Category Archives: ഫീച്ചര്‍

ബിഷപ് സിംഫോറിയന്‍ കീപ്രത്തിന്റെ സംസ്‌കാരം ശനിയാഴ്ച

കുറവിലങ്ങാട്: ജലന്തര്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ ബിഷപ് ഡോ. സിംഫോറിയന്‍ കീപ്രത്തിന്റെ സംസ്‌കാരം ശനിയാഴ്ച ജലന്തര്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. മക്‌സുധ എസ്എച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ജലന്തര്‍ ബിഷപ് ഹൗസിലെത്തിക്കും. രണ്ടുവരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാ ശുശ്രൂഷകളും രാത്രി ആരാധനയും നടക്കും. ശനിയാഴ്ച രാവിലെ മൃതദേഹം കത്തീഡ്രലിലെത്തിക്കും. ഒന്‍പതുവരെ പൊതുദര്‍ശനം. ഒന്‍പതിന് വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് ജലന്തര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്‍മികത്വത്തില്‍ സംസ്‌കാരം ശുശ്രൂഷകള്‍. 12ന് കത്തീഡ്രലില്‍ അനുശോചന സമ്മേളനം. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, സുവര്‍ണക്ഷേത്രം മുഖ്യപുരോഹിതന്‍ ഗ്യാനി ജര്‍ബയല്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തിലാണ് സംസ്‌കാരശുശ്രൂഷകളുടെ ക്രമീകരണം നടക്കുന്നത്.
സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗങ്ങളും കടപ്ലാമറ്റത്തുനിന്നുള്ള ബന്ധുക്കളും ബുധനാഴ്ച ജലന്തറിലേക്ക് യാത്രതിരിക്കും. അന്‍പോതളം വരുന്ന സംഘം വെള്ളിയാഴ്ച ജലന്തറിലെത്തുംവിധമാണ് യാത്രക്രമീകരിച്ചിരിക്കുന്നത്.

കടുത്തുരുത്തി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം

കടുത്തുരുത്തി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം