍നല്‍കുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കുറവിലങ്ങാട് വാര്‍ത്ത കൃത്യമായി ക്രമീകരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ ഞങ്ങളും ഏറെ ദു:ഖിതരായിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം ആശ്വാസ വചസുകളാണ് ഞങ്ങളുടെ വായനാലോകം ഞങ്ങള്‍ക്ക് നല്‍കിയത്. ഇമെയിലൂടെയും ഫേസ് ബുക്കിലൂടേയും ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണ ഏറെയായിരുന്നു. ഈ പിന്തുണ മൂലധനമാക്കിയാണ് ഞങ്ങള്‍ വീണ്ടും സജീവസാന്നിധ്യമായി നിങ്ങള്‍ക്കുമുന്നില്‍ വാര്‍ത്താലോകം തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ സൈറ്റില്‍ എത്തിയ വാര്‍ത്തകളുടെ ശേഖരമില്ലാതെയാകും പുതിയ മുന്നേറ്റത്തിന് തുടക്കമെന്ന പ്രത്യേകതയുമുണ്ട്. സെര്‍വര്‍ തകരാറുമൂലം ഡേറ്റാബേസ് ലഭ്യമാക്കാനാകാതെ വന്നതോടെ ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടാവാതെയാണ് പുതിയ തുടക്കം. മുന്‍പത്തേതുപോലെ വിദേശത്തുള്ളവര്‍ വാര്‍ത്തകള്‍ നല്‍കിയും പ്രോത്സാഹിപ്പിച്ചും ഞങ്ങള്‍ക്കൊപ്പമുണ്ടാകണം.
നാടിന്റെ വിശേഷങ്ങള്‍ നിങ്ങളുടെ വിരല്‍തുമ്പിലുണ്ടാകുമെന്ന ഉറപ്പോടെ
വാര്‍ത്താം ടീം.